1/13/2013

ബാല്യ സ്മൃതികള്‍ - രണ്ട് -പുളി

ബാല്യ സ്മൃതികള്‍ -രണ്ട്
-------------------------------
ഈ പ്രാവിശ്യം കുറച്ചു പുളി പുരാണതിലേക്കു പോകാം : .ഞങ്ങള്‍ മധ്യതിരുവിതാംകൂര്‍കാര്‍ക്ക്  കുടംപുളി ഇട്ടുവെച്ച മീന്‍ കറി യാണ്  കൂടുതല്‍ ഇഷ്ടം . കൂടാത് കറികളില്‍ പുളി രസത്തിനും ആയൂര്‍വേദ  ഔഷധങ്ങളിലും ഉപയോഗിച്ച് വരുന്നു .എന്നാല്‍  മാര്‍ക്കറ്റില്‍  ഇതിന്റെ വില സാധാര്‍ണക്കാര്‍ക്ക്  അപ്രാപ്യം അല്ലാത്തതിനാല്‍  അയല്‍പക്കത്  ഉള്ള  ആളുകളുടെ  പുളി അവര്  കാണാത്  പറക്കി എടുക്കുക  എന്നതായിരുന്നു  എന്റെ  ചുറ്റുപാടും ഉള്ള  സമ്പതീകമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ചെയ്തിരുന്നത് . താഴെ വീഴുന്നതാണ്  സാധാരണ  ഉടമസ്ഥന്‍ കണാത് എടുക്കുക , ചില വിരുതന്‍ മാര്  ചാഞ്ഞു നില്‍ക്കുന്ന കൊമ്പു കുലുക്കി  അതിലെ കായുകള്‍ മുഴുവന്‍ പറിച്ചു കൊണ്ട് പോകാറുണ്ട് . മഴക്കാലത്താണ്  പുളി പഴുത്തു താഴെ വീഴുക അതായത്  ജൂണ്‍ ജൂലൈ മാസങ്ങളിലെ രാത്രി മഴ   .  തടാകം പോലെ  നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ഒഴുകി  വരുന്ന  പുളി പറുക്കി എടുക്കാന്‍  കുട്ടികള്‍ മത്സരക്കുമായിരുന്നു . മാംസളമായ തോടിനുള്ളിലുള്ള കുരു. അതിനെ പൊതിഞ്ഞു വെളുത്ത ഒരു ആവരണം ഇത് വായിലിട്ടു നുണയാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു . നെല്പാടത് നിന്ന് കിട്ടുന്ന പുഴമീന്‍ കുടം പുളി ഇട്ടു കറിവെച്ചു കഴിച്ചതിന്റെ രുചി ഇപ്പോളും നാവില്‍ വരുന്നു .വാള കറിവെച്ചതും, വെള്ളി നിറമുള്ള തൂളി , വാരല്‍ ,കല്ലേ മുട്ടി ,പള്ളത്തി , ചൂണ്ട കൈപ് ,ചെറു പരലുകള്‍ ,പലതിന്റെയും പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുനില്ല . അപ്പച്ചന്‍ വീശു വല ഇട്ടു പിടിച്ചു കൊണ്ടുവരുന്ന പിടക്കുന്ന മീന്‍ കാണുന്നത് തന്നെ വല്ലാത്ത ഒരു അനുഭൂതി ആണ് , പിടിച്ചു കിട്ടുന്ന മീനിന്റെ ഒരു പങ്കു അയല്‍പക്കത് കൊണ്ടുകൊടുക്കാന്‍ വീട്ടില്‍ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു . നമുക്ക് ഇന്ന് നഷ്ടമായിരിക്കുന്നതില്‍ ഒന്നാണു "കൊടുക്കല്‍ വാങ്ങല്‍" . എല്ലാരും അവരവരിലേക്ക്‌ ചുരിങ്ങിയിരിക്കുന്നു .ജീവനുള്ള കുഞ്ഞു മീനിനെ ഞങ്ങള്‍ വെള്ളം ഉള്ള ഒരു പത്രത്തില്‍ ഇട്ടു അതിന്റെ ചലനങ്ങള്‍ കണ്ടു രസിക്കുന്നത് ഒരു കമ്പമായിരുന്നു ആയിരുന്നു . ഇനി നമുക്ക്  പുളിയിലേക്ക് മടങ്ങി വരാം.  ഇഷ്ടം പോലെ പുളി മരങ്ങള്‍ നെല്‍ പാടത്തിന്റെ കരകളില്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്നു ,പുളിമരങ്ങള്‍ ശരിക്കും ഒരു വരുമാന മാര്‍ഗം ആയിരുന്നു .അതിന്റെ ഉടമസ്ഥര്‍ക്ക് . ഇതില്‍ രണ്ടു വീട്ടുകാരുടെ  പുളിയാണ് കൂടുതല്‍  അടിച്ചുമാറ്റല്‍ പ്രക്രിയയ്ക്ക് വിധേയമാകാര് ,രണ്ടടത്തും പ്രായമായ ആളുകള്‍ മാത്രമേ ഉള്ളു ,(അവരുടെ  പേര് ഞാന്‍ ഇവടെ ഒഴിവാക്കുന്നു )അവര് എഴുനേറ്റു വരുമ്പോളേക്കും ,അന്നേദിവസം താഴെ വീണ പുളി  ആരെങ്കിലും ഒക്കെ എടുത്തു  കൊണ്ട്  പോയിരിക്കും .രാവിലെ  പാല് കൊണ്ട് കൊടുക്കാന്‍ പോകുന്ന  എന്നോട് പലപ്ഴും  അമ്മച്ചി  പരാതി പറയാറുണ്ട്  "മോനെ  അവിടുത്തെ (പേര് ഞാന്‍ മനപൂര്‍വം ഒഴിവാക്കുന്നു ) പിള്ളേര്  ഇന്നും വന്നു പുളി എടുത്തു പോയി ..ഈ വയസ്സാം കാലത്ത് ഇവന്റെ ഒക്കെ പുറകെ എങ്ങനെ  പോകാന" .
ഞാന്‍  എപ്പോള്‍  നാട്ടില്‍ ഏത്തിയാലും കാണാന്‍  പോകുന്ന  ചുരുക്കം ചില ആളുകളില്‍ ഒന്നാണ്  അമ്മച്ചി .അമ്മച്ചിയെ കുറിച്ച് പറയുകയാണെങ്കില്‍ :വെളുത്തു സുന്ദരിയായ അമ്മച്ചി ,ഞാന്‍ കാണുമ്പൊള്‍ ഒക്കെ വെളുത്ത ചട്ടയും മുണ്ടും ആണ് വേഷം , ഒരിക്കല്‍ പോലും മുഴിഞ്ഞ വേഷം ഇട്ടു കണ്ടിട്ടില്ല .അമ്മച്ചി കുട ഒക്കെ പിടിച്ചു പള്ളിയില്‍ പോകുന്നത് കാണുന്നത് ഒരു ഐശ്വര്യമാണ്. മക്കള്‍ ഒക്കെ വിദേശത്ത് ആയതിനാല്‍  അമ്മച്ചിയും അപ്പച്ചനും ഒറ്റക്കാണ് താമസം ,ഒരു  നിസ്സംഗതയോടെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്നത് കാണുമ്പോ അതിശയം തോന്നാറുണ്ട് .ഒറ്റപെടലിന്റെ  വേദന ചിലപ്പോള്‍   ഉള്ളില്‍ ഉണ്ടായിരിക്കാം , ഒറ്റപെടല്‍ ഒരര്‍ത്ഥത്തില്‍ നല്ലതാണെന്ന് എനിക്ക് ഇടക്ക് തോന്നാറുണ്ട്,  തന്റെ യൌവനം  മക്കള്‍ക്ക്‌  ഹോമിച്ചു .അവര് ആഗ്രഹിക്കുന്നതിനു അപ്പുറം ഏത്തി കഴിയുമ്പോള്‍ ഈ ഒറ്റപെടല്‍ ഒന്നുമല്ലാത് പോകുന്നു .
എന്റെ  കുറച്ചു ആത്മ രോഷം  ഇവടെ  കുറിക്കട്ടു  , ആരെയും  വേദനിപ്പിക്കാനല്ല , ഒരു ചിന്തക്ക്  വേണ്ടി മാത്രം.
"പ്രായമായ ആളുകള്‍ കൂടി വരുന്ന ഈ  കാലത്ത്, വാര്‍ധക്യം അനുഭവിക്കുന്നവരുടെ എണ്ണം വളരെ  പരിതാപകരമായ അവസ്ഥയാണ് .സ്വന്തം പേര കുട്ടികളെയും കണ്ടു കൊണ്ട്  അവരോടുത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ,തെരുവിലേക്കും വീടിന്റെ ഒഴിഞ്ഞ കോണിലേക്ക് ചവറു പോലെ തള്ള പെടുന്നു.  പഴയ തലമുറ നമ്മെ എങ്ങെനെ വഴി നടത്തി എന്ന ചിന്ത നമുക്ക് ഇല്ലാത് പോകുന്നു .പഴയത് ഒക്കെ മോശമെന്ന ചിന്താഗതി  നമ്മെ എവിടെയാ  ഏത്തിച്ചു. നമ്മെ പലതിനും പ്രേരിപ്പിച്ചു .മാതാപിതാക്കളെ  മുറിയിലിട്ട് പൂട്ടിയും പരസ്യമായി പരിഹസിച്ചും  ഇന്നത്തെ തലമുറ രസിക്കുന്നു . "പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ചില ചിരിക്കും  പോലെ !!!. " പക്ഷെ  നാം മറക്കരത് നമുക്കും അങ്ങനെ ഒരു കാലം വരും . ഏതു പച്ചിലയും  പഴുക്കും . ഇന്നത്തെ  യുവാക്കള്‍ക്ക്  അവരുടെ യൌവനമാണ് പ്രധാനം.അവരുടെ  ഒറ്റപെടുതത്തിലും, അവഗണനയിലും  വേച്ചുവീഴുന്ന വാര്‍ധക്യം  . ഒരു  മനുഷ്യായുസ്സുമുഴുവന്‍  നമുക്ക് വേണ്ടി ഹോമിച്ച  അവരുടെ  ജന്മത്തെ നാം  പുറം കാല് കൊണ്ട്  തട്ടരുത്. അവര്‍ക്ക്  കുറച്ചു കരുതലും സ്നേഹും നാം നല്‍കണം , അല്ലെങ്കില്‍  അവര്‍ പ്രതികരിച്ചു എന്ന് വരും . അച്ചനെയും അമ്മയെയും ഏതു വിധേനയും ഒഴിവാക്കി കിട്ടിയാല്‍  മതിയെന്നാണ്  പുതു തലമുറയുടെ ചിന്ത . മക്കളെ  നല്ല നിലയില്‍ ഏത്തിക്കണം എന്ന് കരുതി ആജീവനാന്തം കഴ്ടപെടുന്ന  മാതാപിതാക്കളോടുള്ള , മക്കളോടുള്ള  അപൂര്‍ണ്ണമായ  സ്നേഹവും പരിഗണനയും  മക്കളുടെ  കടമയാണെന്നും  കുടുമ്പത്തിലെ ഐക്യം   സ്നേഹത്തിലാണെന്നും പുതു തലമുറ മനസ്സിലാക്കണം . "  ഹോ .... സമാധാനം  ആയി ... കുറെ  നാളായി  ആത്മ രോഷം  ഉള്ളില്‍  ഒതുക്കി  നടക്കുന്നു...."   വീണ്ടും   നമുക്ക്  പുളിയിലേക്ക് വരാം, ഞങ്ങള്‍  കൂട്ടുകാര്‍ ഏറ്റവും  കൂടുതല്‍ സമയം  ചിലവഴിച്ച  പുളി മരം  കുറ്റിശേരില്‍ പ്രഭയുടെ പുളി മരത്തിന്റെ കീഴിലാണ് . ഒരു ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ മാത്രമേ അങ്ങോട്ട്‌  വരാറുണ്ടായിരുന്നുള്ള് , ക്രിക്കറ്റിന്റെ  പ്രാകൃത രൂപമായ  കുട്ടിയും കോലും കളിയാണ്‌ അന്ന് കൂടുതലും കളിച്ചിരുന്നത് . പിന്നീടു നമ്മുടെ രാജ്യത്തിന്‍റെ പുരോഗതി പോലെ  ഫുട്ബോളും  ക്രിക്കറ്റ് ഒക്കെ ഞങ്ങള് അവിടെ കളിക്കുമായിരുന്നു . കുട്ടിയും കോലും  കളിയിലെ  മിടുക്കരായിരുന്നു  മേട്ടിന്‍ പുറത്തെ  ബിജുവും , റെജിയും ..  ഒരിക്കല്‍  "കുട്ടി" കൊണ്ട് റെജി യുടെ മുഖംത്തുനിന്നു  ചോര വന്നതും , ഞങ്ങള്‍ എടുത്തു ആസ്പത്രിയില്‍ കൊണ്ട്  പോയതും .പിന്നെ അവന്‍ കുട്ടിയും കോലും കളിച്ചിട്ടില്ല എന്നാണ്  എന്റെ  ഓര്‍മ്മ.വീടുകള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ  ചിലപ്പോള്‍ കളികള്‍ ക്ക് ഇടയില്‍ ഉണ്ടാകുകയും  ചില സന്ദര്‍ഭത്തില്‍ അത് കയ്യാങ്കളിവരെ വരെ ഏത്തുകയും ചെയ്യുന്നത് പതിവാണ് , ഞങ്ങള് ഒരു വശത്ത് ഈ കളി തുടരുമ്പോള്‍ , ഞങ്ങളുടെ  മുതുര്‍ന്ന തലമുറ അപ്പുറത്ത് ഫുട്ബോള്‍ കളിയിലും , ഇളയ തലമുറ സാറ്റ് കളി (ഒളിച്ചും പാത്തും) യിലും  വ്യാപരിചിരിന്നു , പുല്ലു പറിക്കാന്‍  വരുന്ന ഞങ്ങളുടെ ഗ്രാമത്തിലെ  പെണ് പ്രജകള്‍ അപ്പുറത്ത് പുല്ലു പറിയിലും  ഇടയ്ക്കു നടക്കുന്ന ഈ  ബഹളത്തിലും പങ്കു ചേരാറുണ്ട് . സാറ്റ് കളിക്കുന്ന കൊച്ചു കുട്ടികളുടെ  ഒളിത്താവളം ഈ പുല്ലിനു അടിയിലും  , ചേച്ചി മാരുടെ പാവാടക്കു  അടിയിലുമാണ് , ഇന്ന് ആരെങ്കിലും  പവടക്ക് അടിയില്‍ കേറിയാല്‍  പീഡനത്തിനു  അകത്തു പോകും. ഈ കഥകള്‍ ഒക്കെ നടക്കുന്നത്  എനിക്ക് പത്തോ പന്ത്രണ്ടോ  വയസ്സ് പ്രായം ഉള്ളപ്പോള്‍ പലതും ഞാന്‍ മറന്നു പോയിരിക്കുന്നു .. (തുടരും)
പുളിയുടെ കാര്യം പറഞ്ഞ സ്ഥിതിക്ക്:മീന്‍കറിയുടെ യഥാര്‍ത്ഥ രുചി അറിയണമെങ്കില്‍ അതിന് മധ്യ തിരുവിതാംകൂര്‍കാരെ ആശ്രയിക്കണം
ഞങ്ങള്‍ക്ക് ഒരു തനതുശൈലിയുണ്ട്. അതുകൊണ്ടുതന്നെയാണ് മീന്‍കറി കൂട്ടുകയാണെങ്കില്‍ തിരുവിതാംകൂര്‍കാരുടെ മീന്‍കറി കഴിക്കണമെന്നു രുചിയറിയുന്നവര്‍ പറയുന്നത്.
മീന്‍കറി എങ്ങനെയുണ്ടെന്നു നോക്കാം. അര കിലോഗ്രാം മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടായിക്കഴിയുമ്പോള്‍ അരടീസ്പൂണ്‍ ഉലുവയിട്ട് ചെറുതായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും 11/2 ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റണം. ഇത് മൂത്തമണം വന്നു കഴിയുമ്പോള്‍ തീ കുറച്ച് ചൂടു ക്രമീകരിക്കുക. തുടര്‍ന്നു ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരല്‍പെ വെള്ളത്തില്‍ കലക്കി ഇതിലേക്കു ചേര്‍ത്തു വഴറ്റണം.
മുളകുപൊടിയുടെ പച്ചച്ചുവ മാറി എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും മൂന്നു കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കണം. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങളും നിരത്തി കറിവേപ്പിലയുമിട്ട് ചട്ടി മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചാറു കുറുകി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങാം.
നല്ല എരിവും പുളിയുമള്ള ഈ മധ്യ തിരുവിതാംകൂര്‍ മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും. ഇത് നിങ്ങള് ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ
സ്നേഹ പൂര്‍വ്വം
ജിജോ  കളരിക്കല്‍ .....
!   

No comments:

Post a Comment