1/27/2013

ആദ്യത്തെ സമഗ്ളിംഗ്!!!!!


 
 

നമ്മുടെ കേരള സര്‍ക്കാരിനെ പോലെ മുന്‍പോട്ടു പോകുന്നതായിരുന്നു എന്റെ കുട്ടിക്കാലം

 
വലിയ അവിധിക്കു അമ്മ വീട്ടില്‍ പോകുമ്പോളും, പള്ളി പെരുനാളിനും , വല്ല നേര്ച്ച പൈസ കിട്ടുമെന്ന് ഒഴിച്ചാല്‍ .മറ്റു പറയത്തക്ക സാമ്പത്തീക സഹായം ഒന്നും കേന്ദ്രത്തില്‍ നിന്ന് ലഭിചിരുനില്ല ജീവിതം വളരെ ബുദ്ധിമുട്ടി മുന്‍പോട്ടു പോയി .....


കേരള സര്‍ക്കാരിന്റ്റ്  ബട്ജെറ്റ് പോലെ മിക്കപോളും കമ്മി ബട്ജെറ്റ് കേന്ദ്രം അവതരിപ്പിക്കാര്.

എന്റെ ധനകമ്മി കാലം ചെല്ലുംതോറും കൂടി കൂടി വന്നു കൊണ്ടിരുന്നു ....

ആശാന്റെ കടയില്‍ നിന്ന് കപ്പലണ്ടിയും  നാരങ്ങാവെള്ളവും  കുടിച്ചു അമേരിക്കന്‍ , ഷെയ്ഖ് കുത്തക മുതലാളി മാര് എന്റെ വായില്‍ കപ്പല്  ഓടിക്കാന്‍ ഉള്ള വെള്ളം ഉണ്ടാക്കി കൊണ്ടേയിരുന്നു .....

എന്റെ വായിലെ വെള്ളപോക്കതിന്റെ ആഫ്റ്റര്‍ ഇഫെക്റ്റ് മൂലം മുതലാളി മാര്‍ക്ക് ഇടയ്ക്കു ആമാശയത്തില്‍ നിലവിളിയും ,അതിന്റെ അവസാനം കടും ചായ(പാല് ഒഴിച്ച ചായ) നിറത്തില്‍ പുറത്തേക്ക്‌ വരുകയും ചെയ്തിരുന്നു.......

ധനകമ്മി കുറക്കാന്‍  സര്ക്കാര്  ഇടയ്ക്കു എ ഡി ബി , ലോക ബാങ്ക് എന്നിവയില്‍  നിന്ന് കടം എടുക്കുന്ന പോലെ, നാട്ടിലെ ചില വേള്‍ഡ് ബാങ്കില്‍   നിന്ന് കടം എടുക്കാനുള്ള എന്റെ  ശ്രെമം ചില താത്‌പര കക്ഷികള്‍ ചേര്‍ന്ന് തടയുകയും ,എന്നെ അര്‍ഹത ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യത്തില്‍ പെടുത്തുകയും ചെയ്തു .  

ധനകമ്മി പിടിച്ചു  നിര്‍ത്താനുള്ള മാര്‍ഗമായി ഇടയ്ക്കു അമ്മ വീട് സന്ദര്‍ശനം പതിവാക്കി ..അവിടുന്ന് കിട്ടുന്നതിന്റെ പകുതി ആനവണ്ടിക്കു യാത്ര കൂലിയായി  കൊടുക്കേണ്ടി വന്നതിനാല്‍ അതും ഉപേക്ഷിച്ചു .

അങ്ങെനെ ഇരുക്കുമ്പോളാണ് ചേളാവുമായി നടന്നു പോകുന്നപോ പൗലോസ്‌ ചേട്ടനെ കണ്ടത് . നാട്ടിലെ ചില്ലറ മൊത്ത മലഞ്ചരക്ക് വ്യാപാരിയാണ് കക്ഷി .

അപ്പച്ചന്റെ  ചാക്കില്‍   കെട്ടി വെച്ചിരിക്കുന്ന കറുത്ത് പൊന്‍ പൗലോസ്‌ ചേട്ടന്റെ ചേളാവില്‍  ഏത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമായി ഞാന്‍ അവതരിച്ചു .

നേരിട്ട് അവിടെ ഏത്തിക്കാന്‍ നിര്‍വാഹമില്ല  എന്റെ ക്ലാസ് സഹമുറിയന്‍ പൗലോസ്‌ ചേട്ടന്റെ പേരകുട്ടിയാണ് .

അതിനാല്‍ ചോട്ടാ രാജന്റെ സഹായം അത്യാവിശമായിരുന്നു .അയല്‍പക്കത് പഞ്ചപാണ്ഡവന്മാരില്‍  ഒരാളെ  ചോട്ടാ രാജനായി അപ്പോയിന്റ് ചെയ്തു .

രാത്രി കാലങ്ങളില്‍ അപ്പച്ചന്റെ തലക്കലെ ചാക്കില്‍ നിന്ന് കുരുമുളക് അതി സമര്‍ത്ഥമായി നൂറും ഇരുനൂറും ഗ്രാമായി കടത്തി പൗലോസ്‌ ചേട്ടന്റെ  ചേളാവില്‍കൂടി   മല്ലപള്ളി ,ചെങ്ങനാശേരി വഴി അമേരിക്കയിലെ സായിപ്പിന്റെ തീന്മേശയില്‍ നിര്‍ബാധം പോക്കൊണ്ടിരുന്നു .നമുക്കും ജീവിക്കേണ്ടേ ?..

അമേരിക്കന്‍ ,ഷെയ്ഖ്‌ മുതലാളി മാരുടെ മുന്‍പില്‍ ഞാന്‍ സ്വദേശി കുത്തകയായ അംബാനിയായി അവതരിച്ചു .ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിച്ചു ,അവരെ കൂടെ നിര്‍ത്തി ,വിദേശ കുത്തകകളെ വെല്ലുവിളിച്ചും മുന്‍പോട്ടു പോയി ....

തലയില്‍  ഈച്ച വന്നിരുന്നാല്‍ കുടം എടുത്തു  അടിക്കുന്ന  തരം വളരെ സൌമ്യ പ്രകൃതം. വീട്ടില്‍ നിന്ന് സംസാരിച്ചാല്‍ ഒരു മൈല് അപ്പുറത്ത്  കേള്‍ക്കാന്‍ പാകത്തിലുള്ള  നല്ല ബാസുള്ള ശബ്ദം ആറടി ഒരിഞ്ചിന്റെ  ഉയരം. മേല്‍ ചുണ്ടുനു മുകളില്‍ മീശ ഇല്ല .തലയില്‍ കഷണ്ടി എന്നെ പോലെ ....ഇതായിരുന്നു അപ്പച്ചന്‍ ......

ഞാന്‍ അദ്ധേഹത്തിന്റെ  പുനരജന്മമാണെന്ന്  നാട്ടുകാര്  പറയാറുണ്ട് അടുത്ത് അറിയാവുന്നവര്‍ എന്നെ  “കളരിക്കല്‍ അപ്പന്‍” എന്നാണ്  വിളിക്കാറ്  . ഇടയ്ക്ക് ഭാര്യയുമായുള്ള ആഭ്യന്തരയുദ്ധത്തില്‍ എനിക്ക് അപ്പച്ചന്റെ ശബ്ദം ഇടയ്ക്കു  കയറു വരാറുണ്ട് , അവള്‍ക്കു അറിയില്ലല്ലോ ഇത് “ജീന്‍ ന്റെ തകരാറ് ആണെന്ന് .

വീട്ടില് വരുന്ന സ്വന്ത ജനങ്ങളെ സംശയ ദൃഷിടിയോടു നോക്കുന്നതും , കുരുമുളക്‌ന്റെ നിരന്തര കുറവ് വീട്ടില്‍ ആഭ്യന്തര കലഹത്തിനും വഴി വെക്കുന്നത് കണ്ടും കേട്ടും ഞാന്‍ സ്വദേശി കുത്തക മുതലാളിയായി  മുന്‍പോട്ടു പോയി .....

എല്ലാ നല്ലകാര്യത്തിനും  ഒരു അവസാനമുണ്ടല്ലോ ??

എന്റെ  വളര്‍ച്ചയില്‍ അസൂയ പൂണ്ട ചില കറുത്ത കരങ്ങള്‍  , എന്റെ സാമ്പത്തീക വളര്‍ച്ചയുടെ സ്രോതസ്സ്  അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവിശ്യപെട്ടു .

അന്വേഷണ കമ്മീഷനായി കേന്ദ്രം ധനകാര്യമന്ത്രിയെ (അമ്മ) ചുമതല പെടുത്തുകയും അന്വേഷണം സ്കോട്ട്ലന്റ് പോലീസിന്റെ കാര്യക്ഷമതയോട് സ്കൂളിലും ,പറ്റുകടയിലും നടന്നു ....കൂടാത് നിരന്തരമായ ചോദ്യംചെയ്യലില്‍ എനിക്ക്  പിടിച്ചു നില്ക്കാന്‍ കഴിയാത് കുറ്റസമ്മതം നടത്തി.ചെത്തിമിനുക്കിയെടുത്ത പൂവരശിന്‍ കമ്പിനാല്‍ പീഡനങ്ങള്‍ ഏറ്റു വാങ്ങി ഞാന്‍ എന്റെ  ആദ്യത്തെ സമഗ്ളിംഗ് അവസാനിപ്പിച്ചു ........

3 comments:

 1. Great! "Making of a Legend- The struggles in the subtle life of a Malloo Pravasi."

  ReplyDelete
  Replies
  1. Thankful to Harish for the inspiring comment...

   Delete
 2. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ദാവൂദിനെ ഉണര്‍ത്തി വിട്ടല്ലോ ജിജോ... കൊള്ളാം മനസ്സിന്റെ അടിത്തട്ടില്‍ ഓര്‍ക്കാതെ കിടന്ന പലതിനെയും ഇത് ഉണര്‍ത്തി വിട്ടു ....

  ReplyDelete