1/06/2013

കപട ആത്മീയ വാദികള്‍.......

കപട ആത്‌മീയതയ്‌ക്കും ആള്‍ ദൈവങ്ങള്‍ക്കും അവര്‍ സമ്പാദിച്ചുകൂട്ടിയ കോടിക്കണക്കിന് രൂപയുടെഅനധികൃത സമ്പത്തിനെക്കുറിച്ചും യുവജന-ജനകീയ സംഘടനകളും,യുക്തിവാദി പ്രസ്ഥാനവും നടത്തുന്ന സമരവും,മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണവും,പോലീസ് നടത്തുന്ന അന്വേഷണവുംഒക്കെ കൊണ്ട് ആള്‍ദൈവങ്ങളും,അവരുടെ പ്രസ്ഥാനവും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനുള്ളതീവ്രശ്രമത്തിലാണ്.പല കപട ആത്മീയ ആചാര്യന്മാരും കടപുഴകി വീഴുമ്പോള്‍ ചിലര്‍ നിയമത്തിന്പിടികൊടുക്കാതെ രക്ഷപെടാന്‍ ശ്രമിക്കുന്നു.1980 കളില്‍ തുടങ്ങിയ ഒരു പ്രസ്ഥാനം കോടിക്കണക്കിന്രൂപയുടെ ആസ്തിയുള്ള ഒരു സഭയായി പരിണമിക്കുമ്പോള്‍ അവരുടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട്.

ചാനലുകള്‍ പല പ്രസ്ഥാനങ്ങളുടേയും കപടത ജനങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്.അങ്ങനെആണ് തിരുവല്ല ആസ്ഥാനമാക്കിയുള്ള ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചും ചാനലുകളില്‍ വാര്‍ത്ത വന്നത്... സഭാ പരമായ ചില കാര്യങ്ങള്‍ നിങ്ങളുടെചിന്തയിലേക്ക് കൊണ്ടുവരാനാണ് ഈ കുറിപ്പ്.

ഡോ.കെ.പി.യോഹന്നാന്‍ സഭയുടെ പരമാദ്ധ്യക്ഷനായ മെത്രാപ്പോലീത്താആണന്നാണ്ഇതുവരെയും പറഞ്ഞിരുന്നത് ഈ പരമാധ്യക്ഷന്.ഇപ്പോള്‍ എന്തിനാണ് യകൊബായ സഭയുംമായി ഒരു ബന്ധത്തിന് നീക്കം നടത്തുന്നത് .ഇതു തന്നെയാണ് ഞാന്‍ വിശകലനം ചെയ്യുന്നത്.അതിനു മുമ്പ് ബിലീവേഴ്‌സ് ചര്‍ച്ച് എന്നസഭയെക്കുറിച്ച്.... സിലോണ്‍ റേഡിയോയിലൂടെ ആത്മീയ യാത്ര എന്ന റേഡിയോ പ്രോഗ്രാമിലൂടെ ആണ് കെ.പി.യോഹന്നാന്‍ സുവിശേഷവചനങ്ങളുമായി കടന്നുവരുന്നത്.ആത്മീയയാത്ര എന്ന പ്രസ്ഥാനംചില അദൃശ്യമായ പ്രക്രിയയിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് ആവുകയാണ് ചെയ്തത്.വെറും പാന്റും ഉടുപ്പുംഇട്ടുകൊണ്ട് നടന്ന ഡോ.കെ.പി.യോഹന്നാന്‍ ഒരു സുപ്രഭാതത്തില്‍ കുപ്പായം ഇട്ട് മെത്രാപ്പോലീത്തായായിമാറി.കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണമെന്ന് വലിയകള്ളന്മാരെ ആരും പഠിപ്പിക്കേണ്ടകാര്യമില്ലല്ലോ?

ആത്മീയയാത്രാ പ്രസ്ഥാനത്തിലൂടെ ഒഴുകി എത്തുന്ന പണത്തിന്റെ അളവ് കൂടിയപ്പോള്‍ വെറും ഒരുആത്മീയ പ്രസ്ഥാനത്തിന് കൈകാര്യം ചെയ്യാവുന്ന പണത്തിന് ഒരളവുണ്ടന്ന് അരക്കയോ കണക്കുകൂട്ടിയത്തിന്റെ ഫലമായിട്ടായിരിക്കും ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സഭയുടെ ഉത്ഭവം.ഏതൊരു സഭയുടേയുംഇപ്പോഴത്തെ ആവിശ്യം(നിര്‍ബന്ധം) പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.കെ.പി.യോഹന്നാന്‍ അവിടേയും ഒരു മുഴം നീട്ടിയെറിഞ്ഞു.കേരളത്തില്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ഒരു ആത്മീയ സംഘടനയായ ആത്മീയയാത്രയ്ക്ക് കഴിയില്ല.അതിന് ഒരു സഭതന്നെ വേണം.സ്വന്തംഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു സഭ.സഭ ആയിക്കഴിഞ്ഞാല്‍ ധൈര്യമായിട്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിയെടുക്കാം.അതിന് ന്യൂനപക്ഷ പദവിക്കൂടി കിട്ടിയാല്‍ കച്ചവടംപൊടിപൊടിക്കാം.

വെറുതെ ഒരു സുപ്രഭാതത്തില്‍ ബിഷപ്പായി ജനങ്ങളുടെ മുന്നില്‍ എത്താന്‍ അദ്ദേഹത്തിന് ഒരു ഉളുപ്പുംഇല്ലായിരുന്നു.മറ്റ് ക്രിസ്ത്യന്‍ സഭകളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇദ്ദേഹം സ്വന്തമായിട്ട് ഒരു സഭതുടങ്ങുകയുംCSI സഭയിലെ ഒരു ബിഷപ്പിന്റെ സഹായത്തോടെ സ്വയം ബിഷപ്പായി അവരോധിക്കപ്പെട്ടതും.ഇദ്ദേഹത്തെ ബിഷപ്പായി വാഴിച്ചന്ന് പറയുന്ന CSI സഭയിലെ ബിഷപ്പ് താന്‍ തെറ്റിധരിപ്പിക്കപെട്ടതാണന്ന്താന്‍ ചെയ്തത് തെറ്റാണന്ന് CSI സഭയുടെ ബിഷപ്പ് മീറ്റിംങ്ങില്‍ വച്ച് പറയുകയും ചെയ്തു.കഴുത്തില്‍ഒരു കുരിശുമാലയും ദേഹത്ത് ഒരു കാവിക്കുപ്പായവും ഇട്ടാല്‍ തന്നെ എല്ലാവരും ബിഷപ്പായി കരുതുമന്ന്കരുതിയ അതിബുദ്ധിമാനാണിദ്ദേഹം.കാക്ക കുളിച്ചാല്‍ കൊക്കാവില്ലന്നും,നീലത്തില്‍ വീണ കുറുക്കന്റെരാജപദവി മഴപെയ്യുന്നതുവരെ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളുവെന്നും ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ലന്ന്തോന്നുന്നു.

അല്‌പം ചരിത്രം :ക്രൈസ്തവ സഭ എഡി 451 വരെ ഒരൊറ്റ സഭ ആയിരുന്നു.എഡി 451ല്‍ കൂടിയകല്‍ക്കദോന്യ സുന്നഹദോസിനു ശേഷം ക്രൈസ്തവ സഭ രണ്ടായി പിരിഞ്ഞു.1014 ലെ ഫില്യോക്കെവാദം വീണ്ടും സഭയില്‍ പിളര്‍പ്പായി.1517 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണ പ്രസ്ഥാനം തുടങ്ങിയതോടെവീണ്ടും സഭയില്‍ വിഭജനം ഉണ്ടായി.മൂന്നു വിഭജനങ്ങളിലൂടെ നാലു സഭാ വിഭാഗങ്ങള്‍ ഉണ്ടായി.ഓറിയെന്റ്‌ല്‍ ഓര്‍ത്തഡോക്സ് സഭ ,ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ ,റോമന്‍ കത്തോലിക്ക സഭ,പ്രൊട്ടസ്റ്റന്റുസഭ എന്നിങ്ങനെയായിരുന്നു നാലു വിഭജങ്ങള്‍.ഇവയ്ക്ക് ഓരോ ഉപസഭകള്‍ കാലാകാലങ്ങളില്‍ഉണ്ടായി.ഇതിലെ ആദ്യ മൂന്നു സഭകളെ പൂര്‍ണ്ണമായും അപ്പോസ്തോലിക സഭകള്‍ എന്ന് വിളിക്കാവുന്നതാണ്.കൂടാതെ ഇവ എപ്പിസ്ക്കോപ്പല്‍ കേന്ദ്രീകരവും ആണ്.(മുഖ്യ ബിഷപ്പ്,ബിഷപ്പ്,പുരോഹിതന്മാര്‍ തുടങ്ങിയവര്‍നേതൃത്വം കൊടുക്കുന്നു)നാലാമത്തെ സഭാവിഭാഗം ആദ്യ മൂന്നു സഭാവിഭാഗങ്ങളില്‍നിന്ന് അധികാരത്തിനു വേണ്ടിയോ,വിശ്വാസപരമായ തര്‍ക്കങ്ങളുടെ പേരിലോ സഭകള്‍ രൂപീകരിച്ചവരാണ്.പ്രൊട്ടസ്റ്റന്റുസഭാ വിഭാഗത്തില്‍ പെടുത്താവുന്ന ചെറുതും വലുതുമായ നൂറുകണക്കിന് സഭകള്‍ ഉണ്ട്.ഇവരുടെസഭയുടെ അടിസ്ഥാനം വി.വേദപുസ്തകമാണന്ന് ഇവര്‍ വാദിക്കുന്നു.(ആദിമകാലത്ത് സഭാപിതാക്കന്മാര്‍ചെര്‍ന്നാണ് വേദപുസ്തകത്തിന് ഒരു ക്രോഡീകരണം രൂപം നല്‍കിയത്.അതായത് സഭയില്‍ നിന്നാണ്വേദപുസ്തകം ഉണ്ടായത്.ഒരിക്കലും വേദപുസ്തകത്തില്‍ നിന്ന് ഒരു സഭയുണ്ടാവാന്‍ സാധിക്കുന്നതല്ല).

ക്രിസ്തു ശിഷ്യന്മാരുടെ കൈവെപ്പ് കിട്ടിയവരാണ് തങ്ങള്‍ എന്ന് ക്രിസ്തീയ സഭകള്‍ വിശ്വസിക്കുന്നു.മലങ്കര ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ സഭ സ്ഥാപിച്ചത് തോമസ്സ് ആണന്നും.കത്തോലിക്ക, യാകൊബായ ‍തങ്ങളുടെ സഭ സ്ഥാപിച്ചത് പത്രോസ് ആണന്നും വിശ്വസിക്കുന്നു.അതായത് ഈ സഭാവിഭാഗങ്ങളുടെപൌരോഹിത്യ സ്ഥാനികള്‍ക്ക് കൈവെപ്പ് ലഭിച്ചിരിക്കുന്നത് ക്രിസ്തു ശിഷ്യന്മാരിലൂടെ ആണന്ന് അവര്‍വിശ്വസിക്കുന്നു.ഈ വിശ്വാസത്തിലേക്ക് ചുളുവില്‍ ഇടിച്ചുകയറാനാണ് സ്വയം ബിഷപ്പ് ആയതിലൂടെ കെ.പി.യോഹന്നാന്‍ ശ്രമിച്ചത്.
ക്രിസ്തീയ സഭയുടെ പാരമ്പര്യം അനുസരിച്ച് ക്രിസ്തു ശിഷ്യന്മാരില്‍ കൂടി ലഭിച്ച കൈവെപ്പ് (ആത്മീയ അധികാരം)ഈ ശ്രേണിയില്‍ കൂടി അടുത്ത ഒരാള്‍ക്ക് ആദ്യ ആളില്‍ നിന്ന് ലഭിക്കുന്നു.ഞാന്‍ മുകളില്‍ സൂചിപ്പിച്ചആദ്യ മൂന്നു സഭാവിഭാഗത്തീനും ഈ പാരമ്പര്യം അവകാശപെടാവുന്നതാണ്.ഈ പാരമ്പര്യം തന്റെസഭയ്ക്കും ലഭിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ കെ.പി.യോഹന്നാനും ശ്രമിക്കുന്നു.... ക്രി‌സ്തീയ സഭയുടെ പാരമ്പ്യര്യവും ചരിത്രവും അനുസരിച്ച് ഭാരതത്തിലെ ഒരു പ്രമുഖ എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷനും ഇതര സഭകളിലെ ബിഷപ്പുമാരും ചേര്‍ന്നാണ്ബിലീവേഴ്സ് ചര്‍ച്ചിന്റെ മെത്രാപ്പോലീത്തയായി ബിഷപ്പ് ഡോ.കെ.പി.യോഹന്നാനെ വാഴിച്ചത്.എന്നാണ് ഇദ്ദേഹം അവകാശ പെടുന്നതും .


ഇനി ഇപ്പോള്‍ എന്തിനു ഈ കൂടിച്ചേരല്‍ ,വേറെ ഒന്നിനും അല്ല :അടുത്ത് ഇലക്ഷനില്‍ ബി ജേ പി അധികാരത്തില്‍ വ രികയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വരുന്ന വിദേശ വരുമാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയാല്‍ തല്‍ക്കാലം അതില്‍ പെട്ട് പോവാതിരിക്കാനുള്ള ഒരു മുന്‍‌കരുതല്‍ ആണ് അവരുടെ ഈ എപ്പിസ്കോപല്‍ കുപ്പായം ,അതിനു കേരളത്തിലെ ഏതെങ്കിലും ഒരു സഭയുമായി ചേരാത് രെക്ഷയില്ല ,ഇതിനു ആദ്യം ഇവര്‍ സമീപിച്ചത് കാത്തോലിക് സഭയെയും ,ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയെയും ആണ് ,അവിടെ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ,യകൊബായ സഭ ഇവരുടെ സ്വത്തിലും പണത്തിലും വീണു പോയോ എന്ന് ന്യായമായും സംശയിക്കേണ്ടി ഇരിക്കുന്നു .

ഡോ.കെ.പി.യോഹന്നാനെയും കൂട്ടരെയും ഓര്‍ത്തഡോക്‍സ്‌ വിശ്വാസം പഠിപ്പിച്ചു സഭയോട് ചേര്‍ക്കുന്നത് നല്ലകാര്യം കൂടുതല്‍ ആളുകള്‍ സത്യവിശ്വാസതിലേക്കു വരണം എന്നാണ് ഈയുള്ളവന്റെ ആഗ്രഹം .ഡോ.കെ.പി.യോഹന്നാന് കൂട്ടരും ഇപ്പോള്‍ ‍ തുടരുന്ന വിശ്വാസവും ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിശ്വാസവും കടലും കടലാടിയും തമ്മില്‍ ഉള്ള വ്യത്യാസം ഉണ്ട് ,ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിശ്വാസം കണ്ടു അതില്‍ ആകൃഷ്ടനായി വരുന്ന വണ്ട്‌ അല്ല കെ . പി യോഹന്നാന്‍ .സത്യ വിശ്വാസം മുച്ചോടും മുടിച്ചു കളയാന്‍ കഴുവുള്ള മുഞ്ഞ യാണെന്നാണ് ഈ ഉള്ളവന്റെ അഭിപ്രായം .മുടിയനായ പുത്രന്റെ ഉപമയും , കാണാത് പോയ ആടിന്റെ ഉപമ ഒക്കെ പറഞ്ഞു ഇതിനെ വെള്ള പൂശാന്‍ നോക്കിയാല്‍ നാളെ വലിയ ഒരു ദുരന്തം നമുക്ക് പ്രതീക്ഷിക്കാം .ഉപമ ഒക്കെ പറഞ്ഞു സ്വന്തം വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന നേരത്ത് ,സ്വന്തം സഹോദരനോട് ഒന്ന് ക്ഷമിച്ചു കൂടെ .അവരുമായിട്ടു ഒന്ന് രമ്യത പെട്ട് കൂടെ ?തെക്കന്‍ ജില്ലകളില്‍ തന്റെ ശത്രു വിനെ ഏതിര്‍ക്കാന്‍ ശക്തനായ ഒരു കൂട്ടാളി വേണം എന്ന് ആരേലും പറഞ്ഞാല്‍ അതിനെ നിഷേധിക്കാന്‍ പറ്റുമോ
എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം ഒരു സംഭവം ആണ് എന്നതില്‍ സംശയമില്ല 200 പുസ്തകങ്ങള്‍ മലയാളത്തിലും 5 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും എഴുതിക്കൂട്ടിയിട്ടുണ്ട് ഒരു കാലത്ത് , ഇത് ആത്മീയ യാത്ര എന്റെ പേര് ഡോക്റ്റര്‍ കെപി യോഹന്നാന്‍ എന്ന് കേട്ടായിരുന്നു ആളുകള്‍ ‍ ഉണരുന്നത് തന്നെ.

അദ്ദേഹത്തിന്റെ ഭാര്യയെ കേട്ടിട്ടുണ്ടോ പേര് ജിസില യോഹന്നാന്‍ , ജര്‍മനിയിലെ ഒരു വന്‍‌വ്യവസായിയുടെ മകളാണ് കേപി യോഹന്നാന്‍ പണ്ട് മിഷണറിയായിട്ട് കുറച്ചു നാള്‍ ഓ എം (ഓപറേഷന്‍ മൊബലൈസേഷന്‍ ) എന്ന സംഘടനയില്‍ പ്രവര്‍‌ത്തിച്ചിട്ടുണ്ട് അവിടെ വച്ച് പ്രേമിച്ച് വിവാഹം കഴിച്ചതാണ് ഈ ജര്‍മ്മന്‍ കാരിയായ മിഷണറിയെ, ഒന്നിലധികം കപ്പലുകള്‍ ഒക്കെയുള്ള ഒരു വന്‍പ്രസ്ഥാനമാണ് ജിസിലാ യോഹന്നാന്റെ അപ്പന്റെ വ്യവസായ സാമ്രാജ്യം അവര്‍ ഇപ്പൊ ബേസ് ചെയ്തിരിക്കുന്നത് അമേരിക്കാവിലാണ് അവിടെയും ഉണ്ട് ജി എഫ് എയുടെ ഒരു ട്രസ്റ്റ്.ആ ട്രസ്റ്റ് വഴിയാണ്

ജി എഫ് എയ്ക്കും ബെലീവേഴ്സ് ചര്‍ച്ചിനും കാ‍ഷ് വന്നു മറിയുന്നത് ടാക്സ് കൊടുക്കേണ്ടി വരുമെന്നല്ലാതെ ആ സ്രോതസ് നിര്‍ത്തലക്കാന്‍ കഴിയുകയില്ല കാരണം അമ്മായിയപ്പന്‍ കൊടുക്കുന്ന കാഷ് കൊടുക്കണ്ട എന്ന് പറയാന്‍ ഏത് സര്‍ക്കാരാ മുന്നോട്ട് വരിക?പിന്നെ ഇന്നത്തെ സാഹചര്യത്തില്‍ നോര്‍ത് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ നമ്പര്‍ ഓഫ് ചര്‍ച്ചസ് ഉള്ളതും (16500 മിഷണറി സ്റ്റേഷന്‍സ്) ബെലീവേഴ്സ് ചര്‍ച്ചിനാണ് , ഈ പേരും കുപ്പായവും മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണ്ണമായും ഇതും മറ്റൊരു പെന്തക്കോസ്തല്‍ സഭ തന്നെ.


വാല്‍കഷണം :

(ഞാന്‍ ഒരു തിരുവല്ല ക്കാരന്‍ ആയതു കൊണ്ട് എന്റെ ഏറ്റവും വലിയ ആകുലത നാളെ എന്റെ മക്കളുടെ കല്യാണത്തിന് ആശീര്‍വാദം നടത്താന്‍ യോഹന്നാന്‍ മേത്രപോലീത്ത വരുമോ എന്നാണ് കാരണം രണ്ടു പെണ്മക്കള്‍ ഉണ്ടേ !!!!)

No comments:

Post a Comment