4/18/2013

എനിക്ക് മുന്‍പേ നടന്നു പോയ എന്റെ സതീര്‍ത്ഥന്‍.....!

മിഥുനത്തിലെ  മഴ പെയ്തു നടപാത മുഴുവന്‍ വെള്ളകെട്ടു കൊണ്ട് നിറഞ്ഞു കിടന്നിരുന്നു .എന്റെ തോളില്‍ അവന്റെ കൈ ഉണ്ടായിരിന്നു .ഏതിര്‍ ദിശയില്‍ നിന്ന് ഒഴികിവരുന്ന വെള്ളത്തെ തട്ടി തെറിപ്പിച്ചു  ഞാനും അവനും മുന്‍പോട്ടു നീങ്ങി. വലിയ സ്നേഹമായിരുന്നു  അവനു എന്നോട് . ഉയരം കുറഞ്ഞ അവന്‍ സാമര്‍ത്ഥ്യം മുള്ള  കുട്ടിയായിരുന്നു. ചായങ്ങള്‍ അവനു ഇഷ്ടായിരുന്നു.. നിറങ്ങള്‍  കൊണ്ട് അവന്‍ മനോഹരചിത്രങ്ങള്‍ വരച്ചു എനിക്ക് നല്കി ,ഞാന്‍ ചിത്രങ്ങള്‍  വരയ്ക്കാന്‍ പഠിച്ചത് അവനില്‍ നിന്ന് .അവന്റെ ചായം  എടുത്തു ഞാന്‍ അന്നൊരു  മനോഹരമായ  പുഷ്പം വരിച്ചു . ആ പുഷ്പത്തിന്റെ പുറകില്‍ അവന്റെ സ്നേഹപ്പൂര്‍വ്വമായ നിര്‍ദേശങ്ങള്‍  ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അവന്റെ വീട്ടില്‍ ഞങ്ങള്‍ ഒരിമിച്ചു കൂടി അവന്റെ അമ്മ   സായംസന്ധ്യയില്‍ മറയുന്ന  സൂര്യന്  കൂട്ട് വരുന്നു ചുമപ്പു  നിറമുള്ള  ആകാശ നിറത്തിലുള്ള   പപ്പായ  മുറിച്ചു  കൊതുമ്പു വള്ളത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ക്ക് തരുമായിരുന്നു .അച്ചന്‍ ഇല്ലായിരുന്നു അവനു ,പക്ഷെ ജനിപ്പിക്കാന്‍ ഒരു അച്ഛന്‍ വേണമല്ലോ  അത് അവനു ഉണ്ടായിരുന്നു. അവന്‍ അത് എന്നോട്  പഞ്ഞിട്ടുമില്ല , ഞാന്‍ ഒരിക്കല്‍ പോലും അവനോടു ചോദിച്ചിട്ടുമില്ല , പാറ പൊട്ടിക്കാന്‍ വന്ന ഒരു   തമിഴന്‍ ആയിരുന്നു അവന്റെ അച്ചന്‍ എന്ന്  എന്നോട്  ആരോ പറഞ്ഞു . പാറമടയില്‍  മെറ്റല്‍ അടിക്കാന്‍ പോകുമായിരുന്നു  അവന്റെ  അമ്മ . കൌമാരത്തിന്റെ  നിറവില്‍  വങ്ക ദേശ ക്കാരന്റെ കരുത്തിനു മുന്‍പില്‍ വീണു പോയ  പെണ്ണായിരുന്നിരിക്കണം ..ജീവിതത്തില്‍  ഒരിക്കല്‍  മാത്രമേ കരുത്തു  ചിലര്‍ക്ക് നഷ്ടമാകു ..ചില നിമിഷങ്ങളില്‍ മാത്രം. പെണ്  ശരീരം  പുരുഷന്റെ സ്ഖലനങ്ങള്‍ ഏറ്റു വാങ്ങി കഴിഞ്ഞാല്‍  പിന്നെ  അവന്‍  സമൂഹത്തെ  ഭയപ്പെട്ടു തുടങ്ങും .  ഗര്‍ഭപാത്രത്തില്‍  ജീവന്റെ  തുടിപ്പ്  വളരുന്നത്‌ അറിഞ്ഞു അയാള്‍  നാട് വിട്ടു പോയി....പിന്നീടു അയാള്  നാട്ടുകാര്  കണ്ടിട്ടുമില്ല.. അവന്‍ വളര്‍ന്നു വലുതായപ്പോള്‍  ഒരിക്കല്‍  അവന്‍ പോയി  കണ്ടിരുന്നു അയാളെ ... സ്വന്തം രകതത്തെ  കാണാനുള്ള മനുഷ്യന്റെ ആഗ്രഹം ..അവന്‍ അത്ര ദുഷ്ടനായാലും.
കൌമാര കാലത്തിന്റെ വസന്തത്തില്‍ തന്നെ അവന്റെ കല്യാണം കഴിഞ്ഞു . ആദ്യ രാത്രിയുടെ പിറ്റേദിവസം അവന്‍  പഞ്ചായത്ത്  കലിംഗിനു മുകളില്‍ ഇരിക്കുകയായിരുന്നു ഒരു കള്ളചിരിയോടു ഞാന്‍   അവന്റെ ആദ്യരാത്രിയെ കുറിച്ച്   ചോദിച്ചു .  ഒരു  നാണത്തോടെ അവന്‍  പിങ്ക് നിറമുള്ള  പാന്റിയുടെയും   മുപ്പത്താറ്  സൈസ് ന്റെ   ബ്രായുടെ  കഥ എന്നോട്  പറഞ്ഞു.  അടുത്ത വസന്തത്തില്‍  അവന്‍ അച്ഛനായി  . പിന്നീടു  അവന്‍ ജീവിതത്തിന്റെ ഓട്ടപാച്ചിലില്‍ അകലേയ്ക്ക് മറഞ്ഞു . പിന്നീടു   മുറുക്കി തുപ്പി കക്ഷത്തില്‍ ഒരു ടോര്‍ച്ചും ,കയ്യില്‍ ഒരു സഞ്ചിയുമായി  അവനെ ഞാന്‍ പലപ്പോഴും കണ്ടിരുന്നു. വീണു കിട്ടുന്ന  അവിധികളുടെ ഇടയില്‍ ഞാന്‍ ഏത്തുമ്പോള്‍  ഞങ്ങള്‍  സൌഹൃദയം  പങ്കു വെച്ചിരുന്നു.  ഇതിനു  ഇടയ്ക്ക്  ആരുടെയോ  സഹായം കൊണ്ട്  അവന്‍  ഗള്‍ഫില്‍ ഏത്തി. ഞാന്‍  താമസിക്കുന്ന സ്ഥലത്തിന്റെ ഒരു വിളിപാട് അകലെ അവന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത്  വളരെ നാളുകള്‍ക്ക് ശേഷമാണ് .
അന്നം കണ്ടത്താനുള്ള  ഓട്ടപാച്ചിലിനിടയില്‍  ഒരു ദിവാസം  എന്റെ മൊബൈല്‍  ശബ്ദിച്ചു ..മറു തലയ്ക്കല്‍  നിന്ന്  അയാള്‍ പറഞ്ഞു  ജയന്‍ രെക്തം ചര്ധിച്ചു  കുവൈറ്റ്‌ ഹോസ്പിറ്റലില്‍  .. ഏതു ജയന്‍ എന്നെ എന്റെ  ചോദ്യത്തിനു  അയാള്‍ ഉത്തരം പറഞ്ഞു  സുബ്രഹ്മണ്യന്‍  എടാ  സുബ്രന്‍  ..നമ്മുടെ സുബ്രന്‍.  അവന്റെ സ്കൂളിലെ  പേരായിരുന്നു  സുബ്രഹ്മണ്യന്‍  ഞങ്ങള്‍  അവനെ സുബ്രാ... എന്നായിരുന്നു  വിളിക്കാറ് ... പക്ഷെ  എനിക്ക് അവനെ കാണാന്‍  പോകാന്‍  പറ്റിയില്ല,     രണ്ടു  ദിവസം കഴിഞ്ഞു അന്വേഷിച്ചപ്പോള്‍  ജീവന്റെ  താളം നിയന്ത്രിക്കുന്ന  രേക്ത   കുഴലുകള്‍ ഹര്‍ത്താല്‍  ദിനത്തില്‍  എന്നപോലെ കല്ല്‌ പറക്കി  വെച്ച് വഴി മുടക്കി നിക്കുന്നു.. എത്രയും  പെട്ടന്ന്  നാട്ടില്‍  ഏത്തിച്ചു ചികല്‍സ  ചെയ്യേണ്ടത് കൊണ്ട്  സുമനസ്സുകളുടെ  സഹായത്താല്‍ നാട്ടില്‍  കയറ്റി വിട്ടു ...!  അവന്‍  സുഖമായിട്ട്  തിരെകെ വരട്ടെ  എന്ന പ്രാര്‍തനയോടെ  ഞാന്‍  തിരികെ  നടന്നു.
പിന്നീടു  അവന്‍  തിരെകെ  ഗള്‍ഫില്‍   ഏത്തി  കഴിഞ്ഞു എന്നെ വിളിച്ചു .. ഞാന്‍ അവനെ കാണാന്‍ പോകുകയും  അവന്റെ  വിശേഷങ്ങള്‍  ചോദിച്ചറിഞ്ഞു . രോഗ വിവരം  ചോദിച്ചപ്പോള്‍  ഒക്കെ  അവന്‍  എന്നില്‍ നിന്ന് ഒഴിഞ്ഞു മാറി . കൃത്യമായ രോഗ നിര്‍ണ്ണയമോ , ചികല്‍സയോ  നടത്താതെയാണോ  അവന്‍ തിരികെ  വന്നത് എന്ന് ഞാന്‍ ഭയപ്പെട്ടു...എന്റെ  ഭയപ്പാടിന് അധികം  ആയിസ്സു ഉണ്ടായിരുനില്ല ..പിന്നെയും  അവന്‍  രക്തം ചര്ധിച്ചു  , ഈ പ്രാവിശ്യം  അവന്‍  ഇനി  തിരിച്ചു  വരുനില്ല എന്ന തീരുമാനത്തോടെ  സൃഹുതുക്കളുടെ സഹായത്തോടെ  ഒരു  തുകയുമായി  നാട്ടിലേക്ക്  തിരിച്ചു...
ഒരു അവിധിക്ക്  നാട്ടില്‍  ഏത്തിയപ്പോള്‍  വീണ്ടും  ഞാന്‍  അവനെ  കണ്ടു  മാതാവിന്റെ  കുരിശിന്‍ തൊട്ടിയില്‍ നേര്ച്ച ഇട്ടു ഇറങ്ങി വരുന്നു.   അവന്‍  എന്നെ  കണ്ടു   "കളരിക്കല്‍ അപ്പോ"  എന്തൊക്കെയുണ്ട്  വിശേഷം ... സ്നേഹത്തോടെ യുള്ള  ആ വിളി എനിക്ക് ഇഷ്ടവും മാണ്  ,  നീ എന്തെ  ഇവടെ..?  നിന്റെ  അസുഖം  ഒക്കെ  എങ്ങനെ  ഉണ്ട് .. ? അവന്‍  പുറകിലേക്ക്  ചൂണ്ടി പറഞ്ഞു  ഞാന്‍  ഇവടെ ഒരു  പച്ചകറി കട തുടങ്ങി .. ഇതാണ്  എന്റെ  കട . പാവക്കയും  പയറും  , വഴുതനങ്ങയും  , ഒക്കെ  നിരത്തി വെച്ചിരിക്കുന്ന  ഒരു  ചെറിയ കട . നിന്റെ  ചികിത്സ എന്തായി  ?...അതൊക്കെ  നടക്കുന്നുണ്ട്  ..!  ചെക്കന്‍  ഒരണ്ണം  കോയമ്പത്തൂര്‍ ആയുര്‍വേദ ഡോക്ടര്‍നു പഠിക്കുകയാണ്  ..ഞാന്‍  ഇവടെ നിന്ന് മാറി നിന്നാല്‍  അവനു  മാസം  കൊടുക്കാനുള്ള  ഫീസ്‌ മുടങ്ങും, അടുത്ത ആഴ്ച  ഹോസ്പിറ്റലില്‍  പോകാന്‍  ഡേറ്റ് ഒക്കെ  എടുത്തു വെച്ചിട്ടുണ്ട്... കഴിഞ്ഞ ആഴ്ച പോയി  വന്നപ്പോള്‍  പറഞ്ഞു  ഏത്രയും പെട്ടന്ന്  ബ്ലോക്ക്‌ മാറ്റണമെന്നു ...എങ്കില്‍  ഏത്രയും പെട്ടന്ന് ചെയ്യണമെന്നു  ഞാന്‍ ഉപദേശിച്ചു  .നേരം ഇരുട്ടി  തുടങ്ങി  അവന്റെ  മുഖത്തെ  പ്രകാശം മാറി  ഇരുട്ടാകുന്ന പോലെ  എനിക്ക് തോന്നി...യാത്ര പറഞ്ഞു ഇറങ്ങുമ്പോ  എവിടെയോ  നരച്ചീര്‍  ചിലയ്ക്ക്കുന്നു ... എന്റെ  മുന്‍പിലൂടെ ആരോ  ഒരു പോത്തിനെയും  കൊണ്ട്  നീങ്ങി ...ഒരു     മരണത്തിന്റെ  ഗന്ധം    എന്നെ  ചുറ്റിനിന്നു .. വീട്ടില്‍  ഏത്തി  അത്താഴം കഴിഞ്ഞു ആര്‍കും ഒരു ആപത്തും വരുത്തരുതേ  ദൈവമേ.... എന്ന്  ഞാന്‍  മനസ്സില്‍ ഉരുവിട്ട്...നിദ്രയെ പ്രാപിച്ചു....
പിറ്റേ ദിവസം  ഉണര്‍ന്നപ്പോള്‍  ആദ്യം കേട്ട വാര്‍ത്ത   "പാറുകുട്ടിയുടെ മകന്‍ ജയന്‍  ഇന്നലെ രാത്രി  മരിച്ചു .... " മരിക്കുന്നതിനു  ഏതാനും  മണിക്കൂര്‍ മുന്‍പ്  അവനോടു  സംസാരി ച്ചിരുനല്ലോ മരണം ഏത്ര അടുത്താണ്  ദൈവമേ...!
ശാന്തയായി ഉറങ്ങുന്ന എന്റെ സതീര്‍ത്ഥന്റെ ചുറ്റുമിരുന്ന് ആരൊക്കെയോ  കരയുന്നു   മരണത്തിന്റെ  വെള്ളയങ്കിക്കരികെ  നിലവിളക്ക്  കത്തിയെരിയുന്നു.  ഒരു അര ജീവിതം പുകഞ്ഞുനീറിയ  തലക്കല്‍ സുഗന്ധ തിരികള്‍ പുകഞ്ഞു. സൂര്യന്റെ കിരണം പടിഞ്ഞാട്ടു  ചാഞ്ഞപ്പോള്‍   ആര്‍ക്കും  വേണ്ടാത്ത  ഉടല്‍  പുറത്തേക്കു എടുത്തു
അവസാനത്തെ യാത്ര. ഈശ്വര , എല്ലാ ജീവിതവ്യഥകളും ഇതാ തീരുന്നു. ഈലോക സങ്കടങ്ങളുടെ കെട്ടുകളെല്ലാം അഴിച്ചെറിഞ്ഞ് ഇനി ഞാന്‍ നിന്നിലേക്കു വരികയാണ്. ഈശ്വര , പ്രപഞ്ചങ്ങളെല്ലാം നിന്റെ വിരല്‍തുമ്പിലാണല്ലോ. കേവലവ്യഥകളുടെ ഭൂമി എനിക്കു മടുത്തിരിക്കുന്നു. ഇനി നിന്റെ പൂങ്കാവനത്തില്‍ ആധികളില്ലാത്ത വിശ്രമം.......അകാലത്തില്‍  വിട്ടു പോയ കൂട്ടുകാരാ... നിനക്കെന്റെ  ..യാത്ര മൊഴി......

4/16/2013

ഈശ്വരന്‍ ബധിരനാണോ?ഞങ്ങളുടെ അടുത്ത കൂട്ടുകാരന്‍ ജയരാമന്‍ കടമ്പാട്ടിന്റെ അമ്മയുടെ മരണം അന്വേഷിച്ചാണ് ഇ. സന്തോഷ്‌കുമാറും ഞാനും അന്നനാട്ടിലുള്ള അയാളുടെ തറവാട്ടില്‍ എത്തിയത്. സന്തോഷിന്റെ കുടുംബവുമുണ്ടായിരുന്നു ഒപ്പം. ഞങ്ങള്‍ ചെല്ലുന്നുണ്ടെന്നറിഞ്ഞ് സച്ചിദാനന്ദന്‍ പുഴങ്കരയും അവിടെയെത്തിയിരുന്നു.

ചാലക്കുടിപ്പുഴയുടെ തീരത്താണ് ജയരാമന്റെ തറവാട്. വൃശ്ചികമാസത്തിലെ സന്ധ്യയായിരുന്നു. പുഴയില്‍നിന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. സച്ചിദാനന്ദന്‍ തന്റെ പുഴയുടെ ഭംഗിയെക്കുറിച്ച് വാചാലനായി. കുട്ടിക്കാലത്ത് പുഴയില്‍നിന്നു കയറിയിരുന്നില്ല. കൂട്ടുകാരൊത്ത് തോണി കളിക്കുമായിരുന്നു. മണല്‍ത്തിട്ടില്‍ കുത്തിമറിയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ പുഴ വല്ലാതെ മാറിപ്പോയി. മണല്‍ത്തിട്ടു പോയി. തോണി കളിക്കുന്നവരില്ലാതായി. ചൊറി വരുമെന്നു പേടിച്ച് ആരും പുഴയില്‍ കുളിക്കാതെയുമായി. ഇപ്പോഴത്തെ പുഴ പഴയതിന്റെ വെറും ഓര്‍മ മാത്രമായിരിക്കുന്നു.

തറവാട്ടിലേക്കു കയറിക്കഴിഞ്ഞിരുന്നില്ല. പണ്ടത്തെ ചാരുതയില്ലായിരിക്കാം. എന്നാലും പുഴ പുഴയാണല്ലോ. ഞങ്ങള്‍ പുഴക്കരയിലേക്കു നടന്നു.

പുഴയുടെ തീരത്ത് ഒരമ്പലമുണ്ട്. കുടുങ്ങാപ്പുഴ ശിവക്ഷേത്രമാണതെന്ന് ജയരാമന്‍ അറിയിച്ചു. ഭൂമിയുടെ അറ്റത്തേക്കെന്നപോലെ ഒതുങ്ങിനില്ക്കുന്ന അമ്പലം. പുഴയിലേക്ക് വെട്ടിയിറക്കിയ കടവുണ്ട്. ആകെ നിശ്ശബ്ദത. കടുത്ത ഭക്തരല്ലാത്തവര്‍ക്കുപോലും ഈശ്വരചിന്തയുണ്ടാക്കുന്ന അന്തരീക്ഷം.

അമ്പലക്കടവില്‍ ആരും കുളിക്കാറില്ലെന്ന് ഉണങ്ങിക്കിടക്കുന്ന കല്‍പ്പടവുകള്‍ വിളിച്ചറിയിച്ചു. കടവ് വിജനമായിരുന്നു. രോഷ്ണി കുട്ടികളെയുംകൊണ്ട് പുഴയിലേക്കിറങ്ങി. അവരുടെ കാലുകള്‍ ചാലക്കുടിപ്പുഴ നനച്ചുകൊടുത്തു.

പുഴയുടെ തീരത്ത് എത്ര നേരം വേണമെങ്കിലും നില്ക്കാം. ആര്‍ക്കും പ്രത്യേകിച്ച് ഒരു തിടുക്കവുമുണ്ടായിരുന്നില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഇനി തറവാട്ടിലേക്കു കയറാം എന്ന് ജയരാമന്‍ ഓര്‍മപ്പെടുത്തി. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ പുഴയോട് വിട പറഞ്ഞു.

ജയരാമന്റെ തറവാട് വളരെ വലിയതായിരുന്നു. വിശാലമായ പൂമുഖത്ത് എത്ര പേര്‍ക്കു വേണമെങ്കിലും ഇരിക്കാം. കൂടപ്പിറപ്പുകളും അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി ധാരാളം പേര്‍ അവിടെയുണ്ടായിരുന്നു. വേണ്ടപ്പെട്ടവരുടെ മരണം ഇത്തരം ഒത്തുകൂടലുകള്‍ക്ക് അവസരമുണ്ടാക്കുമല്ലോ.

ഞങ്ങള്‍ വര്‍ത്തമാനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് അമ്പലത്തിലെ മൈക്ക് അലറിവിളിക്കാന്‍ തുടങ്ങിയത്. സന്തോഷിന്റെ കൈയിലെ ചായ തുളുമ്പിപ്പോയി. തികച്ചും അപ്രതീക്ഷിതമായിരുന്നതുകൊണ്ട് ഞാനും ഒന്നു കിടുങ്ങിപ്പോയി.

'അടുത്ത കാലംവരെ ഇവിടെ ഇങ്ങനെ ഒരു പതിവുണ്ടായിരുന്നില്ല,' ജയരാമന്‍ പറഞ്ഞു. 'പണ്ടാണെങ്കില്‍ ടേപ് റെക്കോഡറൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഉണ്ടെങ്കില്‍ത്തന്നെ ദരിദ്രമായ അമ്പലത്തിന് അതൊന്നും വാങ്ങാനുള്ള കോപ്പുമുണ്ടായിരുന്നില്ല.'

എഴുപതുകളുടെ ആദ്യത്തിലാണ് കേരളത്തില്‍ ടേപ് റെക്കോഡര്‍ പ്രചാരത്തിലായത്. അതോടെയാണ് പല അമ്പലങ്ങളിലും പാട്ടുകള്‍ വെച്ചുതുടങ്ങിയതും. അറുപതുകളില്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട അമ്പലങ്ങള്‍ മെല്ലെമെല്ലെ സമ്പന്നതയിലേക്കു നീങ്ങുന്ന കാലവുമായിരുന്നു അത്. ഈ പാട്ടുപരിഷ്‌കാരം തുടങ്ങിയ കാലത്തുതന്നെ ഇതുണ്ടാക്കുന്ന ശബ്ദശല്യത്തെ വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഒരു കത്തു വന്നിരുന്നു. തൃശ്ശൂരിലെ ശ്രീകേരളവര്‍മ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ഇ. കെ. നാരായണന്‍ പോറ്റിയാണ് അതെഴുതിയിരുന്നത്. ശങ്കരന്‍കുളങ്ങര അമ്പലത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ പാട്ടു വെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പക്ഷേ, കൂടുതല്‍ പ്രകോപിതരായത് അമ്പലം ഭാരവാഹികളും ചില തീവ്രഭക്തരുമായിരുന്നു. അവര്‍ ആ വന്ദ്യവയോധികനെ കയ്യേറ്റം ചെയ്തു.

ഇന്ന് ആരെങ്കിലും അങ്ങനെ ഒരു കത്ത് എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് ജയരാമന്‍. ധൈര്യപ്പെട്ടെങ്കില്‍ത്തന്നെ അത്തരം ഒരു കത്ത് പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും പത്രം തയ്യാറാവുമോ എന്ന് സച്ചിദാനന്ദന്‍ പുഴങ്കര.

അങ്ങനെ ഒരാള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഞാനവരെ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി കെ. സോമസുന്ദരം. അദ്ദേഹം മനുഷ്യാവകാശക്കമ്മീഷനു മുന്‍പാകെ പരാതി സമര്‍പ്പിച്ചിരിക്കുന്നു. ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദമലിനീകരണംമൂലം ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. ദിവസവും പുലര്‍ച്ചെ 4.45ന് അലറിവിളിക്കാന്‍ തുടങ്ങുന്ന ഉച്ചഭാഷിണികള്‍ പിറ്റേ ദിവസം രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിലെ മിക്ക അമ്പലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആരാധനാലയങ്ങളുടെ ഈ ഏര്‍പ്പാട് ഇന്ന് എല്ലാവരും അംഗീകരിച്ചമട്ടാണ്. എന്താണ് അതിലെ അന്യായം എന്ന് ഇതു വായിക്കുന്നവരില്‍പ്പലര്‍ക്കും മനസ്സിലാക്കാന്‍തന്നെ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല. അങ്ങനെയാവുമ്പോള്‍ സോമസുന്ദരത്തിന് എത്രകണ്ട് ജനപിന്തുണ കിട്ടുമെന്ന് കണ്ടുതന്നെയറിയണം.

പാട്ടു വെക്കാത്ത അമ്പലങ്ങള്‍ ഇന്ന് അപൂര്‍വമാണ്. എന്റെ നാട്ടിന്‍പുറത്തും മൂന്ന് അമ്പലങ്ങളില്‍നിന്നായി അതിരാവിലെത്തന്നെ കൊലവിളികള്‍ ഉയരാറുണ്ട്. വീട് അല്പം അകലത്തായതുകൊണ്ട് എന്റെ പ്രഭാതങ്ങളെ അവ അലങ്കോലമാക്കാറില്ല എന്നു മാത്രം. അടുത്ത വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം അതല്ലല്ലോ. രാമായണമാണ്, നാരായണീയമാണ്, വിഷ്ണുസഹസ്രനാമമാണ്, വെങ്കടേശസുപ്രഭാതമാണ് എന്നൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ?

പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും ലവലേശം ഔചിത്യമില്ല. പണ്ട് ടേപ് റെക്കോഡര്‍ വ്യാപകമാവുന്നതിനു മുന്‍പ് ഗ്രാമഫോണ്‍ റെക്കോഡുകളാണല്ലോ ഉപയോഗിച്ചിരുന്നത്. രാവിലെ അഞ്ചു മണിയാവുന്നേയുള്ളൂ. പരീക്ഷക്കാലമായതുകൊണ്ട് നേരത്തേ എഴുന്നേറ്റ് പഠിക്കാനിരുന്നു. അപ്പോഴാണ് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തില്‍നിന്ന് പാട്ടു തുടങ്ങിയത്. അക്കരപ്പച്ച എന്ന സിനിമ ഇറങ്ങിയ കാലമാണ്. 'ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ' എന്നു പ്രാര്‍ഥിച്ച് മാധുരി മറഞ്ഞേയുള്ളൂ. 'മനസ്സൊരു മയില്‍പ്പേട, മണിച്ചിറകുള്ള മയില്‍പ്പേട!' എന്ന് ഉച്ചത്തിലുച്ചത്തില്‍ അലറിക്കൊണ്ട് പിന്നാലെ വന്നു യേശുദാസ്. പാട്ടു വെക്കാന്‍ ചുമതലപ്പെട്ട ആള്‍ പകുതി ഉറക്കത്തില്‍ റെക്കോഡ് മറിച്ചിട്ടതുകൊണ്ടുണ്ടായ അന്ധാളിപ്പ്!

അക്കാലമൊക്കെ മാറി. ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ക്ക് സിനിമാപ്പാട്ടുകളെ ആശ്രയിക്കേണ്ടതില്ല. ആയിരക്കണക്കിന് സീഡികളാണ് ഭക്തിഗാനങ്ങളെന്ന പേരില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മുരുകന്‍ വേണോ, അയ്യപ്പന്‍ വേണോ, കൃഷ്ണന്‍ വേണോ, ശിവന്‍ വേണോ? മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ആരെ വേണമെങ്കിലും പറഞ്ഞോളൂ. ഏതും എപ്പോഴും അവെയ്‌ലബ്ള്‍ ആണ്.

ഈ ആല്‍ബങ്ങള്‍ ഭക്തജനപ്രിയമാക്കാന്‍ ഇന്നുള്ള തന്ത്രങ്ങളില്‍ ഒന്ന് എല്ലാ അമ്പലങ്ങള്‍ക്കും അവ സൗജന്യമായി കൊടുക്കുകയാണ്. നിരന്തരം കേള്‍പ്പിച്ചു കേള്‍പ്പിച്ച് അവരതു ഹിറ്റ് ചാര്‍ട്ടിലാക്കിക്കോളും. എന്നാല്‍ അതിന്റെ സാധ്യതയും ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണുപോല്‍. കാരണം, മിക്കവാറും എല്ലാ അമ്പലക്കാരും അവരവരുടെ ദേവീദേവന്മാരെക്കുറിച്ച് പാട്ടുകളെഴുതിച്ച് ആല്‍ബങ്ങള്‍ ഇറക്കിക്കൂട്ടിയിട്ടുണ്ട്.

മൈക്കിന്റെ ഈ ദുരുപയോഗം ഹിന്ദുക്കളുടെ കുത്തകയാണെന്നു കരുതേണ്ട. മുസ്‌ലിം പള്ളികളില്‍നിന്നുള്ള വാങ്കുവിളികളും ഇതേപോലെത്തന്നെ ഉച്ചത്തിലാണ്. അതു കേള്‍ക്കുമ്പോള്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം എന്ന കീഴ്‌വഴക്കവുമുണ്ട്. അതുകൊണ്ട് സമ്മേളനങ്ങള്‍പോലും ആ സമയത്ത് മരവിപ്പിച്ചു നിര്‍ത്താറുണ്ട്.

അതുപോലെത്തന്നെ ഉച്ചത്തിലാണ് കുറച്ചു കാലം മുന്‍പുമുതല്‍ പരിഷ്‌കാരമായി മാറിയ ധ്യാനയോഗങ്ങളും. ബസ്സ്റ്റാന്‍ഡ് പോലുള്ള ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ വിശാലമായ പന്തലുകള്‍ കെട്ടിയാണ് ഇത്തരം യോഗങ്ങള്‍ നടത്താറ്. ധ്യാനത്തിനെത്തിയവരെക്കൊണ്ട് വളരെ ഉച്ചത്തില്‍ ഹലേലുയ്യാ പാടിക്കുന്നത് പരിസരം മുഴുവന്‍ പ്രകമ്പനംകൊള്ളിച്ചുകൊണ്ടാണ്. അകത്തുള്ളവര്‍ക്ക് സമാധാനം കിട്ടാറുണ്ടോ എന്നറിയില്ല, പുറത്തുള്ളവര്‍ക്ക് അതു നഷ്ടപ്പെടാറാണ് പതിവ്.

ഇപ്പോള്‍ ന്യായമായും സംശയിച്ചുപോവുന്നു: ദൈവത്തിന്, അത് ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും, ചെവി കേട്ടുകൂടേ? അവര്‍ കേള്‍ക്കണമെങ്കില്‍ ഇത്രയും ഉച്ചത്തില്‍ ഒച്ച വെക്കണമെന്ന് ആരാണ് നിശ്ചയിച്ചത്? 'ആര്‍ത്തുവിളിച്ചാലേ ചിലര്‍ക്ക് മനസ്സിലാവുള്ളൂ എന്നുണ്ട്' എന്ന് വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരുടെ മകള്‍ കുഞ്ഞി, ചന്തുച്ചേകവരെ കുറ്റപ്പെടുത്തുന്നുണ്ട്. ചന്തുവിനെപ്പോലെയാവുകയാണോ നമ്മുടെ ദൈവങ്ങളും?

ഉള്ളുരുകിയുള്ള പ്രാര്‍ഥന നിശ്ശബ്ദതയിലേ നടക്കുകയുള്ളൂ. അത് മറ്റുള്ളവര്‍ക്കു കേള്‍ക്കാന്‍വേണ്ടിയല്ല. ഒരുതരം ആത്മസമര്‍പ്പണമാണത്. അതിന് ഏറ്റവുമധികം വേണ്ടത് ഏകാന്തതയാണ്. അമ്പലങ്ങള്‍ വനസ്ഥലികളിലും മലമുകളിലും നദീതീരങ്ങളിലും പണിയുന്നതിന്റെ കാരണവും വേറെയല്ല. അവ എത്രയും ദുര്‍ഗമമാവുന്നുവോ, അത്രയും ശാന്തി അവിടെനിന്നു ലഭിക്കുന്നു എന്നതാണ് സാമാന്യമായ അനുഭവം.

ഇതൊക്കെ ആരോടു പറയാന്‍? പാവം, ദൈവത്തിനോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. പിന്നെ ആരോട്? തീവ്രഭക്തരോടോ? അമ്പലം നടത്തിപ്പുകാരോടോ? അതുകൊണ്ടു ഫലമുണ്ടാവുമോ? അവരല്ലേ ശരിക്കും ബധിരന്മാര്‍?

തീരെ പരിചിതമല്ലാത്ത പാട്ടുകളാണ് കുടുങ്ങാപ്പുഴ ശിവക്ഷേത്രത്തില്‍നിന്ന് കേട്ടുകൊണ്ടിരുന്നത്. പാട്ടുകള്‍ക്ക് നിലവാരം കുറവാണെന്നതിനു പുറമേയാണ് അതിന്റെ ഉച്ചസ്ഥായി. ജയരാമന്റെ വിശാലമായ പൂമുഖത്ത് അമ്പലപ്പാട്ടിനെ മറികടക്കാന്‍ ഉച്ചത്തിലുച്ചത്തില്‍ ഒച്ചയിട്ട് ഞങ്ങള്‍ ക്ഷീണിച്ചുപോയി.
'എട്ടു മണി വരെയുണ്ടാവും,' ഞാന്‍ സമയം നോക്കുന്നതു കണ്ട് സച്ചിദാനന്ദന്‍ പറഞ്ഞു. സമയം ഏഴുമണിയോടടുത്തിരുന്നു. മടങ്ങാന്‍ തിടുക്കമുണ്ടോ എന്ന് ജയരാമന്‍ അന്വേഷിച്ചു.

മടങ്ങിച്ചെല്ലാന്‍ വലിയ തിരക്കൊന്നുമില്ല. കുറച്ചുനേരംകൂടി വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ തോന്നുന്നുമുണ്ട്. പക്ഷേ, ഇനിയും ഒരു മണിക്കൂര്‍ ഈ ഭക്തികോലാഹലം സഹിക്കാന്‍ വയ്യ. ഞങ്ങള്‍ എഴുന്നേറ്റു.

കാറ് പുഴയുടെ തീരത്താണ് ഇട്ടിരുന്നത്. ഞങ്ങള്‍ അങ്ങോട്ടു നടന്നു. ചാലക്കുടിപ്പുഴ ഇരുണ്ടിരിക്കുന്നു. കാറ്റും നിലച്ചിരിക്കുന്നു. അമ്പലത്തിനു ചുറ്റും വൈദ്യുതവിളക്കുകള്‍ വെളിച്ചം വാരിവിതറുന്നുണ്ട്. മൈക്ക് അപ്പോഴും അലറി വിളിക്കുകയാണ്.

'കുറച്ചു മുന്‍പു കണ്ട അമ്പലമേ അല്ല അല്ലേ?' കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സന്തോഷ് എന്നോടു ചോദിച്ചു.

(മാലാഖമാരേ മറയൊല്ലേ! എന്ന പുസ്തകത്തില്‍ നിന്ന്)

മതവും കാമവികാരവും- 7

മതപരവും ലിംഗഭേദപരവുമായ ഇത്തരം ആചാരങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തും കാണപ്പെടുന്നുണ്ട്; ദേവിയുടെ പേരിനു മാത്രമേ വ്യത്യാസമുള്ളൂ. ഈജിപ്തിലെ മതാഘോഷങ്ങളിലും റോമിലെ ഉത്സവങ്ങളിലും ബാല്‍പിയോറിന്റെ പൊലിമകളിലും ഫെനീഷ്യരുടെ ഉത്സവങ്ങളിലും ഹെല്ലന്‍കാരുടെ ആഘോഷങ്ങളിലും തേവിടിശ്ശികള്‍ നഗ്നകളായി പാഞ്ഞുനടക്കുന്ന റോമിലെ വസന്തദേവതോത്സവങ്ങളിലും എല്ലാം ഇതുതന്നെയാണ് വെളിപ്പെടുന്നത്. പതിനാറാംനൂറ്റാണ്ടില്‍ സ്ഥാപിതമായ ചൈതന്യമതത്തിലെ ചില ചടങ്ങുകള്‍ മതവും കാമവികാരവുമായുള്ള സംബന്ധത്തിന്റെ അതിര്‍കടന്ന പ്രവര്‍ത്തനരുപങ്ങളാണെന്ന് ഐവന്‍ ബ്ലോക്ക് വിവരിക്കുന്നു. ഒരുതരം ശാക്‌തേയവര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ക്ഷേത്രപൂജാരികള്‍ വെച്ചിട്ടുള്ള ഒരു പെട്ടിയില്‍ തങ്ങളുടെ ഓരോ ലഘുഭൂഷണങ്ങള്‍ അഴിച്ചിടുന്നു. പൂജ കഴിഞ്ഞതിനുശേഷം, അവിടെ ഭഗവതീവന്ദനത്തിന് വന്നിട്ടുള്ള പുരുഷന്മാര്‍ ആ ആഭരണപ്പെട്ടിയില്‍നിന്ന് ഒാരോ ആഭരണം കൈയിട്ടെടുക്കും. ആ ആഭരണം ആരുടേതായിരുന്നുവോ ആ സ്ത്രീ അതു കൈയില്‍വന്ന പുരുഷനോടു ചേര്‍ന്നു കൊടുംപിരിക്കൊണ്ട വ്യഭിചാരഭ്രാന്തില്‍ പങ്കെടുത്തുകൊള്ളണമെന്നാണ് നിയമം. യദൃച്ഛയാ കുടിച്ചേര്‍ന്ന ആ സ്ത്രീപുരുഷന്മാര്‍ കാമിനീകാമുകന്മാരായിരുന്നുവെങ്കില്‍ക്കൂടി, അപ്പോള്‍ യാതൊരു സങ്കോചവും ഭാവിക്കാന്‍ പാടില്ല. ഇത്തരം ഒരു സവിശേഷാഘോഷത്തില്‍ പുരുഷന്മാര്‍ അമ്മമാരോടും സഹോദരിമാരോടും പുത്രികളോടും ഉപപത്‌നികളോടുമെല്ലാം കൂടിമറിയുകയുണ്ടായിട്ടുണ്ടെന്ന് ഐവന്‍ ബ്ലോക്ക് പറയുന്നു. പണ്ടത്തെ ചെറുപ്രദേശത്തുകാരുടെ ചില ഉത്സവങ്ങളില്‍ തികച്ചും നഗ്നതപൂണ്ട സ്ത്രീകളും പുരുഷന്മാരും അന്യോന്യം പിടികൂടുവാന്‍ പാഞ്ഞുകളിച്ച് ഒടുവില്‍ പിടിയില്‍ക്കിട്ടിയ ആളെക്കൊണ്ട് അവിടെവെച്ചുതന്നെ കാമനിവൃത്തി വരുത്തുക പതിവായിരുന്നുവത്രേ.

മതത്തിന്റെ പേരില്‍ ഇത്തരം കാമപ്പേക്കൂത്തുകള്‍ കാണിക്കുന്ന സമ്പ്രദായം 1908-ല്‍ ഹോളണ്ടിലും 1901-ല്‍ ഇംഗ്ലണ്ടിലും നടപ്പുണ്ടായിരുന്നതായി അന്വേഷകന്മാര്‍ രേഖപ്പെടുത്തുന്നു. അമേരിക്കക്കാരായ ഹോറോസ്സ് എന്ന ഒരാളും ഭാര്യയുംകൂടി ഏര്‍പ്പെടുത്തിയ മതപരമായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ടിലെ ചെറുപെണ്‍കിടാങ്ങള്‍ ഏറ്റവുമധികം ദയനീയവും ഭയങ്കരവുമായ കാമപ്പേക്കൂത്തുകളില്‍ കിടന്നു കെട്ടിമറിഞ്ഞിരുന്നതായി ചില ഗ്രന്ഥകാരന്മാര്‍ വിവരിക്കുന്നുണ്ട്. 'ചെറുപ്പക്കാരിയായ കുലട കിഴവിയായ ഈശ്വരഭക്ത'യാണെന്ന് ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ഇത് സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും യോജിക്കുന്നതാണെന്ന് ഐവന്‍ ബ്ലോക്ക് വ്യാഖ്യാനിക്കുന്നു.

ഇത്തരം മതസംബന്ധിയായ വ്യഭിചാരം സാമാന്യമായി നടപ്പില്‍വന്നത് മനുഷ്യരുടെ ജനനേന്ദ്രിയവ്യാപാരങ്ങള്‍ക്ക് പ്രകൃതിയിലെ ഫലപുഷ്ടി വര്‍ധിപ്പിക്കാന്‍ അജ്ഞാതവും അതിദിവ്യവുമായ ഒരു മഹാശക്തിയുണ്ടന്ന വിശ്വാസത്തില്‍നിന്നാണെന്ന തത്ത്വം ഒന്നാമതായി പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപരിച്ചത് മന്നാര്‍ട്ട് എന്നു പേരായ ഒരു പ്രധാന ചിന്തകനാണ്. അതിനുശേഷം പല അന്വേഷകന്മാരും അദ്ദേഹത്തിന്റെ സിദ്ധാന്തത്തോടു യോജിക്കാനുണ്ടായി. ആദ്യത്തെ ആ വിശ്വാസം കാലക്രമേണ ക്ഷേത്രസംബന്ധിയായ പരിണാമഗതിയില്‍, മാറിമറിഞ്ഞു രൂപാന്തരങ്ങളെ കൈക്കൊണ്ടു. ചാരിത്രനിഷ്ഠയില്ലാത്ത ഒരു ദേവതയ്ക്കു സന്തോഷകരമായിരിക്കുമെന്നു കരുതപ്പെടുന്ന വ്യഭിചാരകര്‍മം ക്ഷേത്രത്തില്‍വെച്ചോ ക്ഷേത്രപരിസരങ്ങളില്‍വെച്ചോ ക്ഷേത്രദേവതാപ്രീതിക്കായി മറ്റെവിടങ്ങളിലെങ്കിലും വെച്ചോ ചെയ്താല്‍, ആ ഈശ്വരി പ്രസാദിച്ചു നാനവിധൈശ്വര്യങ്ങളും വിശേഷിച്ചു സന്താനാഭിവൃദ്ധിയും ആ ഭക്തനും ഭക്തയ്ക്കും അനുഗ്രഹിച്ചരുളുമെന്ന മതവിശ്വാസമായി അതു പരിണമിച്ചു.

കിഴക്കെ ഏഷ്യയിലും പല അപരിഷ്‌കൃത ജനങ്ങളുടെയും ആവാസപ്രദേശങ്ങളിലും മതാചാര്യന്മാര്‍ ഈശ്വരപ്രാതിനിധ്യം വഹിച്ചു പെണ്‍കിടാങ്ങളുടെ കന്യകാത്വദൂഷണം ചെയ്തുപോരുക പതിവുണ്ടായിരുന്നു. വല്ലഭാചാര്യരാല്‍ സ്ഥാപിതമായ ദൈ്വതമതത്തിന്റെ പ്രചാരത്തോടുകൂടി നവോഢകളെ പുരോഹിതന്മാര്‍- 'മഹാരാജാ' എന്നാണ് അത്തരം മതാചാര്യന്മാരെ ആളുകള്‍ വിളിക്കുന്നത്- സ്വീകരിച്ചുവന്നിരുന്നതായി ഐവന്‍ ബ്ലോക്ക് എഴുതിക്കാണുന്നു. ഈ 'മഹാരാജ'ന്മാര്‍ ഈശ്വരന്മാരുടെ പ്രതിനിധികളായി നിന്നു മതവിശ്വാസികളായ ഭക്തജനങ്ങളുടെ ഭാര്യമാരുടെ മേല്‍ മതസംബന്ധിയായ നിയമശക്തികൊണ്ട് തങ്ങള്‍ക്കു കൈവന്നിട്ടുള്ള അവകാശത്തെ - വിശേഷിച്ചും പെണ്‍കിടാങ്ങളുടെ കന്യകാത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള അവകാശവിശേഷത്തെ-അനുഭവിക്കുന്നു (വിവാഹം കഴിഞ്ഞതിനുശേഷം നാലു ദിവസത്തേക്ക് വധുക്കളുടെ സംഭോഗസുഖം ദേവന്മാര്‍ അനുഭവിക്കുന്നു എന്ന വിശ്വാസം ഇവിടെ സ്മരണീയമാണ്). ഗോപസ്ത്രീകള്‍ ശ്രീകൃഷ്ണങ്കലെന്ന പോലെ, എല്ലാ തരുണിമാരും മതാചാര്യങ്കല്‍ താന്താങ്ങളെ സമര്‍പ്പണം ചെയ്യുന്നത് അത്യുത്കൃഷ്ടമായ ഒരീശ്വരാരാധനമാണെന്ന് ആ മതഭക്തന്മാര്‍ വിശ്വസിച്ചുവരുന്നു. എന്നല്ല, ഈ കന്യകാത്വദൂഷണത്തില്‍ ഏര്‍പ്പെട്ട് ഈശ്വരനെ പ്രസാദിപ്പിച്ചുകൊടുക്കുന്നതിന് പ്രതിഫലമായി ഒരു ദക്ഷിണ, ഒരു വഴിപാടുസംഖ്യ, ഈശ്വരനുവേണ്ടി ആ മതാചാര്യന്മാര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഇന്‍ഡോചൈനയിലുള്ള കംബോഡിയയില്‍ ബുദ്ധമതപുരോഹിതന്മാരെ, അല്ലെങ്കില്‍ ടയോ(ഠമീ) മതാചാര്യന്മാരെ, പല്ലക്കുകളിലേറ്റി അവരെ സ്വീകരിക്കാന്‍ കാത്തുനില്ക്കുന്ന കന്യകകളുടെ അടുക്കലേക്ക് ആളുകള്‍ കൊണ്ടുചെന്നിരുന്നതായി ആബെല്‍റെമൂസെറ്റ് എഴുതിയിരിക്കുന്നു. ഓരോ സ്ത്രീയുടേയും പക്കല്‍ ഒരടയാളം വരച്ചിട്ടുള്ള മെഴുകുതിരിയുണ്ടായിരിക്കും. ആ മെഴുകുതിരി കത്തിയമര്‍ന്നു ദീപനാളം അടയാളവരയിലെത്തുമ്പോഴേക്കും സംഭോഗം മുഴുമിച്ചുകൊള്ളണമെന്നാണ് നിയമം.

മതസംബന്ധിയായ വ്യഭിചാരം, സാമാന്യമായി അനുരാഗത്തെ വ്യക്തിഗതമാക്കുന്നതിനോട് പൊതുവില്‍ അപരിഷ്‌കൃതജനങ്ങള്‍ക്കുള്ള പ്രതികൂലഭാവത്തില്‍നിന്നുണ്ടായിട്ടുള്ളതാണെന്നു ബച്ചോഫെന്‍ യുക്തിയുക്തമായി പ്രതിപാദിക്കുന്നു. കന്യകാത്വത്തോട് അപരിഷ്‌കൃതര്‍ക്കുള്ള പുച്ഛത്തെ വൈറ്റ്‌സ്, ബച്ചോഫെന്‍, കളിഷെര്‍, പോസ്റ്റ്, റോട്ട്മാന്‍ മുതലായവരെല്ലാം തെളിയിച്ചിട്ടുണ്ട്. അവിവാഹിതകളെക്കുറിച്ചു സാമാന്യമായുള്ള അനുകമ്പയും അവജ്ഞയും അപരിഷ്‌കൃതരുടെ ഈയൊരു സ്വഭാവാവശിഷ്ടത്തിന്റെ രുപാന്തരമാണെന്ന് ഐവന്‍ ബ്ലോക്ക് സിദ്ധാന്തിക്കുന്നു.

'വ്യഭിചാരം ചെയ്യുന്നവര്‍ ഏകപത്‌നീവ്രതത്തിനു മുന്‍പില്‍ അര്‍പ്പണംചെയ്യപ്പെടുന്ന, ബലികഴിക്കപ്പെടുന്ന, യജ്ഞപശുക്കളാ'ണെന്ന് ഷോപ്പെനോര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാന്‍ഡെവില്‍ എഴുതിയിരിക്കുന്നു: 'ചില വങ്കന്മാര്‍ ആവശ്യപ്പെടുന്നവിധം തേവിടിശ്ശികളെയും കുലടകളെയും ബന്ധനത്തിലാക്കാന്‍ ഭരണാധികാരികള്‍ ആരംഭിക്കുന്നപക്ഷം നമ്മുടെ ഭാര്യമാരുടെയും പെണ്‍മക്കളുടെയും മാനത്തെ സംരക്ഷിക്കാന്‍ എത്ര പൂട്ടുകളും ബന്ധനങ്ങളുമുണ്ടായാലാണ് മതിയാവുക! ഞാന്‍ വിചാരിക്കുന്നത് ചാരിത്രത്തെ നിലനിര്‍ത്താന്‍ വിഷയലമ്പടത്വം ആവശ്യമാണെന്നാണ്. ഏറ്റവുമധികം ഉത്കൃഷ്ടമായ മനോവൃത്തിക്ക് ഏറ്റവുമധികം നികൃഷ്ടമായ മനോവൃത്തിയുടെ സഹായം ആവശ്യമായിരിക്കും. ഒരു രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്‍പുള്ളതും ഇന്നത്തേതുമായ വ്യഭിചാരം വിവാഹത്തിന്റെ രക്ഷാദുര്‍ഗമാണെന്നു മാത്രമല്ല, വിവാഹം ഉണ്ടായിത്തീര്‍ന്നതെവിടെനിന്നോ അവിടേക്ക് ചുഴിഞ്ഞുനോക്കുന്നപക്ഷം അതുതന്നെ മിക്കപ്പോഴും വ്യഭിചാരത്തിന്റെ ഒരു രൂപാന്തരമാണെന്നു കാണാമെന്നുതന്നെ എല്ലിസ്സ് സിദ്ധാന്തിക്കുന്നു. ഫോറെല്‍ പറയുമ്പോലെ, 'വിവാഹം വ്യഭിചാരത്തിന്റെ ഒരു പരിഷ്‌കൃതരൂപമാണ്.' മതസംബന്ധിയായ വ്യഭിചാരത്തെപ്പറ്റി പഠിച്ചുവരുമ്പോള്‍ ഇത്തരം പ്രസിദ്ധ ചിന്തകന്മാരുടെ സിദ്ധാന്തങ്ങള്‍ ഉപകാരപ്രദങ്ങളായിരിക്കും.

തികഞ്ഞ വിഷയലമ്പടത്വപരമായ ശരീരാര്‍പ്പണം, നാമെത്രതന്നെ പിറുപിറുത്താലും ശരി, മതവിശ്വാസത്തോടു സംബന്ധപ്പെട്ടുതന്നെയിരിക്കും. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് കലശലായ വിഷയലമ്പടത്വവും കഠിനമായ മതശ്രദ്ധയും കുടിക്കലര്‍ന്ന ഒരു വികാരം തോന്നിപ്പോകയും അതുകാരണം ഈശ്വരാരാധനത്തിനായി അവര്‍ സ്വശരീരത്തെ അര്‍പ്പിക്കുകയും, ഈശ്വരനുവേണ്ടി എന്നെന്നും ആത്മാവിനെ ബലികഴിക്കുകയും ചെയ്‌തേക്കും. ചിലപ്പോള്‍ ദിവ്യാന്തഃപുരവാസചിന്ത മനുഷ്യരുടെ മാധ്യസ്ഥത്തിലൂടെ, ഈശ്വരന്‍ അസംഖ്യം കാമിനികളെ അനുഭവിക്കുകയാകുന്ന ക്ഷേത്രസംബന്ധിയായ, മതസംബന്ധിയായ വ്യഭിചാരരൂപത്തെ കൈക്കൊള്ളും; അതുമല്ലെങ്കില്‍ സംഭോഗം ഒരു മതപരമായ കര്‍മമാണെന്നു കരുതപ്പെടുന്ന അപരിഷ്‌കൃതസമ്പ്രദായപ്രകാരം, അത് ഒരു ക്ഷേത്രത്തിലോ ഭവനാന്തര്‍ഭാഗത്ത് വിശുദ്ധതരമാക്കിവെച്ചുപോരുന്ന ഒരു മുറിയിലോ വെച്ചു നടത്തപ്പെടും-ഇങ്ങനെയൊക്കെയാണ് ഈ മതാചാരത്തിന് ഇത്രമേല്‍ വമ്പിച്ച പ്രചാരം കിട്ടിയത്. ഈജിപ്തുകാര്‍ ദേവാലയങ്ങളില്‍ വെച്ചുള്ള സംഭോഗത്തെ തടഞ്ഞിരുന്നതായി രേഖപ്പെടുത്തുന്ന ചരിത്രകാരന്‍ ഹെറോഡോട്ടസ് ഇങ്ങനെ പറയുന്നു: 'ഈജിപ്തുകാരേയും ഹെല്ലന്‍ കാരേയുമൊഴിച്ചാല്‍, എല്ലാ രാജ്യക്കാരിലും ദേവാലയങ്ങളില്‍വെച്ച് സംഭോഗബദ്ധരാവുക എന്നത് ഒരു സാമാന്യാചാരമായിരുന്നു. അവരുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ മൃഗനിര്‍വിശേഷരത്രേ; മൃഗങ്ങളും പക്ഷികളും ദേവാലയങ്ങള്‍ക്കുള്ളിലും ഈശ്വരാവാസസ്ഥലങ്ങളായ കാവുകളിലും മറ്റും വെച്ച് സംഭോഗം ചെയ്യുന്നത്, സാധാരണമാകയാല്‍, ആവിധം മനുഷ്യരും ചെയ്യുന്നപക്ഷം അത് തെറ്റായിത്തീരാന്‍ വയ്യ.' ദേവാലയങ്ങളില്‍ വെച്ച് സംഭോഗം ചെയ്യുന്നതുകൊണ്ട് ഈശ്വരനുമായി സായുജ്യമടയാനുള്ള ആഗ്രഹം ഫലിക്കുമെന്ന വിശ്വാസംകൊണ്ടും ഈ ആചാരത്തിന് വ്യാപ്തി കൂടിയിട്ടുണ്ടാവണം. കാലക്രമംകൊണ്ട് ഈശ്വരന്‍ തനിക്കായി ചില സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതോടുകൂടി, ദേവദാസികള്‍ എന്ന ഒരു വര്‍ഗത്തിന്റെ ആവിര്‍ഭാവം പടര്‍ന്നുപിടിച്ചതോടുകൂടി ആളുകള്‍ക്ക് സ്വന്തം ഭാര്യമാരെയോ മറ്റു സ്ത്രീകളെയോ ദേവാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ട ആവശ്യം ഇല്ലാതായെന്നും ഈശ്വരസായുജ്യം നേടുന്നതിന് ഈശ്വരനോടടുപ്പമുള്ള ആ ദേവദാസികളെ പ്രാപിച്ചാല്‍ മതി എന്ന നിലയായെന്നും ഐവന്‍ബ്ലോക്ക് സമാധാനിക്കുന്നു.

വീനസിന്റെ ദാസികളും ഫെനീഷ്യരുടെ ക്ഷേത്രത്തേവിടിശ്ശികളും ഗ്രീസുകാരുടെ ദേവകന്യകകളുമെല്ലാം ദേവാലയപരിസരങ്ങളിലാണ് പാര്‍ത്തുപോന്നിരുന്നത്. എറിക്കസ്സിലേയും കൊറിന്നിലേയും ക്ഷേത്രങ്ങളില്‍ ഓരോന്നിലും ഒരായിരം ദേവദാസികള്‍ ഉണ്ടായിരുന്നതായി റിച്ചേര്‍ഡ് പെയിന്‍ നൈറ്റ് പറയുന്നു. അവര്‍ അമ്പലത്തിന് പുറത്തും ഉള്ളില്‍ത്തന്നെയും വെച്ച് പുരുഷസംസര്‍ഗം ചെയ്തിരുന്നുവത്രേ.

പുരുഷന്മാര്‍ക്കും കാമസംബന്ധികളായ മതാചാരാനുഷ്ഠാനങ്ങളില്‍നിന്നും തികച്ചും രക്ഷയുണ്ടായിരുന്നില്ല. ക്രിസ്തു ജനിക്കുന്നതിന്റെ ഒരിരുനൂറു കൊല്ലം മുന്‍പ് റോംരാജ്യത്തുണ്ടായിരുന്നതും അസ്സീറിയയില്‍നിന്ന് വന്നുചേര്‍ന്നതുമായ ഒരാചാരവിശേഷത്തെ ഫ്രേസെര്‍ പ്രതിപാദിക്കുന്നുണ്ട്. 'സിബിലി'ന്റെയും 'ആറ്റിസ്സി'ന്റെയും ആരാധനാസമ്പ്രദായത്തിലാണ് ഇതധികമായി കാണപ്പെടുന്നത്. ഈ ദേവതകളുടെ പൂജാരികളൊക്കെ ഷണ്ഡന്മാരായിരുന്നു; മതസംബന്ധികളായ ആഘോഷങ്ങളില്‍ ആ മതാചാര്യന്മാര്‍ പൗരസ്ത്യവേഷം ധരിച്ചു റോമിലെ തെരുവീഥികളിലൂടെ സഞ്ചരിക്കും. വസന്തകാലത്ത് 'രക്തദിനം' എന്നു പറയപ്പെടുന്ന ഒരു ദിവസം ഒരു സവിശേഷാഘോഷം നടത്തപ്പെടാറുണ്ട്. അന്ന് പല ചടങ്ങുകളും അനുഷ്ഠിക്കാറുള്ളവയില്‍ ഒന്ന്, ഒരുതരം ദേവതാരുവൃക്ഷത്തോട് ഈശ്വരന്റെ ഒരു രുപത്തെ കൂട്ടിക്കെട്ടി, അതിനെ എടുത്തുപൊന്തിച്ചു 'സിബില്‍' എന്ന ഈശ്വരിയുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയാണ്. ആ ഭഗവല്‍ത്തിടമ്പിന്റെ ചുറ്റിലുമായി പൂജാരികള്‍ നൃത്തംവെക്കുകയും ദേഹമെങ്ങും കുത്തിവാര്‍ന്നു രക്തം ക്ഷേത്രത്തിലേക്ക് വഴിപാടായി അര്‍പ്പിക്കുകയും ചെയ്യുന്നു? ആ താത്കാലികക്കലി വര്‍ധിച്ചു വര്‍ധിച്ച് ഭ്രാന്തോടടുക്കുമ്പോഴാണ് പ്രധാനകര്‍മം അനുഷ്ഠിക്കപ്പെടുക. ഫ്രേസരുടെ വിവരണത്തെത്തന്നെ ഞാനിവിടെ ഉദ്ധരിക്കാം: 'കൂട്ടത്തിലുള്ള പുരുഷന്മാര്‍ ഓരോരുത്തനായി, സംഗീതത്തില്‍ ലയിച്ചു മതിമറന്നും, ചോരയുടെ തുള്ളിച്ചാട്ടം കണ്ടു ലഹരി പിടിച്ചും, ഉടപ്പു മുഴുവന്‍ പിടിച്ചഴിച്ചു വലിച്ചെറിഞ്ഞ് ഒരട്ടഹാസവുമിട്ടു മുന്‍പോട്ടു ചാടി അവിടെ ഒരിടത്തു തയ്യാറാക്കിവെച്ചിട്ടുള്ള ഒരു കൈവാള്‍ കടന്നെടുത്ത് അവിടെ നിന്നുകൊണ്ടു ലിംഗത്തെ ഛേദിച്ചുകളയുന്നു. ഉടനെ, ചോരചാടുന്ന പ്രദേശം കൈകൊണ്ട് പൊത്തിപ്പിടിച്ച് ആ ഭ്രാന്തുമുഴുത്ത മനുഷ്യന്‍ റോംനഗരത്തിലെ തെരുവീഥികളിലൂടെ പാഞ്ഞുപോകുന്നു. ആ ഭ്രാന്തപ്പാച്ചിലിന്റെ ഇടയ്ക്ക് ഏതെങ്കിലും ഒരു വീട്ടിനുള്ളിലേക്ക് അയാള്‍ ആ അറുത്തെടുത്ത ലിംഗത്തെ ഒരേറെറിയും.' ഇതാണ് പുരുഷന്മാര്‍ അത്തരം ദേവതാപ്രീതിക്കുവേണ്ടി അര്‍പ്പിക്കുന്ന ബലി. സ്ത്രീകള്‍ ചാരിത്രത്തെ ഈശ്വരന്മാര്‍ക്കായി ബലികഴിക്കുന്നു; പുരുഷന്മാര്‍ സന്തത്യുത്പാദനത്തിനുള്ള അവയവത്തേയും. ആ വ്യഭിചാരിണികളെയും ഈ ഷണ്ഡന്മാരെയും ആളുകള്‍ വലിയ ഭക്തിയോടുകൂടി ആദരിച്ചുപോരുന്നു.

അവസാനിക്കാത്ത ആര്‍ത്തിയും അനശ്വരത്വത്തെക്കുറിച്ചുള്ള അത്യാശയും ജീവിതത്തിലെ അഗാധതകള്‍ക്കുള്ളില്‍ ആണ്ടുകിടക്കലും ശാശ്വതമായ ദിവ്യാനന്ദത്തില്‍ പങ്കെടുക്കാനുള്ള ഓരോ വ്യക്തിയുടെയും അതിശ്രദ്ധയുമെല്ലാം കാമവികാരാവേശത്തിലെന്നപോലെ മതശ്രദ്ധയിലുമുണ്ട്. അതിനാല്‍ കാമിനീകാമുകന്മാര്‍ക്കും മതാചാര്യന്മാര്‍ക്കും ഒരുപോലെ മരണത്തില്‍ രസം തോന്നുന്നു; ഇതിനെപ്പറ്റി ലെപ്പാര്‍ഡി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 'കാമിനീകാമുകന്മാര്‍ക്കു മരിക്കാനുള്ള ആര്‍ത്തിയും സംഭോഗസുഖാനുഭവത്തിനുള്ള ആര്‍ത്തിയും ഒന്നാണെ'ന്ന് എച്ച്. സ്വൊബോഡാ സൂചിപ്പിക്കുന്നു. വ്യസനകരമായ അനുരാഗത്തിന്റെ ഫലമാണെന്നു പറയപ്പെടുന്ന പല ആത്മഹത്യകളും വാസ്തവത്തില്‍ സന്തോഷപൂര്‍ണമായ അനുരാഗംകൊണ്ടുണ്ടായിട്ടുള്ളതാണെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നതും ഇവിടെ വക്തവ്യമത്രേ. ഇങ്ങനെ എത്ര കെട്ടഴിച്ചാലും വിട്ടുപോരാത്ത വിധത്തിലാണ് മതവും കാമവികാരവുംകൂടി കെട്ടുപിണഞ്ഞു കിടക്കുന്നത്.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)

മതവും കാമവികാരവും - 6

ഇനി നമുക്കു ചില ഈശ്വരാരാധനച്ചടങ്ങുകളിലേക്കു കടക്കാം. മതവും കാമവികാരവുമായുള്ള സവിശേഷസംബന്ധം ഇവിടെയാണ് അതിന്റെ നഗ്നതയില്‍ വെളിപ്പെടുന്നത്. കാമവികാരത്തിന്റെ കൂടുതലനുസരിച്ചു സ്ത്രീയില്‍ മതശ്രദ്ധയ്ക്കു ശക്തിയും മുറുക്കവും വര്‍ധിക്കുന്നു. മതം സ്ത്രീയുടെ വികാരപരമായ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു ഡിഗോണ്‍കൂര്‍ സഹോദരന്മാര്‍ സിദ്ധാന്തിച്ചു. സ്ത്രീയുടെ കാമവികാരം ഏതാണ്ട് ധാര്‍മികവും ദിവ്യവും പരിശുദ്ധമായിത്തീരുമാറു മതം സ്ത്രീസമുദായത്തോടു കൂടിക്കലര്‍ന്ന് അതിനെ പിടിച്ചുതിരിച്ചു. അങ്ങനെ മതാചാര്യന്മാരുമായി സംസര്‍ഗം ചെയ്യുന്ന സ്ത്രീകള്‍ ഒരുതരം ദിവ്യത്വമുള്ളവരായിത്തീര്‍ന്നു.

പണ്ടത്തെ റോമില്‍ ലജ്ജയുടെ അധിദേവതയായിരുന്ന പോഡിസിറ്റയ്ക്കും സൗശീല്യത്തിന്റെ അധിദേവതയായ ബോണാഡീക്കും വഴിപാടായി സ്ത്രീകള്‍ സ്വവര്‍ഗസംഭോഗം നടത്തുക പതിവുണ്ടായിരുന്നു എന്നു ലിയോമാര്‍ക്കുണ്‍ പറയുന്നു. സീസര്‍ ചക്രവര്‍ത്തിയുടെ രാജധാനിയില്‍വെച്ച് നടത്തപ്പെട്ട അത്തരം വഴിപാടോടുകൂടിയ ഒരു ദേവതോത്സവത്തില്‍ പബ്ലിയുസ്സ് ക്ലോഡിയൂസ്സ് ഒരു ദൃക്‌സാക്ഷിയായുണ്ടായിരുന്നുവത്രേ. പല കാടന്മാരുടെ ഇടയിലും സ്വവര്‍ഗസംഭോഗം ചെയ്യുന്നതു മാന്യതയാണെന്നുള്ള വിശ്വാസം നടപ്പുണ്ട്; എന്നല്ല അവരുടെ മഹാക്ഷേത്രങ്ങളില്‍വെച്ച് അത്തരം സ്വവര്‍ഗസംഭോഗം വഴിപാടായി നടത്തപ്പെടാറുണ്ടെന്ന് എല്ലിസ്സിന്റെ അന്വേഷണം തെളിയിക്കുന്നു. അസ്സീറിയക്കാരും ഈജിപ്തുകാരും ഏതാണ്ടു നാലായിരം കൊല്ലങ്ങള്‍ക്കു മുന്‍പു തങ്ങളുടെ ഹോറസ്സ് തുടങ്ങിയ ഈശ്വരന്മാര്‍ക്കും സെത്ത് തുടങ്ങിയ ഈശ്വരികള്‍ക്കും അത്തരം പ്രവൃത്തി വളരെ ഇഷ്ടപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു.

തെക്കന്‍ പസ്സഫിക്ക് ദ്വീപുകളില്‍ സഞ്ചരിച്ച ക്യാപ്റ്റന്‍ കുര്‍ക്കിന്റെ സഞ്ചാരങ്ങളിലുണ്ടായ ഒരനുഭവമാണിത്: ഒരു സന്ദര്‍ഭത്തില്‍ പാതിരിമാരെല്ലാംകൂടി ഒരിടത്തുവെച്ച് ക്രിസ്തുമതോചിതങ്ങളായ ഈശ്വരാരാധനകള്‍ നടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ ആ പ്രദേശത്തുകാരും ഏറെക്കുറെ വന്നുചേര്‍ന്നിരുന്നു. അവര്‍ ക്രിസ്തുമതാനുസാരിയായ ഈശ്വരവന്ദനത്തില്‍ ഭക്തിപൂര്‍വം പങ്കെടുത്തു; അതിനുശേഷം അവര്‍ തങ്ങളുടെ ആചാരപ്രകാരമുള്ള ഈശ്വരാരാധനവും ഭക്തിയോടുകൂടിത്തന്നെ അവിടെവെച്ചു നടത്താനൊരുമ്പെട്ടു . അവിടെ കൂടിയിരുന്ന വെള്ളക്കാരെല്ലാം അമ്പരന്നുപോകുമാറ് അവര്‍ നടത്തിയ ഈശ്വരാരാധനം, കൂട്ടത്തിലെ ഒരു യുവാവും യുവതിയുംകൂടി, പരക്കേ ആളുകള്‍ നോക്കിക്കണ്ടുനില്‌ക്കേ, മൈഥുനകര്‍മം ആചരിക്കയായിരുന്നു. ഇതു മതസംബന്ധിയായ ഒരു വലിയ കര്‍മമായിട്ടാണത്രേ അവര്‍ കരുതിപ്പോരുന്നത്; അവിടെ കൂടിയിരുന്നവരെല്ലാം ആ കര്‍മത്തെ നോക്കിക്കണ്ടു ഭക്തിപരവശരായിപ്പോയി.

ഇന്ത്യയില്‍ നടപ്പുള്ള ഒരാചാരത്തെപ്പറ്റി ഹാര്‍ഗ്രേവ് ജെന്‍കിന്‍സന്‍ പ്രസ്താവിക്കുന്നുണ്ട്. ഒരു സ്ത്രീയെ ജാതിയും തൊഴിലും നോക്കി ഭക്തജനസംഘത്തില്‍നിന്നും തിരഞ്ഞെടുക്കുന്നു. അവളെ പല മന്ത്രോച്ചാരണങ്ങള്‍കൊണ്ടും അനുഷ്ഠാനങ്ങള്‍കൊണ്ടും പരിശുദ്ധീകരിച്ചതിനുശേഷം, മറ്റു ചില അനുഷ്ഠാനങ്ങള്‍കൊണ്ടും മന്ത്രോച്ചാരണങ്ങള്‍കൊണ്ടും പരിശുദ്ധമാക്കിയിട്ടുള്ള ഒരു വൃത്തത്തിനുള്ളിലാക്കി, അവളുടെ ചെകിട്ടില്‍ മൂന്നു പ്രാവശ്യം ഒരു മന്ത്രത്തെ മന്ത്രിക്കുന്നു. എന്നിട്ട് അവള്‍ക്ക് പുരുഷസംഭോഗം അനുഭവപ്പെടുത്തികൊടുക്കുന്നു. ക്ഷേത്രത്തില്‍വെച്ച് നടത്തപ്പെടുന്ന ഈയൊരു കര്‍മം വമ്പിച്ച വഴിപാടായിട്ടാണ് ആളുകള്‍ കരുതിപ്പോരുന്നത്.

ഇത്തരം മതസംബന്ധിയായ വ്യഭിചാരം പലേടങ്ങളിലും നടപ്പുണ്ടായിരുന്നു. ഇങ്ങനെ ദേവാലയങ്ങളില്‍വെച്ച്, അനുരാഗത്തെപ്പറ്റി ആലോചനയേ ഇല്ലാതെ, സ്ത്രീകള്‍ ആദ്യം കണ്ടെത്തിയ പുരുഷനു സ്വശരീരാര്‍പ്പണം ചെയ്ത് ആ സുഖാനുഭവത്തില്‍ സന്തുഷ്ടനായി അവന്‍ കൊടുക്കുന്ന സമ്മാനത്തെ നന്ദിപൂര്‍വം സ്വീകരിച്ചുകൊള്ളണമെന്നുള്ള ആചാരം പരക്കെ പ്രചരിച്ചിരുന്നു; ഇങ്ങനെ ചെയ്യുന്നതിനുതന്നെയാണല്ലോ നാമിന്നു വ്യഭിചാരം എന്നു പേരിട്ടിട്ടുള്ളത്. ഈ മതസംബന്ധിയായ വ്യഭിചാരം രണ്ടുതരമുണ്ട്: (1) ദേവനുവേണ്ടി ഒരിക്കല്‍ മാത്രം വ്യഭിചരിക്കുക; (2) ദേവനുവേണ്ടി എന്നെന്നും വ്യഭിചരിക്കുക. കന്യകാത്വത്തെ സമര്‍പ്പിക്കുന്നതാണ് ഒന്നാമത്തേത്; ഇതു ചിലപ്പോള്‍ പുരുഷാനുഭുക്തയായ സ്ത്രീയും ഒരിക്കല്‍മാത്രം ദേവാനുഗ്രഹാര്‍ഥം വ്യഭിചരിക്കുക എന്നായേക്കും. ഈ കന്യകാത്വസമര്‍പ്പണം ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ ഈശ്വരനുവേണ്ടിത്തന്നെയാവാം - എന്നുവെച്ചാല്‍, കല്ലുകൊണ്ടോ കൊമ്പുകൊണ്ടോ മരംകൊണ്ടോ ശിവലിംഗാകൃതിയില്‍ ഉണ്ടാക്കിയ ഒരു ദിവ്യോപകരണംകൊണ്ട് സ്വയം കന്യകാത്വദൂഷണം ചെയ്കയോ ഈശ്വരബിംബത്തെത്തന്നെ ഭര്‍ത്തൃപദത്തില്‍ കൈക്കൊണ്ട് അതിനെക്കൊണ്ട് സാമാന്യസംഭോഗം അനുഭവിക്കുകയോ ചെയ്ക. ചിലപ്പോള്‍ ബിംബത്തിനുപകരം ഈശ്വരപ്രതിനിധിയായി രാജാവിനെയോ മതാചാര്യനെയോ ചാര്‍ച്ചക്കാരനെയോ (ചുരുക്കമായിട്ടല്ലാത്ത സ്വന്തം അച്ഛനേയും സ്വീകരിക്കാറുണ്ട്; ഇത് മതസംബന്ധിയായ അഗമ്യഗമനം) ഏറെക്കുറെ അപരിചിതനേയോ സ്വീകരിക്കുന്നു; ഇതാണ്് രണ്ടാമത്തെ തരം.

പതിനാറാംനൂറ്റാണ്ടില്‍ ഇന്ത്യാരാജ്യത്ത് തെക്കെ ഡക്കാനില്‍ സഞ്ചരിച്ചിട്ടുള്ള ഡ്വാര്‍ത്തേ ബര്‍ബോസ പെണ്‍കിടാങ്ങള്‍ ശിവലിംഗംകൊണ്ട് മതസംബന്ധിയായ കന്യകാത്വദുഷണം ചെയ്യുന്നത് നോക്കിക്കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഐവന്‍ബ്ലോക്ക് പറയുന്നു. പത്തു വയസ്സായ പെണ്‍കുട്ടികളെ മാത്രമാണ് ഈവിധത്തില്‍ ഈശ്വരനായി സമര്‍പ്പിക്കാറുള്ളത്. ഗോവാനിവാസികളുടെ ആചാരങ്ങളെപ്പറ്റി ജാന്‍ ഹൈജന്‍ വാന്‍ലിന്‍ഷോട്ടനും ഗാസ്‌പെറോബാല്‍ബിയും വിവരിക്കുന്നുണ്ട്. കന്യകയെ അമ്പലത്തിലേക്കു കൊണ്ടുപോയി അവിടെവെച്ച് ഇരുമ്പുകൊണ്ടോ ആനക്കൊമ്പുകൊണ്ടോ ഉള്ള ഒരു ലിംഗത്തെ അവളുടെ ഭഗദ്വാരത്തിലേക്ക് കുത്തിയിറക്കി കുമാരീച്ഛദത്തെ നശിപ്പിച്ചുകളയുന്നു. ഗോവയില്‍നിന്ന് പതിനെട്ടു നാഴിക അകലെയുള്ള ഒരമ്പലത്തില്‍ കല്ലുകൊണ്ടുള്ള ബിംബത്തിന്റെ ലിംഗത്തോട് കന്യകയുടെ ഗുഹ്യാവയവത്തെ കുട്ടിത്തൊടുവിക്കുക നടപ്പുള്ളതായും അവര്‍ വിവരിക്കുന്നു. ഡബഌൂ.ഷുട്‌സ് തന്റെ കിഴക്കെ ഇന്ത്യയിലെ സഞ്ചാരം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: 'സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടുകൂടി പെണ്‍കിടാവിന്റെ കന്യകാത്വം നശിപ്പിക്കപ്പെടുന്നു. ഈ സമയത്ത് അവളുടെ വരന്‍ ഈശ്വരന്‍ ചെയ്ത ആ അനുഗ്രഹംമൂലം മേലില്‍ പല ഗുണങ്ങളും ഉണ്ടായിത്തീരുമെന്ന് വിശ്വസിച്ച് ഇതെല്ലാം നോക്കിക്കണ്ടുകൊണ്ടു നില്ക്കും.' ഇന്ത്യയിലെ കന്യകമാരെ ഈവിധം ഈശ്വരനു സമര്‍പ്പണം ചെയ്യാറുള്ളതിനെപ്പറ്റി ജോണ്‍ ഫ്രെയെര്‍, റോ, മോക്കെ, ഗിയോണ്‍ എന്നിങ്ങനെ പലരും വിവരിച്ചിട്ടുണ്ട്.

ഇതേമാതിരി യഹൂദന്മാരുടെ ഈശ്വരനായിരുന്ന 'ബാല്‍പിയോര്‍' പെണ്‍കിടാങ്ങളുടെ കന്യകാത്വത്തെ നശിപ്പിച്ചുകൊടുക്കാറുണ്ടായിരുന്നു. 'പിയോര്‍' എന്ന വാക്കിന്റെ അര്‍ഥംതന്നെ 'തുറക്കുക' എന്നാണത്രേ. ആഗസ്തീന്‍ ലക്‌ററാന്‍ ഷിയുസ്സ് , അര്‍നോബിയുസ്സ് എന്നിവരുടെ അഭിപ്രായപ്രകാരം റോമില്‍ കന്യകമാരെ നഗ്നലിംഗമായ ബിംബത്തിന്മേല്‍ അമര്‍ത്തിയടുപ്പിച്ചിരുത്തി അവരുടെ കന്യകാത്വത്തെ ഇല്ലാതാക്കുന്ന സമ്പ്രദായം നടപ്പുണ്ടായിരുന്നു. ഇങ്ങനെയാണ് ഒക്രീഷിയയുടെ ഗര്‍ഭോത്പാദനമുണ്ടായതെന്ന് ഐതിഹ്യം ഏറ്റുപറയുന്നു.

രണ്ടാമതു പറഞ്ഞ ആചാരം പരക്കെ അറിയപ്പെട്ടിട്ടുള്ളത് ക്രിസ്തുവിന്റെ ജനനത്തിനു മുന്‍പ് അഞ്ചാംനൂറ്റാണ്ടില്‍ ബാബിലോണിയയില്‍ വിവാഹപ്രാതികൂല്യത്തിന്റെ അധിദേവതയായിരുന്ന മിലിറ്റ എന്ന സൗന്ദര്യരൂപിണിയുടെ ആരാധനത്തില്‍നിന്നാണ്. മിലിറ്റ എന്ന ഈശ്വരി വിവാഹപ്രാതികൂല്യത്തിന്റെ മൂര്‍ത്തിയായി നിന്ന് എല്ലാ കന്യകകളെയും സ്വസന്നിധിയില്‍ വരുത്തി സംഭോഗേച്ഛുക്കളായ പുരുഷന്മാര്‍ക്കെല്ലാം സമര്‍പ്പണം ചെയ്യുന്നു. ബാബിലോണിയയിലെ ഏതൊരു സ്ത്രീയും ജീവിതത്തിലൊരിക്കല്‍ മിലിറ്റയുടെ ക്ഷേത്രത്തില്‍ച്ചെന്ന് ഭഗവതീപ്രസാദത്തിനായി, തന്റെ മടിയില്‍ ഒരു നാണ്യം ഇട്ടുകൊടുക്കുന്ന ഏതൊരു പുരുഷനും സ്വശരീരത്തെ ദാനം ചെയ്തുകൊള്ളണമെന്നാണ് നിശ്ചയം. സംഖ്യ എത്രതന്നെ തുച്ഛമായിരുന്നാലും അതുപേക്ഷിക്കുവാന്‍ അവള്‍ക്കധികാരമില്ല; ആ സംഖ്യയെ സന്തോഷപൂര്‍വം സ്വീകരിച്ച് അതു കൊടുത്ത പുരുഷന് കാമനിവൃത്തി വരുത്തിയതിനുശഷമേ, അവള്‍ക്ക് സ്വഗൃഹത്തിലേക്ക് തിരിച്ചുപോവാന്‍ പാടുള്ളൂ. പിന്നീട് ജീവിതകാലം മുഴുവനും ചാരിത്രവതിയായിരിക്കാന്‍ അവള്‍ക്ക്, വേണമെങ്കില്‍ സ്വാതന്ത്ര്യമുണ്ട്. 'നിന്നെ ദേവി അനുഗ്രഹിക്കട്ടെ' എന്നു പറഞ്ഞുകൊണ്ടാണ് പുരുഷന്‍ ആ നാണ്യം സ്ത്രീയുടെ മടിയിലേക്ക് ഇട്ടുകൊടുക്കാറെന്ന് വെസ്‌റ്റേര്‍മാര്‍ക്ക് പറയുന്നു. ഹെറോഡോട്ടസ്, സ്റ്ററാബോ എന്നീ സുപ്രസിദ്ധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നോക്കുമ്പോള്‍, സമുദായത്തിലെ ഉയര്‍ന്നവരും താഴ്ന്നവരുമായ സ്ത്രീകളെല്ലാം ഒരിക്കല്‍ ഈവിധം ഒരപരിചിതന് സ്വശരീരത്തെ അര്‍പ്പിച്ചിട്ടുള്ളവരാണ്. അങ്ങനെ സ്വശരീരാര്‍പ്പണം ചെയ്തു കിട്ടുന്ന സംഖ്യ ആ സ്ത്രീകള്‍ ക്ഷേത്രഭണ്ഡാരത്തില്‍ ഭക്തിയോടുകൂടി വഴിപാട് ചെയ്യുന്നു. ഏതൊരു പരുഷന്‍ ആവശ്യപ്പെട്ടാലും ഒരു സ്ത്രീക്ക് വിസമ്മതം ഭാവിക്കാന്‍ പാടില്ല; പുരുഷനാണെങ്കില്‍ ഇഷ്ടമുള്ള സ്ത്രീയെ കൈക്കൊള്ളുകയും ചെയ്യാം. ഈ സമ്പ്രദായത്തെ നിര്‍ത്തല്‍ ചെയ്തത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ യൂസെബിയുസ്സ് പറയുന്നു. സൈപ്രസ്, ഫെനീഷ്യ, കാര്‍ത്തേജ്, ജൂഡിയ, ആര്‍മീനിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം മിലിറ്റാദേവീപൂജ നടത്തപ്പെട്ടിരുന്നു

മതവും കാമവികാരവും-5

കേരളം നാഗാരാധത്തിനു വളരെ പ്രചാരംകൂടിയ രാജ്യമാണല്ലോ. സര്‍പ്പക്കാവുകള്‍ ഇവിടെ പലേടങ്ങളിലും ഇന്നും കാണാം. നാഗത്താന്‍പാട്ടുകള്‍ കഴിക്കുന്ന തറവാടുകളും ചുരുക്കമല്ല. അതിനാല്‍ ചരിത്രം വെളിച്ചം വെച്ചിട്ടുള്ള ലോകത്തിന്റെ നാനാഭാഗങ്ങളിലും സര്‍പ്പാരാധനത്തിന്റെ പ്രചാരം കാണപ്പെടുന്നുണ്ടെന്നു നാം അറിഞ്ഞിരിക്കേണ്ടതാണ്. നാഗഭൂഷണനായ ശിവന്റെ എന്നപോലെ, ഈജിപ്തിലെ പല ഈശ്വരന്മാരുടെയും ശിരോലങ്കാരം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന സര്‍പ്പമാണ്. പടമെടുത്തുപിടിച്ച സര്‍പ്പത്തെ ആരാധിക്കല്‍ ഈജിപ്തിലേക്കു കടന്നത് ഇന്ത്യയില്‍നിന്നാണെന്നു സാന്‍ഗെര്‍ ബ്രൗണ്‍ പറയുന്നു. ചൈനയിലെ കൊടികളില്‍ കാണപ്പെടുന്ന മിത്ഥ്യാസര്‍പ്പം (ഉൃമഴീി) സര്‍പ്പാരാധനത്തെത്തന്നെ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ പണ്ടത്തെ ഡ്രൂയിഡ് മതാചാര്യന്മാര്‍ സര്‍പ്പാരാധനയെ കൊണ്ടാടിപ്പോന്നു. ഗ്രീസ്സുകാരുടെ ദേവതയായ ബാക്ചസ്സിന്റെ ഉത്സവങ്ങളില്‍ ലിംഗത്തെയും സര്‍പ്പത്തെയും മുട്ടകളെയും ഒരു പെട്ടിയിലിട്ട് എഴുന്നെള്ളിക്കുക പതിവുണ്ടായിരുന്നു. ആഫ്രിക്കയിലെ പല വര്‍ഗക്കാരും ഇന്നും സര്‍പ്പാരാധനക്കാരാണ്. മധ്യാഫ്രിക്കയില്‍ പല രൂപങ്ങളിലും കൊത്തിയിടപ്പെട്ട സര്‍പ്പബിംബങ്ങളെ കാണാം.

ഇത്രമേല്‍ വ്യാപ്തികൂടിയതായ സര്‍പ്പാരാധനം ലിംഗാരാധനത്തിന്റെ രൂപാന്തരമാണെന്നു പലരും സിദ്ധാന്തിക്കുന്നു. സര്‍പ്പം സ്ത്രീപുരുഷന്മാരുടെ കാമവികാരത്തിന്റെ ചിഹ്നമാണെന്നു ഹാര്‍ഗ്രേവ് ജെന്നിങ്‌സ് അഭിപ്രായപ്പെട്ടു. പുരുഷന്റെ ജനനേന്ദ്രിയത്തെ കാണിക്കാന്‍ ഒട്ടും സര്‍വരും സര്‍പ്പത്തെ തിരഞ്ഞെടുത്തതിന്റെ കാരണം പല ചിന്തകന്മാരും ആലോചിക്കുകയുണ്ടായിട്ടുണ്ട്. സര്‍പ്പം ജീവിതത്തിന്റെ മുറുക്കിപ്പിടുത്തത്തെ കാണിക്കുന്നതായി ചിലര്‍ വാദിക്കുന്നു; മറ്റുചിലര്‍ വളയൂരി പുതുജീവിതം കൈക്കൊള്ളുന്ന സര്‍പ്പത്തിന്റെ സവിശേഷഭാവമാണ് മുന്നിലേക്കു കൊണ്ടുവരുന്നത്. സര്‍പ്പത്തിന്റെ പടം വിരുത്തലും കാമവികാരത്തിന്റെ അപ്രതീക്ഷിതമായ ശക്തിവെക്കലും തമ്മിലുള്ള സാദൃശ്യത്തേയും ഈ ഘട്ടത്തില്‍ ചിന്തകന്മാര്‍ അനുസ്മരിക്കുന്നുണ്ട്. പാമ്പിന്‍തുള്ളലില്‍ ഉറയാറുള്ളതു സ്ത്രീകളാണെന്ന വാസ്തവം ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.

ഈജിപ്തിലും അസ്സീറിയയിലും ഗ്രീസ്സിലും പലപ്പോഴും കാള ബാക്ചസ്സിന്റെ രൂപാന്തരമായി ആരാധിക്കപ്പെട്ടിരുന്നു. കാളക്കൂത്തുചിത്രങ്ങള്‍ പണ്ടത്തെ പല നാണ്യങ്ങളിലും കാണാം. ശിവന്റെ വാഹനമായി കാളയെ കൈക്കൊണ്ടിട്ടുള്ള നമുക്ക് ഇതില്‍ അദ്ഭുതപ്പെടാനില്ല.

നരിയെ ഈശ്വരനായി സങ്കല്പിച്ചാരാധിക്കുന്ന വര്‍ഗക്കാര്‍ കിഴക്കെ ബംഗാളിലും വടക്കെ ബംഗാളിലുമുണ്ട്. ആ വ്യാഘ്രേശ്വരന്‍, നമ്മുടെ അയ്യപ്പനെപ്പോലെ വ്യാഘ്രപ്പുറത്തുകയറി, ചുറ്റുപാടും വ്യാഘ്രസേനകളോടുകൂടി എഴുന്നള്ളുന്നു. വടക്കെ ബംഗാളില്‍ ഈ വ്യാഘ്രേശ്വരനെ ഹിന്ദുക്കളും മുഹമ്മദീയരും ഒരേവിധം വന്ദിച്ചുപോരുന്നുണ്ടെന്ന വാസ്തവം വിശേഷിച്ചും സ്മരണീയമാണ്. സിംഹം കാളിയുടെ വാഹനമണല്ലോ. നാന്‍കാന്‍സ് വര്‍ഗക്കാര്‍ക്കിടയില്‍ ഓന്തിനാണ് ആരാധ്യത. ഈജിപ്തുകാര്‍ മുന്‍കാലങ്ങളില്‍ മുതലയെ പൂജിച്ചിരുന്നു.


പക്ഷി സുപ്രസിദ്ധമായ ഒരു ലിംഗചിഹ്നമാണെന്നു ഡിഗുബെര്‍ നാറ്റിസ് പറയുന്നു. പേര്‍ഷ്യയില്‍ പൂവന്‍കോഴിയും ഗ്രീസില്‍ പരുന്തും സിഡ്‌നിയില്‍ കുയിലും ആരാധ്യങ്ങളായിരുന്നു. ജൂപ്പിറ്റര്‍ കഴുവിനേയും അപ്പോളോ പ്രാപ്പിടിയന്‍ പക്ഷിയേയും മിനേര്‍വ കൂമനേയും കൈയില്‍ ധരിക്കുന്നു.

സ്ത്രീകളുടെ ഗുഹ്യാവയവചിഹ്നമായിട്ടും പല മൃഗങ്ങള്‍ ആരാധ്യതയിലേക്കു പ്രവേശിച്ചിട്ടുണ്ട്. കാമധേനുവിന്റെ വംശത്തില്‍പ്പെട്ട പശുവാണ് അക്കുട്ടത്തില്‍ പ്രാധാന്യമേറിയത്. ഐസിസ് ദേവതയെ പശുവിന്റെ കൊമ്പുകളും ചെവികളും ഒരു സുന്ദരിയുടെ ശരീരവുമുള്ളതായിട്ടാണ് ഈജിപ്തുകാര്‍ സങ്കല്പിച്ചിട്ടുള്ളത്. ആഫ്രിക്കയില്‍ പശു വന്ദനീയമാണ്. മത്സ്യം പല രാജ്യങ്ങളിലും സ്ത്രീത്വത്തിന്റെ ചിഹ്‌നമായി കരുതപ്പെടുന്നു. നമ്മുടെ പുരാണകര്‍ത്താക്കന്മാര്‍ കാമദേവനെ മീനാങ്കനാക്കിയിട്ടുള്ളത് ഇവിടെ ശ്രദ്ധയമാണ്. ഫെനീഷ്യരുടെ ദേവിക്കു തലയും ഉടലും മനുഷ്യസ്ത്രീയുടേതും ഉടലിന്‍ കീഴ്ഭാഗം മത്സ്യത്തിന്റേതുമത്രേ.

ലിംഗാരാധനപരിണാമങ്ങളെയെല്ലാം വെവ്വേറെ എടുത്തു വിവരിക്കുവാന്‍ ഇവിടെ സ്ഥലമില്ല. എഡ്വേര്‍ഡ് കാര്‍പ്പെന്റരുടെ അതിശ്രദ്ധേയമായ അഭിപ്രായത്തെ എടുത്തുകാണിച്ച് ഈ ഭാഗം ഞാന്‍ അവസാനിപ്പിച്ചുകൊള്ളട്ടെ. 'ക്രിസ്തീയവേദപുസ്തകത്തെ വിലവെക്കുന്നപക്ഷം മോസസ് തന്നെയാണ് കുപ്രസിദ്ധമായ ലിംഗഭേദവൃക്ഷത്തേയും സര്‍പ്പാരാധനത്തേയും പ്രചരിപ്പിച്ചത്. മാതളപുഷ്പമാലയണിഞ്ഞവയും ജാച്ചിന്‍ എന്നും ബോസ് എന്നും പറയപ്പെടുന്നവയുമായ രണ്ടു ലിംഗചിഹ്നസ്തംഭങ്ങളെ സോളമന്‍ ഫിനീഷ്യരില്‍നിന്നും കടംവാങ്ങി സ്വന്തം ക്ഷേത്രത്തിനു മുന്‍പില്‍ പ്രതിഷ്ഠിച്ചു. ഗ്രീസുകാരുടെയും പൗരസ്ത്യരുടെയും ആരാധ്യവസ്തുവായ ലിംഗത്തിന്റെ രൂപാന്തരമായ കുരിശും, ഫ്രാന്‍സിലെ രാജാക്കന്മാരുടെ കിരീടങ്ങളിലും മറ്റുമുള്ള ഫ്ലാര്‍ദിലി എന്ന അലങ്കാരമുദ്രയും മറ്റും മറ്റുമായി ക്രിസ്തീയദേവാലയങ്ങളില്‍ പ്രചാരം ലഭിച്ചിട്ടുള്ളവയെല്ലാംതന്നെ സ്ത്രീപുരുഷസംഭോഗ സൂചകങ്ങളാണ്. സൂര്യാധിദേവതകളായ ബാക്ചസ്സ്, അപ്പോളോ, ഓസിറിസ്സ് എന്നിവരെപ്പോലെ, യേശുക്രിസ്തുതന്നെയും സൂര്യന്റെ പുനരുജ്ജീവനദിവസം (ഉത്തരായണാരംഭ ദിവസം) ഡിസംബര്‍ 25-ാംനു ജനിക്കുകയും പുരാതനകാലം മുതല്‍ക്കേ ലോകത്തിലെങ്ങും ലിംഗഭേദസംബന്ധിയായ ദിവ്യചിഹ്നമെന്നു കരുതിപ്പോരുന്ന ഒരു വസ്തുവിന്മേല്‍ നിന്നുകൊണ്ടു മൃതിയടയുകയും ചെയ്തതായി പറയപ്പെടുന്നു.
(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

മതവും കാമവികാരവും -4

ചൈനീസ് റവ്യൂ എന്ന മാസികയില്‍ (1876) ഒരെഴുത്തുകാരന്‍ ചൈനയില്‍ നടപ്പുള്ള ലിംഗാരാധനത്തെപ്പറ്റി പ്രതിപാദിച്ചിരുന്നതിന്റെ ഒരു ചുരുക്കം സാന്‍ഗെര്‍ബ്രൗണ്‍ എടുത്തുകാണിച്ചിട്ടുണ്ട്. മണ്ണുകൊണ്ടു തട്ടിയുരുട്ടിയുണ്ടാക്കിയ ഒന്നിനെ ആളുകള്‍ പുരുഷലിംഗമെന്നു സങ്കല്പിച്ച് ആരാധിച്ചുവരുന്നുണ്ടെന്ന് ആ എഴുത്തുകാരന്‍ പറയുന്നു. അതുപോലെതന്നെ മണ്ണു കുഴച്ചു മറ്റൊരു രൂപത്തില്‍ ഒന്നുണ്ടാക്കി അതു സ്ത്രീയുടെ ഗുഹ്യാവയമെന്നു സങ്കല്പിച്ച് അതിനേയും ആവിധംതന്നെ ആരാധിക്കുന്നു. ചിലപ്പോള്‍ ഈ രണ്ടു രൂപങ്ങളേയും കൂട്ടിച്ചേര്‍ത്തു പുംസ്ത്രീസംഭോഗത്തിന്റെ ചിഹ്നമായും ആരാധനത്തിനുപയോഗപ്പെടുത്താറുണ്ട്. എല്ലാ രാജ്യത്തും ഇത്തരം ആരാധനാസമ്പ്രദായം നടപ്പുണ്ടായിരുന്നു. ചൈനയില്‍ ലിംഗഭേദസംബന്ധികളായ ദേവതാരൂപങ്ങള്‍ സര്‍പ്പാകൃതിയിലായും കാണപ്പെടുന്നു. വെസ്റ്റ്‌റോപ്പ് ലിംഗാരാധനത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നതനിടയില്‍ 1968-69 എന്നീ കാലങ്ങളില്‍ ജപ്പാനില്‍ സഞ്ചരിച്ച ഒരാളുടെ അനുഭവം കൊടുത്തിട്ടുണ്ട്. ഈ സഞ്ചാരി ജപ്പാന്റെ പഴയ തലസ്ഥാനനഗരത്തിനോടടുത്തുള്ള ഒരു ദേവാലയത്തില്‍ ചെല്ലുകയുണ്ടായി. അവിടെയുള്ള പ്രതിഷ്ഠ നീണ്ടു ചൊവ്വുള്ള തൂണുപോലെ ഒന്നാണ്; അതു പുരുഷലിംഗത്തിന്റെ ചിഹ്നമാണെന്ന് കണ്ടാലറിയാം. ആ ക്ഷേത്രത്തില്‍ ഈശ്വരാരാധനത്തിനു ചെല്ലുന്നവരില്‍ അധികവും സ്ത്രീകളാണ്; അവര്‍ മരംകൊണ്ടും മറ്റും ഭംഗിയില്‍ നിര്‍മിച്ചിട്ടുള്ള ചെറുലിംഗങ്ങള്‍ വഴിപാടുചെയ്യുന്നു. ആ സഞ്ചാരിയുടെ അഭിപ്രായത്തില്‍ ഹൃദയപൂര്‍വകമായ ഭക്തിയോടുകൂടിയാണ് ആളുകള്‍ അവിടെച്ചെന്നു ദേവതാരാധനം നടത്തിപ്പോന്നിരുന്നത്. ജപ്പാനിലെ പൊതുനിരത്തുകളുടെ വക്കത്തുള്ള ചില ചുമര്‍മാടങ്ങള്‍ക്കുള്ളില്‍ അത്തരം ബിംബങ്ങള്‍ വെച്ചിരിക്കുന്നത് ആ സഞ്ചാരി കണ്ടിട്ടുണ്ട്. ഉത്സവാഘോഷങ്ങളിലുള്ള എഴുന്നള്ളിപ്പുസമയത്തു ചായമിട്ടിട്ടുള്ള അതേതരം ചെറുബിംബങ്ങളെ പൂജാരികള്‍ കൈയില്‍വെച്ചു നടക്കുന്നുണ്ടാവും. ചൈനയിലേയും ജപ്പാനിലേയും ഷിന്റോമതത്തിന്റെ അവശേഷങ്ങളാണിവ എന്ന് അന്വേഷകര്‍ പറയുന്നു.

ഗ്രീസിലെ 'ഹോര്‍മിസ്സ്' എന്ന ദേവതയുടെ ജനനേന്ദ്രിയത്തെ വളരെ വലിപ്പംവെപ്പിച്ചു കാണിച്ചിട്ടുള്ള ബിംബങ്ങള്‍ നാല്‍ക്കൂട്ടുപെരുവഴികളിലെല്ലാം പ്രതിഷ്ഠിച്ചിട്ടുണ്ടാവും. 'ബാക്ചസ്സി' ന്റെ ഉത്സവങ്ങളില്‍ പുരുഷലിംഗത്തെ ശരീരത്തോളം വലുതാക്കിയുള്ള ബിംബങ്ങളെ എഴുന്നള്ളിച്ചിരുന്നു. 'ഓസ്‌റിസ്സ്' എന്ന ദേവതയുടെ പ്രസാദത്തിനുവേണ്ടി നടത്തപ്പെടുന്ന ഉത്സവാവസരങ്ങളില്‍ ഈജിപ്തുകാര്‍ 150 മുഴം നീളമുള്ള പൊന്‍പൂച്ചുലിംഗങ്ങളെയാണ് എഴുന്നള്ളിക്കാറ്. സിറിയയിലെ 'ഹിയെറോപ്പോളിസ്സി'ന്റെ ക്ഷേത്രഗോപുരത്തിനു മുന്‍പില്‍ ജനനേന്ദ്രിയത്തിനു 120 മുഴം നീളമുള്ള ഒരു പുരുഷസ്വരുപത്തെ പ്രതിഷ്ഠിച്ചിരുന്നു. കൊല്ലത്തില്‍ രണ്ടു തവണ ഒരാള്‍ ആ കൊടിമരത്തിനു മുകളില്‍ കയറി ഏഴു ദിവസത്തോളം കീഴ്‌പ്പോട്ടിറങ്ങാതെ അവിടെത്തന്നെയിരുന്ന് സ്‌തോത്രങ്ങള്‍ പാടുകയും മറ്റും ചെയ്യും. പെറുവിലുള്ള സൂര്യക്ഷേത്രത്തിന്റെ മുന്‍പില്‍ സ്വര്‍ണത്തകിടുകൊണ്ട് ആകെ മൂടിയ ഒരു ചൊവ്വുള്ള തൂണു നാട്ടിയിട്ടുണ്ട്. പണ്ടത്തെ ലിംഗാരാധനത്തിന്റെ ഒരവശേഷമാണ് ഉത്സവക്കൊടിമരമെന്ന് പല ഗ്രന്ഥകാരന്മാരും പ്രസ്താവിക്കുന്നു. ചൊവ്വോടുകൂടി ഉയര്‍ന്ന ഒരുതൂണിനു മുകളില്‍ അണ്ഡത്തെ നിര്‍ത്തിയിട്ടുള്ള ഈജിപ്തുകാരുടെ ആരാധ്യവസ്തു ലിംഗഭേദസംബന്ധിയായ ഒരു ചിഹ്നമാണെന്നു ചിന്തകന്മാര്‍ സാധിക്കുന്നു. ഈ വിഗ്രഹത്തെ പല ദേവതകളും കൈയില്‍പ്പിടിച്ചു കാണാം. ഇത് അസ്സീറിയയിലെ ദേവാലയങ്ങളിലെല്ലാമുണ്ട്. പുരാണകാലങ്ങളിലുള്ള ഐര്‍ലണ്ടിലെ സ്തംഭങ്ങളില്‍ ഈ ചിഹ്നം കൊത്തിയിടപ്പെട്ടിരുന്നു.

ഈ സന്ദര്‍ഭത്തില്‍ ക്ഷേത്രങ്ങള്‍ക്കുള്ളിലെ ശ്രീകോവിലിന്റെ പുറംചുമരിലും മറ്റും കൊത്തിയിടപ്പെട്ടുകാണാറുള്ള ലിംഗഭേദസംബന്ധികളായ ചിത്രങ്ങള്‍ സ്മരണീയങ്ങളാണ്. മതവും കാമവികാരവുമായുള്ള സവിശേഷ സംബന്ധത്തെപ്പറ്റി ഹൃദയപൂര്‍വം ആലോചിക്കപ്പെട്ട സ്‌തോത്രഗീതങ്ങള്‍ ഉറച്ചുകട്ടിയായപോലെ നിലകൊള്ളുന്ന ആ കൊത്തുചിത്രങ്ങള്‍ ശ്രീകോവിലിനുചുറ്റും പ്രദക്ഷിണംവെക്കുന്ന ഭക്തന്മാരുടെയും ഭക്തകളുടെയും കാമവികാരത്തെ ഇളക്കിത്തീര്‍ക്കാനുള്ളതാണെന്നു വ്യാഖ്യാനിക്കപ്പെടാം. ഈശ്വരനെ കാമരൂപനായി ബൃഹദാരണ്യകോപനിഷത്തില്‍ വിവരിച്ചിരിക്കുന്നു. ഈ കാമമെന്ന വാക്കിനു പൂജ്യപാദരായ ശങ്കരാചാര്യര്‍ 'സ്ത്രീവ്യതികരാഭിലാഷഃ' എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത്. ഇതിനെത്തന്നെ 'മദനഗോപാലമന്ത്ര'ത്തിന്റെ ധ്യാനശ്ലോകത്തിലുള്ള 'മദനരസാത്മകമാശ്രയേ മുകുന്ദം' എന്നതിലെ 'മദനരസാത്മക'മെന്ന പദവും വെളിപ്പെടുത്തുന്നു. ശക്തിഗണപതിയുടെ
'മുക്താഗൌരം മദഗജമുഖം ചന്ദ്രചൂഡം ത്രിനേത്രം
ഹസ്‌തൈഃ സ്വീയൈര്‍ദ്ദധതമരവിന്ദാങ്കുശൌ രത്‌നകുംഭം
അങ്കസ്ഥായാഃ സരസിജരുചഃ സ്വധ്വജാലംഭിപാേണര്‍-
ദ്ദേവ്യാ യോനൌ വിനിഹിതകരം രത്‌നമൌളിം ഭജാമഃ'
എന്ന ധ്യാനശ്ലോകവും, ഉച്ഛിഷ്ടഗണപതിയുടേതായ
'പാശാങ്കുശാഢ്യോഭ്യരുണസ്തു നഗ്‌നേ
ധ്യേയോ നിജാംഗൈഃ സഹിതോ ഗണേശഃ
യോന്യാം പ്രിയായാശ്ച നിധായ പുഷ്‌കരം(?)
പ്രോദ്ദീപയന്‍ മന്മഥമാത്തലൌല്യഃ'

എന്ന ധ്യാനശ്ലോകവും-വിശേഷിച്ചും ചുവട്ടില്‍ വരയിട്ട ഭാഗങ്ങള്‍-മറ്റും മറ്റും മതവും കാമവികാരവുമായുള്ള സംബന്ധത്തിന്റെ മുറുക്കത്തെത്തന്നെ വെളിപ്പെടുത്തുന്നു. സാറാഗ്രാന്‍ഡ് എന്ന സുപ്രസിദ്ധയായ ആഖ്യായികാകര്‍ത്ത്രി പറയുന്നതാണിത്: 'എവിടെവെച്ചാണ് വിഷയലമ്പടത്വം അവസാനിക്കുന്നതും ആത്മീയഭക്തി ആരംഭിക്കുന്നതും എന്നുള്ള ചോദ്യം പ്രാധാന്യമേറിയതുതന്നെ. ആ കനംകുറഞ്ഞ തൂവലേല്പ് അത്രമേല്‍ അസ്പഷ്ടമായിരിക്കുന്നതുകൊണ്ട് ആ ചോദ്യത്തിനു ശരിയായ ഉത്തരം പറയാന്‍ പ്രയാസമുണ്ട്. ചിലപ്പോഴെല്ലാം ദേഹവും ദേഹിയും ആഹ്ലാദപൂര്‍വം ഒത്തിണങ്ങി വളര്‍ന്നുപോരാറുണ്ടെങ്കിലും, പ്രാപഞ്ചികവിഷയാസക്തി ക്ഷണികവും ആത്മീയവിഷയാസക്തി ദീര്‍ഘായുസ്സോടുകൂടിയതുമാണെന്നു പറയാം.'

ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളില്‍ മുഴുവന്‍ ഭാഗവും, അല്ലെങ്കില്‍ അധികഭാഗവും, മധുരദ്രവ്യങ്ങളാണെന്നുള്ളതും നാം ശ്രദ്ധിക്കാതിരുന്നുകൂടാ. മധുരപലഹാരങ്ങളിലുള്ള അഭിരുചി കാമവികാരവുമായി സംബന്ധപ്പെട്ടതാണെന്ന് ഐവന്‍ബ്ലോക്ക് പറയുന്നു. മധുരദ്രവ്യങ്ങളില്‍ ഇഷ്ടംകൂടിയ കുട്ടികള്‍ വിഷയലമ്പടന്മാരും ക്ഷണത്തില്‍ വികാരാവേഗം ബാധിക്കുന്നവരും സ്വയംഭോഗം ചെയ്യാന്‍ കൂടുതല്‍ ആര്‍ത്തിപ്പെടുന്നവരുമായിട്ടാണ് സാമാന്യമായി കാണപ്പെടുന്നതത്രേ. വിശപ്പും കാമവികാരവും തമ്മിലുള്ള സംബന്ധത്തേയും ഇതു സൂചിപ്പിക്കുന്നുണ്ട്.

പരിണാമഗതിയില്‍ അല്ലെങ്കില്‍ പരിഷ്‌കാരത്തിന്റെ അഭിവൃദ്ധിയില്‍, ആദ്യം ഏറെക്കുറെ സ്പഷ്ടങ്ങളായിരുന്ന ലിംഗാരാധനസമ്പ്രദായങ്ങള്‍ ക്രമേണ നാനാതരം പ്രച്ഛന്നവേഷങ്ങള്‍ക്കുള്ളില്‍ കടന്നൊളിച്ചു. ജോണ്‍ ന്യൂട്ടന്‍ ബിംബപരിണാമത്തെപ്പറ്റി യുക്തിപൂര്‍വം പ്രതിപാദിക്കുന്നു: 'പരിഷ്‌കാരാഭിവൃദ്ധിയോടുകൂടി ജനനേന്ദ്രിയങ്ങളെ വെച്ചുപൂജിക്കുന്ന സമ്പ്രദായം രൂപാന്തരപ്പെട്ടു. മതാചാര്യന്മാരുടെ ആലോചനാശക്തി ആ സ്ഥാനത്ത് അത്രതന്നെ സുസ്പഷ്ടങ്ങളല്ലാത്ത ചില സാധനങ്ങളെ സ്ഥാപിച്ചു. പഴയകാലത്തെ വിശ്വാസം പിന്നേയും നിലനിന്നു; എങ്കിലും അതൊരു നിഗൂഢവേഷത്തിലായി. പുരുഷന്റെ ജനനേന്ദ്രിയം പ്രതിഷ്ഠിക്കപ്പെട്ടിരുന്നേടത്തു സൂര്യന്‍, തേജസ്സ്, അഗ്നി, ദീപം, നിവര്‍ന്നുനില്ക്കുന്ന സര്‍പ്പം, ചൊവ്വുള്ള മരം, ഉയരവും ചൊവ്വുമുള്ള കല്ല്, കൊടുമുടി, തള്ളവിരല്‍ അല്ലെങ്കില്‍ ചൂണ്ടാണിവിരല്‍, പാവ, വടി, ശൂലം, വണ്ണംകുറഞ്ഞ കുപ്പി, അമ്പ്, കുന്തം, കുതിര, കാള, സിംഹം, പുരുഷോചിതമായ ധാതുബലംകൊണ്ടു പ്രസിദ്ധങ്ങളായ മറ്റു മൃഗങ്ങള്‍ എന്നിവ സ്ഥാനം പിടിച്ചു; സ്ത്രീകളുടെ ഗുഹ്യാവയവം പ്രതിഷ്ഠിതമായിരുന്നേടത്തു ചന്ദ്രക്കല, ഭൂമി, ഇരുട്ട്, വെള്ളം, മുന കീഴ്‌പോട്ടായ ത്രികോണം, ദ്രാവകങ്ങളൊഴിക്കാനുള്ള പരന്ന പാത്രം, മോതിരം, അണ്ഡാകൃതിയിലുള്ള സാധനം, വിഷമചതുരശ്രക്ഷേത്രം(ീ) , കൃത്രിമമോ അകൃത്രിമമോ ആയ വീതിയില്ലാദ്വാരം, കമാനം, പ്രവേശദ്വാരം, എന്നിവയേയും-ഇക്കുട്ടത്തില്‍ കായയുള്ള ഈത്തമരം, കുട്ടി അടുത്തുള്ള പശു, മത്സ്യം, ഉറുമാമ്പഴംപോലെ അസംഖ്യം വിത്തുകളുള്ള പഴങ്ങള്‍, ശംഖ്, ഗുഹ, തോട്ടം, ഉറവ്, വള്ളിക്കുടില്‍, പനിനീര്‍പ്പൂവ്, അത്തിപ്പഴം, മുതലായവയേയും ഉള്‍പ്പെടുത്താവുന്നതാണ്. ഈ രണ്ടു ജനനേന്ദ്രിയ ചിഹ്നങ്ങളേയും ഒരുമിച്ചുചേര്‍ത്ത് എപ്പോഴും പുതുമ നേടിക്കൊണ്ടുള്ള സൃഷ്ടിക്രമത്തെ കാണിക്കുന്ന ഒന്നായി, അങ്ങനെയും മതാചാര്യന്മാര്‍ ആരാധ്യവസ്തുക്കളെ സ്വീകരിച്ചിട്ടുണ്ട്. യോനിയുടെ നടുക്കു നിവര്‍ന്നുനില്ക്കുന്ന ലിംഗം ഇന്നും ഹിന്ദുമതാനുയായികള്‍ ആരാധിച്ചുവരുന്ന ഒന്നാണ്.'

താമര ലിംഗഭേദസംബന്ധിയായ ഒരാരാധ്യവസ്തുവായി ഈജിപ്തിലേയും ഇന്ത്യയിലേയും ചൈനയിലേയും പല ചിത്രങ്ങളിലും കൊത്തുപണികളിലും സാധാരണമായിക്കാണാം. ഓബ്രിയന്‍ പറയുന്നു: 'പണ്ടുള്ളവരുടെ ഒരു ദിവ്യവസ്തുവാണ് താമര; അതിന്റെ ഇതളുകള്‍ യോനിയേയും അല്ലി ലിംഗത്തേയും സൂചിപ്പിക്കുന്നു.' ആര്‍.പി. നൈറ്റും താമര ആരാധനത്തിന് ഉപയുക്തമാവാനുള്ള കാരണം ഇതുതന്നെയാണെന്നഭിപ്രായപ്പെട്ടു. സ്ഥൂലവും സൂക്ഷ്മവുമായ പ്രകൃതിയുടെ സൃഷ്ടിത്രാണിയെ സൂചിപ്പിക്കുകയാണ് താമര ചെയ്യുന്നതെന്നും മദാം ബ്ലവട്‌സ്‌കി പറഞ്ഞുകാണുന്നുണ്ട്. പ്രപഞ്ചസൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും പ്രപഞ്ചജനയിത്രിയായ മഹാലക്ഷ്മിയും താമരയില്‍നിന്നുണ്ടായവരാണെന്നു പുരാണം ഉദ്‌ഘോഷിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്നു താമര മുളച്ചുപൊന്തിക്കാണുന്നു. നാഭിയെപ്പറ്റി സൂചിപ്പിക്കുമ്പോള്‍, രണ്ടാംവേളി സമയത്ത് വധൂവരന്മാര്‍ മോതിരവിരല്‍കൊണ്ടു പരസ്പരം പൊക്കിള്‍ തൊട്ടുകൊള്ളണമെന്നുള്ള വിധി (കൌഷീതകച്ചടങ്ങ്) ഓര്‍മയില്‍ വരുന്നു.

ഇതേവിധംതന്നെ സര്‍പ്പാരാധനവും ലോകത്തിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. അനാദികാലം മുതല്‍ക്കേ സര്‍പ്പാരാധനം മതത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ഗൃഹ്യസൂത്രങ്ങളിലും മഹാഭാരതത്തിലും നാഗങ്ങള്‍ക്കും ദിവ്യത്വം കൊടുത്തുകാണാം. അനന്തന്‍, വാസുകി, തക്ഷകന്‍, മുതലായ നാഗദേവതകളെപ്പറ്റി പല മാഹാത്മ്യവര്‍ണങ്ങളും പുരാണങ്ങളില്‍ പരക്കെയുണ്ട്. ഗൗതമബുദ്ധന്റെ ജീവിതവുമായുള്ള പലവിധം സംബന്ധങ്ങള്‍ മൂലം ബുദ്ധമതക്കാര്‍ക്കും നാഗങ്ങള്‍ ആരാധ്യങ്ങളായി. രണ്ടു നാഗങ്ങളാണ് പ്രസവിച്ചുവീണ ബുദ്ധശിശുവെ കുളിപ്പിച്ചതെന്നും, ഗയയില്‍വെച്ചു ബുദ്ധത്വം പ്രാപിച്ച ഗുരുവെ പടം വിരുത്തി കുടപിടിച്ച് മഴയില്‍നിന്നു രക്ഷിച്ചതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം ഉദ്‌ഘോഷിക്കുന്നു. ക്രിസ്തുമതാരംഭത്തില്‍ മഥുര നാഗാരധനയ്ക്കു പ്രാധാന്യംകൂടിയ ഒരു സ്ഥലമായിരുന്നു; അവിടെയുള്ള കാഴ്ച്ചബംഗ്ലാവില്‍ ഓരോ നാഗവിഗ്രഹങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പുരാണങ്ങളിലെ പേരുകളോടുകൂടിയ വിഗ്രഹങ്ങളൊന്നും അക്കൂട്ടത്തിലില്ലെന്നുള്ളതു വാസ്തവംതന്നെ. എന്നാല്‍ ഇയ്യിടെ മഥുരയില്‍നിന്നു പുരാണവസ്തുവന്വേഷകന്മാര്‍ കണ്ടെടുത്ത ദധികര്‍ണനാമാങ്കിതമായ ബിംബം(പത്തര ഇഞ്ച് ഉയരം) വിശേഷിച്ചും പണ്ഡിതന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയുണ്ടായി

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

മതവും കാമവികാരവും -3

ഭൂമിദേവിയെ ആരാധിക്കല്‍, ആദ്യകാലത്തെ നടപടിയാണ്. എന്നല്ല, ആ ആദിമകാലങ്ങളില്‍ എല്ലായിടത്തും ഗൃഹാധിപത്യം അമ്മയ്ക്കായിരുന്നു. അച്ഛനമ്മമാരില്‍വെച്ച് അമ്മയ്ക്കാണ് അന്നെല്ലാം തികച്ചും മാഹാത്മ്യം കല്പിക്കപ്പെട്ടിരുന്നത്. മാതൃഭൂമി എന്ന വാക്ക് ഒരു സവിശേഷാര്‍ഥത്തെ ദ്യോതിപ്പിക്കുന്നു. ഫ്ലാഗെല്‍ പറയുന്നു: 'സ്വന്തം മാതൃഭൂമിയൂടെ ശത്രുക്കളെ സ്വമാതാവിനെ ബലാത്സംഗം ചെയ്യാന്‍ പോകുന്നവരെപ്പോലെ ആളുകള്‍ വിചാരിച്ചു; സ്വവര്‍ഗത്തിനുള്ളില്‍ അധികാരം നടത്തുന്നവരുടെ മേല്‍ മനുഷ്യനു സ്വപിതാവിനോട് ഒരുകാലത്തു തോന്നിയിരുന്നവിധം ഭക്തിയും ദ്വേഷവും ഉണ്ടായിത്തീരുകയും ചെയ്തു. അഗമ്യഗമനത്തെ സംബന്ധിച്ചു പിഞ്ചുകുട്ടികള്‍ കൈക്കൊള്ളാറുള്ള നിലയുടെ രൂപാന്തരത്തെയാണ് രാജ്യതന്ത്രം സൂചിപ്പിക്കുന്നത്.' ഇങ്ങനെ നോക്കുമ്പോള്‍, ആദിമകാലത്തെ ഈശ്വരത്വം സ്ത്രീരൂപത്തിലായിരുന്നു എന്നു കാണാം. അതോടുകൂടി വ്യക്തമായും അവ്യക്തമായും ലിംഗാരാധനം മനുഷ്യബുദ്ധിയില്‍ വേരുറച്ചു. ലോകമാതൃവന്ദനത്തില്‍ മാതൃത്വം മാത്രമല്ല, പുത്രത്വവും ഉള്‍പ്പെട്ടിട്ടുണ്ട്. പുത്രനെ ശിശ്‌നച്ഛദച്ഛേദം ചെയ്തു സന്താനോത്പാദനത്രാണിയുള്ളവനാക്കിത്തീര്‍ക്കലും അന്ന് ഒരു പ്രധാനാചാരമായിരുന്നു. അച്ഛനാവുകയാണ് അക്കാലങ്ങളില്‍ ഒരു യുവാവിന്റെ പരമപുരുഷാര്‍ഥം; അതിനാല്‍ സന്താനോത്പാദകത്വത്തെ ആളുകള്‍ ആരാധ്യവസ്തുവായി കൈക്കൊണ്ടു. ഒരു യുവാവ് പുരുഷത്വമുള്ള സത്ത്വമാണെന്ന വിചാരം, അങ്ങനെയൊരു വ്യക്തിബോധം, അന്നു മനുഷ്യബുദ്ധിയില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. അതിനാല്‍ ലിംഗാരാധനം, പുരുഷത്വത്തെപ്പറ്റിയുള്ള വിചാരമുണ്ടാക്കുന്നതിനു മുന്‍പുതന്നെ, ജനങ്ങളില്‍ പ്രചരിച്ചുപോന്നു. ഒടുവില്‍ മാതാവിന്റെ പരിപൂജ്യത പിതാവിലേക്കു സംക്രമിച്ചു. എന്നാല്‍ മാതൃത്വവും പിതൃത്വവും ഒരേസമയത്തുതന്നെ ആരാധ്യമായിരുന്നുവോ എന്നും, അതോ മാതൃത്വം കുറേക്കാലം പൂജാര്‍ഹമായി നിലക്കൊണ്ടതിനുശേഷംമാത്രമാണോ പിതൃത്വം ആ സ്ഥാനത്തേക്കു കയറിക്കൂടിയതെന്നും അന്വേഷകന്മാര്‍ വാദിച്ചുവരുകയാണ്. ചില സമുദായങ്ങള്‍ക്കിടയില്‍ മാതൃത്വം പിതൃത്വത്തേക്കാള്‍ വിലകൂടിയതായി ഇന്നും കാണുന്നതുകൊണ്ട്, കുറച്ചുകാലം മാതൃത്വം തനിച്ച് ആരാധ്യമായി നിലക്കൊണ്ടുവെന്ന വാദക്കാര്‍ക്കു കുറെക്കൂടി പിന്‍ബലമുള്ളതായി കരുതേണ്ടിയിരിക്കുന്നു. അതെങ്ങനെയായാലും മാതൃത്വത്തോടു സംബന്ധപ്പെട്ടിട്ടുള്ള ഈശ്വരത്വം പിതൃത്വത്തോടു ചേര്‍ന്നു യോജിച്ചു എന്നുള്ളതില്‍ ആര്‍ക്കും വിസമ്മതമില്ല. ഇക്കാലത്താണ് മനുഷ്യന്റെ നോട്ടം ഭൂമിയില്‍നിന്ന് ആകാശത്തേക്കു കടന്നതും സൂര്യന്‍ ഈശ്വരനായിത്തീര്‍ന്നതുമെന്ന് മിസ് ഹാരിസണ്‍ സിദ്ധാന്തിക്കുന്നു. ആദ്യകാലത്തു ഭൂമിയെ ഈശ്വരിയായി സങ്കല്പിച്ചിരുന്നതുപോലെ, ആളുകള്‍ പിന്നീടു സൂര്യനേയും ഈശ്വരനായാരാധിക്കാന്‍ തുടങ്ങി. ഈശ്വരത്വത്തെ സ്ത്രീരൂപത്തിലും പുരുഷരൂപത്തിലും സങ്കല്പിച്ചാരാധിക്കല്‍ ഇന്നും നടപ്പുള്ളതാകകൊണ്ടു, മറ്റൊന്നുണ്ടായതോടുകൂടി ആദ്യത്തേതില്ലാതായിയെന്നു കരുതേണ്ട ആവശ്യമില്ലെന്നും വിചാരിക്കണം.

മാതൃത്വത്തോട് സംബന്ധിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണ് സ്ത്രീത്വം ആരാധ്യമായതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ വയ്യാ. മാതൃത്വപോലെതന്നെ, സ്ത്രീത്വത്തിന്റെ സഹജസ്വഭാവമായ ആര്‍ത്തവവും, ജനങ്ങളില്‍ അമ്പരപ്പിനേയും അതോടുകൂടി സ്ത്രീത്വം എന്തോ ഒരു ദിവ്യവസ്തുവാണെന്ന വിശ്വാസത്തേയും ജനിപ്പിച്ചിട്ടുണ്ടെന്നു മുന്‍പ് പറയുകയുണ്ടായല്ലോ. മനുഷ്യസങ്കല്പത്തില്‍ ഈശ്വരത്വം ആദ്യമായി സ്ത്രീരൂപത്തിലാണ് വെളിപ്പെട്ടിട്ടുള്ളതെന്ന വാദത്തിന് ഇതും ഒരു ശക്തികൂടിയ ഊന്നുകൊടുക്കുന്നു. ഗുപ്തവിദ്യ (ടലരൃല േഉീരൃേശില) എന്ന മഹാഗ്രന്ഥത്തില്‍ മദാം ബ്ലവട്‌സ്‌കി ഒരു ഗൂഢജ്ഞാനപ്രതിപാദകമായ കൈയെഴുത്തുപുസ്തകത്തില്‍നിന്ന് എടുത്തുചേര്‍ത്തിട്ടുള്ള ഈയൊരു ഭാഗം ഇവിടെ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. 'ഗര്‍ഭപാത്രത്തിന്റെ ഇരിപ്പിടം ക്ഷേത്രത്തിലെ ശ്രീകോവില്‍പോലെ, ഏറ്റവുമധികം ദിവ്യവും ആരാധ്യവുമായി കരുതപ്പെടുന്നു. അതു ജീവിച്ചിരിക്കുന്ന ഈശ്വരന്റെ ആവാസസ്ഥലമത്രേ. ഒരു സ്ത്രീ കൈവശം വരുന്നതു വലിയ ഭാഗ്യമായി പുരുഷന്‍ കണക്കാക്കി; അവളെ അവന്‍ പരിശുദ്ധവസ്തുവായി സനിഷ്‌കര്‍ഷം കാത്തുരക്ഷിക്കാന്‍ തുടങ്ങി. ഭാര്യ പെരുമാറുന്ന ഗൃഹത്തിന്റെ അന്തഃപുരം ക്ഷേത്രത്തിലെ ശ്രീകോവില്‍പോലെ ദിവ്യവും പരിശുദ്ധവുമായിത്തീര്‍ന്നു. ഗര്‍ഭഗൃഹാദികളായ ക്ഷേത്രാന്തര്‍ഭാഗങ്ങളുടെ പേരുകള്‍ ജനനേന്ദ്രിയങ്ങളുടെ പരിശുദ്ധിയെക്കുറിച്ചുള്ള വിശ്വാസത്തില്‍നിന്നെടുത്തവയാണ്. ഹിബ്രുവര്‍ഗക്കാരുടെ വേദപുസ്തകത്തില്‍ ഭാര്യമാര്‍ പെരുമാറുന്ന ഭവനാന്തര്‍ഭാഗം 'ഭവനത്തിന്റെ ഊരുമധ്യം' എന്നു കവിതാഭംഗിയോടുകൂടി വര്‍ണിക്കപ്പെട്ടിട്ടുണ്ട്; എന്ന, കുട്ടികളുടെ ഇടയില്‍നിന്ന് ഉള്ളോട്ടു തുറക്കുന്ന വിധമുള്ള ക്രിസ്തീയ ദേവാലയങ്ങളുടെ വമ്പിച്ച പുറംവാതില്‍ക്കൂട് ഈ വിചാരത്തെത്തന്നെ ശില്പവിദ്യയിലേക്കു ഭാഷാന്തരം ചെയ്തതാണ്.

കക
മതവും കാമവികാരവും തമ്മില്‍ സംബന്ധമുണ്ടെന്നു പ്രധാനമായി തെളിയിച്ചവര്‍ മലെന്നനും ടയ്‌ലറുമാണ്. പിന്നീട് പല അന്വേഷണവിദഗ്ധന്മാരുടേയും അഭിപ്രായങ്ങള്‍ അവരുടെ വാദത്തെ ബലപ്പെടുത്തി. ഐവന്‍ബ്ലോക്ക് ഇങ്ങനെ പറയുന്നു: 'മനസ്സിലാവാത്തതും വിശ്വസിക്കാന്‍ വയ്യാത്തതും മനുഷ്യബുദ്ധിക്കതീതവുമായ കാമവികാരം പ്രായപൂര്‍ത്തിയോടുകൂടി മനുഷ്യജീവിതത്തിലേക്ക് കടന്നുവന്നു; അതിന്റെ എന്തെന്നില്ലാത്ത പ്രബലതയും അഗാധതയും അപ്രതീക്ഷിതത്വവും ഭാവവൈവിധ്യവുമെല്ലാംകൂടി, മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം, മനുഷ്യന്റെ ആലോചനാശീലത്തെ വര്‍ധിപ്പിക്കുകയും ശക്തിവെപ്പിക്കുകയും ഉത്സാഹപ്പെടുത്തുകയും കത്തിജ്വലിപ്പിക്കുകയും ചെയ്യുമാറ് വികാരപരമ്പരയെ ഇളക്കിവിട്ടു. ഇത് ആ അപരിഷ്‌കൃതമനുഷ്യനെ ചൂളിച്ചു; അവന് അതിമാനുഷമായ ഒന്നിന്റെമേല്‍ പേടി ജനിച്ചു. കാമവികാരത്തേും തത്സംബന്ധികളായ പല സംഭവങ്ങളേയും ഉളവാക്കുന്ന ദേവതയുടെ, അല്ലെങ്കില്‍ ദേവതകളുടെ, മുന്‍പില്‍ അവന്‍ തലയും കുനിച്ചു നില്പായി. അങ്ങനെ അവന്റെ തലയില്‍ മതം ആവര്‍ഭവിച്ചു. മതത്തിലും വികാരാവേഗത്തിലുമുള്ള ആത്മാര്‍പ്പണവും സര്‍വസന്ന്യാസവും മനസ്സിന് ഒരേവിധം പരമാനന്ദപ്രദമാണല്ലോ.'

ഇത്തരം ദേവതാപ്രസാദത്തിനുള്ള കര്‍മങ്ങള്‍ ഓരോ രൂപത്തിലായി എല്ലാ രാജ്യത്തും നടപ്പുണ്ടായിരുന്നു. മതസംബന്ധികളായ ചില കര്‍മങ്ങള്‍ ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കാണെങ്കില്‍, ലിംഗാരാധനം സന്താനഭിവൃദ്ധിക്കുള്ളതാണ്. ആദിമമനുഷ്യരുടെ ചിന്ത ആദ്യമായി സുഖാഭിവൃദ്ധിയിലായിരുന്നു; പിന്നീട് സന്താനങ്ങള്‍ ധാരാളമുണ്ടായി സ്വവംശങ്ങള്‍ അഭിവൃദ്ധിപ്പെട്ടുവരാനും അവര്‍ ആഗ്രഹിച്ചുതുടങ്ങി. രണ്ടു വിചാരങ്ങളും മതത്തില്‍ സ്ഥലംപിടിക്കുകയും, രണ്ടാവശ്യങ്ങളും സാധിച്ചുകിട്ടാനുള്ള കര്‍മങ്ങള്‍ നടത്താനും നടത്തിക്കാനും വേണ്ട അറിവും അധികാരവുമുള്ള മതാചാര്യന്മാര്‍ ക്രമത്തില്‍ ഉണ്ടായിത്തീരുകയും ചെയ്തു. സന്താനാഭിവൃദ്ധിക്കുവേണ്ടി ചെയ്യപ്പെടുന്ന മതകര്‍മങ്ങളിലെല്ലാം സ്ത്രീപുരുഷ ഗുഹ്യാവയവങ്ങളുടെ പ്രതിമകള്‍ പ്രതിഷ്ഠിക്കപ്പെട്ടതുപോലെ, ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി അനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങളില്‍ മൃഗങ്ങെളയും മരങ്ങളുടെയും ചെടികളുടെയും ബിംബങ്ങളും ആരാധ്യവസ്തുക്കളായിത്തീര്‍ന്നു. പ്രകൃതിപൂജയില്‍ ഇന്നിന്നവയുടെ ബിംബങ്ങളും ഇന്നിന്ന ചിഹ്‌നങ്ങളും ഉപയോഗപ്പെടുത്താമെന്ന നിയമങ്ങളും ആചാരങ്ങളും നാനാതരം സ്മൃതികളും ആഗമങ്ങളിലും കയറിക്കൂടി. എരുമയുടെ അടയാളമായിരുന്നു പണ്ടു സമകോണചതുരമെന്നും അതിപ്പോള്‍ ഭൂമിയുടെയും ജീവിതത്തിന്റെയും ചിഹ്‌നമായി പരിണമിച്ചിരിക്കുന്നുവെന്നും സാന്‍ഗെര്‍ ബ്രൗണ്‍ പറയുന്നു.

അമേരിക്കന്‍ സര്‍വജ്ഞാനനിധിഗ്രന്ഥം (അാലൃശരമി ഋിര്യരഹീുലറശമ) ലിംഗാരാധനത്തെപ്പറ്റി പറയുന്നു: 'പുരാതനകാലങ്ങളില്‍ ലിംഗഭേദസംബന്ധികളായ ചിഹ്‌നങ്ങളെ ദിവ്യവസ്തുക്കളായിക്കരുതി ആരാധിച്ചുപോന്നിരുന്നു. പല ഈശ്വരപുജകളിലും ലിംഗം ഒരീശ്വരചിഹ്‌നമാണ്; ഈജിപ്തിലെ 'വെം' ഇന്ത്യയിലെ 'ശിവന്‍' അസ്സീറിയയിലെ 'വുള്‍', പുരാതന ഗ്രീസ്സിലെ 'പാന്‍', മധ്യകാല ഗ്രീസ്സിലെ 'പ്രിയാപ്പൂസ്', ഇറ്റലിയിലെ 'മ്യൂട്ടിനുസ്സ്', ട്യൂട്ടോണിക്ക് വര്‍ഗക്കാരുടെയും സ്‌കാന്‍ഡിനേവിയക്കാരുടെയും 'ഫ്രീക്കോ', സ്‌പെയിനിലെ 'ഹോള്‍ട്ടനെസ്സ്' എന്നീ ഈശ്വരന്മാരെല്ലാം ലിംഗസ്വരൂപന്മാരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലിംഗപൂജ നടപ്പുണ്ടായിരുന്നു. 'ലിംഗപൂജ ഹെലിയോപോളിസ്സിലും സിറിയയിലും മറ്റു പല പ്രദേശങ്ങളിലും ഏതാണ്ട് ഇക്കാലത്തുകൂടി പ്രചാരത്തിലുള്ളതായി പുരാതനകാലത്തെ ലിംഗഭേദസംബന്ധിയായ ഈശ്വരപൂജ (ടലഃൗമഹ ണീൃവെശു ശി അിരശലി േഠശാല)െ എന്ന മഹാഗ്രന്ഥം പ്രസ്താവിക്കുന്നു. ഡോക്ടര്‍ ഇമ്മാനെ മറ്റൊരു ഡോക്ടര്‍ എഴുതിയറിയിച്ചിട്ടുള്ളതാണിത്: 'ഞാന്‍ കഴിഞ്ഞ വര്‍ഷകാലത്ത് (1865-66) ഈജിപ്തില്‍ പോവുകയുണ്ടായി; അവിടെ പല ഈശ്വരന്മാരുടെയും മഹാരാജാക്കന്മാരുടെയും പ്രതിമകള്‍ സംഭോഗസന്നദ്ധമായ ഗുഹ്യാവയവത്തോടുകൂടി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് ഞാന്‍ കണ്ടു. കര്‍ണാക്കിലെ മഹാക്ഷേത്രങ്ങളിലും ഡാന്‍ക്ലേസയിലെ ദേവാലയത്തിലും ഇത്തരം പ്രതിമകള്‍ സുലഭങ്ങളാണ്. അവയെല്ലാം പഴയ ഈജിപ്തിലെ ശില്പകലയനുസരിച്ച് അടുത്ത കാലങ്ങളില്‍ ഉണ്ടാക്കപ്പെട്ടവയത്രേ.' ഡഹോം വര്‍ഗക്കാരുടെ ലിംഗാരാധനത്തെപ്പറ്റി കാപ്റ്റന്‍ ബര്‍ട്ടന്‍ പറയുന്നു: 'കളിമണ്ണുകൊണ്ടു ശിശ്‌നച്ഛദം നീങ്ങിയ ലിംഗത്തോടുകൂടി ചെറിയ ഈശ്വരബിംബങ്ങളുണ്ടാക്കി അവയുടെ മുന്‍പില്‍ ആളുകള്‍ നിന്നു വന്ദിക്കുന്നു. ഗുഹ്യാവയവങ്ങളെ നോക്കിക്കാണുന്ന നിലയിലാണ് പലപ്പോഴും അത്തരം ഈശ്വരന്മാരുടെ നില്പ്.' കോംഗോ നദിയുടെ കീഴ്പ്രദേശങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബിംബങ്ങള്‍ അസാമാന്യ വലിപ്പത്തിലുള്ള ഗുഹ്യാവയവങ്ങളോടുകൂടി നിര്‍മിച്ച് അവിടവിടെ പ്രതിഷ്ഠിക്കപ്പെട്ടുകാണാം. അവയുടെ മുന്‍പില്‍ ആളുകള്‍ ഭക്തിയോടെ വന്നുനിന്ന് ഈശ്വരവന്ദനം ചെയ്യുന്നു. ഇത്തരം പല ഈശ്വരന്മാര്‍ക്കുള്ള വഴിപാടുകള്‍ ഗുഹ്യാവയവരൂപങ്ങളാണ്.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

മതവും കാമവികാരവും -2

ജപ്പാനിലെ ഷിന്റോമതത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ ആര്‍. ഹിച്ച്‌കോക്ക് പറയുന്നത്, തദനുയായികളുടെ ആരാധ്യമൂര്‍ത്തിയായ സ്ത്രീദേവതയുടെ പ്രവൃത്തി ഭക്ഷണസാധനങ്ങള്‍ക്കു സമൃദ്ധിയുണ്ടാക്കുകയാണെന്നത്രേ. ഭക്ഷണസാധനങ്ങളുടെ അധിദേവതയെന്നോ, മരങ്ങളുടെ പ്രസവിത്രിയെന്നോ, പുല്ലുകളുടെ ജനയിത്രിയെന്നോ, ആ ദേവതയ്ക്ക് അവര്‍ നാമകരണം ചെയ്തിരിക്കുന്നു. ഭൂമിദേവിയുടെ മൂര്‍ത്തിവിശേഷമാണത്. ഇങ്ങനെയുള്ള ഈശ്വരിമാര്‍ അമേരിക്കയുടെ വടക്കുഭാഗത്തും മധ്യഭാഗത്തും ജപ്പാനിലും സൈബീരിയയിലും ഇന്ത്യയിലും മറ്റു പലേടത്തുമുണ്ടെന്ന് സാന്‍ഗര്‍ബ്രൗണ്‍ പറയുന്നു. ഈ ഈശ്വരിമാരെല്ലാം ഭൂമിദേവിയുടെ രൂപാന്തരങ്ങളാണെങ്കില്‍, ഈജിപ്തിലെ രാഗ്രീസ്സിലെ അപ്പോളോ തുടങ്ങിയുള്ള ഈശ്വരന്മാരെല്ലാം സൂര്യന്റെ രൂപഭേദങ്ങളാണ്. ഈജ്പ്തില്‍ രാ എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യദേവന്റെ ക്ഷേത്രത്തില്‍ വലിയ ആഘോഷങ്ങളോടുകൂടി ഉത്സവങ്ങള്‍ നടത്തപ്പെട്ടിരുന്നു. അതുപോലെത്തന്നെ ഗ്രീസിലെ അപ്പോളോവിന്റെ ക്ഷേത്രവും ആഡംബരബഹുലമായിരുന്നു. പണ്ടത്തെ സ്‌കാന്‍ഡിനേവിയയിലെ പുരാണഗ്രന്ഥങ്ങളില്‍ പലേടത്തും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലായി, സൂര്യാരാധനത്തെപ്പറി പ്രതിപാദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പണ്ടത്തെ ഡ്രൂയ്ഡ് മതാചാര്യന്മാര്‍ സൂര്യനെ ആരാധിക്കുന്നവരായിരുന്നു. അമേരിക്കയുടെ മധ്യപ്രദേശത്തും പെറുവിലും സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളെക്കൊണ്ടു നിറച്ച പല സൂര്യക്ഷേത്രങ്ങള്‍ കാണാം. വടെക്ക അമേരിക്കയിലെ അപരിഷ്‌കൃതര്‍ക്കിടയില്‍ സൂര്യാരാധനത്തെയും സൂര്യപ്രസാദനത്തിനായി നടത്തപ്പെടുന്ന ബലികര്‍മങ്ങളെയും പറ്റി അസംഖ്യം കഥകള്‍ നടപ്പുണ്ട്. ചൈനയിലും ജപ്പാനിലും ജനങ്ങള്‍ സൂര്യനെ ആരാധിച്ചിരുന്നു.
പണ്ടത്തെ ചില രാജ്യക്കാര്‍ ചന്ദ്രനെ സ്ത്രീദേവതയാക്കി കൂട്ടിയിരുന്നു.
'സിനിവാലി പൃഥുഷ്ടുകേ
യാ ദേവാ നാമസി സ്വസാ
ജുഷസ്വ ഹവ്യമാഹുതം
പ്രജാം ദേവി ദിദിഡ്ഢിനഃ -(ഋഗ്വേദം മം. 2 അ. 3സൂ. 10 ഋ.6).

എന്നിങ്ങനെയുള്ള വേദമന്ത്രങ്ങളില്‍ നമുക്കും ചന്ദ്രന്‍ ദേവിയാണ്. ചന്ദ്രന്റെയും ഐസിസ്സ് ദേവതയുടെയും രൂപങ്ങള്‍ പല നാണ്യങ്ങളിലും കാണാം. വടക്കെ അമേരിക്കയിലെ അപരിഷ്‌കൃതരുടെ വിശ്വാസപ്രകാരം ചന്ദ്രന്‍ സൂര്യന്റെ ഭാര്യയാണ്. ഇങ്ങനെ നോക്കുമ്പോള്‍ പണ്ടത്തെ പ്രകൃതിപൂജകള്‍ മുഴുവനും ലിംഗഭേദസംബന്ധികളാണെന്നു കാണാം.

എഡ്വേര്‍ഡ് വോണ്‍മെയറുടെ അഭിപ്രായത്തില്‍ ആദിമമനുഷ്യന്‍ തനിക്കടക്കിനിര്‍ത്താന്‍ കഴിയാത്തവയായിക്കണ്ട രണ്ടെണ്ണവും -വിശപ്പും കാമവികാരവും -തങ്ങളെ തൃപ്തിപ്പെടുത്താത്തവരെ ദ്രോഹിക്കുന്ന ദേവതകളുടെ പ്രസാദത്തിനായി ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കാണെങ്കില്‍, ലിംഗാരാധനം സന്താനാഭിവൃദ്ധിക്കുള്ളതാണ്. ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിയും -തമ്മില്‍ സംബന്ധമുണ്ടെന്നുള്ള വിചാരം പതുക്കെക്കണ്ടു വേരൂന്നാന്‍ തുടങ്ങിയെന്നതിനു, ജര്‍മനിയിലെ നാടോടിക്കഥകള്‍ ധാന്യദേവതയ്ക്കു, ധാന്യലോകമാതാവിനു, 'പെരുംകുലട' എന്നു നാമകരണം ചെയ്തിട്ടുള്ളതും ഒരു തെളിവാണ്. കൃഷിക്കുള്ള പ്രധാനോപകരണമായ കലപ്പ (കരി) പല ഭാഷകളിലും പുംസ്ത്രീസംഭോഗത്തെക്കുറിക്കുന്ന ഒരു വാക്കത്രേ. ഏതായാലും സന്താനാഭിവൃദ്ധിയില്‍ കണ്ണു ചെന്നതോടുകൂടി, സ്ത്രീപുരുഷ ഗുഹ്യാവയവങ്ങള്‍ ആരാധ്യവസ്തുക്കളായി പരിണമിച്ചു; അതിന്റെ വ്യാപ്തിയെ നമ്മള്‍ പല രാജ്യങ്ങളിലും കണ്ടുമുട്ടുന്നുണ്ട്.

സന്താനഭിവൃദ്ധിയിലുള്ള ഔത്സുക്യത്തോടുകൂടി, സന്താനജനകമായ പുരുഷജനനേന്ദ്രിയം നഷ്ടപ്പെട്ടുപോയാലോ എന്ന ഭയവും മനുഷ്യമനസ്സിനെ ഇട്ടു ക്ഷോഭിപ്പിച്ചു. അതിനാല്‍, തത്പരിഹാരചിന്തയും ലിംഗാരാധനത്തില്‍ പങ്കെടുത്തു. പുരുഷനാണെങ്കില്‍ തന്റെ ജനനേന്ദ്രിയം പൊയ്‌പ്പോകുമോ എന്നും സ്ത്രീക്കാണെങ്കില്‍ തന്റെ പുരുഷസംബന്ധിയായ ഗുഹ്യാവയവം പോയ്‌പ്പോയിരിക്കയാണോ -ആ ലിംഗമില്ലായ്കയാല്‍ താന്‍ പുരുഷനേക്കാള്‍ താഴെയായിട്ടുണ്ടോ -എന്നുമുള്ള ഭയം മനുഷ്യപ്രകൃതിയില്‍ ലയിച്ചുകിടപ്പുണ്ടെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിനാല്‍ ദൗര്‍ഭാഗ്യം നീങ്ങിപ്പോവാനും ദൃഷ്ടിദോഷാദികള്‍ തട്ടാതിരിക്കാനുംവേണ്ടി, പുരുഷജനനേന്ദ്രിയത്തിന് അത്യധികം വലിപ്പം വെച്ചിട്ടുള്ള ഒരോ കൃത്രിമരൂപങ്ങള്‍, 'പേക്കോലങ്ങള്‍, കെട്ടിയുണ്ടാക്കി കൃഷിസ്ഥലത്തും ഭവനങ്ങള്‍ക്കു മുന്‍പിലും മറ്റും പ്രതിഷ്ഠിക്കുന്ന പതിവു ലോകത്തിലെങ്ങുംതന്നെ നടപ്പായിത്തീര്‍ന്നു. അത്തരം രൂപങ്ങളുടെ സ്ഥാനത്തു പാല, കള്ളി എന്നിങ്ങനെ പാലുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും തൂപ്പുകള്‍ കെട്ടിത്തൂക്കുന്നതും സാധാരണമാണ്. അയ്യപ്പന്‍വിളക്കിന് (നമ്മള്‍ അയ്യപ്പനെന്നും വടക്കെ ഇന്ത്യക്കാര്‍ ഹരിഹരനെന്നുമുള്ള പേരില്‍ പൂജിച്ചുപോരുന്ന മൂര്‍ത്തി മോഹിനിരൂപംപൂണ്ട വിഷ്ണുവില്‍നിന്നു ശിവന്റെ മകനായി മാതൃത്തുടകള്‍ പിളര്‍ന്നുണ്ടായി വന്നതാണെന്നു നാം ഇവിടെ ഓര്‍മിക്കേണ്ടതാണ്.) പാലക്കൊമ്പെഴുന്നള്ളിക്കുന്നതിന്റെ ആന്തരാര്‍ഥം, ആ വിലപ്പെട്ട ശരീരാവയവം ഉണ്ടാവാതിരിക്കയോ ഉള്ളത് നഷ്ടപ്പെട്ടുപോകയോ ചെയ്യുമെന്ന് ഇനിമേല്‍ ഭയപ്പെടേണ്ടതില്ലെന്നു ധൈര്യപ്പെടുത്തുകയും അതോടുകൂടി സര്‍വാപത്തുകള്‍ക്കും നിവാരണം കിട്ടിയതായി ഭക്തജനങ്ങളെ ആശ്വാസപ്പെടുത്തുകയുമാണെന്നു പറയേണ്ടിയിരിക്കുന്നു. ഇത്തരം മതച്ചടങ്ങുകള്‍ പല രാജ്യങ്ങളിലും പല രൂപങ്ങളെ അവലംബിച്ചിട്ടുണ്ട്; അവയെപ്പറ്റി അന്വേഷകന്മാര്‍ സവിസ്തരം പ്രതിപാദിച്ചുകാണാം.

ഭക്ഷ്യപദാര്‍ഥങ്ങളെ വര്‍ധിപ്പിക്കാനുള്ള കര്‍മങ്ങളാണ് അപരിഷ്‌കൃതരുടെ മതാചാരങ്ങളില്‍വെച്ചു പ്രാധാന്യമേറിയവ. ആ കര്‍മങ്ങള്‍ നടത്തിക്കുന്നവര്‍ സമുദായത്തിലെ പ്രധാനന്മാരായി. ആസ്‌തേല്രിയയിലെ ടോട്ടോം വര്‍ഗത്തിന്റെ പ്രധാനകര്‍മം ആവശ്യമുള്ള ഭക്ഷ്യമൃഗങ്ങളെയും ഭക്ഷണസാധനങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്ന ചെടികളെയും വര്‍ധിപ്പിക്കാന്‍വേണ്ടി മന്ത്രവാദം നടത്തുകയാണ്. പരിഷ്‌കൃതസമുദായങ്ങളിലും ഇതിന്റെ നിഴലാട്ടം ഒട്ടൊട്ടു വെളിപ്പെടാതിരിക്കുന്നില്ല. ദാരിദ്ര്യം മുഴുത്ത കര്‍ക്കിടമാസത്തില്‍, ചന്ദ്രനു പുഷ്ടി കൂടിവരുന്ന വെളുത്ത പക്ഷത്തില്‍, നല്ല സമയം നോക്കി പുന്നെല്‍ക്കതിര്‍ക്കറ്റ കൊണ്ടുവന്നു പരിശുദ്ധസ്ഥലത്തുവെച്ച് അതിനെ പ്രദക്ഷിണം ചെയ്തു വന്ദിച്ചു വര്‍ധിക്കട്ടെ എന്നര്‍ഥത്തിലുള്ള നിറ നിറ പൊലി പൊലി എന്നീ വാക്കുകള്‍ മന്ത്രനിര്‍വിശേഷം ഉരുക്കഴിച്ചുകൊണ്ട് ആഘോഷപൂര്‍വം ഗൃഹാന്തര്‍ഭാഗത്തേക്ക് എഴുന്നള്ളിച്ച് പൂജിച്ച് ഇല്ലംനെറ കൊണ്ടാടുകയും മഴ കിട്ടി പുല്‍ച്ചെടികള്‍ ധാരാളമായി പൊട്ടിത്തഴയ്ക്കുന്ന അതേ മാസം മുഴുവനും ദശപുഷ്പങ്ങളെക്കൊണ്ട് ശ്രീഭഗവതിക്കു വെച്ച് പിറ്റേന്നു പ്രഭാതത്തില്‍ അവയെടുത്തു സ്ത്രീകള്‍ പ്രസാദംപോലെ തലയില്‍ ചൂടുകയും ചെയ്യുന്ന പതിവിനെ കൊണ്ടാടുന്ന നമുക്ക് അതിലൊന്നും അദ്ഭുതപ്പെടാനില്ല. ലിംഗാരാധന പൊതുവില്‍ സമുദായത്തിനൊട്ടുക്കും സന്താനാഭിവൃദ്ധിയുണ്ടാക്കാനുള്ള മാര്‍ഗമാണെന്നതുപോലെ ഇത്തരം പ്രകൃതിപൂജ ഭക്ഷണസാധന സമൃദ്ധിയുളവാക്കാനും ഉതകുന്നതായി കരുതപ്പെട്ടു.

എന്നാല്‍, ലിംഗാരാധനയ്ക്കും പ്രകൃതിപൂജയ്ക്കും തമ്മില്‍ ഒരുപരിച്ഛേദ്യമായ സംബന്ധമുണ്ടെന്നുള്ളതും ഒരിക്കലും നാം നോക്കാതെ വിട്ടുകൂടാ. ഡോക്ടര്‍ ഫ്രേസസര്‍ (ഏീഹറലി ആീൗഴവ) ഇങ്ങനെ പറയുന്നു: 'ആത്തെന്‍സ് നഗരത്തില്‍ മുന്തിരിവള്ളിയുടെയും മറ്റും അധിദേവതയായ ഡയോണിസസ്സിനെ കൊല്ലംതോറും മഹാരാജ്ഞിയുമായി വിവാഹം ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, ആ ദിവ്യവിവാഹത്തില്‍ ദേവന്റെ ഭാഗം വഹിക്കുന്നതു സാമാന്യമനുഷ്യനോ ദേവതാവിഗ്രഹമോ എന്നു നമുക്ക് പൂര്‍ണവിവരം കിട്ടിയിട്ടില്ല. കൊട്ടാരത്തില്‍ വെച്ചാണ് ഈ വിവാഹം ആഘോഷിക്കപ്പെടാറ്. ഈ വിവാഹം മുന്തിരിവള്ളിയുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും കായക്കൂടുതലിനുവേണ്ടി നടത്തപ്പെടുന്നതാണ്. സംശയമില്ല.' അദ്ദേഹംതന്നെ മറ്റൊരിടത്തു പറയുന്നു: 'മാര്‍ച്ച് മാസത്തില്‍ ധാരാളം മത്സ്യം കിട്ടുന്ന സ്ഥലത്ത് ആല്‍ഗോണ്‍ക്വിന്‍കാരും ഹ്യൂറോണ്‍കാരും താന്താങ്ങളുടെ വലകള്‍ക്ക് ആറോ ഏഴോ വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കല്യാണംകഴിച്ചു കൊടുക്കുക പതിവുണ്ട്. അത്ര ചെറിയ കുട്ടികളെ തിരഞ്ഞെടുക്കുന്നത് അവരുടെ കന്യാകാത്വത്തെപ്പറ്റി സംശയിക്കാന്‍ വഴിയില്ലല്ലോ എന്നുവെച്ചാണ്. അങ്ങനെ ചെയ്താല്‍ മത്സ്യം സുഭിക്ഷമായുണ്ടാവുമെന്നാണ് അവരുടെ വിശ്വാസം.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

മതവും കാമവികാരവും -1


മനുഷ്യന് ഒന്നാമതായി വേണ്ടത് ഭക്ഷണമാണ്. ഭക്ഷണസാധനങ്ങള്‍ക്ക് ദുര്‍ഭിക്ഷം പിണയാതിരിപ്പാന്‍ എന്തു നിവൃത്തി എന്ന ചോദ്യമാണ് ആദിമമനുഷ്യന്റെ തലച്ചോറിനെ ഒന്നാമതായി ഇട്ടു മര്‍ദിച്ചത്. അന്ന് അവന്‍ മാംസഭുക്കുമാത്രമായിരുന്നു. പരിണാമഗതിയില്‍ കുറച്ചുകൂടി മുന്നോട്ടു കടന്നപ്പോള്‍ അവന്‍ ധാന്യങ്ങളും കായകളും കിഴങ്ങുകളും മറ്റും ഭക്ഷിക്കാന്‍ തുടങ്ങി. എന്തായിട്ടും ചിലപ്പോള്‍ ഭക്ഷണസാധങ്ങള്‍ വേണ്ടിടത്തോളം കിട്ടാതെ പോകുന്നത് കണ്ടപ്പോള്‍ എന്തോ അദൃശ്യശക്തി അവന്നെതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആലോചന ഉള്ളില്‍ക്കടന്നു. ആ ദേവതയെ, അല്ലെങ്കില്‍ ദേവതാസമൂഹത്തെ, പ്രസാദിപ്പിച്ചു വിശപ്പടക്കാന്‍ വേണ്ട സാധനങ്ങള്‍ ധാരാളമായി കൈവരാനുള്ള മാര്‍ഗം നേടിവെക്കണമെന്ന് അവന്‍ ആലോചിച്ചുറച്ചു. അത്തരം ദേവതാപ്രസാദനമാര്‍ഗങ്ങളില്‍നിന്നാണ് ഇന്നത്തെ മതങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നു.

സൈബീരിയയിലെ കാടന്മാര്‍ കരടിമാംസം ധാരാളമായുണ്ടാവാന്‍വേണ്ടി ഈശ്വരാരാധനം ചെയ്ക പതിവുണ്ടെന്ന് മിസ്. ജെ. ഹാരിസണ്‍ പറയുന്നു. ആ കാടന്മാര്‍ ഒരു ചെറിയ കരടിക്കുട്ടിയെ പിടിച്ചു മനുഷ്യസ്ത്രീയുടെ മുലകൊടുത്തുവളര്‍ത്തി ഒരു ദിവ്യമൃഗമാക്കിത്തീര്‍ക്കും. ഒടുവില്‍ ഒരു യാഗച്ചടങ്ങോടുകൂടി അതിനെ തങ്ങളുടെ ഈശ്വരന് ബലികഴിക്കുകയും ചെയ്യും. അങ്ങനെ ചെയ്താല്‍ കരടിമാംസം ദുര്‍ഭിക്ഷം കൂടാതെ കൈവരുമെന്നാണ് അവരുടെ വിശ്വാസം. പശുക്കളും ആടുകളും എരുമകളും സ്വത്തായി കരുതിപ്പോന്നവരുടെ മതച്ചടങ്ങുകളും അത്തരം മൃഗങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നു. നീലഗിരിയിലെ അപരിഷ്‌കൃതവര്‍ഗക്കാരായ ടോഡരുടെ ഇടയില്‍ എരുമയാണ് ദിവ്യമൃഗം. ചില എരുമകളെ മതാചാര്യന്മാര്‍ മാത്രമേ വളര്‍ത്തിപ്പോരുകയുള്ളൂ. പാലിന്റെ മാഹാത്മ്യത്തോടു സംബന്ധിച്ചു കിടക്കുന്നു അവരുടെ മതസിദ്ധാന്തം മുഴുവനും. പാല്‍ കറക്കാനും കാച്ചാനും തയിര്‍ കലക്കാനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങള്‍, വിശേഷിച്ചും തയിര്‍ക്കലങ്ങള്‍, അവര്‍ക്കു വലിയ ദിവ്യവസ്തുക്കളാണ്. തയിര്‍ക്കലം വെച്ചിട്ടുള്ള സ്ഥലം ഒരമ്പലത്തിലെ ശ്രീകോവില്‍പോലെ കരുതപ്പെടുന്നു. വല്ല കാരണംകൊണ്ടും പാല്‍ ഉറകൂടാതെ പോയാല്‍, വളരെ മതച്ചടങ്ങുകളെല്ലാം നിര്‍വഹിച്ചിട്ടുവേണം പിന്നെ ഉറ പകരല്‍ ആവര്‍ത്തിക്കുവാന്‍.

ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കാന്‍വേണ്ടി പണ്ടത്തെ അപരിഷ്‌കൃത ജനങ്ങള്‍ അനുഷ്ഠിച്ചുപോന്നിരുന്ന പ്രകൃതിപൂജ, മഴ പെയ്യിക്കാനുള്ള കര്‍മങ്ങളിലും സൂര്യപ്രസാദനത്തിനുവേണ്ടി ചെയ്യപ്പെടുന്ന നൃത്തങ്ങളിലും മറ്റും സവിശേഷം വെളിപ്പെടുന്നുണ്ട്. അമേരിക്കയുടെ വടക്കുഭാഗത്തും മധ്യഭാഗത്തും ആസ്‌ത്രേലിയയിലും ഇന്ത്യയിലെ മലമ്പ്രദേശങ്ങളിലും മറ്റും പാര്‍ക്കുന്ന കാടന്മാരുടെ മതച്ചടങ്ങുകളുടെയെല്ലാം ഉദ്ദേശ്യം ഭക്ഷണസാധനങ്ങളുടെ വിളവു വര്‍ധിപ്പിക്കുകയാണ്. ഡോക്ടര്‍ ക്ലാര്‍ക്ക് വിസേര്‍ എഴുതിക്കാണുന്നു: 'ചോളവും പുകയിലയും ധാരാളമായി വളരാന്‍വേണ്ടി അമേരിക്കയിലെ പുരാതനനിവാസികള്‍ പല മതച്ചടങ്ങുകളും നിര്‍വഹിച്ചുപോരാറുണ്ട്. പാണിവര്‍ഗക്കാര്‍ ചോളക്കുലകളെ ഈശ്വരന്മാരാക്കി സങ്കല്പിച്ചു ചില കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. ഒരു ഋതുകാലം മുന്‍നിര്‍ത്തി ഈ കര്‍മം നടത്താനുള്ളവരായ മതാചാര്യന്മാര്‍ വലിയ ആഘോഷങ്ങളോടുകൂടി വയലുകളിലേക്കു ചെന്ന്, ചില സവിശേഷമട്ടിലുള്ള ചോളക്കുലകളെ നോക്കി പറിച്ചെടുക്കുന്നു. അവയെ പിന്നെയും ചില പൂജാദികളെക്കൊണ്ടു പൂര്‍വാധികം ദിവ്യങ്ങളും പരിശുദ്ധങ്ങളുമാക്കിയതിനുശേഷം, മഴക്കാലംവരെ സൂക്ഷിച്ചുവെക്കും. വിത്തുവിതയ്‌ക്കേണ്ട കാലമെത്തിയാല്‍ സ്ത്രീകള്‍ ചില ചടങ്ങുകളെല്ലാം അനുഷ്ഠിച്ചതിനുശേഷം ആ പുരോഹിതന്മാരുടെ കൈയില്‍നിന്നു ചോളക്കുലകള്‍, ചോളവിത്തു വിതയ്‌ക്കേണ്ട രീതിയെപ്പറ്റിയും മറ്റുമുള്ള ഉപദേശങ്ങളോടുകൂടി, ഭക്തിപൂര്‍വം വാങ്ങിക്കൊണ്ടുപോരും.' ആസ്‌ത്രേലിയയിലെ അപരിഷ്‌കൃതര്‍ക്കിടയില്‍ പ്രായപൂര്‍ത്തി ചെന്ന യുവാക്കന്മാര്‍ ചെയ്‌തേ കഴിയൂ എന്നുള്ള കര്‍മങ്ങളിലൊന്ന്, അല്ലെങ്കില്‍ പ്രാധാന്യമേറിയതൊന്നു, കിഴങ്ങുകൊണ്ടുള്ളതാണെന്ന് ഹേര്‍ബര്‍ട്ട് സ്‌പെന്‍സര്‍ പറയുന്നു. അവര്‍ ഒരു വിശേഷതരം കിഴങ്ങു തിരഞ്ഞെടുത്തു മതസംബന്ധികളായ ചില അനുഷ്ഠാനങ്ങളോടുകൂടി, സശ്രദ്ധമായും നിഗൂഢമായും വേവിച്ചെടുത്ത്, കഷ്ണം കഷ്ണമായി നുറുക്കി, സ്വവര്‍ഗക്കാര്‍ക്കെല്ലാം വീതിച്ചുകൊടുക്കുന്നു. ഇതു കിഴങ്ങുകള്‍ സുലഭമായുണ്ടാവാനുള്ള ഒരു ദിവ്യപ്രയോഗമത്രേ.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)  (തുടരും )

4/15/2013

ആ ..... രാത്രി .......!

രോമാവൃതമായ പ്പുതപ്പിനു കീഴില്‍ വട്ടംചുറ്റിപ്പിടിച്ച് കിടക്കവെ, പ്രിയപെട്ടവളുടെ ചെവിയില്‍ പതിയെ പറഞ്ഞു, 'നമുക്ക് ഇന്ന് വെറുതെ സുഖമായി കിടന്നുറങ്ങാം'.
അത് ഞങ്ങളുടെ ആദ്യ രാത്രിയായിരുന്നു. പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു. കൂടാത് റെയില്‍ പാളത്തിലൂടെ ട്രെയിന്‍ പോകുന്നതിന്റെ ഒച്ചയും .മൂന്നാംകിട സിനിമകളില്‍ നിരന്തരം  കാണുന്ന ആദ്യരാത്രികള്‍ക്കൊന്നും ജീവിതവുമായി വലിയ ബന്ധമില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു. കാരണം കല്യാണമെന്നൊരു വലിയ പൂരത്തിന്റെ  ആഴ്ചകള്‍ നീണ്ട കെട്ടിയെഴുന്നള്ളത്തുകളുടെ ക്ഷീണത്താല്‍ വലഞ്ഞുപോയിരിക്കും, ഏതു സാധാരണ പെണ്ണും ചെക്കനും, കേള്‍വികേട്ട ആ ആദ്യ രാവില്‍. പരസ്പരമൊന്ന് ഉരിയാടാന്‍ പോലും അനുവദിക്കാതെ അവരുടെ കണ്‍പോളകളില്‍ ഉറക്കം കൂടാരംകൂട്ടിയിട്ടുണ്ടാവും, നാട്ടുനടപ്പാചാരങ്ങളെല്ലാം കഴിഞ്ഞ് ഏറെ വൈകിത്തുടങ്ങുന്ന ആദ്യരാവില്‍. കല്യാണമേളത്തിന്റെ പേരില്‍ ദിവസങ്ങള്‍കൊണ്ട് മുഖത്തും ദേഹത്തും തേച്ചുപിടിപ്പിച്ച ചായക്കൂട്ടുകളും ഔപചാരികതകളും കഴുകിക്കളയാന്‍തന്നെ വേണം ദിവസങ്ങള്‍. പെണ്ണിനാകട്ടെ, ഓരോ മൂലയിലും മുറികളിലും അപരിചിതത്വത്തിന്റെ ഭൂതങ്ങള്‍ തുറിച്ചുനോക്കുന്ന പുതുവീടിന്റെ അസ്വസ്ഥതകള്‍!
അകാരണമായ എന്തൊക്കെയോ ഭയാശങ്കകള്‍ നിറഞ്ഞുനില്‍ക്കും, ഭര്‍തൃവീട്ടിലെ കിടപ്പുമുറി ഗന്ധത്തില്‍പോലും. അടുപ്പമുള്ളവരെല്ലാം പൊടുന്നനെ അകലെയായിപ്പോയതിന്റെ സങ്കടം ഇരട്ടിപ്പിക്കും ഓരോ വാക്കും. കൂട്ടുകിട്ടിയവന്റെ പ്രകൃതമോ പ്രവൃത്തിയോ മനസിലാക്കി തുടങ്ങിയിട്ടുപോലുമുണ്ടാവില്ല സാധാരണ പെണ്‍മനസ്സ്, ഇണക്കൊപ്പമുള്ള ആ ആദ്യ ദിനങ്ങളില്‍.
പെണ്ണുകാണാന്‍ വന്നപ്പോഴൊരു വാക്ക്, പിന്നെ കല്യാണ നിശ്ചയ നാളില്‍ ഒരു നിമിഷം, ഇടക്കെപ്പോഴോ അല്‍പ വാക്കുകള്‍. അത്രമാത്രം പരിചയമുള്ള ആണൊരുത്തനൊപ്പം കിടക്കയില്‍ എത്തിപ്പെടുന്ന ഓരോ പെണ്‍കുട്ടിയും ഉള്ളിന്റെ ഉള്ളില്‍ പേടിക്കുന്നത്, ഒച്ചവെച്ചുപോലും ചെറുക്കാനാവാത്തൊരു ബലാല്‍ക്കാരത്തെയാണ്. ഭാഗ്യം, എനിക്ക്  എന്തോ  ഒരു  ബാലല്‍ക്കാരത്തിന്  മുതിരാന്‍ സാധിക്കുംയിരുനില്ല . അപരിചിതയായ ജീവിത പങ്കാളിക്കുമേല്‍ എന്റെ ആണത്തത്തിന്റെ ശൂരത്തങ്ങള്‍ പരീക്ഷിക്കുവാന്‍ മെനക്കെട്ടില്ല. അവള്‍ ദൈവമേ, നന്ദി!  എന്ന്  പറഞ്ഞുവോ  ആവൊ അറിയില്ല ,  എന്റെ അപരിചിതമായ
കൈവലയത്തില്‍ ഭയമൊന്നുമില്ലാതെ മയങ്ങിപ്പോയി. ആറര മണിക്ക് ഉണരാനായത് ഭാഗ്യം! കോച്ചി വിറങ്ങലിക്കുന്ന തണുപ്പില്‍ ഉടുമുണ്ട് വാരിച്ചുറ്റി അരമതിലില്‍ ഇരുന്നു അപ്പോളേക്കും  അമ്മായിയമ്മ ചായയിട്ടു അവളുടെ കയ്യില്‍  കൊടുത്തു  വിട്ടു. അത് കുടിച്ചു  ഇരുന്നു മുന്‍പില്‍ കൂടെ  കടന്നു  പോകുന്ന  റെയില്‍ പാളത്തില്‍ ധൃഷ്ടി ഊന്നി  , ഏതോ  ഒരു പാസഞ്ചര്‍  ട്രെയിന്‍  അലറി വിളിച്ചു.അതിന്റെ  വികൃത ശ്ബദത്തില്‍ എനിക്ക്  ഇന്ന്  പോകേണ്ട സ്ഥലങ്ങള്‍  തെളിഞ്ഞു വന്നു...വിരുന്നു സല്‍ക്കാരങ്ങള്‍ ...!
വിരുന്നു സല്‍ക്കാരങ്ങളുടെ ഘോഷയാത്രകള്‍. വീട്ടില്‍ വെച്ചുവിളമ്പിയതെല്ലാം അതിഥികളുടെ ആമാശയത്തിലെത്തിക്കണമെന്ന സാധാരണ മലയാളി ദുര്‍വാശിയുടെ ഇരകളാണ് ഓരോ നവദമ്പതികളും. വേണ്ടത് ഊണുമേശയില്‍ വെച്ചാല്‍ അതിഥികള്‍ ആവശ്യത്തിനെടുത്തു കഴിക്കുമെന്നത് സാമാന്യ മര്യാദ. അതിനപ്പുറം ചോദിക്കാതെ പാത്രത്തില്‍ വിളമ്പിക്കൂട്ടി നിര്‍ബന്ധിച്ച് ഊട്ടിക്കുന്ന പൊള്ളത്തരത്തില്‍ വലിയ സ്നേഹമുണ്ടെന്ന വിഢിത്തം ആരാണ് നമ്മുടെ നമ്മുടെ വീട്ടമ്മമാരെ പഠിപ്പിച്ചത്?
വിരുന്നുയാത്രകളുടെ ആലസ്യത്തില്‍ വലഞ്ഞ എന്നെ മൂന്നു രാവുകള്‍ കൂടി വെറുതെ വട്ടംചുറ്റിയുറങ്ങാന്‍ അനുവദിച്ചു അവളെ . നേര്‍ത്തൊരുമ്മയുടെ ചൂട് അധിക സമ്മാനം! വട്ടംചുറ്റലിന് വല്ലാത്തൊരു ചൂടു കൂടുതലുണ്ടായിരുന്നു, പെരുമഴയാല്‍ വിരുന്നു യാത്രകളൊന്നുമില്ലാതെപോയ നാലാം നാളിലെ രാവില്‍. അപ്പോഴേക്കും അതൊക്കെ ചിരിയോടെ, അര്‍ധ സമ്മതത്തോടെ അനുവദിച്ചുകൊടുക്കാന്‍ തക്കവണ്ണം അവളുടെ മനസ്സ് അടുത്തുപോയിരുന്നു,എന്നെനിക്കു  തോന്നി.  വിരുന്നു സല്‍ക്കാരത്തിനു ഇടയ്ക്ക്  അവളുടെ അടുത്തൊരു കൂട്ടുകാരി വാതില്‍ മറവില്‍ നിന്ന് പറയുന്നത് ഞാന്‍ കേട്ടു  'നിന്നോട് എങ്ങനെയാ പറയുക? എന്നാലും പറയട്ടെ, ഒന്നും സമ്മതിക്കാതിരിക്കരുത്, ചിലര്‍ക്ക് അത് ഇഷ്ടമാവില്ല. അവര്‍ക്ക് നമുക്ക് കൊടുക്കാന്‍ കഴിയുന്നത് ഇതൊക്കെ മാത്രമാണ്. നീയൊരു തൊട്ടാവാടിയായതുകൊണ്ടാ പറയുന്നത്'.
പുറത്തു മഴ വീറോടെ  കരയുമ്പോള്‍ അവളുടെ  ദുര്‍ബലമായ വാശികള്‍ അഴിഞ്ഞുപോവുകയായിരുന്നു.എന്നെനിക്കു  തോന്നി  പതിയെ, ബലപ്രയോഗങ്ങളില്ലാതെ, നോവിക്കാതെ, തൂവല്‍കൊണ്ട് തലോടുംപോലെ ഒരു സ്വന്തമാക്കല്‍. ശരീരത്തിനും ശരീരത്തിനുമിടയില്‍ തടസ്സമായവയെല്ലാം മാറ്റിക്കളഞ്ഞു, ഞാന്‍ . അവള്‍ ആത്മഗതം പറഞ്ഞു ദൈവമേ, എനിക്കീ തണുപ്പില്‍ പുതക്കാന്‍ ഇരുട്ടിന്റെ ചേല മാത്രം! എങ്കിലും തണുക്കുന്നില്ലൊട്ടും, അവന്റെ ചൂടുണ്ട് ഓരോ അണുവിലും. ആ നെഞ്ചിലെ രോമനൂലുകളില്‍ പട്ടിന്റെ നനുനനുപ്പുണ്ട്. ആ നിശ്വാസത്തില്‍പോലുമുണ്ട്, കാമത്തെ മറികടക്കുന്ന സ്നേഹം. എന്നിട്ടും പൂര്‍ണമായെല്ലാം നല്‍കാന്‍ അവള്‍ എന്നെ  കാത്തിരുത്തി രണ്ടു നാള്‍ കൂടി. ചെറുനോവിന്റെ കണികകളില്‍പോലും കരഞ്ഞുപോയിരുന്ന അവള്‍  എന്നോട് വാശിപിടിച്ചു പറഞ്ഞു, 'നോവുന്നു, വേണ്ടാട്ടോ....
ആ സങ്കടത്തെ മനസ്സിലാക്കാന്‍ എനിക്ക് കരുണയുണ്ടായി. ദയവോടെ ചുംബിച്ച്, പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച്, നെറുകളില്‍ മുത്തി അവളെ ഞാന്‍ ഉറക്കി . പകല്‍ അവളില്‍  കുറ്റബോധം. തോന്നിയിരുന്നോ...?  അവളുടെ മുഖത്തു ആ ഭാവം നിഴലിച്ചിരുന്നു.   അന്നുരാത്രി അവള്‍ എന്നോട്  കാതില്‍ പറഞ്ഞു, 'എന്തുമായിക്കോ, ഞാന്‍ സമ്മതിക്കാം'.
സത്യം?
സത്യം!
നൊന്തു, വല്ലാതെ. എന്നിട്ടും എന്റെ  ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞു 'ഇല്ല, നോവുന്നില്ല' എന്നിട്ട്  അവള്‍ ചെവിയില്‍ പറഞ്ഞു ; നോവിന്റെ ഈ ദാനം ഓരോ ഭാര്യയുടേയും കടമയാണ്, അവകാശമാണ്.
കന്യകാത്വത്തിന്റെ വിശുദ്ധപാളികളില്‍ സമര്‍പ്പണത്തിന്റെ ചോരനനവ്. ഇണക്കുള്ളില്‍ മനുഷ്യ തുടര്‍ച്ചയുടെ ആണ്‍വിത്തുപാകി അവന്റെ സ്പന്ദനം, കിതപ്പ്, മുറുകിയ ആലിംഗനം. ഉറവയായി ജീവ പ്രവാഹം! ഇനിയതില്‍നിന്നൊരു ജീവകണത്തെ പെണ്ണുടല്‍ കനിവോടെ ഏറ്റുവാങ്ങി ഉള്ളിലുറപ്പിച്ചു വളര്‍ത്തും.
മനുഷ്യന്‍മാര്‍ എങ്ങനെയൊക്കെ കരുതിയാലും ശരി; ആണ്‍^പെണ്‍ ആകര്‍ഷണത്തിന്റെ മാന്ത്രിക വലയങ്ങളെ, ഇണചേരലിന്റെ സങ്കീര്‍ണ ഊര്‍ജപ്രവാഹങ്ങളെ ദൈവം സൃഷ്ടിച്ചത് മനുഷ്യപരമ്പരകളുടെ മഹാതുടര്‍ച്ചക്കു വേണ്ടി മാത്രം!
പെരുമഴയിലും വിയര്‍പ്പു ചാലുകളിലൊട്ടി കിടക്കവെ ഞാന്‍ ചോദിച്ചു; ശരിക്കും നൊന്തില്ലേ, നിനക്ക്?
'സാരമില്ല, എല്ലാം നിനക്കുള്ളതല്ലേ. അതിന്റെ നോവുകളെ ഞാന്‍ സഹിച്ചുകൊള്ളാം'
ദൈവമേ, ഇത്രമേല്‍ പരിശുദ്ധിയോടെ നീ തീര്‍ത്ത ലൈംഗികതയുടെ സ്നേഹസാഗരത്തെ മൃഗീയതകൊണ്ട്, ബലാല്‍ക്കാരംകൊണ്ട്, പിച്ചിചീന്തല്‍കൊണ്ട്, കടിച്ചുകീറല്‍കൊണ്ട്, അശ്ലീലതകൊണ്ട്, വില്‍പനകൊണ്ട് മലിനമാക്കുന്ന മനുഷ്യനെന്ന മഹാപാപിയോട് പൊറുക്കരുതേ! പ്രാര്‍ഥനപോലെ വിശുദ്ധമാകുന്നു നീയും ഞാനും ഒന്നാവുന്ന ആ നിമിഷം!

4/14/2013

വിഷുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ....!!

രാവിലെ  മുതല്‍  എന്റെ  ചിന്ത  കൊന്നമരത്തെ കുറിച്ചായിരുന്നു.  വീടിന്റെ  മുന്‍പില്‍  ഒരു പാറകുളം  ഉണ്ടായിരുന്നു പണ്ട് , അതിന്റെ കരയ്ക്ക് ഒരു കൊന്നമരവും. കുറെ കാലം അത് പൂക്കാത് നിന്നപ്പോള്‍  ഞാന്‍ കരുതി അത് ഏതോ  പാഴ് മരം എന്ന് . വര്‍ഷത്തില്‍  ഒരിക്കല്‍  പാഴ് മരം വെട്ടി  പറമ്പ്  വൃത്തിയാക്കുന്ന  ഒരു പതിവ് ഉണ്ടായിരുന്നു  . ഒരിക്കല്‍  പപ്പ  അതൊക്കെ  വെട്ടി  കളയാന്‍  നേരം . ഞാന്‍  പറഞ്ഞു  അത് അവിടെ  നിന്നോട്ടു  കൊന്നയല്ലേ..!  .അന്ന് അതിന്റെ കടയ്ക്കു  കോടാലി  വീണില്ല . ഭാഗ്യം  പിറ്റേവര്‍ഷം  ആ കൊന്നമരം പൂത്തു  . ഹോ  . എന്ത്  സൌന്ദര്യം  ആയിരുന്നന്നോ  അത്  കാണാന്‍ . പാറകെട്ടിന്റെ കരയില്‍ വിരിഞ്ഞ കൊന്നപൂവ് ഏത്ര സുന്ദരി , കടും മഞ്ഞ നിറത്തില്‍ ഒരു പൂക്കുല പുഷ്പം .അത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.  കരിമ്പാറയുടെ മുകളില്‍  മഞ്ഞ പട്ടു വിരിച്ചപോലെ , അതിനിടയിലൂടെ  പാറയുടെ കറുപ്പ് അങ്ങിങ്ങ്  തെളിഞ്ഞു കാണാം.   മരം  വെട്ടി വിറ്റ് തുലയ്ക്കുന്ന മലയാളിയിടെ  സ്വഭാവത്തിന്റെ  വൈശിഷ്ട്യം  കാരണം .പല കൊന്ന മരങ്ങളും  വെട്ടി നശിപ്പിച്ചിരുന്നു. കാല ക്രെമേണ  കൊന്നപ്പൂ  കിട്ടാത് വന്നപ്പോള്‍  കിലോമീറ്റര്‍ അപ്പുറം  ഉള്ള  കുട്ടികള്‍  കൊന്നപൂ  അന്വേഷിച്ചു  എന്റെ വീട്ടില്‍  ഏത്തി.  അവര് ആവിശ്യം ഉള്ള പൂക്കള്‍  പറിച്ചുകൊണ്ടു പോയി  അത്  കാണുമ്പോ  എന്റെ മനസ്സിന് വല്ലാത്ത  സംതൃപ്തി തോന്നി . അന്ന്  ഞാന്‍  അങ്ങനെ പര്ഞ്ഞില്ലായിരുന്നെങ്കില്‍ ,  ആരും ഇന്ന് കൊന്നപ്പൂ  പറിക്കാന്‍ എന്റെ വീട്ടില്‍  വരില്ലായിരുന്നു. വിഷു ദിവസമെങ്കിലും  എന്റെ  വീട്ടില്‍  കാല്‍ പെരുമാറ്റംമുണ്ട് കുട്ടികള്‍  കൊന്ന പൂ പറിച്ചു പോകാറുണ്ട്.  നഷ്ടപ്പെട്ട് പോകുന്ന കുട്ടികളുടെ ആരവം  വിഷു നാളില്‍  വീണ്ടും  എന്നെ  ഗൃഹാതുരത്വത്തിന്റെ  വഴിയെ നടത്തുന്നു. 
വിഷു ദിവസത്തെ തൊടിയിലെ കാഴ്ചകള്‍ വളരെ സുന്ദരമായിരുന്നു . ഓണത്തിന് വരാറുള്ള തുമ്പികള്‍ മുറ്റത്ത്‌ വട്ടമിട്ടു പറന്നു  . ആ പറക്കിലിനു  ഒരു ചന്തം തന്നെ ഉണ്ടായിരുന്നു. സൂര്യ രേശ്മിയില്‍ അതിന്റെ  ചിറകുകള്‍  വെള്ളിപോലെ   വെട്ടി  വിളങ്ങി  ..  ഇന്ന് അവര് പറക്കാന്‍ വരുന്നുണ്ടോ ആവൊ എനിക്ക് അറിയില്ല , ഒന്ന് വീട്ടില്‍ വിളിച്ചു ചോദിക്കാം എന്ന് കരുതി ഫോണ്‍ കയ്യില്‍ എടുത്തു , പിന്നെ വേണ്ട എന്ന് വെച്ചു, ഇനി ഇല്ല എന്നാണ് ഉത്തരമെങ്കില്‍   എന്തിനാ നിങളെ കൂടെ അത് പറഞ്ഞു അറിയിക്കുന്നെ .. തുമ്പി പറക്കുന്ന വിഷുവാണ് എനിക്ക് എന്നും ഇഷ്ടം .
സുന്ദരന്‍ മാരായ പ്രാണികള്‍ ഉണ്ടായിരുന്നു വിഷുവിനു ചുമന്ന തോടിനുമുകളില്‍   കറുത്ത പൊട്ടുമായി ഇലകളുടെ മുകളില്‍ എപ്പോളും  ഉണ്ടാകാറുള്ള  ഒരു  പ്രാണി , എന്താണ് അതിന്റെ പേരെന്ന് ഇന്ന് എനിക്ക് അറിയില്ല , പക്ഷെ അതിന്റെ ഇരുപ്പു എപ്പോളും  ഡബിള്‍ ഡെക്കര്‍ ബസ്‌ പോലെ . ഒന്നിന്റെ മുകളില്‍ ഒന്ന് . അത് ഇണ ചെരുകയായിരുന്നോ വിഷു ദിനത്തില്‍ അതോ തന്റെ പ്രേമഭാജനത്തെ എടുത്തു നടക്കുകയയിരുന്നോ.അറിയില്ല . ഞാന്‍ പലരോടും ചോദിച്ചു ഇവര്‍ എന്താ ഇങ്ങനെയിരിക്കുന്നെ ? ചിലര് ഒക്കെ എന്നെ വൃത്തികെട്ടവന്‍  എന്ന്  വിളിച്ചു , വേണ്ടാത്തത് നോക്കാന്‍  പോകുന്നവന്‍ എന്ന് പറഞ്ഞു .  മറ്റുചിലര്‍  കൈമലര്‍ത്തി . ചുമന്ന തോടില്‍ കറുത്ത പൊട്ടു എന്നെ എപ്പോളും ആകര്‍ഷിച്ചിരുന്നു.  ഇപ്പോളും  ആ പ്രാണി ഉണ്ടോ ആവൊ .. എനിക്ക് വല്ലാത്ത ആകാംഷ അത് അറിയാന്‍ .. ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു . വിളിച്ചു ചോദിക്കാം വീട്ടില്‍ .പെട്ടന്ന് എന്റെ ഫേസ്ബുക്ക് വാളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണം ബാധിചു മരിച്ച ഒരു മനുഷ്യന്റെ ചിത്രം ആരോ ഷെയര്‍ ചെയ്തു . പിന്നെ ചിന്തകള്‍ ഇങ്ങനെ പോയി "മനുഷ്യന്‍ മരിക്കുന്നു .... പിന്നെയാ ചുമന്ന തോടില്‍ കറുത്ത പൊട്ടുള്ള പ്രാണി .."
വിഷു  ദിവസത്തെ  സൂര്യന്  തന്നെ  വല്ലാത്ത ഒരു  ചന്തമാണ്.  പകലോന്റെ  കിരണം  മുറ്റത്തെ ചെടികളിലെ  മഞ്ഞു തുള്ളികളില്‍  പതിയുമ്പോള്‍  ഏഴു നിറമുള്ള മഴവില്‍ വിരയുമായിരുന്നു. മഞ്ഞു കണവും വിടവാങ്ങുംപോള്‍  മഴവില്ലും  വിടവാങ്ങും, എന്തോ ഒന്ന് സംഭവിക്കാന്‍  പോക്കുന്നു എന്ന്  അന്നേ  അതിനു തോന്നിയിരുന്നോ  ആവൊ ,എനിക്ക് അറിയില്ല ,ഇന്ന്  മഴവില്ല്  വിരിയാന്‍  പാകം ഏത്തുന്നതിനു മുന്‍പേ  പകലോന്‍  അതിന്റെ  താങ്ങിനെ  കരിയിച്ചു കളയുന്നു.  അടുത്ത തലമുറയ്ക്ക്  മഴയും ഇല്ല  മഴവില്ലും ഇല്ല . ഞാന്‍  കേള്‍ക്കാത്ത  പലതും  ഇന്ന്  കേള്‍ക്കുന്നു . "സൂര്യആഘാതം"  , മനുഷ്യന്‍ എത്ര ക്രൂരനാണെന്ന്  നോക്കിയെ ... ഇത്രെയും നാള്  നമുക്ക്   വെട്ടവും വെളിച്ചവും തന്ന സൂര്യനെ നമ്മള്‍  ക്രൂരനായി ചിത്രീകരിക്കുന്നു .  സൂര്യനാണോ  നമുക്ക് ഈ ആഖാതം  തന്നത്.? മരവും  പുഴയും വെട്ടി നശിപ്പിച്ചത്  നമ്മള് അല്ലെ. ? ഓസോണ്‍  പാളിതകര്‍ത്തത് നമ്മള് അല്ലെ ..? ഇതിനു പേര് ഇടേണ്ടത്  മനുഷ്യ ആഘാതം  എന്നല്ലേ ?  , അതാണ് അതിനു ചേരുക.!. ഹേ സൂര്യ  നിന്നോട്  ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു . മാപ്പ്  ........പ്ലീസ്‌ ......... അല്പമെങ്കിലും  ചൂട് കുറയ്ക്കു ഈ വിഷുവിനെങ്കിലും.....
 

4/09/2013

ബാല്യ സ്മൃതികള്‍ - പതിനൊന്നു

ഒളിച്ചു വെച്ച ഒരു പ്രണയത്തിന്റെ  പൂര്‍ത്തിയാകാത്ത   കഥ ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു . ആ കഥയ്ക്ക്‌  ഒരു  പൂര്‍ണ്ണത ഇല്ലായിരുന്നു  എന്നതാണ് സത്യം . അത് ഞാന്‍ ഇവടെ പൂര്‍ത്തീകരിക്കുകയാണ് . ചിലരുടെ  ഒക്കെ പേരുകള്‍  ഏഴുതാത്  കഥ പൂര്‍ണ്ണമാകില്ല  എന്ന ബോധ്യവും അന്ന്  എനിക്ക് ഉണ്ടായിരുന്നു .പേര് വെളിപെടുത്തുന്നത് ചിലര്‍ക്ക്  വേദന ഉണ്ടാക്കും എന്ന തോന്നല് കാരണം  ആ കഥയ്ക്ക്‌  ഞാന്‍  വേറൊരു അന്ത്യം നല്‍കി അവസാനിപ്പിക്കുകയായിരുന്നു . ഈ കഥ വീണ്ടും  ഏഴുതാന്‍ വേറൊരു കാരണവും കൂടെ ഉണ്ട് .ഈ കഥയിലെ  നായകന്‍  കഴിഞ്ഞ ദിവസം  എന്റെ  ബ്ലോഗ്‌  വായിക്കുകയും  .ഒരു അപരിചിതന്റെ  ഭാവത്തില്‍  എന്റെ ബ്ലോഗില്‍  ഒരു കമന്റ്‌ ഇടുകയും ചെയ്തു. ക്ലാസിലെ   ഏക  ഗേള്‍ ഫ്രണ്ട്  ഉണ്ടായിരുന്നത്  എനിക്ക് അല്ലെ ?  ഈ കഥയെങ്ങാനും ഞാന്‍  ഏഴുതിയാല്‍  നായകനായ എന്റെ കൂട്ടുകാരനു തലയില്‍  മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന തോന്നല്‍  ഉണ്ടായോ എന്നും  ഞാന്‍ സംശയിക്കുന്നു . അദ്ധേഹത്തിന്റെ  അഭ്യര്‍ത്ഥന മാനിച്ചു  ഞാന്‍  ശെരിയായ പേരുകള്‍  ഒഴുവാക്കുകയാണ് . കഥയുടെ  ചുറ്റുപാടും സാഹചര്യവും  കണ്ടു ആരേലും കഥാപാത്രങ്ങളെ  തിരിച്ചു അറിഞ്ഞാല്‍  എന്നോട് ക്ഷെമിക്കുക .
തിരിച്ചു കിട്ടാത്ത  സ്നേഹം  മനസ്സിന്റെ വിങ്ങലാണ് . ഇത്  പത്മരാജന്‍ പണ്ട് ഏതോ സിനിമയില്‍  പറഞ്ഞതാണ് .  ഈ വിങ്ങലു മാറ്റാന്‍  എന്ത് ചെയ്യണം എന്ന്  അങ്ങേരു പറഞ്ഞതായി  അറിവില്ല  . കൌമാര  കാലത്ത് ആണായിട്ട് പിറന്ന ഏതൊരാള്‍ക്കും  തോന്നുന്ന  വികാരമാണ്  പ്രണയം , അത് തോന്നാത്തവര്‍  ആരേലും  ഉണ്ടെങ്കില്‍  ഒരു  ഡോക്ടറെ  കാണുന്നത്  നന്നായിരിക്കും  എന്നാണ്  എന്റെ അഭിപ്രായം .
മനസ്സില്‍  നിന്ന്  മായാതെ  നിന്ന അവളുടെ രൂപം   എപ്പോളും  എന്നെ  സ്വപനങ്ങള്‍  നെയ്യാന്‍  പ്രേരിപ്പിച്ചു , ഒരിമിച്ചുള്ള ഒരുപാടു  സ്വപ്നങ്ങള്‍  ഞാന്‍ നെയ്തു കൂട്ടി  , സ്വപ്നങ്ങളില്‍ കണ്ടത്  അവളുമായി പങ്കു വെയ്ക്കാന്‍  അവളുടെ   ശ്രെദ്ധപിടിച്ചു പറ്റാന്‍   എന്റെ കഴിവിന്റെ പരമാവധി ശ്രേമങ്ങള്‍ നടത്തി പരാജയപെട്ടു. എന്നാലും  ഞാന്‍  പിന്മാറാന്‍ തയ്യാറായിരുനില്ല
യുവജനോത്സവത്തിനു അവളെ നായികയാക്കി     മലയാളം  നോട്ട് ബുക്കില്‍ നാടകം എഴുതി (നാടകത്തിനു കടപ്പാട്  മാത്യു മുറ്റം)   നോട്ട് ബുക്കിലെ  നാടകം  വായിച്ചു  മലയാളം ടീച്ചര്‍   പറഞ്ഞു  മാത്യു മുറ്റത്തിന്  കോട്ടയം പുഷ്പനാഥില്‍ ഉണ്ടായ പോലെ ഉണ്ടല്ലോ .? നിനക്ക്   എന്തിന്റെ  സൂക്കേടാണ് . എല്ലാം അവള്‍ക്കു  വേണ്ടി . പിന്നീടു  ഒരിക്കലും   ടീച്ചര്‍  എന്റെ  മലയാളംബുക്ക്‌ വാങ്ങി വായിച്ചിട്ടില്ല . അവള്‍ അഭിനയിക്കില്ല എന്ന്  അറിയാം . എന്നിട്ടും  നാടകം ഏഴുതി . ആ നാടകം രാത്രി കാലങ്ങളില്‍  ജനസാഗരത്തിന്റെ  മുന്‍പില്‍  കളിച്ചു  കയ്യടി  നേടി . പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ ഞാന്‍  മാറ്റി. അവളെ മനസ്സിലോര്‍ത്ത്  ഇംഗ്ലീഷില്‍  (ഇംഗ്ലീഷില്‍  എട്ടാംക്ലാസ്സില്‍   കിട്ടിയത്  അന്‍പതില്‍   അഞ്ചു )  കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ എന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. എനിക്ക്  തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.ക്ലാസ് മുറിയുടെ ബെഞ്ചിന്റെ  കോണില്‍  നിന്ന് തന്റെ ഇടം കണ്ണ് കൊണ്ട് തന്റെ പ്രണയിനിയെ നോക്കുക അവളു തിരുച്ചു  ഒരു  മന്ദഹാസം  ചൊരിയുക  അത് കണ്ടു  സകലതും മറന്നു  ലോകം കീഴടിക്കിയവ്നെ പോലെ  ഇരിക്കുക . ആരും കണാത്  ഇടവഴിയിലെ  കരിങ്കല്‍ മതിലില്‍  ഒരു കാല്    സപ്പോര്‍ട്ട്  ചെയ്തു  മറ്റേ കാല് നിലത്തു ഉറപ്പിച്ചു  അവളു മായി  സംസാരിക്കുക  .സംസാരത്തിന്റെ  മാധുര്യതില്‍  രസിച്ചു മതിലില്‍  കിളര്‍ത്തു നില്‍ക്കുന്നു  പുല്‍നാമ്പ്  പറിച്ചു ഇടയ്ക്കു  കടിച്ചു തുപ്പി രസിക്കുക്ക .  അനുരാഗത്തിന്റെ  വാര്‍ത്തകള്‍ സുഹൃത്തുക്കളുടെ  ഇടയില്‍ ഇടംപിടിക്കുക . പള്ളി  പെരുനാളിനും  ഉത്സവങ്ങളിലും  അവളോടൊപ്പം  ചേര്‍ന്ന്  കപ്പലണ്ടി  കൊറിച്ചു നടക്കാന്‍ കൊതിച്ച  കാലം . ഇങ്ങനെ  നടക്കാന്‍  കൊതിച്ചു മനസ്സില്‍  കൊണ്ട് നടന്ന രൂപം വേറെരാളോട്  ഒപ്പം  ഈ  പറഞ്ഞത്  പോലെ  നടന്നു  കണ്ടപ്പോള്‍  ഏതു കാമുകനും ഉണ്ടാകുന്ന ഞരമ്പ് രോഗം   എനിക്കും  ഉണ്ടായി.   ഈ  കഥയില്‍  ഇവിടം മുതല്‍ ഞാന്‍  വില്ലനായി  മാറുകയാണ്  .
സ്നേഹിച്ചവരില്‍  നിന്നുള്ള അവഗണന പറഞറിയിക്കാന്‍ പറ്റാത്തതാണ് .അവഗണന തീരാ ദുഖമാണ് .അത് മനസ്സിന്റെ  അടിത്തട്ടില്‍ നിന്ന്  വിങ്ങി കൊണ്ടിരിക്കും . തുറന്നു പറയാന്‍  പറ്റാത്തവന്റെ  പ്രേമത്തിന് പുല്ലു വില എന്ന് പറയുന്നതായിരിക്കും  കൂടുതല്‍ ശെരിയെന്നു പിന്നീടു എനിക്ക് തോന്നിയിട്ടുണ്ട്.
കിട്ടാത്ത  മുന്തിരിങ്ങ പുളിക്കും എന്ന്  നമ്മള്  കേട്ടിട്ടില്ലേ .. ചില  കുറുക്കന്‍ മാര് ഇത്  പുളിക്കും  എന്ന് പറഞ്ഞു  നിരാശനായി മടങ്ങി പോകും. പക്ഷെ  എന്നെ പോലെയുള്ള  കുറുക്കന്മാര്  ചിലപ്പോ  ഞരമ്പ് രോഗം ബാധിച്ചു അക്രമം  അഴിച്ചു വിടും . ഞാന്‍  ഇവടെ പറയാന്‍ പോകുന്നത് ഒരു  ഞരമ്പു രോഗത്തിന്റെ   ഫ്ലാഷ് ബാക്ക് .
കഥ നടക്കുന്നത്  എട്ടാംക്ളാസ്സിലാണോ  ഒന്പതിലാണോ  എന്ന്  എനിക്ക് കൃത്യമായി  ഓര്‍മ്മയില്ല .
കഥയിലെ  നായകന്‍  പഠിക്കാന്‍  മിടുക്കന്‍  , ക്ലാസ് ലീഡര്‍  ഇത്യാതി  ഗുണങ്ങളുല്ല  കുട്ടി  പോരാത്തതിനു  സ്കൂളിലെ   ഒരു  അധ്യാപികയുടെ  മകനും . ആദ്യമായി  അവളും അവനും   സ്ക്കൂള്‍  വരാന്തയില്‍ നില്‍ക്കുന്ന  കണ്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല .അവന്റെ  ബുക്ക്‌  അവള്‍  സ്ഥിരം വാങ്ങുന്നത് കണ്ടപ്പോള്‍ എന്നില്‍  സംശയത്തിന്റെ  വിത്തുകള്‍ പാകി . ബുക്കുകളില്‍  പ്രണയ ലേഖനങ്ങള്‍  കൈമാറപെടുന്നത്  അവളുടെ കൂട്ടുകാരി  മുഖേന ഞാന്‍ അറിഞ്ഞു  അത്  എന്നെ അസ്വസ്ഥനാക്കി .
ഒരു ശരാശരി മലയാളി അവന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ആദ്യത്തെ കരിങ്കാലിയാണ് ക്ലാസ് ലീഡര്. വിദ്യാര്‍ഥികളിലൊരുവനായി വന്ന് അവരോടൊപ്പം പഠിക്കുകയും കളിക്കുകയും ചെയ്യുന്ന ക്ലാസ് ലീഡര്‍ ടീച്ചറില്ലാത്ത സമയത്ത് ടീച്ചറുടെ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ കരിങ്കാലിയാവുന്നു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ലീഡര്‍ മൂരാച്ചിയായ അധ്യാപകന്‍റെ പ്രതിനിധിയായി വിദ്യാര്‍ഥികളെ ഒറ്റിക്കൊടുത്തു തുടങ്ങുമ്പോള്‍ ശത്രുക്കളെയും സമ്പാദിച്ചു തുടങ്ങുന്നു. അങ്ങനെ നായകന്‍ തുടക്കത്തിലേ  എന്റെ ശത്രുത സമ്പാദിച്ചു .
ഒരു ദിവസം ഉച്ചയ്യൂണിന്റെ സമയത്ത്  അവളും കൂട്ടുകാരികളും  ക്ലാസ് റൂമിലെ  ബെഞ്ചിലിരുന്നു  കഥകള്‍  പറഞ്ഞു ചിരിക്കുന്നു , ഞാന്‍  എന്റെ നഷ്ട പെട്ട  പ്രണയവും താങ്ങി  പിടിച്ചു അവളുടെ മനസ്സ് മാറാന്‍  മാതാവിന് നേര്ച്ച നേര്‍ന്നു ബെഞ്ചില്‍ ഇരിക്കുന്നു .സ്കൂള്‍ മുറ്റത്  കൂടെ  നടന്നു  പോകുന്ന  നമ്മുടെ  നായകന്‍റെ അമ്മയെ  നോക്കി  അവളുടെ കൂട്ടുകാരി  മറിയാമ്മയുടെ ഡയലോഗ്.  "ദെ  നിന്റെ അമ്മായിഅമ്മ പോകുന്നു " .  അത് ഒന്നേ കേട്ടുള്ളൂ   ഹൃദയം തകര്‍ന്നു പോയി .(ബാബു  നമ്പൂതിരി  സ്റ്റൈല്‍ )   
അന്ന് രാത്രി  ഞരമ്പ്  രോഗത്തിന്റെ  ലെക്ഷണങ്ങള്‍   കണ്ടു തുടങ്ങി . എങ്ങനെ പ്രേമം പൊളിക്കാം എന്ന്  ചിന്തിച്ചിട്ട്  ഉറക്കവും  വന്നില്ല . വടക്കന്‍ വീരഗാഥയിലെ  ആരോമലേ  പോലെ ,  അരിങ്ങോടരേ  അങ്കത്തിനു  വിളിക്കാനുള്ള   മെയ്യ് വഴക്കം ഇല്ലാത്ത കൊണ്ട്  ആ ശ്രെമം  ഉപേക്ഷിച്ചു .
ആ കാലത്ത്  പ്രേമം പൊളിക്കാന്‍  നിലവില്‍  ഉണ്ടായിരുന്ന പ്രായോഗിക മാര്‍ഗ്ഗം  കാമുകി കാമുകന്മാരുടെ പേരുകള്‍  പൊതു സ്ഥലത്ത് ഏഴുതി വെക്കുക എന്നതാണ്.. ആ  മാര്‍ഗ്ഗം  സ്വീകരിക്കാന്‍  ഞാന്‍  നിര്‍ബന്ധിതനായി . പിറ്റേ  ദിവസം  നേരം  പുലര്‍ന്നപ്പോള്‍  അത്യാവിശ്യം  ചില  പോസ്ടരുകള്‍  ഞാന്‍ അവിടെ ഇവടെ പതിപ്പിച്ചു  കഴിഞ്ഞിരുന്നു.  പക്ഷെ  പ്രതീക്ഷിച്ച  പ്രയോജനം ഉണ്ടായില്ല  എന്ന്  മാത്രമല്ല  പ്രേമം പൂര്‍വാധികം ശക്തിയായി  മുന്‍പോട്ടു  പോക്കൊണ്ടിരുന്നു. എങ്കിലും  ഞാന്‍  തോല്‍ക്കാന്‍ തയ്യറായിരുനില്ല  ഞാന്‍  എന്റെ  കാലപരിപടികള്‍  തുടര്‍ന്നു . ഇനി   പേര് എഴുതിയിട്ട്  കാര്യമില്ല  കുറച്ചു  വിഷ്വല്‍  കൂടെ  വേണം  എന്ന് എനിക്ക്  തോന്നി.. അങ്ങനെ  അതിനു  പറ്റിയ ക്യാന്‍വാസ്  പി  ഡബ്ലു ഡി  യുടെ   സുന്ദരമായ   ടാറിട്ട റോഡില്‍ തന്നെയാകെട്ടു എന്ന് വെച്ചു.   ഖജരഹോ  ചുവര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍  ചിത്രം  വരയ്ക്കാന്‍ എന്റെ സഹപാഠി   യോഹന്നാന്റെ  സഹായം  തേടി ,.ഒന്നര കിലോമീറ്റര്‍ ദൂരം ഇഷ്ടിക കഷ്ണവും പച്ചിലയും ചേര്‍ത്ത്  വരച്ച മിഴിവാര്‍ന്ന  ചിത്രങ്ങള്‍  കൊണ്ട് നിറഞ്ഞു ...  സംഗതി  ഏറ്റു ..വിവരം  നാട്ടില്‍  പാട്ടായി .. ഒടുവില്‍ പ്രധാന അധ്യാപകന്റെ  റൂമിലേക്ക്‌ അവള്‍  എന്റെ മുന്‍പിലൂടെ നിന്നെ ഞാന്‍ കാണിച്ചു തരാം എന്ന ഭാവത്തില്‍  അവളു  പോകുന്നത്  കണ്ടു .. എന്റെ ഉള്ളില്‍  അതുവരെ  നിറഞ്ഞു നിന്നിരുന്ന  വിജയ ലഹരി  പെട്ടന്ന്  ഇല്ലാതെയായി .
എന്നെ നേരില്‍ കണ്ടാല്‍  കലികേറുന്ന അദ്ധ്യാപകന്‍  പ്രസവിച്ച പട്ടി യുടെ അടുത്ത് ആളുകള്‍ ചെല്ലുമ്പോള്‍  മുരളുന്ന  പോലെ ഒറ്റ മുരിളിച്ച .... പഠിക്കുന്ന  കുട്ടികളെ  കുറിച്ച്  താന്‍ അനാവിശ്യം  ഏഴുതുമോടോ , പോയി അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി ...സാറിന്റെ   മുഖത്ത്  നോക്കി  എന്റെ  പെണ്ണിനെ  അടിച്ചു മാറ്റിയവനെ പറ്റി പറയാന്‍  എന്റെ  ഉള്ളിലെ  നിരാശ കാമുകന്‍  പലവട്ടം  ശ്രെമം നടത്തി... പക്ഷെ  ഒന്നും  പുറത്തേക്ക്  വരാന്‍ എന്റെ  ധൈര്യം  സമ്മതിച്ചില്ല.
അന്നും  ഇന്നും  ഈ വക കേസുകളില്‍  പെടുന്നവന്  വീട്ടിലും  നാട്ടിലും  ഒറ്റപെടും എന്നത് കൊണ്ട്  ഞാന്‍ ഈ  വിവരം വീട്ടില്‍  അറിയിക്കാത്  പത്തു പതിനാല് ദിവസം  ക്ലാസിനു  വെളിയില്‍  കറങ്ങി  നടന്നു.. അനിവാര്യമായത്  ഒടുവില്‍ സംഭവിച്ചു  വീട്ടില്‍  വിവരമറിഞ്ഞു.
മാതാശ്രീ   കോര്‍ട്ടില്‍  ഹാജരായി  .. എനിക്ക് വേണ്ടി  ജാമ്യംമെടുത്തു  തിരിച്ചു  വീണ്ടും ക്ലാസില്‍ കയറി..  അവളോട് പിന്നീടൊരിക്കലും അവളുമായി ഞാന്‍ സംസാരിച്ചിട്ടില്ല  .ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ആ രൂപം  വിസ്മൃതിയിലാണ്ടു , ചില ഏകാന്ത്‌  നിമിഷങ്ങളില്‍   മനസ്സില്‍  ഒരു കോണില്‍  ആ രൂപം  വല്ലപ്പോഴും  തെളിഞ്ഞു വരാറുണ്ട്.. ഒരിക്കല്‍  ഒന്ന് കൂടെ  കണ്ടിരുന്നെങ്കില്‍  എന്ന് ഞാന്‍ ആശിക്കുന്നു....ഒന്നിനുമല്ല  വെറുതെ..!!!!