1/30/2013

ബാല്യ സ്മൃതികള്‍ - എട്ട് .

നമ്മെ പോലെ അല്ലാത്   നമ്മില്‍  ഒരുവനായി  ജീവിച് അനേകം പേര്‍ നമ്മുടെ ഇടയില്‍  ജീവിക്കുന്നു . അസാധാരണ പെട്ട  കുറച്ചു  മനുഷ്യര്‍  എന്റെ ഗ്രാമത്തില്‍  ജീവിച്ചിരുന്നു .അവര്‍ എങ്ങെനെ  ഇവടെ ഏത്തപെട്ടു എന്ന് എനിക്ക് അറിയില്ല , ഞാന്‍ എന്തിനാണ് അവരെ കുറിച്ച് ഏഴുതുന്നു എന്നും എനിക്ക് അറിയില്ല .എന്റെ മനസ്സില്‍ ഞാന്‍ കുട്ടിക്കാലത് കണ്ട ആ അസാധാരണ  മനുഷ്യര്‍ എന്റെ  മുന്‍പില്‍  ഇടയ്ക്കു വന്നു മറയാറുണ്ട്. അവരെ കുറിച്ച് !!

രാവിലെ  പുസ്തക സഞ്ചിയുമായി  സ്കൂളില്‍ പോകുമ്പോള്‍  മിക്കപ്പോളും അയാള്‍ എനിക്ക് ഏതിരെ വന്നിരുന്നു .ആ രൂപം എന്നില്‍ അറപ്പ് ഉളവാക്കിയിരുന്നു  പലപ്പോഴും .മുഴിഞ്ഞു  നാറിയ  ഷര്‍ട്ട്‌ . അതിന്റെ  അവസാനത്തെ  ബട്ടന്‍സ് മാത്രം  ഇട്ടു  തന്റെ  ശുഷ്കിച്ച  നെഞ്ചും കൂട്  പ്രദര്‍ശിപ്പിച്ചു ആര്‍ക്കോ വേണ്ടി  എന്നപോലെ  ഉടുത്ത  ഒരു മുണ്ടും അരയില്‍ ചുറ്റി , തെറുപ്പു ബീഡിയുടെ ഗന്ധം വമിക്കുന്ന  ചുണ്ടുമായി  അയാള്‍ നടന്നിരുന്നു . കക്ഷത്തില്‍  പുകയിലയുടെ പൊതി അതില്‍ അത് കത്രിക്കാന്‍ ഉപയോഗിക്കുന്ന  കത്രിക.  ചില ദിവസങ്ങളില്‍  കയ്യില്‍ ബീഡി  തെറുക്കാന്‍ ഉപയോഗിക്കുന്ന  ഒരു ചെറിയ മുറവും ഉണ്ടാകും . കൈമള്‍  അതായിരുന്നു അയാളുടെ പേര് .

അദ്ദേഹം എന്റെ ഗ്രാമത്തിലെ അംഗമയിരുനില്ല ,അടുത്തുള്ള  ഗ്രാമത്തില്‍ നിന്ന്  എപ്പോളോ  എന്റെ  ഗഗ്രാമത്തില്‍ ഏത്തപെട്ടതാണ്  .പകല്‍ സമയങ്ങളില്‍  കടകളുടെ  മുന്‍പില്‍ ഇരുന്നു  ബീഡി തെറുക്കും . ചിലര്‍ വന്നു  പത്തു പൈസ്ക്കും ഇരുപതു പൈസക്കും ബീഡി മേടിച്ചു പോകും. വൈകിട്ട്  താന്‍   തെറുത്തുടുത്ത  ബീഡി  എണ്ണി  തിട്ടപെടുത്തി  കടയില്‍ കൊടുത്തു  പൈസയുമായി  നേരെ  ചാരായ ഷാപ്പില്‍  പോയി നൂറു അടിച്ചു  കവലയില്‍ കറങ്ങി നടക്കും .

ഇടയ്ക്ക് അയാള്‍ "പ്രീതി "ബസ്സില്‍  കയറി  പോകുന്നത് കാണാം ..ആ ബസ്സ്‌  ചെങ്ങനാശ്ശേരി വരെ പ്രയാണം നടത്തും. അയാള്‍ എന്തിനാണ് അതില്‍  പോകുന്നത് എന്ന്   എനിക്ക് അറിയില്ല .ചിലപ്പോള്‍ പുകയില മേടിക്കാന്‍ ആയിരിക്കാം  , ചില  ദിവസങ്ങളിലെ  അയാളുടെ ബീഡി പുകയ്ക്കു  രൂക്ഷ  ഗന്ധം ഉണ്ടായിരുന്നു , ചിലര്‍ വന്നു അയാളോട്  അടക്കം പറയുന്നത് കാണാമായിരുന്നു .അവരെ  വിളിച്ചോണ്ട്  അയാള്‍  കടയുടെ  ഒഴിഞ്ഞ  മൂലയിലേക്ക്  പോകുമായിരുന്നു .അവിടെ എന്തോ വിലപേശല്‍ നടക്കുന്നതായി എനിക്ക് തോന്നാറുണ്ട് . അവരില്‍ ചിലര്‍ക്ക്  അയാളുടെ മുഴിഞ്ഞ പോതികെട്ടില്‍ കെട്ടില്‍ നിന്ന്  ബീഡി എടുത്തു കൊടുക്കന്നത്‌ കാണാം .അത് ആവേശത്തോട്‌ ആളുകള്‍  മേടിച്ചു ആസ്വദിച്ചു വലിച്ചിരുന്നു .

ചില ദിവസങ്ങളില്‍  അയാള്‍ കൂടുതല്‍  സംസാരിച്ചിരുന്നു . ചിലപ്പോള്‍ മൌനം , തന്റെ  മൌനത്തെ ഭേദിച്ച്  അയാള്‍  ഇടയ്ക്കു  ചിരിക്കും , പിന്നെയും തന്റെ മൌനത്തിലേക്ക്‌ മടങ്ങും. കൂട് ബീഡിയുടെ  അനിയന്ത്രിതമായ വരവോടു കൂടി  അയാളുടെ  അടുത്ത് ആളുകള്‍  തെറുപ്പു ബീഡി മേടിക്കാന്‍ പോകാതെയായി. ആളുകള്‍ ദിനേശ് ബീഡിയും സാധു ബീഡിയും ഇഷ്ട്ടപ്പെട്ടു. അപ്പോളും അയാളുടെ   തന്റെ  മുഴിഞ്ഞ  പൊതികെട്ടിലെ ബീഡിക്ക് അവിശ്യക്കാര്‍  ഉണ്ടായിരുന്നു .....

എന്റെ  പ്രായം  കൂടുന്നതിന് അനുസരിച്ച്  അദ്ധേഹത്തിന്റെ  രൂപത്തിന് മാറ്റം വന്നിരുനില്ല പക്ഷെ എന്റെ  മനോഭാവത്തില്‌ മാറ്റം  വന്നിരുന്നു . അറപ്പ് എന്നാ വികാരം മാറി സഹതാപത്തിലേക്ക്  ഏത്തി .ഇടയ്ക്ക് ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു . തല കുനിച്ചു നടന്നിരുന്ന  അയാള്‍ ഒരിക്കല്‍ പോലും എന്റെ പുഞ്ചിരി കണ്ടുകാണാന്‍ സാധ്യതയില്ല , ഇടയ്ക്കു എന്റെ  സുഹൃത്തുക്കള്‍  കൈമളെ !! എന്ന്  വിളിക്കും  അപ്പോള്‍ , അയാള്‍  അവ്യക്തമായി  തന്റെ  ചുണ്ട് ചലിപ്പിച്ചു  എന്തോ പറഞ്ഞിരുന്നു .

ഉച്ചയൂണിന്റെ  ഇടവേളയില്‍  അമ്പല മുറ്റത്ത്‌ കൂടെ നടക്കുമ്പോള്‍  ഒരിക്കല്‍  ഏതിരെ അയാള്‍ വന്നു . ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു , തല കുനിച്ചു മുഖം തരാത് പോയ അയാള്‍ എന്റെ പുഞ്ചിരി വീണ്ടും കണ്ടില്ല . എന്തെ അയാള്‍  ചിരിക്കാത്തത്  പന്ത്രെണ്ട് വയസ്സുകാരന്റെ  മനസ്സില്‍  ഉത്തരം കിട്ടാത് കിടന്നു .

ഉയര്‍പ്പ്  പെരുനളിനും  പെസഹാ  പെരുനാളിനും  വെളുപ്പാന്‍കാലത്ത്‌ പള്ളിയില്‍  പോകുമ്പോള്‍ അയാളെ ഞാന്‍  കടത്തിണ്ണയിലും , കല്ലൂപ്പാറ ചന്തയിലെ വെയിറ്റിംഗ്  ഷെഡില്‍ കിടന്നു തന്റെ  മുഷിഞ്ഞ  ഉടുമുണ്ട് അഴിച്ചു  പുതച്ച് കിടന്നുറങ്ങുന്നതു  കണ്ടിട്ടുണ്ട് .എന്റെ  കുഞ്ഞു മനസ്സില്‍ ദൈവത്തോട് ചോദ്യങ്ങള്‍ ഉയര്‍ന്നു . എന്താ ദൈവമേ നീ  ഇയാള്‍ക്ക്  ഒരു വീട് കൊടുക്കാഞ്ഞത്‌ ? ഇത് നിന്റെ സൃഷ്ടിയല്ലേ ?  എന്റെ ചോദ്യത്തിനു  ഇതുവരെ ആരും  ശെരിക്കുള്ള  ഉത്തരം തന്നില്ല . ഞാന്‍ ഇപ്പോളും  അന്വേഷിച്ചു കൊണ്ടിരിക്കുന്നു .

ഇവടെ കഷ്ടപെടുന്നവര്‍ക്ക്  മുകളില്‍ ചെല്ലുമ്പോള്‍  സ്വര്‍ഗം കിട്ടുമെന്ന്  പറയുന്ന  സാധാരണ മനുഷ്യന്റെ  മറുപടിയില്‍ ഞാന്‍  തൃപ്തനല്ല .അതി ക്രൂരമായി പീഡനം ഏറ്റുവാങ്ങി ഭൂമിയില്‍ നിന്ന്  എടുക്കപെട്ടവര്‍ക്ക് സ്വര്‍ഗം.  ഭൂമിയില്‍ സുഖലോലുപതയില്‍ കഴിയുന്നവര്‍ക്കും സ്വര്‍ഗം .അവര് ദൈവം ഏഴുതി കൊടുത്തു    എന്ന്  പറയുന്ന  പുസ്തകത്തിലെ വാക്കുകള്‍ അനുസരിച്ചാല്‍ മതി . ഇതിനു ഒന്നും സാധിക്കാത്തവര്‍ക്ക്  സ്വര്‍ഗം നിഷേധിക്കുമോ  ദൈവമേ ? എന്റെ  ചിന്തകള്‍ ഈ വഴിക്ക്  ചെറുപ്പം മുതലേ സഞ്ചാരം ചെയ്തു ....

എന്റെ സ്കൂള്‍ ജീവിതം മുഴുവന്‍ ഞാന്‍ അയാളെ കണ്ടിരുന്നു , ജോലി തേടി  വിദേശത്തു  പോയി  തിരികെ വരുന്ന അവിധി ദിനങ്ങളിലും  ഞാന്‍ അയാളെ പലപ്പോഴും കണ്ടിരുന്നു .ഒരു മാറ്റവും ആ  രൂപത്തിന്  ഇല്ലായിരുന്നു  , പ്രായത്തിന്റെ അവശത അയാളുടെ ചലനങ്ങളില്‍  വ്യതിയാനം വരുത്തിയിരുന്നു അത്ര മാത്രം .

കാലങ്ങള്‍ക്ക്  ശേഷം  ഞാന്‍  അയാളെ  ഈ  അറേബ്യന്‍ മരുഭൂമില്‍  കണ്ടു , ഒരു മാറ്റവും ഇല്ലാതെ .അന്നത്തെ അതെ കൈമള്‍ , മുഴിഞ്ഞു നാറിയ ഉടുപ്പില്ലാത് , അന്ന് അയാള്‍ തണുപ്പത് പുതച്ച മുണ്ടില്ലാതെ  , ചുണ്ടത്  രൂക്ഷ ഗെന്ധമുള്ള  ബീടിയുമില്ല , കയ്യില്‍  മുറവും , കത്രികയും ഒന്നുമില്ലാത് . പരിപൂര്‍ണ്ണ  നന്ഗ്നായി  ഒരു  തൂണോടു ചേര്‍ത്ത്  കെട്ടിയിട്ടിരിക്കുന്നു .ഞാന്‍  സൂക്ഷിച്ചു നോക്കി അതെ  കൈമള്‍  തന്നെ .. എന്റെ  പുഞ്ചിരി കാണത് പോയ  കൈമള്‍ .

ടി വി  സ്ക്രീന്റെ അടിയിലൂടെ  പാമ്പു പോലെ  ഇഴഞ്ഞു  നീങ്ങുന്ന അക്ഷരങ്ങള്‍  ഞാന്‍ വായിച്ചു .

"കല്ലൂപ്പാറ  ഭഗവതി  ക്ഷേത്രത്തില്‍  മോഷണം!!!  ഒരാള്‍  കൊല്ലപെട്ടു "

തിരിഞ്ഞു  ഞാന്‍  ആരും  കണാത്  പുഞ്ചിരിച്ചു ... ഈ  പ്രാവിശ്യം എന്റെ  പുഞ്ചിരി  നിങ്ങള്ക്ക്  കാണാതിരിക്കാന്‍  സാധ്യമല്ല ....  ഞാന്‍  കൈമാളിനോട്  പറഞ്ഞു 

എനിക്ക്  ഒരു ചോദ്യം ദൈവത്തോടും ഉണ്ടായിരുന്നു !!!! ... നീ അയാള്‍ക്ക്  കിടക്കാനും  കുടിക്കാനും ഒന്നും  കൊടുത്തില്ല ........ ഇങ്ങനെ അയാളെ   കൊല്ലണമായിരുന്നോ.........??? (തുടരും)


. 

No comments:

Post a Comment