3/16/2013

പേക്രോം പേക്രോം ശബ്ദങ്ങള്‍...!!!

കഴിഞ്ഞ ദിവസങ്ങളിലെ എന്റെ ചിന്ത മുഴുവന്‍  തവളകളെ കുറിച്ചായിരുന്നു . പഴയ തലമുറയിലെ തവളകളെ കുറിച്ച് . പൊത്ത നനയാന്‍ പാകത്തിലുള്ള വെള്ളത്തില്‍ കറുക പുല്ലിന്റെയും , വള്ളി പടര്പ്പി ന്റെ ഇടയിലും ,ചെറുമികളുടെ കാല്‍പാദം പതിഞ്ഞ കുണ്ടില്‍ ഒളിച്ചും കഴിഞ്ഞ തവളകള്‍ .പാടത്തെ മുഞ്ഞയും പ്രാണിയും തിന്നു മദിച്ചു കഴിഞ്ഞ തവളകള്‍ .ഇവരില്‍ ചിലര്‍ക്ക് സായിപ്പിന്റെ മേശ പുറത്തിരിക്കാനും ഭാഗ്യം ലഭിച്ചിട്ടുള്ള അപൂര്‍വ്വ ജന്മം.പകല്  മുഴുവന്‍ മനുഷ്യന്‍  അടക്കി ഭരിക്കുന്ന കണ്ടത്തില്‍  രാത്രിയായാല്‍ ,കണ്ടവും അതിനോട് ചേര്‍ന്ന വീടുകളും ഞങ്ങളുടെതാണ്  എന്ന സ്വകാര്യ  അഹങ്കാരവും .
വൈകുന്നേരങ്ങളിലെ  ക്രിക്കെറ്റ്   , ഫുട്ബോള്‍ കളിയൊക്കെ കഴിഞ്ഞു പാടത്തു  ഇരിക്കുമ്പോള്‍ .അക്കരെ കോട്ടൂര്‍  പള്ളിയില്‍ നിന്ന്  സന്ധ്യ മണി  അടിക്കും  ഇത് കേട്ടാല്‍ ഉടന്‍ ഒന്ന് രണ്ടു  തവള നേതാക്കള്‍  "പോക്രോം പോക്രോം"  എന്ന് ശബ്ദം ഉണ്ടാക്കന്‍ തുടങ്ങും .പകല് നീയൊക്കെ ക്രിക്കറ്റും ഫുട്ബോളും കളിച്ചോ  രാത്രി യായി  ഇനിയെങ്കിലും നിനക്ക് ഒക്കെ വീട്ടില്‍ പോക്കൂടെ എന്നാണ് ആ ശബ്ദംത്തിന്റെ  ധ്വനി . ഈ  ശബ്ദത്തിലും  വിട്ടു പോകുനില്ല  എന്ന് കണ്ടാല്‍  നേതാവ് നീട്ടി  ഒരു  സിഗ്നല്‍  കൊടുക്കും . അതോടെ കൂട്ടത്തോടെ  ശബ്ദം ഉയരും . പിന്നെ പാടത്തു ഇരിക്കുന്നത്  ജെനരേറ്റര് റൂമില്‍  കേറി കതകടിചിരിക്കുന്ന പോലെയാണ് . പിന്നെ ഇരിപ്പ് മതിയാക്കി ബാറ്റും  ബോളും എടുത്തു  പോകുകെ നിവൃത്തിയുള്ളു .
ആ പോക്കില്‍ മനസ്സു കൊണ്ട്  പറയും നിന്നെ ഒക്കെ കാണിച്ചു തരാമെടാ  പൊത്ത  നനയാന്‍ വെള്ളം ഉണ്ടാകട്ടു . ആദ്യ മഴയില്‍ പാടത്തു കാല്‍പാദം നനയാന്‍ പാകത്തില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ മണ്ടന്‍ തവളകള്‍ സന്തോഷം പ്രകടിപ്പിക്കും . പിന്നെ നാട്ടുകാര്‍ക്ക്‌  ഒക്കെ ഒരു ആവേശമാണ് തവള പിടുത്തം . തവള പിടുത്തം രസകരമായ ഒരു ഏര്‍പ്പാടാണ്  തവളയെ കണ്ടാല്‍ ഉടന്‍  ആറു ബാറ്ററിയുടെ എവെര്‍ റെഡി യുടെ ടോര്‍ച്ച്  തവളയുടെ കണ്ണിലോട്ടു അടിക്കണം , ഏതു കൊമ്പന്‍ തവള യായാലും ഇരിക്കുന്നടത്തു  നിന്ന് അനങ്ങില്ല . ഇനി ടോര്‍ച് വേറെ എവ്ടെയെങ്കിലും അടിച്ചാല്‍ , അവന്‍ കാര്യം മനസ്സിലാക്കി കഴിഞ്ഞാല്‍  ഒറ്റ ചാട്ടമായിരിക്കും . പിന്നെ അവനെ മഷി ഇട്ടു നോക്കിയാല്‍ കാണില്ല .
നാട്ടില്‍  പോയപ്പോള്‍  സന്ധ്യയില്‍  പണ്ട്  തവള പിടിച്ചു കുരുമുളക് ചേര്‍ത്ത് വറുത്തു തിന്ന പാറപ്പുറത്ത്  ഇരുന്നപ്പോള്‍ ഞാന്‍  കാതു കൂര്‍പ്പിച്ചു  , പൊട്ടിപൊളിഞ്ഞ  ബണ്ടിന്റെ ഇടയില്‍ നിന്നോ , കാട്  പോലെ വളര്‍ന്ന ചൊറിയാന്‍ പുല്ലിന്റെ ഇടയില്‍ നിന്നോ  ഒരു പേക്രോം ..പേക്രോം  ശബ്ദം . എങ്ങു നിന്നും  ഒരു ശബ്ദവും കേട്ടില്ല  , ഇനി അവര്‍  ശബ്ദിക്കാന്‍ മറന്നു പോയതാണോ . ഇനി ശബ്ദിച്ചിട്ട്‌  കാര്യമില്ലഞ്ഞിട്ടാണോ .ഞങ്ങള്‍ ഏത്ര പേക്രോം ..പേക്രോം എന്ന്  ശബ്ദം ഉണ്ടാക്കിയാലും  മനുഷ്യന്‍ ഈ പാടത് ഇറങ്ങില്ല എന്ന് അറിഞ്ഞിട്ടാണോ എന്നറിയില്ല . ഒരു ഒറ്റ ശബ്ദവും ഞാന്‍  കേട്ടില്ല . പിന്നെ  എന്റെ  മനസ്സില്‍ നിറഞ്ഞത്‌ കുട്ടികാലത്തെ  ക്രിക്കെറ്റ് കളിയായിരുന്നു . പൂവരശിന്റെ കമ്പും കൊള്ളിയും നാട്ടി സൂര്യന്റെ  അവസാനത്തെ കിരണവും അറ്റ് പോകും വരെയുള കളി, വെറുതെ കുറെ സമയം അവിടത്തന്നെ ഇരുന്നു. വിവിദ നിറങ്ങള്‍ നിറഞ്ഞ സന്ധ്യ യിലെ ആകാശം പതിയെ മുഴുവന്‍ കറുപ്പായി മാറി , അവിടിവിടയായി ആകാശത്തില്‍ നക്ഷത്രങ്ങള്‍ കാണപ്പെട്ടു .മിന്തുകള്‍ പാറിപറന്നു എന്റെ  ചെവിക്കു വട്ടം ചുറ്റി പാട്ട് പാടി കേള്‍പ്പിച്ചു . അക്കരെ  പള്ളിയില്‍ നിന്ന്  സന്ധ്യ മണി  അടിച്ചു .ഇത്തവണ ഞാന്‍ ഒന്നിന് വേണ്ടിയും കാതോര്ത്തില്ല, പക്ഷെ ചില പേക്രോം  പേക്രോം  ശബ്ദങ്ങള്‍ എവിടെ നിന്നൊക്കെയോ കേട്ടു ശക്തമായ ഒരു ആജ്ഞ സ്വരമായിരുന്നില്ല അതിനു. ഒറ്റ പെട്ട നിലവിളികള്‍ പോലെ പതിയെ ആ കൂവലുകള്‍ അന്തരീക്ഷത്തില്‍ തോടുകളില്‍ കണ്ടങ്ങളില്‍ അലിഞ്ഞു തീര്‍ന്നു.
എല്ലാം കഴിഞ്ഞപ്പോള്‍  ഒരു പാട് അകലെയല്ലാതെ എന്റെ മുന്നില്‍ ഒരു തവള വലിയ ഒരു കല്ലില്‍ ഇരിന്നു തലയെടുപ്പോടെ എന്റെ മുഖത്തോട്ടു നോക്കി ഉച്ചത്തില്‍ ശബ്ദിച്ചു  അതിനു ശേഷം എങ്ങോ ഓടി മറഞ്ഞു, എന്തോ ആ  പേക്രോം ..പേക്രോം  മനസ്സിന്റെ ആഴത്തിലേക്ക് പതിഞ്ഞു പോയി എനിക്ക് അതും ഒരു ഓര്‍മപ്പെടുത്തലായിരുന്നു
 

No comments:

Post a Comment