1/12/2013

ബാല്യ സ്മൃതികള്‍- ഒന്ന് -എന്റെ ഗ്രാമം

ഞാന്‍ എന്റെ ഗ്രാമത്തെ  ആദ്യമേ  പരിചയ പെടുത്താം , "കല്ലൂപ്പാറ " .  പേര് പോലെ തന്നെ കല്ലും പാറയും   നിറഞ്ഞതായിരുന്നു  എന്റെ  ഗ്രാമം . ഗ്രാമത്തിന്റെ  ഐശ്വര്യ  തിലക കുറിയായി   ആയിരത്തില്‍ അധികം  വര്ഷം പഴക്കം ഉള്ള ദേവി ക്ഷേത്രവും  ഏകദേശം  ഏഴുനൂറു  വര്ഷം  പഴക്കം ഉള്ള  കന്യക  മറിയത്തിന്റെ  പള്ളിയും .   ഇവര്   രണ്ടുപേരും  ചേച്ചിയും  അനുജത്തി  ആണെന്നും . എന്റെ ഗ്രാമത്തെ  ആപത്തു അനര്തങ്ങളില്‍ നിന്ന് കാക്കുന്നത് ഈ രണ്ടു  അമ്മമാരെന്നു   ഒരു   ഐതീഹ്യം ഞങ്ങളുടെ ഗ്രാമത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു .   എല്ലാം  മിക്ക ഗ്രാമങ്ങള്‍ക്കും  സ്വന്തമായി   പുഴയും പുഞ്ചയും ഉള്ള പോലെ  എന്റെ  ഗ്രാമത്തിനും  ഉണ്ട്  ഒരു പുഴ  "മണിമലയാര്‍ " ഈ പുഴയാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ  കുടി വെള്ള സ്രോതസ്  .ഒരു കാലത്ത് നിറഞ്ഞു കവിഞ്ഞു ഒഴികിയിരുന്ന എന്റെ പുഴ എന്ന്  അതിജീവനത്തിനായി  കേഴുകയാണ് . അനധികൃത  മണ്ണ് വാരലും  പുഴയുടെ ഇരുകരയിലും ഉള്ള കയ്യേറ്റവും  പുഴയെ   ചെറു  തോടായും  അഗാത ഗര്തങ്ങളായും മാറ്റിയിരിക്കുന്നു , ഇടയ്ക്കു ഒക്കെ വിലപ്പെട്ട  ജീവിതങ്ങള്‍  ഈ ഗര്‍ത്തങ്ങളില്‍  പെട്ട് പൊലി യാറുണ്ട് . പുഴയെക്കാളും  എനിക്ക് കൂടുതല്‍ ബന്ധം എന്റെ ഗ്രാമത്തിലെ ഏറ്റവും  വലിയ പുഞ്ചയായ  (പാടം ) വെണ്ണീര്‍ വിളപുഞ്ചയയിരുന്നു . (ഈ പേര് വരാന്‍ ഒരു ഐതീഹ്യം  ഉണ്ട്  അത് പിന്നീടു  പറയാം  )    കാരണം എന്റെ വീടിന്റെ  പിന്‍ഭാഗത്ത്‌ നിന്ന്  നോക്കിയാല്‍  പച്ച വിരിച്ചു നില്‍ക്കുന്ന  സൌന്ദര്യ റാണിയായ വിശാലമായി കിടന്നിരുന്ന എന്റെ പുഞ്ചപാടം . വിളഞ്ഞു നില്‍ക്കുന്ന നെല്പാട വരമ്പത്തൂടെ ഒരു കയ്യില്‍ പാല്‍പാത്രം പിടിച്ചും മറുകൈ കൊണ്ട് നെല്പോള യില്‍ കയ്യോടിച്ചും അപ്പോള്‍ അതില്‍ നിന്ന് ഉതിര്‍ന്നു വീഴുന്നു മഞ്ഞിന്‍ കണവും . കുറെ ദൂരം ചെന്ന് പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കൈതൊട്ട നെല്പോലകള്‍ പച്ച വിരിച്ച നാട്ടു വഴി പോലെ നില്‍ക്കുന്നത് കാണുമ്പൊള്‍ അറിയാത് മനന്സു  സന്തോഷിക്കുന്നതും.  

പുഞ്ച പാടത്തെ  നെല്‍കൃഷി ആവിശ്യമായി  വെള്ളം കൊണ്ട് വരാന്‍  ഉപയോഗിച്ചിരുന്ന ബണ്ട് ,  ഈ ബന്ദിന്റെ  മുകളില്‍ ആയിരുന്നു  ഞങ്ങള്‍  കൂട്ടുകാരുടെ ഒത്തു ചേരല്‍ . ബന്ടിനോട്  ചെന്ന്  നിലനിന്നിരുന്ന  പ്രഭയുടെ പുളി  മരം  , ഞാനും എന്റെ കൂട്ടുകാരും  തലയില്‍ തോടില്‍ കളിച്ച  കരിമ്പിലെ  ജോര്ച്ചയന്റെ  പുളിമരം   കാലത്തിന്റെ  അനിവാര്യത പോലെ  ഈ പുളിമരം നിലനര്‍ത്തി  ഉടമസ്ഥര്‍ ഈ ലോകത്തോട്‌  അടുത്തിടെ യാത്ര പറഞ്ഞു  .അവര്  രണ്ടു പേരും എനിക്ക്  പ്രിയപെട്ടവര്‍ .

വര്‍ഷത്തില്‍  ഒരു  വിളവു  മാത്രം തരുന്നതായിരുന്നു  എന്റെ  പുഞ്ച.  നാലു അഞ്ചു മാസം  മണിമലയാറ്റില്‍  നിന്ന് വരുന്ന വെള്ളവും പനയമ്പാല  തോട്ടില്‍ നിന്ന്  വരുന്ന വെള്ളത്താല്‍ നിറഞ്ഞു  അതി  മനോഹരമായ ഒരു തടാകമായി മാറാറുണ്ട്  ആറ്റില്‍ നിന്ന് വെള്ളം  കേറുമ്പോള്‍ ആണ്  ഞങ്ങള്‍ ഗ്രാമത്തില്‍  ഉള്ളവര്‍  ഊത്ത (പുതു വെള്ളത്തില്‍ ആദ്യം വരുന്ന മീന്‍ പിടുതമാണ് ഊത്ത പിടുത്തം ) പിടിക്കാന്‍ ഇറങ്ങുന്നത് , എന്റെ വല്യപ്പച്ചന്‍  നാട്ടില്‍ അറിയപെട്ടിരുന്ന  ഒരു  ഊത്ത  പിടുത്തക്കര്‌നയിരുന്നു . അപ്പച്ചന്റെ  തടി  പെട്ടിയില്‍  പല തര കണ്ണികള്‍  ഉള്ള  വലകള്‍  അടുക്കി  വെയ്ക്കാറുണ്ട്  .സ്കൂള്‍ വിട്ടു വരുമ്പോള്‍  മുറ്റത്ത്‌  വിരിച്ചിട്ടിരിക്കുന്ന  വലകളും  അതില്‍  നിന്ന് ഉള്ള  ചേറിന്റെ  മണവും  അപ്പച്ചനും  സുഹൃത്ത്‌ ക്കളും  വലയിലെ  വിട്ടുപോയ  കണ്ണികകള്‍  തുന്നി  ചേര്‍ക്കുന്നതും . സൌഹൃദത്തിന്റെ  സ്നേഹത്തിന്റെ,   പുതിയ ആശയങ്ങളുടെ  ഒരു ലോകം എനിക്ക് കാണാന്‍  സാധിച്ചിട്ടുണ്ട് . അപ്പച്ചനോട്  ഒപ്പം   പൂണി (മീന്‍ ഇടാന്‍ ഉപയോഗിക്കുന്ന  അടപ്പുള്ള  ഒരു  സാധനം ) യുമായി  മീന്‍പിടിക്കാന്‍ പോയപ്പോള്‍ കാല് വഴുതി തോട്ടിലെ ഒഴുക്കില്‍  അപ്പച്ചന്‍  വീണപ്പോള്‍, എടാ !! ജിജോയെ എന്നെ പിടിച്ചോട !! എന്ന്  പറഞ്ഞതും  അടുത്ത് നിന്ന് ആളുകള്‍   അപ്പച്ചനെ  പിടിച്ചു  കരയ്ക്ക്‌  കയറ്റിയതും , പിന്നെ  എന്റെ  കൂട്ടുകാര്‍ നിര്‍വികാരനായി എന്റെ  നില്‍പ്പ് കണ്ടു എന്നെ കളിയാക്കിയതും . ഓര്‍മ്മകളില്‍  നിറയുന്നു .
പുഞ്ചയില്‍  വെള്ളം  നിറഞ്ഞു തടാകമായി മാറുമ്പോള്‍  ഞങ്ങളുടെ  സ്വീമിങ്ങ് പൂളാണ്  ഈ പുഞ്ച  .മുതലാളിയും  തൊഴിലാളിയും  സൂര്യ ഉദയം മുതല്‍ അസ്തമനം വരെ  ജോലി  ചെയ്യുന്നവര്‍ സ്കൂള്‍  കുട്ടികള്‍  ഒക്കെ  ഈ  തടാകത്തില്‍  വന്നു  മുങ്ങി  കുളിച്ചാണ്
 അവരുടെ ദിവസം  തുടങ്ങാറ് .  സ്ഥിരം  കുളിക്കാന്‍  വരാറുള്ള  ബൈജു വും  ലിജു വു ആയിരുന്നു  എന്റെ അമ്മയുടെ  നാഴിക മണി , "എടാ   ഒന്മ്പത്  മണി കഴിഞ്ഞു  ദെ  ലിജു  കുളിക്കാന്‍  പോകുന്നു  . അമ്മയുടെ സ്ഥിരം ഉള്ള  സമയ മുന്നറിയിപ്പ് , ഒരിക്കല്‍  പോലും ബൈജു  അമ്മയെ  നിരാശയ പെടുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം .  കൂടുതല്‍  മുങ്ങി കിടക്കുവ  , വെള്ളത്തില്‍  തലയില്‍  തൊടുക , മലര്‍ന്നു നീന്തുക  , മുകളില്‍ നിന്ന്  ചാടുക ഇതൊക്കെ  സ്ഥിരം  വൈകുന്നേരങ്ങളിലെ  പരിപാടികള്‍ .ഇന്ന്  ഈ   പുഞ്ച യുടെ അവസ്ഥ  മഹാഭരത  യുദ്ധത്തെ  അനുസ്മരിപ്പിക്കുന്ന  പോലെ  ശവ പറമ്പ് ആയിരിക്കുന്നു .ആര്‍ക്കും പുഞ്ച വേണ്ടാതായിരിക്കുന്നു . ഒരു  കാലത്ത് , കണ്ണന്‍ ചാത്തന്‍  മുതല്‍  വലിയ വാള  വരെ  കിട്ടിയിരുന്ന   പുഞ്ചയില്‍  ഇപ്പോള്‍  ചോര കുടിക്കുന്ന  അട്ടയും,  നീര്‍കോലിയും , പച്ച വിരിച്ചു നിന്നിരുന്ന നെല്‍ ചെടികള്‍ക്ക്  പകരം  ശരീരം  ചൊറിയുന്ന കാട്ടു പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു . പുഞ്ചയേ  കുറിച്ചും  പുഴയെ കുറിച്ചും  ഉള്ള  കഥകള്‍ ഞാന്‍ ഇവടെ   നിര്ത്തുന്നു , പിന്നീടു ഞാന്‍  എന്റെ ഗ്രാമത്തിലെ  കഥാപാത്ങ്ങളിലുടെ വീണ്ടും  പറയാം.
സ്നേഹത്തോടും  സന്തോഷത്തോടും പരസ്പര ബഹുമാനത്തോടും ജീവിച്ചിരുന്ന  ഒരു  കാലം . വയറു  നിറച്ചു  തിന്നാനും  കുടിക്കാനും  ഇല്ലങ്കിലും സ്നേഹം  കൊണ്ട്  വയറു  നിറക്കുകയും നിറപ്പിക്കുകയും ചെയ്തിരുന്ന  ഒരു  കാലം  . കുട്ടികള്‍  മുതുര്‍ന്നവരോട് ബഹുമാനതോട്  ആദരവോടു  പെരുമാറിയപ്പോള്‍  , പ്രായം ഉള്ളവര്‍  സ്നേഹത്തോടും  മന്യതയോടും  കുട്ടികളെ  സമീപ്പിച്ചു . (തുടരും......)
ഒരിക്കലും മായാത്ത  കുറെ മുഖങ്ങളുംമായി  അടുത്ത  കുറുപ്പില്‍ കാണാം .
സ്നേഹത്തോട്  ..
ജിജോ  കളരിക്കല്‍ .

No comments:

Post a Comment