1/15/2013

ബാല്യ സ്മൃതികള്‍ -മൂന്ന്‍-മണിയടി


ഓര്‍മ്മകളുടെ വഴിയില്‍ കൂടെ യാത്ര ചെയ്യുമ്പോള്‍ ,പണ്ട് കൂടെ യാത്ര ചെയ്ത പലരുടെയും  മുഖങ്ങള്‍  മഞ്ഞു  കണങ്ങള്‍  പറ്റിപിടിച്ചു   കിടക്കുന്ന ചില്ല് പാളിയുടെ അപ്പുറത്ത്  നില്‍ക്കുന്ന അവ്യക്തമായ രൂപം പോലെയാകുന്നു . ചില്ല് പാളിയിലെ മഞ്ഞിന്‍ കണങ്ങള്‍ മാറ്റി   രൂപത്തെ  കണ്ടെത്താനുള്ള എന്റെ ശ്രെമം തുടരുകയാണ് .
ഇന്ന്  ഞാന്‍ വീട്ടില്‍ നിന്ന്  നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചു കുട്ടിയുടെ മനസ്സോടു കൂടി യാത്ര തിരിക്കുകയാണ് : രാവിലെ അമ്മ എന്ത് പറഞ്ഞാണ് എന്നെ സ്കൂളില്‍  വിട്ടത് എന്ന് ഓര്‍മ്മയില്ല  ,ചില മങ്ങിയ ഓര്‍മ്മകള്‍ മാത്രമേ ഉള്ളു .എന്റെ കയ്യില്‍ ഒരു സ്ലേറ്റും കല്ല്‌ പെന്‍സിലും ഉണ്ട് . വീട്ടില്‍ നിന്ന്  ഇറങ്ങുമ്പോള്‍ ആദ്യം കാണുക എഴുംപുല്ല്  വളര്‍ന്നു നില്ല്കുന്ന താണ്  ,അതിന്റെ ഇലയില്‍ പിടിച്ചു വലിച്ചു മുന്‍പോട്ടു  നീങ്ങുമ്പോള്‍  നാരയണ ചേട്ടന്‍ : അദ്ധേഹത്തെ ജാതി പേര്  വിളിച്ചായിരുന്നു നാട്ടില്‍ അറിയപെട്ടിരുന്നത് ,പക്ഷെ അങ്ങനെ വിളിക്കുന്നത്‌ കൊണ്ട് അദ്ദേഹം ഒരിക്കല്‍ പോലും നീരസ്സ പെട്ട് കണ്ടിട്ടില്ല .   കുടുമ്പ  ക്ഷേത്രത്തില്‍  നിന്ന് പൂജ കഴിഞ്ഞു  വരുന്ന വഴിയാണ് . ഞാന്‍  ഒരു  വഴിയുടെ ഒരു  വശം മാറി കൊടുത്തു .ഞങ്ങള്‍  കുട്ടികളോട് അദ്ധേഹം അധികം സംസാരിക്കാറില്ല  .നെറ്റിയിലും  കയ്യിലും  ശരീരത്തും  ഭസ്മവും ഒറ്റമുണ്ടും കയ്യില്‍ ഒരു പാത്രവും പിടിച്ചു  വരുന്ന കറുത്ത രൂപം  എന്നെ  ചെറു  പ്രായത്തില്‍  ഭയപെടുത്തിയിരുന്നു . കൂടാത്  ഏതോ രോഗകാരണം മൂലം അദ്ധേഹത്തിന്റെ  തല മാത്രം വിറയ്ക്കുമായിരുന്നു   . എനിക്ക് ഏട്ടോ ഒന്‍പതോ വയസ്സ് മാത്രം പ്രായം ഉള്ളപ്പോള്‍ കണ്ട ഒരു രസകരമായ കാഴ്ച  : ഞങ്ങളുടെ നാട്ടില്‍ ഇങ്ങെനെ തല വിറയ്ക്കുന്ന രണ്ടു പേര്  ഉണ്ടായിരുന്നു , മറ്റെയാള്‍ നെടുമ്പാര മലയില്‍  ഉള്ള മൈലനും . നാട്ടിലുള്ള  ചില ഹൈന്ദവ സഹോദരങ്ങളുടെ മരണാനന്തരചടങ്ങുകളില്‍  കാര്‍മ്മികന്‍ നാരയണന്‍ ചേട്ടന്‍ പോകാറുണ്ട് .കുന്നാം തടത്തിലെ  മണിയുടെ മുത്തശ്ശി യുടെ മരണാനന്തര ചടങ്ങ് നടക്കുന്ന സമയം  കര്‍മ്മികനായ നാരയണന്‍ ചേട്ടന്‍ തല വശത്ത് നിന്ന് പൂജ ചെയ്യന്നു .കാല്‍ക്കല്‍  മൈലനും നില്‍ക്കുന്നു . അവിടെ നിന്നിരുന്ന ആളുകളുടെ  ശ്രെദ്ധ മുഴുവന്‍  ഇവരിലയിരുന്നു ഒരാള്‍  തലയ്ക്കലും മറ്റെയാള്‍ പാദത്തിലും   ഇരുന്നു  തല അനക്കുന്നത്  ശവ സംസകാര ചടങ്ങിനു ഏത്തിയവരില്‍ ചിരി പടര്‍ത്തി .
ഇനി നമുക്ക് മുന്‍പോട്ടു പോകാം . ഇനി യാത്ര ചെറിയ ഇടുങ്ങിയ വഴിയില്‍ ഒരു കൂടെയാണ്  , വഴിയുടെ ഇരു വശങ്ങളിലും മഴി തണ്ട്  നില്‍ക്കുന്നു  അതും പൊട്ടിച്ചു നുറുക്കി കീശയിലിട്ടു  നീങ്ങി , ഇനി പോകേണ്ടത് വടക്കേക്കര ബാബുചായന്റെ  കൊക്ക തോട്ടത്തില്‍ കൂടെയാണ്  ,തോട്ടത്തിന്റെ ഒരു വശത്ത് കൂടെ  ഒരു അരുവി ഒഴുകും  അതിലെ കുഞ്ഞു മീന്‍ ഒഴുകകിനെതിരെ നീന്തി മുന്‍പോട്ടു പോകുന്ന കാഴ്ച അതി മനോഹരമാണ് ,അരുവി മുറിച്ചു  അതില്‍ കൂടി  നീങ്ങുമ്പോള്‍  കാലുകള്‍ പളുങ്ക് പോലെ മിന്നും . പതഞ്ഞു ഒഴുക്കുന്ന അരുവിയുടെ സൌന്ദര്യം ഒന്ന് വേറെ തന്നെയാണ് .ഇത് കഴിഞ്ഞു ഏത്തുന്നത്  വാഹനങ്ങള്‍  സഞ്ചരിക്കുന്ന വഴിയിലേക്കാണ് ,അവിടെയാണ്  പല വഴികളില്‍ കൂടെ നടന്നു  വരുന്ന   കുട്ടികള്‍  കൂടി ചേരുന്നത് .ഇതില്‍ കുറെ മുഖങ്ങള്‍ ഓര്‍ത്തു എടുക്കാന്‍ സാധിക്കുനില്ല ,അതില്‍  ജയന്‍ ,സാം ,ജിജി  ഇവരെ നല്ല ഓര്‍മ്മയുണ്ട് .( ജയന്‍ രണ്ടു വര്ഷം മുന്‍പ് ഈ ലോകത്തോട്‌ വിട പറഞ്ഞു അവനെ കുറിച്ച്  ഞാന്‍  പിന്നീടു ഏഴുതാം  )പിന്നെ ഞങ്ങള്‍ തോളില്‍ കയ്യിട്ടു വര്‍ത്തമാനം പറഞ്ഞു മുന്‍പോട്ടു നീങ്ങുമ്പോള്‍ കടമാന്‍കുളത്ത് നിന്ന് അടുത്ത കൂട്ടം ഏത്തും ഈ കൂട്ടത്തില്‍  വ്യത്യസ്തനായ ഒരാള്‍  ഉണ്ട്  , "കോശി"  രണ്ടുകാലും , കയ്യും വളഞ്ഞു  വിരൂപനായ  കുട്ടി . കുട്ടികള്‍   അവന്റെ വിരൂപത്തെ നോക്കി കളിയാക്കി ചിരിച്ചിരുന്നു . എന്തുകൊണ്ടോ അവന്‍ നാലാം ക്ലാസ് കഴിഞു പിന്നെ  പഠിച്ചിട്ടില്ല . ഒരു  അവിധിക്ക് നാട്ടില്‍ ഏത്തിയപ്പോള്‍ അറിഞ്ഞു  ഈ വിരൂപനായ  കോശി ആരോഗ്യം  ഉള്ള  വൈരൂപ്യം ഇല്ലാത്ത  ഒരു പെണ് കുട്ടിയെ  കല്യാണം കഴിച്ചു എന്ന് . ഞങ്ങളുടെ ലകഷ്യം " കടമാന്കുളം എല്‍  . പി . സ്കൂള്‍  ".  അന്നത്തെ പോലെ തന്നെ ഇന്നും സ്കൂളിനു  ഒരു മാറ്റവും ഇല്ല .കരിങ്കല്ല് കൊണ്ട് മതിലും ,തടിയുടെ തൂണും ഒരു മാറ്റവും ഇല്ലാതെ നില്‍ക്കുന്നു , സ്കൂളിലെ  പ്രധാന അധ്യാപകന്‍  തങ്കച്ചന്‍ സര്‍ . പിന്നെ  എല്ലാ വിഷയവും പഠിപ്പിക്കുന്ന കുട്ടപ്പന്‍ സര്‍ , ഒന്ന് രണ്ടു പെണ് അധ്യാപകരുമുണ്ട്  പക്ഷെ അവരുടെ പേര് ഒര്ര്‍മ്മയിലില്ല  . സ്കൂളിലെ  മണി അടിക്കുന്ന  ചുമതല  നാലാം ക്ലാസ്സിലെ  ആണ്‍ കുട്ടികള്‍ക്കാണ്  , രാവിലെ  രണ്ടു  പ്രാവിശ്യമാണ്  മണി അടിക്കാര് ആദ്യത്തെ  മണി   ഒരാള്‍ അടിക്കണം , രണ്ടാമത്തെ  മണി വേറെ ഒരാള്‍, ആദ്യം അടിക്കുന്നത്  കൂട്ട മണി ആയിരിക്കണം , രണ്ടാമത്തെ മണി  രണ്ടു പ്രാവിശ്യം  മാത്രമേ  മുഴങ്ങാന്‍ പാടുള്ളൂ  ഇതാണ് നീയമം (ഇതിനെ ഫസ്റ്റ്‌ ബെല്‍  എന്നും  സെക്കന്ഡ് ബെല്‍ എന്നാണ്  പറയുക )  ഓരോ ദിവസവും ഓരോ ആളെ  മണി അടിക്കുവാന്‍ ചുമതല പെടുത്തും ,എന്റെ പതിവ് വന്നു . ആ  ദിവസം  ഏതു ബെല്‍ അടിക്കണം എന്ന് അറിയാത്  കുഴങ്ങി   ഫസ്റ്റ് ബെല്‍ ഞാന്‍  അടിച്ചു . പുറകില്‍ ചെവിക്കു ഒരു തരിപ്പ് എന്തോ  ഇറുക്കി എന്നൊരു  തോന്നല്‍ , തിരിഞ്ഞു നോക്കുമ്പോള്‍  പ്രധാന അധ്യാപകന്‍  തങ്കച്ചന്‍ സര്‍  എന്റെ  കാലില്‍ നിന്ന് ഒരു പെരുപ്പ്‌  മുകളിലേക്ക് കയറി , പേടിച്ചു  ഇട്ടിരുന്ന ട്രൌസര്‍  നനഞു . കുട്ടികള്‍  ക്ലാസ്സില്‍ നിന്ന് ഇറങ്ങി പുറത്തേക്കു ഇറങ്ങി  ഓടുന്നു , പിന്നീടു എനിക്ക് മനസ്സിലായി  ഞാന്‍ അടിച്ചത്  കൂട്ടമണി ആയിരുന്നുവെന്നു , അടിക്കേണ്ടതു രണ്ടാമത്തെ ബെല്‍ ആയിരുന്നുവെന്നും (തുടരും) 

No comments:

Post a Comment