1/20/2013

ബാല്യ സ്മൃതികള്‍ - അഞ്ച്-പ്രണയം

.
പ്രണയം ഒരു അനുഭൂതിയാണ് ,അത് ഒരിക്കലെങ്കിലും അറിയാത്തവര്‍ ചുരുക്കം . തന്റെ ഏതിര്‍ ലിംഗ്ത്തോട് തോന്നുന്ന അഭിനിവേശം.പലര്‍ക്കും അതിനോടുള്ള സമീപനം പല ഭാവത്തില്‍.
മാറിയും മറിഞ്ഞും കാലത്തിനു ഒപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം.
ചുവന്ന പാവാട ക്കാരി:അവളെ ഞാന്‍ ആദ്യം കാണുന്നത് സ്കൂള്‍ വരാന്തയില്‍ അവളുടെ അച്ഛനോട് ഒപ്പം നില്‍ക്കുന്നതാണ് . ചുവന്ന മിഡിയും ടോപ്പുംമാണ് വേഷം ,മുട്ടിനു തൊട്ടു മുകളില്‍ നില്‍ക്കുന്ന മിഡി ,അതില്‍ മഞ്ഞയും വെള്ളയും കലര്‍ന്ന പൂക്കള്‍ തുന്നി ചേര്‍ത്തിരിക്കുന്നു .കോളര്‍ ഉള്ള ടോപിന്റെ മധ്യഭാഗത്ത്‌ തുണി കൊണ്ട് തുന്നി ഉണ്ടാക്കിയ ഒരു സൂര്യ കാന്തി പൂവ് .ലക്ഷണം ഒത്ത അവളുടെ കണംകാലുകള്‍ ആരെയും ആകര്‍ഷിക്കും ,ആ കാലിനു ഭംഗി യോന്നോണം അതിനെ പുണര്‍ന്നു കിടക്കുന്ന വെള്ളി കൊലുസുകള്‍ , ശോഭിക്കുന്ന കവിള്‍തടം വിടര്‍ന്ന കണ്ണുകള്‍ ,മുന്‍പോട്ടു പിന്നിയിട്ട മുടിയും .എന്റെ ആദ്യ ദര്‍ശനം .എന്നിലെ പതിനൊന്നു കാരനില്‍ അനുരാഗത്തിന്റെ തേന്‍ മഴ പെയ്യാന്‍ തുടങ്ങി .എന്റെ ഇടം കണ്ണുകള്‍ അവളുടെ വിടര്‍ന്ന കണ്ണുകളില്‍ പലപ്പോഴും പതിച്ചു .അവളതു കണ്ടോ എന്ന് അറിയില്ല .ഇനി എന്റെ രൂപം എങ്ങേനെയിരുന്നു എന്ന് അറിയണ്ടേ ?
നീണ്ടു മെലിഞ ശരീരം.ഒട്ടിയ കവിള്‍ത്തടം . ഒരു തുടം എണ്ണ ഒഴിക്കാന്‍ പാകത്തില്‍ ഉള്ള കണ്ണുകള്‍ . പോരാത്തതിനു അന്തര്‍ മുഖന്‍ ഇതായിരുന്നു എന്റെ അന്നത്തെ രൂപം . എന്റെ അന്നത്തെ രൂപം കാമുകന് പറ്റിയതായിരുനില്ല എന്ന് ഇപ്പോള്‍ തോന്നാറുണ്ട് . പഠനത്തിലും ഞാന്‍ അത്ര കേമന്‍ ആയിരുനില്ല . ഒരു ശരാശരി വിദ്യാര്‍ഥിയായതുകൊണ്ട്‌ അങ്ങേനെയും അവളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ സാധിക്കുമായിരുനില്ല .
എന്റെ മനസ്സിനുള്ളില്‍ അവളുടെ രൂപം നിറഞ്ഞു നിന്നു . ഊണിലും ഉറക്കത്തിലുംഅവളുടെ രൂപം മുന്‍പില്‍ നില്‍ക്കുന്ന പോലെ . അവള്‍ക്കു വേണ്ടി പ്രേമ ലേഖനങ്ങള്‍ എഴുതുന്നത്‌ ഞാന്‍ സ്വപ്നം കണ്ടു ,അവളു തിരിച്ചു എനിക്ക് വേണ്ടി പ്രേമ ലേഖനങ്ങള്‍ എഴുതി ,ഞങ്ങള്‍ ഒരുമിച്ചു നടന്നു നീങ്ങുന്നതായി ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി .
അവളുടെ മനസ്സില്‍ സ്ഥാനം പിടിക്കുക അതില്‍ കൂടി എന്റെ എന്റെ പ്രണയം അവളെ അറിയുക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം .അതിനു വേണ്ടി അവളു യാത്ര ചെയ്ത വഴിയെ ഞാന്‍ നടന്നു .ഒരു നോട്ടം അല്ലെങ്കില്‍ ഒരു മന്ദ ഹാസം ഞാന്‍ അവളില്‍ നിന്ന് പ്രതീക്ഷിച്ചു നടന്നു .എന്റെ സ്കൂളില്‍ പോക്കും ,പള്ളിയില്‍ പോക്കും അവളുടെ വീട്ടിനു മുന്നില്‍ കൂടിയാക്കി.എങ്ങെനെയെങ്കിലും മനസ്സിനുള്ളില്‍ ഉള്ളത് പറയണം എന്ന് തീരുമാനവുമായി ഞാന്‍ നടന്നു . ഒരു സന്ധ്യാസമയം അവള്‍ കുളിച്ചു ഈറന്‍ അണിഞ്ഞ മുടിയുമായി , രണ്ടു വശവും കരിങ്കല്ലാല്‍ കെട്ടി ഇടുങ്ങിയ വഴുയില്‍ കൂടി നടന്നു വരുന്നു .ഞാനും അവളും മാത്രം .തമ്മില്‍ , രാത്രി കാലങ്ങളില്‍ ഉറക്കമിളച്ചു അവളോട്‌ പറയാന്‍ പഠിച്ച തേനില്‍ ചാലിച്ച വാക്കുകള്‍ ആവിയായി പോകുന്നത് ഞാന്‍ അറിഞ്ഞു .കാലുകള്‍ക്ക് ഒരു തണുപ്പ് ,നെഞ്ചിനുള്ളില്‍ പാണ്ടി മേളം .അവള്‍ എന്റെ മുഖത്തു നോക്കി ആദ്യമായി പുഞ്ചിരി തൂകി. ഞാന്‍ ചോദിച്ചു ശാലു !(ശരിയായ പേര് അല്ല )എവടെ പോകുന്നു ? ഞാന്‍ പള്ളിയില്‍ പോകുന്നു . അവള്‍ തിരച്ചു പറഞ്ഞു .കുട എടുത്തില്ലേ ? മഴ വരുന്നുണ്ട് .ഞാന്‍ പറഞ്ഞു . അവള്‍ എന്റെ മുഖത്തും മാനത്തും മാറി നോക്കിയിട്ട് ..ആത്മഗതം ഇങ്ങനെ പറഞ്ഞു കാണും ഇവന്‍ എവെടുത്തുകാരനെട മീന മാസത്തിലെ ചുട്ടു പൊളളുന്ന ചൂടില്‍ മഴപെയ്യിക്കാന്‍ ഇവനാര് മഴ ദേവനോ !
പലപ്പോഴും ഉള്ളില്‍ ഉള്ള ആഗ്രഹം പറയാന്‍ ശ്രേമിച്ചിട്ടും പരാജിതനായി പിന്മാറി . സ്കൂള്‍ ജീവിത കാലം കഴിഞ്ഞു ഞാന്‍ അവളെ ഇതുവരെ കണ്ടിട്ടില്ല .എന്റെ പ്രണയവും മനസ്സില്‍ താലോലിച്ചു ഇടയ്ക്കു ഞാന്‍ പഴയ കാലത്തേക്ക് പോകാറുണ്ട് . ഫെയിസ് ബുക്കിലെ സെര്‍ച്ച്‌ കോളത്തില്‍ അവളുടെ പേര് തിരയാറുണ്ട് .എന്തിനാണെന്ന് അറിയില്ല ........
മഞ്ഞു പോലെ പ്രണയം ന്ര്‍മ്മലം എന്നൊക്കെ പറയുമെങ്കിലും അത് നല്‍കുന്ന വേദനകള്‍ കട്ടകാര മുള്ള് കൊള്ളുന്ന പോലെയാണ് ,പ്രണയം നഷ്ടമാകുമ്പോള്‍ നിറമുള്ള ഓര്മ്മകള്ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.
പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവള്‍ വേറെ ഒരാളുടെ ആയി കഴിയുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്പരം വേര്പെടുന്നതു വരെ സ്നേഹത്തിന്റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാല്‍ പറഞ്ഞത് വെറുതെയല്ല. തണല് നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല് അനുഭവിക്കുന്ന ഉഷ്ണം! അതിഭീകരമാണത്.പ്രണയിക്കുന്നവര്ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്. പ്രണയം തുറന്നു പറയാതെ മനസ്സില് കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള് ഒന്നും പറയാന് കഴിയാതെ നിശബ്ദമായി നില്ക്കാന് മാത്രമേ അപ്പോള് കഴിയുകയുള്ളൂ. റസ്സല് (Bertrand_Russell) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് .
സ്നേഹിക്കാന് ഭയക്കുന്നവര് ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടു പേരും ജീവിതത്തെ ഭയക്കുമ്പോള് ജീവിതത്തിന്റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്.
ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില് തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള് പറയാന് ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള് സ്നേഹം അതിന്റെ പൂര്ണതയിലെത്തുന്നു. ജോണ് കീറ്റ്സിന്റെ (John_Keats)എത്ര മനോഹരമായ സങ്കല്പം. തന്റെ ചിന്തകള്ക്ക് താങ്ങും തണലുമാകുന്ന ഒരാള്വന്നുചേരുമ്പോള് അനുഭവിക്കുന്ന ആത്മ നിര്‍വൃതി അനിര്‍വചനീയമാണ്
പക്ഷേ നഷ്ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്. കാലം നമ്മുടെ ചരിത്രത്തില് ചുവപ്പു മഷി കൊണ്ട് എഴുതി ചേര്ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്മളമായ സ്നേഹത്തിന്റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്പനിക ലോകം അന്നേ കാണാന് അദ്ദേഹത്തിന് കഴിഞ്ഞു.
സ്നേഹ പൂര്‍വ്വം
ജിജോ കളരിക്കല്‍ .

.


 .

 

No comments:

Post a Comment