1/23/2013

സാല .....മദ്രാസി.... ജാവോ... യാര്‍ ......

ഗള്‍ഫില്‍ നിന്ന് ഉടുതുണിയും പരഗതിയും ഇല്ലാത് ആയിരത്തി തൊള്ളായിരമാണ്ട്  നവംബര്‍  മാസം  ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ .....!!!!!!!   വരവിന്റെ കാരണം : ന്യൂട്ടണ്‍ പണ്ട്  പറഞ്ഞിട്ടുണ്ട്   ... "every action has an equal and opposite reaction"

ഈജിപ്ത്കാരന്‍ എഞ്ചിനീയരുടെ തന്തക്കു ഞാന്‍ വിളിച്ചതിന്റെ,  ഓപ്പോസിറ്റ്  റിയാക്ഷന്‍!

എന്റെ നാട് കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടാണെന്നും .ഡല്‍ഹി എന്റെ രാജ്യത്തിന്റെ തലസ്ഥാനം മെന്നും ഒക്കെ ഞാന്‍ ആവുന്നത് വിവര ദോഷി പി ആര്‍ ഓ യോട്  എനിക്ക്  അറിയാവുന്ന  അറബിയില്‍  പറഞ്ഞു ...എവടെ കേള്‍ക്കാന്‍ !!!

അവന്‍ അവന്റെ രാജ്യ സ്നേഹം കാണിച്ചു കൂട്ടുകാരന്റെ തന്തക്കു വിളിച്ചതിന്റെ പകരം അവന്‍ എനിക്ക് ഡല്‍ഹിയിലോട്ടുള്ള ടിക്കറ്റ്‌ എടുത്ത് എനിക്ക് പണി തന്നു .!!!!!

പിരിഞ്ഞു പോകുമ്പോള്‍ കിട്ടാന്‍ ഉണ്ടായിരുന്ന ശമ്പളവും സൌജന്യ വേതനവും, സോനാപ്പൂരിലെ മദ്യരാജാവയ സര്‍ദാര്ജിക്കും .കോഴിക്കോട് കാരന്‍ കാക്കയ്ക്കും കൊടുത്തു .ബാക്കി ഉള്ളത് കഴ്ടിച്ചു ടിക്കറ്റ്‌ എടുക്കാനും ,ഒരു പൊങ്ങച്ചത്തിന് വേണ്ടി സ്വര്‍ണ്ണ മാല മേടിക്കാനും തികയും.

കുളിച്ചു ഇല്ലേലും കോണകം പുരപുറത്ത് കിടക്കണമല്ലോ ?

മലയാളിയുടെ വിശ്വസ്ത സ്ഥാപനത്തില്‍ പോയി അത്യാവിശം നല്ല ഒരു മാല വാങ്ങി ആഭരണ വിഭൂഷിതനായി

പിറ്റേദിവസം , സ്വര്‍ണ്ണം വാരാന്‍ ഗള്‍ഫില്‍ വന്ന ഞാന്‍ മുഴിഞ്ഞു നാറിയ തുണിയും കളസവും വാരി , വി ഐ പി പെട്ടിയില്‍ ആക്കി , പി ആര്‍ ഓ യോടെപ്പം ജയില്‍ പുള്ളിയെ കൊണ്ട്പോകുന്നപോലെ, ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏത്തി .എമിഗ്രേഷന്‍ ചടങ്ങ് ഒക്കെ കഴിഞു പി ആര്‍ ഓ എന്നെ ഒഴിവാക്കി തിരിഞ്ഞു നടന്നു .


പെട്ടന്ന് അവന്‍ തിരിഞ്ഞു എന്റെ മുഖത്തു നോക്കി ഇങ്ങനെ പറയുന്നത് ഞാന്‍ വായിച്ചു ..

മിസ്സ്രി (ഈജിപ്ത് കാരന്‍ )കളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ ഹിന്ദി (ഇന്ത്യക്കാരന്‍)......

ഞാന്‍ മനസ്സില്‍ പറഞ്ഞു നീ പോടാ പുല്ലേ... ഞാന്‍ എന്റെ ജനിച്ച നാട്ടിലേക്കു ആണെട പോകുന്നത് ...

ഡല്‍ഹി  ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട്  സമയം  രാവിലെ  6 മണി  , നടന്നത്  താഴെ !!!!!

എമിഗ്രേഷന്‍ കൌണ്ടറില്‍ എല്ലാം നഷ്ടപ്പെട്ട വരുന്ന അഭയാര്‍ഥിയുടെ ദൈനത യോട് നിന്നു.
എന്റെ മുഖത്തേക്ക് എമിഗ്രേഷന്‍ ഓഫീസര്‍ നോക്കി പിന്നെ പാസ്പോര്‍ട്ട്‌ നോക്കി ഉറപ്പിച്ചു ഇവന്‍ മദ്രാസി തന്നെ !! പിന്നീടു അയാളുടെ നോട്ടം എന്റെ കഴുത്തില്‍ കിടന്ന മാലയിലും മുഴിഞ്ഞു നാറിയ എന്റെ ഡ്രസ്സ്‌  അടക്കം ചെയ്തിരിക്കുന്ന  വി  ഐ  പി  പെട്ടിയിലും  .

അയാളുടെ മുഖത്ത് എന്നെ പിഴിയാന്‍ പോകുന്നു എന്ന് സത്യം ഞാന്‍ തിരിച്ചറിഞ്ഞു .

ഞാന്‍ എന്റെ മുഖത്ത് ദൈനതയുടെ ഭാവം കൂട്ടി അഭിനയിച്ചു .

അയാള്‍ ഹിന്ദിയില്‍ മൊഴിഞ്ഞു .........
" ഉധര്‍ ജാക്കെ.. ഖടാ ......രെഹോ !!!"

ദൈവമേ കയ്യില്‍ ഉള്ളത് ട്രെയിന്‍ ടിക്കെറ്റ് എടുക്കാനും വീട്ടില്‍ ഏത്താന്‍ ഉള്ള കാശ് മാത്രമേ ഉള്ളു . ഇവന്റെ അണ്ണാക്കില്‍ ഇട്ടാല്‍ ഞാന്‍ വീട്ടില്‍ എങ്ങനെ ഏത്തും?

ഇധര്‍ ആവൊ! തുമാര !! പാസ്പോര്‍ട്ട്‌ മേം എമിഗ്രേഷന്‍ ക്ലീയറന്‍സ് നഹിം ഹേ....തും കൈസേ ബാഹര്‍ ഗയാ???

എന്റെ കണ്ണില്‍ ഇരുട്ട് കേറി ...

ദൈവമേ !!!!!! ഞാന്‍ വിസിറ്റിംഗ് വിസയില്‍ ആണ് ആദ്യം ഗള്‍ഫില്‍ പോയത് , അതിനു എമിഗ്രേഷന്‍ ക്ലിയര്‍നസ് വേണ്ട അത് ഇപ്പൊ പ്രശ്നമായോ ??

ദോ ഹജാര്‍ റുപ്പീസ് ഫൈന്‍ ..ബര്‍ന്ന പടേഗ..

സര്‍...... മേരേ ...പാസ്‌ പൈസ നഹി ഹും ...
അയാള്‍ എന്റെ സ്വര്‍ണ മാലയിലേക്ക് അതിനു ഉത്തരം എന്നോണം അര്‍ഥം വെച്ച് നോക്കി ...

പൈസ നഹി ഹേ ...... തുമാര ഗെള്ള മേം സോനാ ഹേന..... തും പൈസ വാല ആത്മി ഹും .....
ദൈവമേ ഈ വൃത്തികെട്ടവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഉടുതുണിയും പരഗതിയും ഇല്ലാതാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് ...

യെ തുമാര സൂട്ട് കേസ് ഖോലോ !!!!

ഒരു നിമിഷം ഞാന്‍ ഞെട്ടി .. ദൈവമേ !!!!! വി ഐ പി പെട്ടിക്കുള്ളില്‍ വാരിവലിച്ചിട്ട അണ്ടര്‍വെയര്‍ ആണെന്ന് ഞാന്‍ എങ്ങനെ പറയും..
ഖോലോ !!! വീണ്ടും അയാള്‍ ആവര്‍ത്തിച്ചു !

ഞാന്‍ പറഞ്ഞു!!!! "സര്‍ ഉസമേം മേരാ കപ്പടാ ഹും ..."
ഖോലോ തും ...നഹി തോ പോലീസെ കോ ബുലായേഗ!!

ഞാന്‍ എന്റെ സുന്ദര വി ഐ പി പെട്ടി തുറന്നു .... വരി വലിച്ചു കിടക്കുന്ന കളസത്തിന്റെ ഉള്ളില്‍ കൈയിട്ടു ഇളഭ്യനായ അയാള്‍ എന്റെ മുഖത്തു നോക്കി മൊഴിഞ്ഞു .....

സാല .....മദ്രാസി.... ജാവോ... യാര്‍ ......

എമിഗ്രേഷന്‍ ഓഫീസറെ എന്റെ കളസം എടുപ്പിച്ച നിര്‍വൃതിയോടെ ഞാന്‍ മുന്‍പോട്ടു നടന്നു .....

 

2 comments: