7/21/2014

സ്ത്രീ പ്രകൃതിയാണ്...!

വെള്ളി  ശനി  ദിവസങ്ങളില്‍  നമ്മുടെ  വേളി  നമുക്കിട്ടു  പണി തരുന്നതോണോ  എന്നൊരു  സംശയം  എനിക്ക്  ഇല്ലാതില്ല .  സംഭവം  മറ്റൊന്നും മല്ല  . ആ ദിവസങ്ങളില്‍  മാത്രം  മോര്‍ണിംഗ്  ഡ്യൂട്ടി യാണ്.  എനിക്ക് ആണേല്‍  വെള്ളി ശനി യെന്നു പറയുന്നത്  മുഖ പുസ്തകത്തില്‍  ഇരുന്നു  അറമാധിക്കാന്‍  കിട്ടുന്ന  അവസരവും.  ഇതിനു എതിരെയുള്ള   നിശബ്ദ്‌ പ്രതികാരമാണോ  ഈ  മോര്‍ണിംഗ്  ഡ്യൂട്ടി  എന്നതാണ്  എന്റെ  ഇപ്പോളത്തെ    ബലമായ  സംശയം. 

ഇവെനിംഗ്  , നൈറ്റ്‌  ഡ്യൂട്ടി  യാണേല്‍   നമുക്ക്  ഒന്നും  അറിയേണ്ടാ  പിള്ളേരുടെ  കാര്യവും  ഭക്ഷണമൊക്കെ  റെഡി യായി  മുന്‍പില്‍ ഏത്തും.  ഇതിപ്പോ  രാവിലത്തെ  ചായ  മുതല്‍  അത്താഴം  വരെ  നമ്മള്‍  വെക്കണം. പിന്നെ  മൂന്ന് കുട്ടി പട്ടാളങ്ങളോടു  മത്സരിച്ചു  ജയിക്കണം.  അതൊരു  വല്ലാത്ത  ചടങ്ങാണ് . സാംബാര്‍  വെച്ചാല്‍  ഒരാള്‍ക്ക്  പരിപ്പ്  പാടില്ല. ഒരാള്‍ക്ക്  കുറുകി യിരിക്കുന്നത്  പാടില്ല. ഒരാള്‍ക്ക്  സാംബാറെ ഇഷ്ടം മില്ല. ഇനി  മീന്‍  കറി വെച്ചാലോ  മുള്ളില്ലാത്ത  ഭാഗം വേണം  അതിന്റെ  പുറത്തുള്ള  കറുത്ത  ഭാഗം  പാടില്ല.  ഇങ്ങനെ  കുറെ വൈതരികണികളില്‍  കൂടി  വേണം  എന്തെങ്കിലും  കഴിപ്പിക്കാന്‍.  അത്  കൊണ്ട്  എന്താ  !  ഇതുങ്ങള്  എല്ലാം  ഇരിക്കുന്നത്   മിസ്രെമിലെ   ഗോക്കളെ  പോലെയാണ് .

 ഇതൊക്കെ  നിങ്ങളും  കൂടെ  അനുഭവിക്ക്  എന്റെ  കണവാ  എന്നൊരു  ധ്വനി  ഞാന്‍  വെള്ളി  ശനി  ദിവസങ്ങളില്‍  കാണുന്നു.


ഇതില്‍  നിന്ന്  ചില  പാഠങ്ങള്‍  പഠിക്കാന്‍  കഴിഞ്ഞുയെന്നത് വേറെ  കാര്യം.!

"വിശപ്പോടെ  നിങ്ങള്‍  ഭക്ഷണം  ഉണ്ടക്കാന്‍  കിച്ചണില്‍  കയറുക   രുചികരമായ  ഭക്ഷണം  ഉണ്ടാക്കി  നിങ്ങള്ക്ക്  തിരിച്ചു  ഇറങ്ങാം."


"കുട്ടികള്‍  ചോറ്  കഴിക്കുന്ന  വരെ  കാത്തിരിക്കുക.  അതിനു  മുന്‍പേ  കേറി  വെട്ടി  വിഴുങ്ങരുത്.  അവര്  മാറ്റി  വെക്കുന്ന  സാമ്പാറിന്റെ  കഷണങ്ങളും  , തോരന്റെ  ബാക്കിയും  മീനിന്റെ  മുള്ളും  ദശയും   ചോറും  എല്ലാം  കൂടി   ചേര്‍ത്താല്‍  ഒരാള്‍ക്ക്  സുഭക്ഷണം  കഴിക്കാം."

"ഉപ്പും  പഞ്ചസാരയും  എവെടെയാ ഇരുക്കുന്നത് യെന്നു  നേരത്തെ  മനസ്സിലാക്കി വെക്കുക്ക  .അല്ലെങ്കില്‍  പണി  പാളും."


ചില  കാര്യങ്ങളൊക്കെ  പുരുഷന്മാര്‍  വൈകിയേ  മനസ്സിലാക്കൂ.
എടി..!   നിനക്ക്  ഒരടത്തിരുന്നു കഴിച്ചുകൂടെ  ഇങ്ങേനെ  നിന്നോണ്ട്‌   കഴിക്കണോ ?
ഇമ്മാതിരി ചോദ്യം  ഇടയ്ക്ക്   നിങ്ങള്  ചോദിക്കാറില്ലേ ?
എന്ത്   കെട്ടിയില്ല  യെന്നോ ?
കേട്ടുമ്പോ  ചോദിച്ചോളും  "
അതിന്റെ  കാരണം  ഇതാണ്.!
വീട്ടില്‍  കുട്ടികള്‍  രണ്ടു മൂന്നു  ഉണ്ടായല്‍ : ഇതുങ്ങള്‍  ഒന്നും  ഒരേപോലെ  ഭക്ഷണം  കഴിച്ചു  തീരില്ല . പഞ്ചവത്സരപദ്ധതി  പോലെയാ  ,ചിലപ്പോ  അഞ്ചു  വര്‍ഷം ഒന്നും  പോരാതെ  വരും .
ഇത്  കാണുമ്പോ  നമുക്ക്  ചൊറിച്ചില്‍  വരാം.!
ആദ്യം  ഒരാള്‍  ഏഴുനേല്‍ക്കും.അതില്‍  എന്തേലും  ഒക്കെ  ബാക്കി  ഉണ്ടാകും. ഇത് കളയാന്‍ പറ്റുമോ ? ഇതും  എടുത്തു കൊണ്ട്  പോയി  അടുക്കളയില്‍  പോയി  ഒരു നിപ്പന്‍ അടിക്കും.
ആ പാത്രം  സിങ്കില്‍  ഇട്ടു  ടാപ്പ്‌  തുറന്നു  വെള്ളം ഒഴിച്ച്  (ഇത്  ചെലപ്പോ അടയ്ക്കാന്‍  മറന്നു  പോകും )  തിരിച്ചു  വരുമ്പോ അടുത്തയാളു  ഏഴുനേല്‍ക്കും.
നനഞ്ഞ  കൈ  ചന്തിക്ക്  തുടച്ചു  ഡൈനിങ്ങ്‌ ടേബിളിനോട് ചേര്‍ന്ന്  നിന്ന്  അതില്‍  ഉണ്ടായിരുന്നത്   എല്ലാം   കൂടി  കുഴച്ചു  അടുത്ത ഒരു  നിപ്പന്‍  അടി.
അതും  തീര്‍ത്തു  ഏമ്പക്കം  വിട്ടു   നില്‍ക്കുമ്പോ : അടുത്ത പന്തിക്കുള്ളത്  റെഡി യാകും.
ആദ്യത്തെ  പ്ലേറ്റ്  അതിന്റെ  അടിയില്‍  വെച്ച്  .  ആ  കസേരയില്‍ ഇരുന്നു  അവസാനത്തെ  പോളിംഗ്..!
സ്ത്രീ  പ്രകൃതി യാണെന്ന്  പറയുന്നത്  വെറുതയല്ല  ..!
വല്ല പ്പോഴും  അടുക്കളയില്‍  കയറു  അപ്പൊ  മനസ്സിലാകും..!No comments:

Post a Comment