10/09/2013

നിങ്ങള്‍ യേശുവിനെ കമ്മ്യുണിസ്റ്റാക്കി….

Decrease Font SizeIncrease Font SizeText SizePrint This Page 
പാര്‍ട്ടി ആപ്പീസിലെ കാറല്‍ മാര്‍ക്സിന്റെ പടത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ ഏതു സഖാവിനും പെട്ടന്ന് കൃസ്തു ദേവനെ ഓര്‍മ്മ വന്നു പോകും, ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ , വരുന്നതെല്ലാം അവനെന്നു തോന്നും എന്നാണല്ലോ. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന് യേശു ബൈബിളില്‍ പറഞ്ഞിട്ടുണ്ടല്ലോ..അത് കാറല്‍ മാര്‍ക്സിനെ കുറിച്ചാണെന്ന ധാരണയിലാണ് പലരും.. . കാറല്‍ മാര്‍ക്സ്‌, ലെനിന്‍ , സ്റ്റാലിന്‍, ചെഗുവേര തുടങ്ങി കമ്മ്യുണിസ്റ്റ്‌ വിപ്ലവാചാര്യന്മാരുടെ അതെ മുഖച്ചായ തന്നെ യേശുവിനും എന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നീണ്ട താടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി യേശുദേവന്‍ കുരിശില്‍ കിടക്കുന്നത് കാണുമ്പോള്‍ മാര്‍ക്സിന്റെയോ, എംഗല്‍സിന്റെയോ, ചെഗുവേരയുടെയോ ഒക്കെ താടിയുള്ള മുഖം യേശുവിന്റെ മുഖത്ത് ആരും ദര്‍ശിച്ചു പോകുക സ്വാഭാവികം മാത്രം. അതിനു പോളിറ്റ്‌ ബ്യുറോയിലോ, സംസ്ഥാന കമ്മിറ്റിയിലോ അംഗമാകണം എന്നില്ല. പ്രാര്‍ത്ഥിക്കാന് ഓരോരോ കാരണങ്ങള്‍ എന്ന പരസ്യം പോലെ അതല്ലെങ്കില്‍ ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ… ഇപ്പോള്‍ സ്വപ്നം കാണുന്ന സീസണല്ലേ, കാന്തപുരത്തിന് മുഹമ്മദ്‌ നബി(സ അ)യുടെ മുടി കൊടുക്കണമെന്ന് അബുദാബിയിലുള്ള ഖസ്രാജി സ്വപ്നം കാണുന്നു, സാക്ഷാല്‍ മുഹമ്മദ്‌ നബി (സ അ) യെ തന്നെ ചില അഹ്സനിമാര്‍ സ്വപ്നം കാണുന്നു, ഇത് പോലെ ചില കമ്മ്യുണിസ്റ്റ് ദാര്ശനികള്‍ യേശുവിനെ സ്വപ്നത്തില്‍ കാണുന്നു എന്ന് കരുതിയാല്‍ പോരെ…
സംസ്ഥാന സെക്രട്ടരിയെട്ടിലും, പോളിറ്റ് ബ്യുറോയിലും ഇരുന്നു തല പുകഞ്ഞു ചിന്തിക്കുന്നവര്‍ക്കേ ഇങ്ങനെ വിശാലമായി ചിന്തിക്കാനും, സ്വപ്നം കാണാനും കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കാനും ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞു ഈ ചിന്തകളെ ആരും പിറവം ഉപതെരഞ്ഞെടുപ്പുമായി കൂട്ടികെട്ടെണ്ട. അതിനോടൊന്നും പ്രതികരിക്കാന്‍ ഏതായാലും നമ്മുടെ സഖാക്കളില്ല. കാലബോധമില്ലാത്ത ഇന്നത്തെ കാലാവസ്ഥയില്‍ കമ്യുണിസ്റ്റ്‌കാരും കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. അപ്പോഴേക്കും പാര്‍ട്ടിയിലെ ചില തല നിരച്ച ഉറക്കം തൂങ്ങികള്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത ജൂദാസിനെ പോലെ രംഗത്ത് വരുന്നത് സ്വാഭാവികം മാത്രം.അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ലെനിനിസ്റ്റ്‌ തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചു കേസും കോടതിയുമായി കഴിഞ്ഞു കൊള്ളുക, അതല്ലെങ്കില്‍ അടങ്ങിയൊതുങ്ങി മൂലയില്‍ കഴിയുക, അവൈലബിള്‍ പി ബി ചേരുമ്പോള്‍ വിളിക്കാം..അത്ര മാത്രം.
പണ്ട് റഷ്യന്‍ വിപ്ലവത്തിന് ശേഷം സെന്റ്‌ പീറ്റേര്‍സ് ബര്‍ഗിന്റെ പേര് തന്നെ മാറ്റി റെഡ്‌ സ്കൊയര്‍ എന്നാക്കി.. കേരളത്തിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു..പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും ഒക്കെ കാണുന്നത് തന്നെ വെറുപ്പായിരുന്നു. പരസ്യമായി പാര്‍ട്ടി ഇക്കൂട്ടരെയൊക്കെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, രഹസ്യമായി പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ അരമനകളുമായി നല്ല ബന്ധമായിരുന്നു. സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്നു വിളിച്ചു ആക്ഷേപിക്കുമ്പോഴും, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു കൊല വിളിക്കുമ്പോഴും ഈ ‘നല്ല’ ബന്ധം പാര്‍ട്ടി തുടര്‍ന്ന് പോന്നിരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ കയറി ഞെരങ്ങി പോലീസും ആ ‘ബന്ധം’ കൂടുതല്‍ ദൃഡമാക്കിയതായിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലുള്ളിടത്തു ഒരു ലത്തീന്കാരനെ, കത്തോലിക്കരുള്ളിടത്തു കത്തോലിക്കനെ,യാക്കോബായയാണെങ്കില്‍ യാകൊബായക്കാരനെ ഒക്കെ സ്ഥാനാര്തികളാക്കി പാര്‍ട്ടി അതിനു പലതവണ പ്രായശ്ചിത്തം ചെയ്തതാണ്, പല കുഞ്ഞാടുകളെയും അങ്ങ് ഡല്‍ഹിയിലേക്കും, തിരുവനന്തപുരത്തേക്കും വരെ വണ്ടി കയറ്റി വിട്ടതുമാണ്. എന്നിട്ടും ചില കുഞ്ഞാടുകള്‍ സഭയുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പാര്‍ട്ടിയുടെ ചട്ടക്കൂടും തകര്‍ത്ത് കുമ്പസാരക്കൂട്ടിലേക്ക് മാമോദീസ മുക്കാന്‍ പോയി, ശ്ശൊ എത്ര കഷ്ടം..കര്‍ത്താവ് പൊറുക്കുകേല.. ഹൃദയം എത്ര തുറന്നു കാട്ടിയിട്ടും ചില സഭകള്‍ ചെമ്പരത്തിപ്പൂവാണെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ലോകസഭാ/തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സഭകള്‍ പാര്‍ട്ടിക്കെതിരെ കൊളോണിയലിസ്റ്റ് ചിന്താസരണിയുമായി റാഡിക്കലായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണു പാര്‍ട്ടിക്ക് മനസ്സിലായ കാര്യം.
കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്. പാര്‍ട്ടിയിലെ അവശകൃസ്ത്യാനികള്‍ക്ക് വേണ്ടി പാര്‍ട്ടി ആപ്പീസില്‍ തന്നെ ഒരു കുമ്പസാരക്കൂടും തുടങ്ങിയാലോന്നു ആലോചിച്ചു തുടങ്ങിയിരിക്കുന്നു.സിന്ധു ജോയിയെ പോലെ, മനോജ്‌ കുരിശിങ്കലിനെ പോലെ ഇനിയോരാളും പാര്‍ട്ടിക്ക് പുറത്തു പോയി കുമ്പസാരം നടത്തരുതല്ലോ.. പറ്റുമെങ്കില്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് പകരം സണ്‍‌ഡേ സകൂളുകളും തുടങ്ങാവുന്നതാണ്. പിറവം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. അതിനിടക്കാണ് നഴ്സുമാരുടെ സമരം വന്നു പെട്ടിരിക്കുന്നത്.
ലയ്ക്‌ ഷോര്‍ ആശുപത്രിക്കും, കോലഞ്ചേരി മെഡിക്കല്‍ കോളേജിനും ഒക്കെ മുന്നില്‍ അവകാശ സമരത്തിനിരിക്കുന്ന നഴ്സുമാരെ ഞങ്ങളോട് ക്ഷമിക്കൂ, കണ്ടതിനും, കേട്ടതിനും ഒക്കെ ഇറങ്ങി പുറപ്പെട്ടു പള്ളീലച്ചന്മാരെ നാല് തെറി പറയാനും, ആശുപത്രിക്കകത്ത് കയറി കയ്യൂക്കു കാട്ടാനും ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. നിങ്ങള്ക്ക് മുന്നില്‍ അപ്പക്കഷ്ണവുമായി കൃസ്തു ദേവനോ, മാര്‍പ്പാപ്പയോ പ്രത്യക്ഷപ്പെടാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം..പ്രാര്‍ത്ഥിക്കാനും ഓരോ കാരണങ്ങളെ.. അതല്ലെങ്കില്‍ ആ പിറവം കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കൂ, കൊടിയെടുത്തു റോട്ടില്‍ ഇറങ്ങി നാല് ജീപ്പോ, ബസ്സോ, കത്തിച്ചു സമരം ചെയ്തു ഞങ്ങള് കാണിച്ചു തരും വെയ്റ്റ് ആന്‍ഡ്‌ സീ.
പാര്‍ട്ടി ക്ലാസുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്തിച്ചര്ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ :-
‘…കൃസ്തീയ സഭാ മേലധ്യക്ഷന്മാര്‍ എത്ര നികൃഷ്ട ജീവികളാണെങ്കിലും കൃസ്തു ദേവന്‍ നല്ല ആദര്‍ശവും, നിഷ്ടയുമോക്കെയുള്ള മഹല്‍ വ്യക്തിയായിരുന്നു, കൃസ്തു പറഞ്ഞു വെച്ചതും, ജീവിച്ചു കാണിച്ചതുമായ കാര്യങ്ങളാണ് കമ്മ്യുണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പോലുമുള്ളത്…’.നേതാവ് തുടരുന്നതിനിടയില്‍ ചെത്തു തൊഴിലാളി യൂണിയന്റെ കാര്യപ്രസക്തമായ ഇടപെടല്‍
അതിങ്ങനെ :-
‘…കാനായിലെ കല്യാണത്തിന് യേശു മദ്യം വിളമ്പിയെന്നു ബൈബിളില്‍ പറയുന്നു, അത് തന്നെയല്ലേ നമ്മള്‍ കേരളത്തിലും ചെയ്യുന്നുള്ളൂ, പച്ച വെള്ളം പോലും വീഞ്ഞാക്കി മാറ്റിയ യേശു ദേവനിലാണ് നമുക്ക് മാതൃക..’ എല്ലാ ചെത്തു തൊഴിലാളികളും അത് കേട്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. നേതാവിന് ഹരം കയറി..അദ്ദേഹം തുടര്‍ന്നു
‘…ഇന്നാട്ടില്‍ കല്യാണത്തിനും, സല്കാരത്തിനും, സമ്മേളനങ്ങള്‍ക്കും ഒക്കെ നമ്മുടെ അബ്കാരികള്‍ ഈ ‘പച്ചവെള്ളം’ സുലഭമാക്കുന്നുമുണ്ടല്ലോ.. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ യേശു ദേവനോടു പാര്‍ട്ടിക്ക് നല്ല മതിപ്പാണ്..പക്ഷെ മദ്യം കഴിച്ചാല്‍ അത് അകത്തു കിടക്കണം എന്ന് മാത്രം.. അത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോട്ടയം സമ്മേളനത്തില്‍ വെച്ചു പുതിയ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ….’ വീണ്ടും കയ്യടി.
അതിനിടക്ക് പോളിറ്റ് ബ്യുറോ അംഗം ഇടപെട്ടു ‘…നാല് ചില്ലിക്കാശിനു വേണ്ടി കര്‍ത്താവിനെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുത്തു, നമ്മുടെ ചില നേതാക്കന്മാരെയും, പാര്‍ട്ടി സമ്മേളനങ്ങളെയും ഒക്കെ പാര്‍ട്ടിയിലെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുക്കുന്നു..’ അത് കേട്ട പാടെ ഹാളാകെ കരഘോഷംകൊണ്ട് മുഴങ്ങി.
പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ഇടപെട്ടു പറഞ്ഞു ‘..പിന്നേയ് ഞമ്മള് ഞ്ഞി ആ സ്വലാത്തിന് ചെന്നാല് ഒല് ഞമ്മളെ കേറ്റൂലാ..ഒലെ ചായ്‌വ് ഇപ്പം പാണക്കാട്ട്ക്കാ അത് മറക്കണ്ടാ..മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍ ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്ന ഞമ്മളെ ഈസാ നബി അവസാന നാളില് എറങ്ങി ബരും എന്ന് ഞമ്മള് കൂടി ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..’
‘അവസാന കാലത്ത് യേശു കൃസ്തു പാര്‍ട്ടി പോളിറ്റ് ബ്യുറോയിലേക്കാണ് നേരെ ഇറങ്ങി വരികാന്നു കൂടി പറയാമായിരുന്നു..’ ഒരു മുസ്ലിം എം എല്‍ എ മനസ്സില്‍ ഇങ്ങനെ പിറുപിറുക്കുമ്പോള്‍ നന്ദി പ്രസംഗം തുടങ്ങിയിരുന്നു…
വാല്‍കഷ്ണം: പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..


http://boolokam.com/archives/34638#ixzz2h9mINAU0

10/01/2013

ഹോളിവുഡ് സിനിമ..

ശനിയാഴ്ച  അവിധി ദിവസമല്ലേ  , എന്നാല്‍  ഒരു  സിനിമ  കണ്ടു  കളയാം എന്ന്  തീരുമാനിച്ചു , തലേ  ദിവസം ടോറന്റില്‍  നിന്ന്  ഡൌണ്‍ ലോഡ് ചെയ്ത്  ഒരു  ത്രീ  ഡി ഹോളി വുഡ് മൂവി ഇരുപ്പുണ്ട്‌  അത് കാണാം . ലാപ്ടോപ്പിള്‍  നിന്ന്  ഹാര്‍ഡ്  ഡിസ്കിലേക്ക്  ഫയല്‍  ട്രാന്‍സ്ഫര്‍  ചെയ്തു  കണ്ണാടിയൊക്കെ  ഫിറ്റ്‌  ചെയ്തു ഇരിക്കുമ്പോള്‍  ഇളയ  കാന്താരി  കണ്ണാടിയൊക്കെ  എടുത്തു  റെഡിയായിവന്ന്  അരികില്‍   സ്ഥാനം പിടിച്ചു ഹോളിവുഡ് സിനിമയല്ലേ  ഏതു  സമയത്താ നൂണ്‍ ഷോ തുടങ്ങുക  എന്ന്  അറിയില്ലല്ലോ. അതിന്റെ  ഒരു  പരിഭ്രമം എന്റെ  മുഖത്ത് .

ഇളയത്  വന്നു  ഇരിക്കുന്ന  കണ്ടപ്പോള്‍  മൂത്ത ത്  രണ്ടും  വന്നു  രണ്ടു  സ്ഥലങ്ങളില്‍  സ്ഥാനം പിടിച്ചു ,വാമ ഭാഗം പരീക്ഷ  ഹാളിലെ  സൂപ്പര്‍ വൈസരെ പോലെ   ഹാളില്‍  ഉലാത്താന്‍   തുടങ്ങി. കരുതിയത്‌  പോലെ  വലിയ പ്രശ്നങ്ങള്‍  ഒന്നുമില്ലാത്  പകുതി  ഭാഗം  കഴിഞ്ഞപ്പോളാണ്  സിനിമയിലെ  നായകനു  ഫോണ്‍  വരുന്നത്. അത്യാവിശ്യമായി  ഓഫീസില്‍ റിപ്പോര്‍ട്ട്  ചെയ്യണം.  സത്യത്തില്‍  അപ്പോളാണ്  മനസ്സിലായത്  അങ്ങേരു  ഒരു പട്ടാളക്കാരണെന്ന്.

ഭര്‍ത്താവിനെ   പിരിയുന്ന   ഭാര്യ:   ഒരു  കെട്ടി പിടിത്തം  കൊണ്ട്  സംഭവം  തീരും മെന്നു  ഞാന്‍ കരുതി പക്ഷെ സിനിമയുടെ  സംവിധായകന്‍  എന്നെ  ചതിച്ചു.പാഞ്ചാലിയുടെ  വസ്ത്രാക്ഷേപംതുടങ്ങി ,  ഇളയ  കാന്താരി  മൂത്തവളെ തോണ്ടുന്നു .എന്നിട്ട്  എന്റെ  മുഖത്തേക്ക് നോക്കി  ആക്കിയ  ഒരു  ചിരി.മകന്‍    സീലിംഗ്  ഫാന്‍ എങ്ങെനെയാ  കറങ്ങുന്നത് നോക്കി  ഗവേഷണം  നടത്തുന്നു. ഞാന്‍  ടി  വി  റിമോട്ട് പരതി. പിള്ളെരുള്ള വീട്ടിലെ  റിമോട്ടിന്റെ  കാര്യം  പിന്നെ  പറയേണ്ടല്ലോ  ബാറ്ററി ഇടുന്ന  ഭാഗത്തെ  കവര്‍  മിക്കപ്പോളും  കാണില്ല . കവര്‍ ഇല്ലാത്ത  കാരണം ബാറ്ററി ഊരി  താഴെ  കിടയ്ക്കുന്നു.ഒരുവിധം  പറക്കിയെടുത്തു  റിമോട്ടില്‍  ഉറപ്പിച്ചു ബട്ടണ്‍ അമര്‍ത്താന്‍  തുടങ്ങിയപ്പോള്‍  പട്ടാളക്കാരന്‍    യുദ്ധ മുന്നണി യിലേക്ക്  യാത്ര  തിരിച്ചു.

അതിലെ  ഉലാത്തി  നടന്ന  വാമ ഭാഗം  ടി  വി  യില്‍  നടന്നത്  മുഴുവന്‍  കണ്ടില്ലെങ്കിലും  എന്റെ  പരിഭ്രമം കണ്ടു ഏതാണ്ടൊക്കെ  ഊഹിച്ചു  ഈറ്റപുലിയായി  മാറി .

ഇങ്ങനെത്തെ  സിനിമയാണോ  പിള്ളേരെ  കാണിക്കുന്നേ , നാണമില്ലേ  നിങ്ങള്ക്ക്  ,പിള്ളെരു  വഴി തെറ്റി പോകില്ലേ ...?

പണ്ടേ  തോറ്റ് കൊടുക്കാത്ത  ശീലം  ഇല്ലതകൊണ്ടും....അതും  ഭാര്യ യോട് ..!

ഒരു  ഡയലോഗ് ഞാന്‍  കാച്ചി  , ഭാര്യയും  ഭര്‍ത്താവും  കെട്ടിപിടിക്കുന്നതിലും  ഉമ്മ വെക്കുന്നതിലും   ഒരു തെറ്റുമില്ല  , അത്  ഹസ്ബന്‍ഡ് ആന്‍ഡ്‌  വൈഫ്‌ ആണ്  മക്കളെ .

എങ്കില്‍  നിങ്ങള്‍  എന്താ  കെട്ടിപിടിക്കാതെ  ഉമ്മ കൊടുക്കാതെ..?

"എന്റെ  ഇളയ കാന്താരിയുടെ  ചോദ്യം  "

അത്  കേട്ടതും  കലിതുള്ളി നിന്ന  ഭാര്യ,   നീര്‍ക്കോലി  വെള്ളത്തിലേക്ക്‌  വലിയുന്ന  പോലെ  അടുക്കളയിലേക്കു വലിഞ്ഞു..

ചില  നിഷ്ക്കളങ്ക ചോദ്യങ്ങള്‍ക്ക്   ഞാന്‍  ഉത്തരവും  തേടി   .ഞാന്‍ ടി  വിയും  ഓഫ്‌ ചെയ്തു....

6/29/2013

വില്യം ലോഗന്‍ കണ്ട മലബാറിലെ കൃസ്ത്യാനികള്‍

വില്യം ലോഗന്‍

മലയാളക്കരയിലെ കൃസ്ത്യാനികളെ മുഖ്യമായും നാലുവിഭാഗങ്ങളായി തരംതിരിക്കാം.
1. സിറിയന്‍ (സുറിയാനി)
2. റോമോ - സിറിയന്‍
3. റോമന്‍ കത്തോലിക്കര്‍ - സാധാരണ ലാറ്റിന്‍ ആചാരക്രമങ്ങള്‍ സ്വീകരിച്ചവര്‍
4. പ്രൊട്ടസ്റ്റന്റുകള്‍ - എല്ലാ ഉള്‍പ്പിരിവുകളും ഉള്‍പ്പെടെ
സുറിയാനി റോമോസുറിയാനി വിഭാഗക്കാര്‍ മലയാളക്കരയില്‍ അറിയപ്പെടുന്നത് 'സെയിന്റ് തോമസ് ക്രിസ്ത്യാനികള്‍' എന്ന പേരിലാണ്. ക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ ഒരാളായ സെയിന്റ് തോമസ് തന്നെ കൊണ്ടുവന്നതാണ്, മലയാളക്കരയില്‍ ക്രൈസ്തവ വിശ്വാസമെന്ന ഐതിഹാസ്യമാണ് ഇതിന്നാധാരം. മേല്‍പ്പറഞ്ഞ മൂന്നുവിഭാഗത്തില്‍പ്പെട്ട ക്രിസ്തീയവിശ്വാസികളും ഈ പാരമ്പര്യധാരണ അന്ധമായി അവിശ്വസിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ ഐതിഹ്യത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാനുള്ള വസ്തുതകള്‍ വേണ്ടത്ര ഉണ്ടെന്നു പറഞ്ഞുകൂടാ.

ഇന്ത്യയും പാശ്ചാത്യലോകവും തമ്മില്‍ വളരെ വിപുലമായ വ്യാപാരവും ബന്ധങ്ങളും എ.ഡി. ഒന്നാം നൂറ്റാണ്ട് മുതല്‍ നേരിട്ടു സ്ഥാപിക്കപ്പെട്ടിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. 'പെരിപ്ലസ് മാരിസ് എരിത്രോയി'യുടെ കര്‍ത്താവും മറ്റുപലരും ഭാവിതലമുറകള്‍ക്കു വിട്ടേച്ചുപോയ വിവരണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളേയും കമ്പോളങ്ങളേയും കുറിച്ച് സുവ്യക്തവും വര്‍ധമാനവുമായ അറിവുകള്‍ അന്നുതന്നെ അവര്‍ക്കുണ്ടായിരുന്നുവെന്നതും വ്യക്തമാണ്.

'മുസിറിസി'നെക്കുറിച്ച് പ്രത്യേകിച്ചും പാശ്ചാത്യലോകത്തിലെ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും അറിവുണ്ടായിരുന്നു. മുസിരിസ്സിലോ സമീപപ്രദേശങ്ങളിലോ ആണ് ആദ്യത്തെ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങള്‍ മലയാളക്കരയില്‍ ആവിര്‍ഭവിച്ചതെന്നും പറയേണ്ടതുണ്ട്. ആദ്യമായി സ്ഥാപിക്കപ്പെട്ട ഏഴു ക്രൈസ്തവപള്ളികളുടെ സ്ഥലപ്പേരുകളില്‍നിന്ന് ഇത് സ്പഷ്ടമാണ്; 1. നിരണം, 2. ചായല്‍, 3. കൊല്ലം, 4. പാലൂര്‍, 5. കൊടുങ്ങല്ലൂര്‍ (മുസിരിസ്സില്‍ തന്നെ), 6. ഗൊക്കമംഗലം, 7. കോട്ടക്കായല്‍. ഈ സ്ഥലങ്ങളെല്ലാം പ്രസിദ്ധമായിരുന്നു. ചായലും കൊടുങ്ങല്ലൂരും ഒഴിച്ച് മറ്റിടങ്ങളിലെ പള്ളികള്‍ ഇക്കാലത്തും നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലങ്ങളില്‍ പാലൂര്‍ (പൊന്നാനിത്താലൂക്കിലെ പാലയൂര്‍ അംശം) മാത്രമേ ബ്രിട്ടീഷ് മലബാറില്‍ ഉള്‍പ്പെടുന്നുള്ളൂ.

ക്രിസ്തുവിന്റെ ജനനശേഷമുള്ള കുറേ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍നാടുകളുമായുള്ള കേരളക്കരയുടെ നേരിട്ടുള്ള വ്യാപാരബന്ധം നിലനിന്നുപോന്നിട്ടുണ്ട്. അതിന്റെ വ്യാപ്തി ഒരുപക്ഷേ കുറഞ്ഞതോതിലാണെന്നുവരികിലും. 'പ്യുട്ടിഞ്ഞേരിയന്‍ ലിഖിതങ്ങള്‍' (ഏതാണ്ട് എ.ഡി. 226ല്‍) വിശ്വസിക്കാമെങ്കില്‍, റോമക്കാര്‍ 840 മുതല്‍ 1200 പേരോളം വരുന്ന രണ്ടു സേനാസംഘങ്ങളെ കൊടുങ്ങല്ലൂരില്‍ അക്കാലത്തുപോലും നിര്‍ത്തിയിരുന്നതായി കരുതാം. ആഗസ്തസ് ദേവന് മുസ്‌രിസില്‍ അവര്‍ ഒരു ദേവാലയവും തീര്‍ത്തിരുന്നു. ക്രിസ്തുവിന്റെ ജനനത്തെ തുടര്‍ന്നുള്ള ആദ്യനൂറ്റാണ്ടുകളില്‍ തന്നെ മലയാളക്കരയിലേക്ക് ക്രിസ്ത്യാനികള്‍ എത്തിച്ചേര്‍ന്നിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.

ആ നിലയ്ക്ക് നോക്കിയാല്‍ പാശ്ചാത്യലോകത്തുനിന്നു മലയാളക്കരയിലെത്തിയ ആരംഭകാലകുടിയേറ്റക്കാരില്‍ അപ്പോസ്തലന്‍ തോമസും ഉള്‍പ്പെട്ടിരുന്നുവെന്ന് കരുതുന്നതില്‍ അസാംഗത്യമില്ല. എന്നാല്‍ സെയിന്റ് തോമസ് മുസിരിസില്‍ വന്നുവെന്നും അവിടെയും പരിസരങ്ങളിലുമായി ക്രൈസ്തവപള്ളികള്‍ സ്ഥാപിച്ചുവെന്നും കരുതാന്‍ ഗവേഷണപരമായ തെളിവുകള്‍ ഇപ്പോഴും ലഭ്യമല്ല.

സെയിന്റ് തോമസ് ഐതിഹ്യവുമായി ബന്ധപ്പെട്ട്, എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ടൈയറിലെ ബിഷപ്പ് ഡൊറോത്തിയോസ് എഴുതിയതായി വിശ്വസിക്കപ്പെടുന്ന രേഖകളുടെ ശകലങ്ങള്‍ ലഭ്യമാണ്. ടൈയറിലെ ബിഷപ്പ് രേഖപ്പെടുത്തിയിരിക്കുന്നതു 'പാര്‍ത്തിയര്‍ക്കും മെദേസ് നിവാസികള്‍ക്കും പേര്‍സ്യക്കാര്‍ക്കുമിടയില്‍ സുവിശേഷ പ്രചരണം നടത്തിയശേഷം അപ്പോസ്തലന്‍ സെന്റ് തോമസ് ഇന്ത്യയില്‍ 'കലാമിന' എന്ന ടൗണില്‍ കഥാവശേഷനായി' എന്നാണ്. റോമന്‍ മതപുണ്യവാളന്മാരുടെ പട്ടികയില്‍ ചേര്‍ത്തുകാണുന്നതും 'കലാമിന' എന്ന പേരാണ്. 'മലിയാപൂര്‍' (മയിലാപ്പൂര്‍) എന്ന സ്ഥലത്തിന്റെ സിറിയക്ക് പരിഭാഷയാണ് 'കലാമിന' എന്നു ചില കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. തമിഴിലെ 'മല' എന്ന പദവും സിറിയ ഭാഷയിലെ 'ഗൊലൊമത്ത്' എന്ന വാക്കും ദ്യോതിപ്പിക്കുന്നതു 'മലയുടെ പട്ടണം' എന്ന ഒരേ അര്‍ഥമാണ്.

ഇതേ കാലത്താണ് '(എ.ഡി. 261)' 'ടെറിബിന്തസി'ന്റെ ശിഷ്യനായ 'മനെസ്' പേര്‍സ്യയില്‍ 'മാനിക്കിയന്‍' വിശ്വാസികളുടേതായ ഒരു പ്രസ്ഥാനം സ്ഥാപിച്ചത്. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ അലക്‌സാണ്ഡ്രിയയില്‍ പഠനം നടത്തുകയും തേബിയസ് തടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത 'സ്‌തൈത്യനുസ്' എന്ന മതപ്രബോധകന്‍ കടല്‍ കടന്ന് ഇന്ത്യവരെ ചെല്ലുകയും അവിടെ നിന്ന് 'അത്യധികം അസാധാരണങ്ങളായ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു ഗ്രന്ഥങ്ങള്‍' പേര്‍ഷ്യയിലേക്കു കൊണ്ടുവരികയും ചെയ്തു. ഈ പുതിയ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നതിനു മുമ്പായി, എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അദ്ദേഹം മരണപ്പെട്ടു. സ്‌തൈത്യനുസ്സിന്റെ ശിഷ്യനായ ടെറിബിന്തസ് പുതിയ മതചിന്തകള്‍ പാലസ്തീനിലും പേര്‍സ്യയിലും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായി. താന്‍ മറ്റൊരു ബുദ്ധനാണെന്നും ഒരു കന്യകയാണ് തന്റെ മാതാവെന്നും ടെറിബന്തസ് സ്വയം പ്രഖ്യാപിച്ചു നടന്നു. പുരോഹിതവര്‍ഗത്തിന് ഇത് രുചിച്ചില്ല. അവരുടെ രോഷാകുലമായ എതിര്‍പ്പില്‍നിന്നു രക്ഷപ്പെടാന്‍, സമ്പന്നയായ ഒരു വിധവയുടെ വീട്ടില്‍ അദ്ദേഹം അടച്ചുകൂടുകയും ചെയ്തു. വിധവയുടെ പോറ്റുമകനോ ഭൃത്യനോ ആയിരുന്ന 'മനെസ്' ആണ് പിന്നീട് പുതിയ പ്രബോധനങ്ങളുമായി 'ഹിന്ദി'ലും 'സിന്‍'ലും ഇറങ്ങിയത്. ഈ ഓരോ സ്ഥലത്തും മനെസ്, തന്റെ സെപ്യൂട്ടിയായി സഹായികളില്‍പെട്ടവരെ നിയമിച്ചു. മെയ്ന്‍സ് 'ഹിന്ദ്' എന്നെങ്കിലും സന്ദര്‍ശിച്ചിരുന്നോ എന്നു സംശയമാണ്. അക്കാലത്ത് അറബികള്‍ മനസ്സിലാക്കിയ 'ഹിന്ദ്', ഇന്ത്യയുടെ ദക്ഷിണഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന ഭൂപ്രദേശമായിരുന്നു. എ.ഡി. 277ല്‍ പേര്‍സ്യന്‍ രാജാവ്, മനെസിനെ കൊല്ലുകയാണുണ്ടായത്.

മനിക്കിയന്‍1 ഉദ്‌ബോധനം ഇതായിരുന്നു: ക്രിസ്തു ഉല്‍പത്തികാല സര്‍പ്പമത്രേ. ആദാമിനേയും ഹവ്വയേയും വെളിച്ചത്തിലേക്കു നയിച്ച സ്രഷ്ടാവും രക്ഷകനും സംഹാരകനും മനുഷ്യന്റെ ആദ്യത്തെ ആത്മാവും ആത്മാവിന്റെ സംരക്ഷകനും ആത്മാവിന്റെ മോക്ഷവിമുക്തിക്കുള്ള ഉപാധിയുടെ കര്‍ത്താവും എല്ലാം ഈ സര്‍പ്പം തന്നെ. സര്‍പ്പം ഭൂമുഖത്തുനിന്നു പിറവികൊണ്ടു, മനുഷ്യ സമുദായത്തിന്റെ മോചനത്തിന്നായി ഓരോ മരത്തിന്റെ കൊമ്പുകളിലും ചുറ്റിപ്പിണഞ്ഞു ഞാന്നുകിടന്നു. മനുഷ്യമക്കള്‍ക്ക് ഓരോ മരത്തിലുള്ള ഓരോ കമ്പിലും ക്രിസ്തു ക്രൂശിതനായി കാണപ്പെട്ടു. 'ബുദ്ധന്റേയും ക്രിസ്തുവിന്റേയും ശാലിവാഹനന്റേയും പ്രതിരൂപത്തില്‍ മാനെസിന്റെ മതബോധനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍2, പുതിയ വിശ്വാസത്തിന്ന് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ടായി. മാനെസിന്റെ വിശ്വാസസംഹിതകളിലൊന്നു, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തിലേക്കുള്ള കുടിയേറ്റവും തദ്വാരാ ഉള്ള പ്രേഷിതപ്രവര്‍ത്തനവുമായിരുന്നു. അനുയായികള്‍ പാലിക്കേണ്ട ജീവിത ചര്യയും ചട്ടങ്ങളും ക്രമങ്ങളും കര്‍ശനവും കഠിനവുമായിരുന്നു. അവര്‍ മത്സ്യമാംസാദികളും വീഞ്ഞും മറ്റും ഉപയോഗിക്കുന്നതിനെ വിലക്കിയിരുന്നു. ഓരോ പ്രവിശ്യയുടേയും ഭരണാധികാരിയേയോ അവരുടെ നാട്ടുകൂട്ടത്തലവനേയോ ക്രിസ്തുവിന്റെ പ്രതിരൂപമായി അവര്‍ കരുതി.

ഈ രൂപത്തിലുള്ള ക്രൈസ്തവ വിശ്വാമാണോ അതല്ല ഇതിലും കടന്ന യാഥാസ്ഥിക രൂപത്തിലുള്ള ക്രൈസ്തവാദര്‍ശമാണോ ആദ്യമായി മലയാളക്കരയില്‍ പ്രചരിപ്പിക്കാന്‍ ഇടയായതെന്നു പറയാന്‍ പ്രയാസമാണ്. അന്തരിച്ച ഡോ: ബര്‍ണലിന്റെ അഭിപ്രായത്തില്‍ 'ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ കുടിയേറ്റ സങ്കേതങ്ങള്‍ - പേര്‍സ്യക്കാരുടേതാണ്; അക്കാരണത്താല്‍ തന്നെ മനിക്കിയന്‍ അഥവാ നോസ്റ്റിക്ക് വിഭാഗക്കാരുടേതാണെന്നു പറയാം.' ഈ ആദ്യകാല ക്രൈസ്തവകേന്ദ്രങ്ങളെ എ.ഡി. പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുമ്പായി കൂടുതല്‍ യാഥാസ്ഥിക നെസ്‌തോറിയന്‍ കുടിയേറ്റങ്ങള്‍ വഴി വിപുലീകരിച്ചതായി കരുതാനും വയ്യ.

മറിച്ച്, സെസേറിയയിലെ ബിഷപ്പ് യ്യൂസെബ്യസ് എ.ഡി. 264-340 കാലഘട്ടത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്, 'അലക്‌സാന്‍ഡ്രിയയിലെ മതപാഠശാലയിലെ 'പാന്റെറനുസ്' ഇന്ത്യ സന്ദര്‍ശിക്കുകയും അവിടെ നിന്ന് എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സെയിന്റ് മാത്യുവിനാല്‍ വിരചിതമായ സത്യവേദപുസ്തകത്തിന്റെഹീബ്രുഭാഷയിലുള്ള ഒരു കോപ്പി നാട്ടിലേക്കു കൊണ്ടുവരികയും ചെയ്തു എന്നാണ്.' ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളിലൊരാള്‍ (അപ്പോസ്തലന്‍ ബാര്‍തലോമിയോ) ഇന്ത്യ സന്ദര്‍ശിച്ചുവെന്നും ബിഷപ്പ് യ്യൂസെബ്യസ് പറയുന്നുണ്ട്.

അക്കാലത്തും അതിനുശേഷം ദീര്‍ഘകാലം വരെയും 'ഇന്തീസ്' (ഇന്ത്യ) എന്നുപറയുമ്പോള്‍ ഭൂമുഖത്തിലെ ഭൂരിഭാഗമെന്നായിരുന്നു വിവക്ഷ. ഇന്തീസില്‍ ഏതു ഭാഗമാണ് 'പേര്‍സ്യന്‍പാതിരി' സന്ദര്‍ശിച്ചതെന്നു തീര്‍ത്തുപറയുക പ്രയാസമുണ്ട്. കാരണം നാലാം നൂറ്റാണ്ടോടുകൂടി രണ്ടു ഇന്ത്യകള്‍ മേജര്‍ ഇന്ത്യയും മൈനര്‍ ഇന്ത്യയും, നിലവിലുള്ളതായി അറിയപ്പെട്ടുതുടങ്ങി. പേര്‍സ്യയോടു തൊട്ടുകിടക്കുന്നതായിരുന്നു 'ഇന്ത്യമൈനര്‍'. കുറേ കഴിഞ്ഞപ്പോള്‍ മൂന്ന് ഇന്ത്യകളെപ്പറ്റി കേള്‍ക്കാനിടയായി - മേജര്‍, മൈനര്‍, ടെര്‍ഷിയ, ആദ്യത്തേത് മലബാറില്‍ നിന്നും അനിശ്ചിതമായി കിഴക്കോട്ട് വ്യാപിച്ചുകിടന്നു. രണ്ടാമത്തേത് മലബാര്‍ ഉള്‍പ്പെടാതെയുള്ള, അതേസമയം മലബാര്‍വരെ, വ്യാപിച്ചുകിടക്കുന്ന പശ്ചിമതീര ഇന്ത്യ. ഇതില്‍ സിന്ധും മെക്രാന്‍ തീരവും പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ടെര്‍ഷിയ ആഫ്രിക്കയിലെ സാന്‍സിബാര്‍ ആയിരുന്നു.

ഇന്ത്യാമേജറിന്റെ ഭാഗമായിരുന്നു മലബാര്‍തീരമെന്നു സ്പഷ്ടമാണല്ലോ. എന്നാല്‍, പാന്റെനുസ് സന്ദര്‍ശിക്കാനിടയായത് ഇന്ത്യാമേജറില്‍പ്പെട്ട ഇന്ത്യയുടെ ഈ ഭാഗമായിരുന്നോ എന്നു തീര്‍ത്തുപറയാന്‍ പ്രയാസമുണ്ട്. ഇന്ത്യാമേജറിലേക്ക് അദ്ദേഹം വന്നെത്തിയെന്നു സങ്കല്പിച്ചാല്‍ അത് മലബാര്‍ തീരത്തായിരുന്നെന്നും ഹീബ്രുഭാഷയിലുള്ള വേദപുസ്തകം അദ്ദേഹം കണ്ടെടുത്തുകൊണ്ടുപോയത് അവിടെനിന്നാണെന്നും സിദ്ധിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ക്രിസ്ത്വബ്ദത്തിന്റെ തുടക്കം മുതല്‍ക്കോ അതിനും മുമ്പു തൊട്ടോ, ഇപ്പോള്‍ നാട്ടുരാജ്യമായി അറിയപ്പെടുന്ന കൊച്ചിരാജ്യത്തില്‍ കുടിപാര്‍ക്കുന്നവരാണ് ജൂതര്‍ എന്ന് വിശ്വസിച്ചുപോരുന്നു. അത്രയുമല്ല, പ്യൂട്ടിഞ്ഞേരിയന്‍ ശിലാരേഖപ്രകാരം എ.ഡി. 210-ല്‍ റോമക്കാര്‍ മുസിരിസില്‍ (കൊടുങ്ങല്ലൂര്‍) രണ്ടു കമ്പനി പട്ടാളക്കാരെ അവരുടെ വ്യാപാര സംരക്ഷണത്തിന്നായി നിര്‍ത്തിയിരുന്നുവെന്ന വസ്തുത വെച്ചുനോക്കുമ്പോള്‍ അലക്‌സാന്‍ഡ്രിയയും മലബാര്‍ തീരവുമായി നേരിട്ടും നിരന്തരവുമായ ഗതാഗത - വ്യാപാരബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നുവെന്നു തീര്‍ച്ചയാണ്. ആ നിലയ്ക്ക്, പാന്റെനുസ് ഇന്ത്യാമേജറിലേക്കും മുസിരിയിലേക്കും വന്നിരുന്നുവെന്ന് അനുമാനിക്കാന്‍ ന്യായമുണ്ട്.

സെയിന്റ് മാത്യുസിന്റെ വേദപുസ്തകത്തിന്റെ ഹീബ്രുകോപ്പി പാന്റെനുസ് ഇവിടെനിന്നു കൊണ്ടുപോയെന്ന പ്രസ്താവത്തില്‍നിന്നു മലയാളക്കരയിലെ ആദ്യത്തെ ക്രിസ്ത്യന്‍ കുടിപ്പാര്‍പ്പുകേന്ദ്രം ഇസ്രേലികളുടേതായിരുന്നു. സിറിയരുടേയോ പേര്‍സ്യരുടേയോ അല്ലായിരുന്നു എന്നും സിദ്ധമാകുന്നു. സെയിന്റ് തോമസ് സിറിയയിലെ എഡെസയിലെ അപ്പോസ്തലനാണെന്ന് യൂസിബ്യസ് എടുത്തുപറയുന്നുണ്ട്. ഈ വസ്തുതകള്‍ വഴിവെക്കുന്ന മറ്റൊരു നിഗമനം, ആദ്യകാല ക്രൈസ്തവ കോളനികളില്‍ സിറിയന്‍ സ്വാധീനമല്ല, മറിച്ച് പേര്‍സ്യന്‍ സ്വാധീനമാണ് പ്രകടമായിരുന്നത് എന്നാണ്.

ശ്രദ്ധേയമായ ഒരു വസ്തുത കൂടി ഇതു സംബന്ധിച്ചിട്ടുണ്ട്; 'പേര്‍സ്യയുടേയും ഗ്രേറ്റ് ഇന്ത്യയുടെയും' മെത്രാപൊലിത്തയായ ജോഹനസ്സ് എ.ഡി. 325-ല്‍ നടന്ന സീസ് ക്രൈസ്തവ കൗണ്‍സിലില്‍ സംബന്ധിക്കുകയുണ്ടായി. ഈ പറയുന്ന 'ഗ്രേറ്റ് ഇന്ത്യ' മലബാര്‍തീരം ഉള്‍പ്പെട്ട 'ഇന്ത്യ മേജര്‍' ആണെന്നു കരുതുന്നതില്‍ യാതൊരു അപാകതയുമില്ല. മെത്രാപൊലീത്ത ജൊഹനസ്സ് മനിക്കിയന്‍ വിഭാഗക്കാരനായിരുന്നുവെങ്കില്‍ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം സന്നിഹിതനാകുമായിരുന്നോ?

എ.ഡി. 371-ല്‍ സിറിയയിലേക്കു പോകുകയും 25 വര്‍ഷക്കാലം എഡെസ്സയില്‍ താമസിക്കുകയും ചെയ്ത റുഫിനസ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്, സെയിന്റ് തോമസ്സിന്റെ മൃതദേഹം ഇന്ത്യയില്‍ നിന്ന് എഡെസ്സയിലേക്കു കൊണ്ടുവന്നു അവിടെ അടക്കം ചെയ്തുവെന്നാണ്. ഈ സമയത്തും അപ്പോസ്തലന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിപ്പുണ്ടായിരുന്നുവെന്നു സങ്കല്പിച്ചാല്‍ത്തന്നെ, ഏത് 'ഇന്തീസി'ല്‍നിന്നാണ് അത് എഡെസ്സയില്‍ കൊണ്ടുവന്നതെന്ന ചോദ്യമുണ്ട്.

ഏകദേശം ഈ സമയത്താണ് 'ജൂദാസ് തോമസ്സിന്റെ ചെയ്തികളെ'പ്പറ്റിയുള്ള ആദ്യത്തെ ആധികാരികമായ പ്രസ്താവന, സലാമിസിന്റേയും ജെറൊമയുടെയും ബിഷപ്പായ എപ്പിഫാനിയൂസ് വഴി പുറത്തുവന്നത്. എ.ഡി. 420-ല്‍ ബിഷപ്പ് എപ്പിഫാനിയൂസ് അന്തരിച്ചു. സെയിന്റ് തോമസിന്റെ ഇന്ത്യയിലേക്കുള്ള ദൗത്യത്തെപ്പറ്റിയും ഈ പ്രസ്താവനയില്‍ പറയുന്നുണ്ടെന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.

ബന്ധപ്പെട്ട മറ്റൊരു കാര്യം എ.ഡി. 428-ലോ 429-ലോ ആണ് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ബിഷപ്പായി സെസ്റ്റൊറിയൂസ് അവരോധിതനായതെന്ന വസ്തുതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നെസ്റ്റോറിയൂസ് 'ക്രിസ്തീയവിരുദ്ധ' ചിന്തകളെ എഫിസസ് കൗണ്‍സില്‍, അദ്ദേഹം ബിഷപ്പായതിന് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുശേഷം, അപലപിക്കുകയും എ.ഡി. 435ല്‍ ചക്രവര്‍ത്തിയാല്‍ അദ്ദേഹം രാജ്യത്തുനിന്നു ബഹിഷ്‌കൃതനാവുകയും ചെയ്തു. 439-ല്‍ അദ്ദേഹത്തിന്റെ അനുയായികളേയും നാടുകടത്തി. തുടര്‍ന്ന് ഒന്നോ രണ്ടോ കൊല്ലങ്ങള്‍ക്കുശേഷം മനിക്കിയന്‍ വിശ്വാസികളും നായാടപ്പെട്ടു. അവരുടെ കൃതികള്‍ റോമില്‍ തീയിട്ടുചുട്ടു. എ.ഡി. 444-ല്‍ റോം കൗണ്‍സില്‍ മനിക്കിയന്‍ മതം തന്നെ നിരോധിക്കുകയുണ്ടായി.

ഇന്ത്യയും പേര്‍സ്യയുമായി വിപുലമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ആറാം നൂറ്റാണ്ടിന്റെ നടുവില്‍ പേര്‍സ്യന്‍ പണ്ഡിതന്‍ - അധികപക്ഷവും ഒരു ക്രിസ്തീയവിശ്വാസി - പഞ്ചതന്ത്രത്തിന്റെ ഒരു കോപ്പി കണ്ടെടുക്കാന്‍ ഇന്ത്യയിലെത്തുകയുണ്ടായി.

ബൈസെന്‍ട്രീന്‍ സന്യാസിയായ കോസ്മാസ് ഇന്‍ഡികൊപ്ലിസ്തുസ് ഏകദേശം 522 എ.ഡി.യില്‍ സിലോണും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരവും സന്ദര്‍ശിച്ചതിനുശേഷം ഇങ്ങനെ എഴുതുകയുണ്ടായി; 'തപ്രൊബാനെ (സിലോണ്‍) എന്ന ദ്വീപില്‍ ഒരു ക്രൈസ്തവദേവാലയവും ഗുമസ്താക്കളും വിശ്വാസികളും ഉള്ളതായി കണ്ടു. അതുപോലെ, കുരുമുളകു വിളയുന്ന 'മാലെ'യിലും കല്ല്യെന എന്ന പട്ടണത്തിലും പേര്‍സ്യയില്‍ വാഴിക്കപ്പെട്ട ബിഷപ്പുമാരെ കണ്ടു. 'മാലെ' വ്യക്തമായും മലബാറിനെ കുറിക്കുന്നു. കല്ല്യെന തെക്കന്‍ കര്‍ണാടകത്തില്‍ ഉഡുപ്പിക്കടുത്ത ഒരു സ്ഥലമാണെന്നും സ്പഷ്ടമാണ്.

അസ്സമാനിയുടെ 'ബിബ്ലിയൊത്തെക്ക'യില്‍ യേശുജാബുസ് പാതിരി (എ.ഡി. 660 അന്തരിച്ചു) പേര്‍സ്യയിലെ മെത്രാപൊലീത്തയായ സൈമണിന്ന് എഴുതിയ ഒരു കത്ത് ഉദ്ധരിച്ചിട്ടുണ്ട്. മെത്രാപൊലീത്തയുടെ കൃത്യവിലോപത്തെ കുറ്റപ്പെടുത്തുന്ന ഈ എഴുത്തില്‍ അദ്ദേഹം 'പേര്‍സ്യന്‍ രാജാധിപത്യത്തിന്റെ കരയോരം മുതല്‍ 'കൊലൊന്‍ വരെ 1200 പരസാംഗം ദൂരത്തില്‍ നീണ്ടുകിടക്കുന്ന ഇന്ത്യയില്‍ മുറയ്ക്കുള്ള വൈദികധര്‍മ്മം നടത്താന്‍ ശ്രദ്ധിക്കാതിരുന്നതുമൂലം പേര്‍സ്യയെ ഇരുട്ടിലാക്കി എന്ന ആക്ഷേപമാണ് അടങ്ങിയിരിക്കുന്നത്. 'കൊലൊന്‍' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു ക്വയിലോണോ കൊല്ലമോ ആണെന്നു സംശയരഹിതമായി പറയാം. മലയാളക്കരയില്‍ ഇസ്‌ലാംമതത്തിന്റെ സത്വരമായ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടായത് പേര്‍സ്യയിലെ മെത്രാപൊലീത്തയുടെ അലംഭാവം കൊണ്ടാണെന്നു സൂചിപ്പിച്ചിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

ഇതേ കാലഘട്ടത്തില്‍ (എ.ഡി. ഏഴാം നൂറ്റാണ്ട്) തന്നെയാണ് ഈജിപ്തും ഇന്ത്യയുമായി നേരിട്ടുള്ള ചെങ്കടല്‍ വ്യാപാരം അന്തിമമായി വിച്ഛേദിക്കപ്പെട്ടതും - മുഹമ്മദീയമതത്തിന്റെ ഉയര്‍ച്ചയും അറേബ്യന്‍ രാഷ്ട്രീയാധികാരത്തിന്റെ വളര്‍ച്ച തന്നെ കാരണം.

അടുത്ത നൂറുവര്‍ഷക്കാലം പേര്‍സ്യന്‍ മെത്രാപൊലീത്തയുടെ സ്വാധീനം ദുര്‍ബ്ബലപ്പെടുകയും സെലൂഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ നിയന്ത്രണത്തിന്നു വീണ്ടും വിധേയമാവുകയും ചെയ്തു. മലബാറിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ സിറിയന്‍ സ്വാധീനം തുടങ്ങിയത് ഇവിടം കൊണ്ടാണെന്നു തോന്നുന്നു; മലയാളക്കരയില്‍ ക്രിസ്തീയമതം ആരംഭിച്ചതു സംബന്ധിച്ചു നിലനില്‍ക്കുന്ന ഐതിഹ്യം ഇത് സാധൂകരിക്കുന്നു. ബഗ്ദാദ്, നിനേവ, ജറൂസലം എന്നീ നാടുകളില്‍ നിന്നായി, 'ഉരളെ' (എഡെസ്)യിലെ കത്തോലിക് വൈദികാധ്യക്ഷന്റെ കല്പനപ്രകാരം, ഒരു വലിയ സംഘം ക്രൈസ്തവര്‍ എ.ഡി. 745-ല്‍ വ്യാപാരിയായ തോമസിനോടൊത്ത് മലബാറില്‍ എത്തിച്ചേര്‍ന്നു' എന്നാണ് പാരമ്പര്യവിശ്വാസം.

ഈ തീയ്യതി ശരിയോ തെറ്റോ ആവട്ടെ, സിറിയന്‍ - ചെമ്പോല പട്ടയങ്ങളില്‍ എ.ഡി. 774-ലും സിറിയന്‍ സാന്നിധ്യത്തിന്റെ യാതൊരംശവും കാണാനില്ലെന്നതു നിസ്തര്‍ക്കമാണ്. മറിച്ച്, മലയാളക്കരയിലെ ആദ്യകാലക്രൈസ്തവകുടിയേറ്റവുമായി ബന്ധപ്പെട്ട ഈ സുപ്രധാന പട്ടയ രേഖകളില്‍ പേര്‍സ്യന്‍ സ്വാധീനം വേണ്ടത്ര ഉണ്ടുതാനും. നസ്സാനിയന്‍ - പഹലവി, ഹീബ്രു അഥവാ കാല്‍ദ്യോ - പഹലാവി പരാമര്‍ശങ്ങള്‍ ഇതു തെളിയിക്കുന്നു. രണ്ടാമത്തെ സിറിയന്‍ - ചെമ്പോല പട്ടയത്തില്‍ പറയുന്ന 'മറുവന്‍സാപിര്‍ ഈസോ', 'മാര്‍ സാപോര്‍' അല്ലാതെ മറ്റാരുമല്ല. ഈ 'മാര്‍ സാപോര്‍' നോടൊപ്പമാണ് 'മാര്‍പാര്‍ഗെസ്' അഥവാ 'പെറോസ്' ബാബിലോണില്‍ നിന്നു 'കൗലാന്‍' (ക്വയിലോണ്‍) സന്ദര്‍ശിച്ചത് - ഏകദേശം എ.ഡി. 822-ല്‍ ഇവരാകട്ടെ, നെസ്‌തോറിയന്‍ പേര്‍സ്യക്കാരുമായിരുന്നു. രണ്ടു പട്ടയരേഖകളിലും പറയുന്ന മുഖ്യ സിറിയന്‍ കുടിയേറ്റ കേന്ദ്രം 'മാണിഗ്രാമം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു മാനെസ് വിശ്വാസികളുടെ അഥവാ മാനിയേക്കരുടെ ഗ്രാമത്തെയാണ് വിവക്ഷിക്കുന്നതെന്നു പരേതനായ ഡോ. ബര്‍ണല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്, സിറിയന്‍ ചെമ്പോലപട്ടയങ്ങള്‍ ഭാഷാന്തരപ്പെടുത്തിയ ഡോ. ഗുണ്ടര്‍ട്ട് ആണ് (എം.ജെ.എല്‍.എസ്സ്. വോള്യം ഃശശശ പാര്‍ട്ട് കക).

എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ മുസ്‌ലിംസഞ്ചാരി സുലൈമാന്‍ രേഖപ്പെടുത്തിയിരിക്കുന്നതു, 'കലബാര്‍' നിന്നു പത്തു ദിവസം സമുദ്രയാത്ര ചെയ്താലെത്തുന്ന രാജ്യമാണ് 'ബെട്ടുമ' എന്നാണ്. ബെട്ടുമ എന്നത് സെയിന്റ് തോമസിന്റെ സങ്കേതം. 'സാരന്ദീപില്‍ ഒരു വലിയ ജൂതകോളനിയും മറ്റു മതവിശ്വാസികളുടെ പ്രത്യേകിച്ചും മനിക്കിയരുടെ, കോളനികളും ഉണ്ട്. അതത് വിഭാഗക്കാരുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ രാജാവ് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.'

മേല്‍പ്പറഞ്ഞ വസ്തുതകളില്‍നിന്നു അനുമാനിക്കാവുന്ന ഒരു കാര്യം മലബാര്‍ ചര്‍ച്ച്, ആരംഭകാലത്തു അതിന്റെ ഘടന എന്തായാലും, ഡോ. ബര്‍ണല്‍ സൂചിപ്പിക്കുംവിധം 'പില്‍ക്കാലമനിക്കിയന്‍ പള്ളിയായി' മാറ്റുകയുണ്ടായില്ല. പകരം, കൂടുതല്‍ യാഥാസ്ഥിതികപേര്‍സ്യന്‍ (നെസ്‌തോറിയന്‍) പള്ളിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. സുറിയാനികള്‍ തന്നെ പറയുന്നത്, മലയാളക്കരയില്‍ ജാക്കോബിയന്‍ വിശ്വാസ സംഹിതകള്‍ 1663 വരെ പ്രചാരത്തില്‍ വന്നിരുന്നില്ലെന്നാണ്. ഇതിന്നുശേഷമാണ്, അന്തിയോഖ്യപാത്രിയാര്‍ക്കീസിന്നു പള്ളിയുടെ മേല്‍ നിയന്ത്രണം സിദ്ധിച്ചത്.
ഇതേ തുടര്‍ന്ന് സിറിയന്‍ ചര്‍ച്ചിന്ന് മേധാവിത്വം സിദ്ധിച്ചതെന്നു പൊതുവേ അംഗീകരിക്കപ്പെടാന്‍ ഇടവന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റില്‍പ്പെട്ട കോട്ടയത്തു കാണപ്പെടുന്ന ഒരു ശിലാഫലകലിഖിതം സിറിയന്‍ ഭാഷയിലും മറ്റൊന്ന് പഹലവിഭാഷയിലുമാണ്. ഇന്ത്യയില്‍ പഹലവിഭാഷയിലുള്ള ഏറ്റവും പുതിയ ലിഖിതം എ.ഡി. പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടിലേതാണ്. എന്നുവെച്ചാല്‍, ഈ സമയമാകുമ്പോഴേക്കും ക്രിസ്തീയപള്ളിയില്‍നിന്നു പേര്‍സ്യന്‍ സ്വാധീനം പൂര്‍ണമായി അസ്തമിച്ചുകഴിഞ്ഞിരുന്നു.

അതേസമയം, മാനെസ് വിശ്വാസപ്രമാണങ്ങളുടെ പ്രചാരണം ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍ കുറച്ചൊക്കെ ഫലപ്പെട്ടുവെന്നു പൊതുവേ കരുതപ്പെടുന്നു. ഇക്കാര്യവും മലയാളക്കരയില്‍ സുറിയാനി - റോമോ സുറിയാനി പള്ളികളുടെ തുടര്‍ന്നുള്ള ചരിത്രവും ഇന്നത്തെ അവസ്ഥയും സുറിയാനികളുടെ വാക്കുകളില്‍ തന്നെ വിവരിക്കുകയായിരിക്കും ഉത്തമം. ഒരു വലിയ സംഘം സിറിയന്‍ ക്രിസ്ത്യാനികള്‍, പരിശുദ്ധ ബിഷപ്പ് മാര്‍കൂറിലോസിന്റെ നേതൃത്വത്തില്‍, മദ്രാസ് ഗവര്‍ണര്‍ ബഹു. ഗ്രാന്റ്ഗുഫിനെ കോഴിക്കോട്ടുവെച്ച് 1882 ജനുവരിയില്‍ ചെന്നുകാണുകയും തങ്ങളെ സംബന്ധിച്ച സംക്ഷിപ്ത വിവരണമടങ്ങിയ ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നിവേദനത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

'... ഇതിനുശേഷം ഞങ്ങള്‍ എ.ഡി. മൂന്നാം നൂറ്റാണ്ടിലേക്കു കടക്കുന്നു. മാനെസ് മതവിഭാഗത്തില്‍പ്പെട്ട ഒരു പേര്‍സ്യന്‍ നാസ്തികന്‍, അല്ലെങ്കില്‍ ചിലര്‍ കരുതുന്നതുപോലെ അന്യമതസ്ഥനും അവിശ്വാസിയുമായ ഒരു യോഗിവര്യന്‍, ഇന്ത്യയിലെത്തിയെന്നത് ഈ കാലഘട്ടത്തെ ശ്രദ്ധേയമാക്കുന്നു. ഈ സന്യാസിയുടെ പ്രബോധനങ്ങളില്‍ വളരെ പേര്‍ ആകൃഷ്ടരായി. ഇക്കാലത്തും പരക്കെ അറിയപ്പെടുന്ന മണിഗ്രാമക്കാര്‍1 ആണ് ഇക്കൂട്ടര്‍. നായന്മാരില്‍നിന്ന് ഇവരെ വേര്‍തിരിക്കുക പ്രയാസമാണ്. ഇവരെ ക്വയിലോണിലും കായംകുളത്തും മറ്റിടങ്ങളിലും കണ്ടുവരുന്നു. ഈ മതപ്രചരണ വിക്ഷോഭണങ്ങള്‍ക്കു നടുവില്‍ സ്വന്തം വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചുനിന്നവരുടെ പിന്‍ഗാമികളുടെ ആസ്ഥാനം തെക്കന്‍ തിരുവിതാംകൂറാണ്. 'ധരിയായികള്‍'2 അഥവാ വിഗ്രഹാരാധകരുടെ ചിഹ്നങ്ങള്‍ ധരിക്കാത്തവര്‍ എന്നാണിവരെ വിളിച്ചുവരുന്നത്.

'ക്രൈസ്തവ വിശ്വാസികളിലുണ്ടായ ഈ ആദ്യത്തെ ചേരിതിരിവു നടന്നു കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത് എ.ഡി. 350-ല്‍ 3സിറിയന്‍ വ്യാപാരിയും കാനാ വാസിയുമായ തോമസ് എത്തിപ്പെട്ടു. അവഗണിക്കപ്പെട്ട തന്റെ സമുദായത്തോടുള്ള കാനാതോമസ്സിന്റെ അനുഭാവവും വിശാലമനസ്‌കതയും അളവറ്റ തായിരുന്നു. അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുവെന്നു നാട്ടുകാരോടു സ്ഥിതിഗതികള്‍ വിവരിച്ചുകൊടുത്തതിന്റെ ഫലമായി, മലയാളക്കരയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ തോമസ്സിനെ അനുഗമിക്കാന്‍ ധാരാളം വിശ്വാസികള്‍ ഉണ്ടായി. ഇങ്ങനെ വന്നവരാണ് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ കോളനിക്കാര്‍, അഥവാ കുടിയേറ്റക്കാര്‍. ഇവരുടെ കൂട്ടത്തില്‍ വന്ന ആളാണ് മാര്‍ ജോസഫ് എന്ന ബിഷപ്പ്. അവര്‍ 400ഓളം പേര്‍ ഉണ്ടായിരുന്നു. മഹാദേവന്‍ പട്ടണം അറിയപ്പെടുന്ന കൊടുങ്ങല്ലൂരാണ് അവര്‍ കപ്പലിറങ്ങിയത്. മലബാറിന്റെ ഭരണാധിപനായ 'ചേരമാന്‍ പെരുമാളി4ന്റെ' അനുവാദത്തോടെ അവര്‍ ഈ നാട്ടില്‍ കുടിപാര്‍ത്തു. ഇങ്ങനെ കുടിയേറിയ ക്രിസ്ത്യന്‍സമുദായത്തോടുള്ള ആദരസൂചകമായി അവര്‍ക്ക് ചില സൗജന്യങ്ങള്‍ (മൊത്തം 72) അനുവദിച്ചുകൊടുത്തു. ഇതോടെ ക്രിസ്ത്യാനികള്‍ ബ്രാഹ്മണര്‍ക്കു തുല്യമായ പദവി കൈവരിച്ചു. ഈ സൗജന്യങ്ങളില്‍ ഒന്ന് 17 കീഴ്ജാതികളുടെ മേലെയാണ് ക്രിസ്ത്യാനികള്‍ എന്നതാണ്. ഇവര്‍ക്കിടയിലുണ്ടാവുന്ന സമുദായത്തര്‍ക്കങ്ങളില്‍ മാധ്യസ്ഥ്യം പറയേണ്ടത് ഇപ്പോഴും സുറിയാനികളാണ്. ചെമ്പുതകിടുകളില്‍ എഴുതി തയ്യാറാക്കിയതാണ് സുറിയാനിക്രിസ്ത്യാനികള്‍ക്കു ചേരമാന്‍ പെരുമാള്‍ കല്പിച്ചനുവദിച്ച ഈ ആനുകൂല്യങ്ങള്‍ അഥവാ അവകാശങ്ങള്‍. സുറിയന്‍ മെത്രാന്റെ അധീനതയില്‍ ഈ ചെമ്പോലകള്‍ കോട്ടയം സെമിനാരിയില്‍ സൂക്ഷിച്ചിരിക്കുന്നു.

'ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിന്നും ഇടയില്‍ പേര്‍സ്യയില്‍ നിന്നു മറ്റൊരു വലിയ സംഘം ക്രൈസ്തവര്‍ (നെസ്‌തോറിയന്‍) ക്വയിലോണില്‍ രണ്ടാമത്തെ കുടിയേറ്റകേന്ദ്രം (കോളണി) സ്ഥാപിക്കുന്നതുവരെ കാര്യങ്ങള്‍ ഈ രീതിയില്‍ നടന്നുപോന്നു. അവരേയും ഹാര്‍ദ്ദമായി സ്വീകരിച്ചു നാട്ടില്‍ കുടിപാര്‍ക്കാന്‍ അനുവദിച്ചു. ക്രൈസ്തവസമുദായത്തിന്റെ വടക്കുദേശക്കാര്‍ അടങ്ങിയ ആദ്യത്തെ കോളണി കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കിയും തെക്കുള്ള രണ്ടാമത്തെ കോളണിക്കാര്‍ കുറുക്കേനി-കൊല്ലം, അഥവാ ക്വയിലോണ്‍ കേന്ദ്രമാക്കിയും താമസിച്ചു പ്രവര്‍ത്തിച്ചുപോന്നു. ചെമ്പോല പട്ടയങ്ങളില്‍ ഈ വിഭജനം വ്യവച്ഛേദിച്ചു പറയുകയും അടുത്ത കാലത്തുണ്ടായ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് രൂപംകൊള്ളുന്ന സമയം വരെ, നൂറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുകയും ചെയ്തിട്ടുള്ളതാകുന്നു. ക്രൈസ്തവ സമുദായത്തിന്റെ അഭ്യുന്നതി അതിന്റെ പാരമ്യംപ്രാപിക്കുന്നത് ഒമ്പതാം നൂറ്റാണ്ടിന്നും പതിനാലാം നൂറ്റാണ്ടിനും ഇടയിലാണ്. ഇക്കാലത്താണ് അവര്‍ക്കു സ്വന്തമായ ഒരു രാജാവിനെ വാഴിക്കാമെന്നു വന്നത്. എന്നാല്‍ ഈ രാജാവിന്റെ അധികാരാതിര്‍ത്തി നിര്‍ണയിക്കുന്ന ചരിത്രപരമായ വസ്തുതകള്‍ ഒന്നുമില്ല. ക്രിസ്ത്യാനികളുടെ രാജവംശത്തെ 'വലിയാര്‍വട്ടം' അഥവാ 'ഉന്തിയംപേരൂര്‍' (ഉദയംപേരൂര്‍) എന്നറിഞ്ഞുവരുന്നു. പില്‍ക്കാലത്ത് ഈ രാജവംശം നാമാവശേഷമാവുകയും ക്രൈസ്തവസമുദായം 'പെരുമ്പടപ്പ്' അഥവാ കൊച്ചി നാട്ടുരാജ്യാധികാരത്തിനു കീഴില്‍ വരികയും ചെയ്തു. സുറിയാനികളുടെ ചരിത്രത്തിന്റെ ഈ ഭാഗം നമ്മെ പോര്‍ത്തുഗീസുകാരുടെ ആഗമനവുമായി ബന്ധിപ്പിക്കുന്നു.

പോര്‍ത്തുഗീസുകാര്‍ രംഗപ്രവേശം ചെയ്ത ഉടന്‍, മലയാളക്കരയിലെ ക്രിസ്ത്യാനികള്‍ അവരെ സമീപിച്ചു പിന്തുണയും സംരക്ഷണയും നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. അസ്തിത്വം തെളിയിക്കാന്‍ തങ്ങളുടെ നഷ്ടപ്പെട്ടുപോയ 'ഉന്തിയംപേരൂര്‍' രാജവംശത്തിന്റെ അഥവാ കൊട്ടാരത്തിന്റെ ഉടമാവകാശരേഖയും ഡ ഗാമയ്ക്കു സമര്‍പ്പിച്ചു. ഡ ഗാമയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും താത്പര്യം, തദ്ദേശക്രൈസ്തവ ദേവാലയങ്ങളെ റോമിന്റെ മതമേല്‍ക്കോയ്മക്കു കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇക്കാരണത്താല്‍, മലയാളക്കരയിലെ ക്രൈസ്തവര്‍ പോര്‍ത്തുഗീസുകാരുമായി പുലര്‍ത്തിയ ബന്ധങ്ങളുടെ ചരിത്രം സമര്‍ഥമായ നീക്കങ്ങളുടെയും അക്രമങ്ങളുടെയും ഒരു ശൃംഖലയായിരുന്നു. ഇതിന്റെ പാരമ്യമായിട്ടാണ് ഗോവയുടെ ആര്‍ച്ച് ബിഷപ്പായി അലെക്‌സിമെനസസ്സിന്റെ ദൗത്യമുണ്ടായത്. എ.ഡി. 1598ല്‍ പോപ്പ് നിയമിച്ചയച്ച മെനസസ്സിന് ഇന്ത്യയില്‍ നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം, സിറിയന്‍ ചര്‍ച്ചിനെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തുക എന്നതായിരുന്നു. 1599-ല്‍ ബിഷപ്പ് മെനസസ്സ്, അവിസ്മരണീയമായ 'ഡിയാംപര്‍' (ഉദയംപേരൂര്‍) സൈനോഡ് (സുന്നഹദോസ്) വിളിച്ചുചേര്‍ക്കുകയും അതില്‍ വെച്ച് നെസ്‌തോറിയന്‍ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്തു. ഈ ഘട്ടത്തില്‍ 75 ക്രൈസ്തവ ദേവാലയങ്ങളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. ബിഷപ്പ് മെനസസ്സിന്റെ ആഗമനം, ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലെ മൂന്നാമത്തേതായ, ഏറ്റവും ഗൗരവതരമായ ഭിന്നിപ്പിനു വഴിവെച്ചു - റോമാ - സിറിയന്‍സ് അഥവാ 'പഴയ സഭക്കാര്‍' എന്നും സിറിയന്‍സ് അഥവാ 'പുതിയ സഭക്കാര്‍' എന്നും രണ്ടു ചേരികളായി സഭ തിരിഞ്ഞു. എന്നാല്‍ ഏറെ കഴിയുന്നതിനു മുമ്പായിത്തന്നെ കുഴപ്പങ്ങള്‍ കെട്ടടങ്ങാനിടയായി. ഡച്ചുകാരുടെ ആഗമനത്തോടെയാണിത്. അവരുടെ സാന്നിധ്യം സഭയുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ക്കും സമുദായത്തിനെതിരായ സമ്മര്‍ദ്ദങ്ങള്‍ക്കും വിരാമമിട്ടു. 1663-ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചടക്കിയതിനെ തുടര്‍ന്ന് റോമന്‍ ബിഷപ്പുമാരും പാതിരിമാരും സന്യാസിമാരും കൊച്ചി വിട്ടുപോകണമെന്ന ഉത്തരവുണ്ടായി. ഇതു സുറിയാനികളെ സംബന്ധിച്ചിടത്തോളം ചെറിയ അനുഗ്രഹമായിരുന്നില്ല.

'ഡച്ചുകാരുടെ വരവിന്നു മുമ്പായിത്തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ജാക്കോബായ ബിഷപ്പുമാരെ കുറിച്ചുകൂടി പറയുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ചരട് പൂര്‍ണമാവുകയില്ല. പോര്‍ത്തുഗീസുകാരുമായുള്ള ബന്ധത്തിന്റെ അവസാനഘട്ടത്തില്‍ സഭയില്‍ നടമാടിയ അരാജകത്വമാണ് യക്കോബായ ബിഷപ്പന്മാരുടെ സാന്നിധ്യത്തിന്നു വഴിവെച്ചത്. സുറിയാനികളെ റോമന്‍ ചര്‍ച്ചില്‍ വിലയിപ്പിക്കണമെങ്കില്‍ ബിഷപ്പുമാരേയും പുരോഹിത സംഘത്തേയും ഉന്മൂലനം ചെയ്‌തേ പറ്റൂ എന്ന സ്ഥിതിയിലേക്ക് ഇവരെ കാര്യങ്ങള്‍ കരുതിക്കൂട്ടിത്തന്നെ കൊണ്ടെത്തിച്ചിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു ധൈര്യമുള്ളവരുടെ എണ്ണം കുറവായിരുന്നില്ല. അവര്‍ പരസ്യമായി സഭചേര്‍ന്ന്, ഒരു ബിഷപ്പിന്നുവേണ്ടി, ബാബിലോണിലേക്കും അന്ത്യോഖ്യയിലേക്കും അലക്‌സാഡ്രിയയിലേക്കും ഈജിപ്തിലേക്കും നിവേദനം നടത്താന്‍ പ്രതിജ്ഞയെടുത്തു.

'ഇങ്ങനെ ചെയ്തതും 1653-ല്‍ അന്ത്യോഖ്യ, ഒരു യാക്കോബായ ബിഷപ്പായമാര്‍ ഇഗ്നേഷ്യസിനെ ഇന്ത്യയിലേക്കയക്കുകയും ചെയ്തു. ഈ തീയ്യതി മുതല്‍ക്കാണ്, ജാക്കോബൈറ്റുകള്‍ മലബാര്‍ ചര്‍ച്ചിനെ പുളിച്ചു നാറ്റാന്‍ തുടങ്ങിയത്. മാര്‍ ഇഗ്നേഷ്യസിനെ നിര്‍ദ്ദയം പിടികൂടി കടലിലേക്കെറിഞ്ഞുവെന്നാണ് സുറിയാനികള്‍ വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ കരുതുന്നത് അദ്ദേഹത്തെ ഇന്‍ക്വസിഷനു മുമ്പാകെ വിചാരണ ചെയ്യാന്‍ കൊണ്ടുപോയി എന്നാണ്. സമുദായത്തിന്റെ രോഷം ആളിപ്പടരുകയും ഇളകിവശായ ആളുകള്‍ പ്രതികാരത്തിന്നായി കൊച്ചിയിലേക്കു കുതിക്കുകയും ചെയ്തു. പോര്‍ത്തുഗീസുകാരുമായി തങ്ങള്‍ക്കിനി യാതൊന്നും ചെയ്യാനില്ലെന്നു ക്രൈസ്തവസമുദായം ഒരേ സ്വരത്തില്‍ ആണയിട്ടു പറഞ്ഞതിനപ്പുറം കൂടുതല്‍ ഗുരുതരമായി ഒന്നും സംഭവിച്ചില്ല. ഒരു കമ്പക്കയറില്‍ എല്ലാവരും പിടിച്ചു നിന്നാണ് ഈ പ്രതിജ്ഞയെടുപ്പു നടന്നത്. കയറില്‍ തൊട്ടവരെല്ലാം പ്രതിജ്ഞയില്‍ പങ്കാളികളായിരിക്കും.
'എ.ഡി. 1665 മുതല്‍ 1761 വരെ അഞ്ചു മെത്രാന്മാര്‍, വഴിക്കുവഴിയെ, സഭയുടെ (ചര്‍ച്ച്) അധ്യക്ഷപദവിയില്‍ അവരോഹിതരായി. 'മാര്‍തോമ' എന്ന പേരിലാണ് അഞ്ചു മെത്രാന്മാരും അറിയപ്പെട്ടത്. പകലോമറ്റം കുടുംബക്കാരായിരുന്നു അവരെല്ലാം. ഈ നൂറ്റാണ്ടു തുടങ്ങുംവരെയുള്ള കാലഘട്ടവും കുഴപ്പവിമുക്തമായിരുന്നില്ലെന്നു പറഞ്ഞാല്‍ മതിയാകും. തദ്ദേശ്യമെത്രാന്മാരുടെ അധികാരവും സാന്നിധ്യവുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല വിദേശ മതാധ്യക്ഷന്മാരുടെ സാന്നിധ്യമെന്നതായിരുന്നു സംഘര്‍ഷത്തിന്നാധാരം.

'ശത്രുക്കളില്‍നിന്നും മിത്രങ്ങളില്‍നിന്നും ഒരുപോലെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍മൂലം ദണ്ഡിതവും പീഡിതവും അസംഘടിതവുമായ ക്രൈസ്തവസമുദായത്തിന്റെ ചരിത്രത്തില്‍ ഉജ്ജ്വലമായ ഒരധ്യായത്തിന്റെ തുടക്കം കുറിക്കുന്നതായിരുന്നു 1806ല്‍ റവണ്ട് ക്ലാഡിയുസ് ബുക്കാനന്റെ ആഗമനം. അദ്ദേഹം ഓരോ പള്ളിയിലും നടന്നുചെന്നു വിശ്വാസികളെ നേരിട്ടു കണ്ട് അവരുടെ വികാരങ്ങളും പ്രശ്‌നങ്ങളും അവധാനപൂര്‍വം മനസ്സിലാക്കി. പോര്‍ത്തുഗീസുകാരുടെ വരവിനെത്തുടര്‍ന്നുണ്ടായ 200 വര്‍ഷക്കാലം ക്രൈസ്തവസമുദായത്തിന് എന്തു സംഭവിച്ചുവെന്ന് അത്രയും വിശദമായി അതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ചെങ്ങന്നൂരില്‍ ഒരു വികാരിയോട്, സമുദായം എങ്ങനെ ഇത്രമേല്‍ അധഃപതിച്ചു എന്നു ബുക്കാനന്‍ ചോദിച്ചതിനു ലഭിച്ച അര്‍ഥഗര്‍ഭമായ മറുപടി ഇതായിരുന്നു: 'മുന്നൂറു വര്‍ഷങ്ങള്‍ മുമ്പ് ക്രിസ്തുവിന്റെ പേരും പറഞ്ഞ് ഒരു ശത്രു പടിഞ്ഞാറുനിന്ന് ഇവിടെ വന്നു തദ്ദേശ രാജാക്കളുടെ സംരക്ഷണം തേടി ജീവിക്കാന്‍ ഞങ്ങളോടു പറഞ്ഞു. ഈ നാട്ടുരാജാക്കന്മാര്‍ക്കു കീഴില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഞങ്ങള്‍ അടിമത്തത്തിലേക്ക് താഴ്ത്തപ്പെട്ടു.' കണ്ടനാട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടത്തെ മെത്രാനുമായി സംസാരിച്ചു. ആംഗ്ലീക്കന്‍ ചര്‍ച്ചുമായി സൗഹൃദബന്ധം പുലര്‍ത്തി ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതും പ്രാദേശികമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതും അഭിലഷണീയമാവില്ലേ എന്നും ആരാഞ്ഞു. മെത്രാന്റെ അനുമതിയോടെ ഡോ: ബുക്കാനന്‍ ബ്രിട്ടീഷ് റസിഡണ്ടായ കേണല്‍ മെക്കൊളയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും രണ്ടുപേരും ചേര്‍ന്നു തിരുവിതാംകൂറിന്റെ വടക്കന്‍പ്രദേശങ്ങളും കൊച്ചിയും സന്ദര്‍ശിക്കുകയും ചെയ്തു. അങ്കമാലിയില്‍ വെച്ച് പാര്‍ച്‌മെന്റില്‍ (ചര്‍മ്മപത്രം) എഴുതിയ സിറിയക് ഭാഷയിലുള്ള ബൈബിളിന്റെ ഒരു കോപ്പി - ഇതിനു മുമ്പ് ഒരു ആയിരം വര്‍ഷമായി ഈ ബൈബിള്‍ ഒരു സിറിയന്റെ അധീനതയിലായിരുന്നു - ഡോ: ബുക്കാനന് സമ്മാനിക്കപ്പെട്ടു. ഈ ബൈബിള്‍കോപ്പി ഡോ. ബുക്കാനന്‍ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോവുകയും അവിടെവെച്ച്, അദ്ദേഹത്തിന്റെ മരണശേഷം ബൈബിള്‍സൊസൈറ്റി അത് അച്ചടിക്കുകയും ചെയ്തു. ഇതിന്റെ കോപ്പികള്‍ മലബാറിലെ ചര്‍ച്ചുകളില്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി.

'ഈ കാലത്തിനുശേഷം പകലോമറ്റം കുടുംബത്തിലെ ഏഴാമത്തേയും അവസാനത്തേയും ആളായ മാര്‍ തോമ ആയിരുന്നു മെത്രാന്‍. ഇദ്ദേഹത്തെ മെത്രോപോലീത്തയായി അഭിഷേകം ചെയ്തത് അനധികൃതമായ രീതിയിലാണെന്ന കാരണത്താല്‍ സഭാവിശ്വാസികള്‍ രണ്ടു ചേരിയായി തിരിയാനിടയായി. സ്ഥിതിഗതികള്‍ അന്വേഷിച്ചറിഞ്ഞ കേണല്‍ മണ്‍റോ അവര്‍ക്കുവേണ്ടി കോട്ടയത്ത് ഒരു സെമിനാരി പണിയാന്‍ ഏര്‍പ്പാടുണ്ടാക്കി. 1813-ലാണ് ഇതിനുള്ള തറക്കല്ലിട്ടത്. 1816-ല്‍ മര്‍തോമ ദിവംഗതനായതിനെ തുടര്‍ന്നു മിതവാദിയായ മാര്‍ദിയൊനിനസ് മെത്രാനായി വാഴിക്കപ്പെട്ടു. കേണല്‍ മണ്‍റോ തന്റെ ഗവണ്‍മേണ്ടു നിലവില്‍ വന്നതോടെ സിറിയന്‍ പുരോഹിതന്മാരെ കൊണ്ടുവന്ന് മതപാഠശാലകള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു. അങ്ങനെയാണ് റവണ്ട് തോമസ് നോര്‍ട്ടനെ സി.എം. സൊസൈറ്റി ഇന്ത്യയിലേക്ക് അയയ്ക്കാനിടയായത്. 1816, മേയില്‍ എത്തിച്ചേര്‍ന്ന നോര്‍ട്ടന്റെ സഹായത്തിന് ഇതേ വര്‍ഷം നവമ്പറില്‍ റവ. ബി. ബെയിലിയും പിന്നീട് റവ. ബേക്കറും റവ. ഫെന്നും എത്തിച്ചേര്‍ന്നു. കോട്ടയം സെമിനാരിയുടെ ചുമതല റവ. ഫെന്‍ ഏറ്റെടുക്കാനും ഇടയായി. തിരുവിതാംകൂര്‍ ഗവണ്‍മെണ്ട് - അതിന്റെ ദിവാനും റസിഡണ്ടും കേണല്‍ മണ്‍റോ ആയിരുന്നു - കോട്ടയം സെമിനാരിയുടെ സംരക്ഷണത്തിനായി 20,000 രൂപയും കല്ലടയില്‍ (മണ്‍റോ തുരുത്ത്) ഒരു വലിയ എസ്റ്റേറ്റും നീക്കിക്കൊടുത്തു. ഇതിനും പുറമേ, ബൈബിള്‍ തര്‍ജമയ്ക്കും വിതരണത്തിനുമായി മറ്റൊരു 8000 രൂപയും തിരുവിതാംകൂര്‍ ഗവര്‍മ്മേണ്ട് അനുവദിച്ചുകൊടുത്തു. ക്രൈസ്തവസമുദായത്തിന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി 3000 സ്റ്റാര്‍ പഗോഡ ബഹു. ഈസ്റ്റിന്ത്യാ കമ്പനിയെക്കൊണ്ട് നിക്ഷേപിപ്പിക്കാനും റസിഡണ്ടിന്നു സാധിച്ചു. മാര്‍ദിയോന്യസ്യൂസ് കാലം ചെയ്യുകയും പകരം കോട്ടയത്തെ ഒരു കുടുംബക്കാരനായ മറ്റൊരു മാര്‍ദിയോന്യസ്യുസ് മെത്രാനായി വാഴിക്കപ്പെടുകയും ചെയ്തതോടെ സഭ പൂര്‍വാധികം ഉത്കര്‍ഷപ്പെട്ടു. 1810 മുതല്‍ 1819 വരെ റസിഡണ്ടായി അധികാരത്തിലിരുന്ന കേണല്‍ മണ്‍റോവാണ് മുഖ്യമായും സിറിയന്‍ ക്രിസ്ത്യന്‍ ഉത്കര്‍ഷത്തിന്ന് കാരണഭൂതനെന്നു എടുത്തുപറയേണ്ടതുണ്ട്.

'സഭാചരിത്രത്തിന്റെ അടുത്തതും അവസാനത്തെതുമായ ഭാഗം ചുരുക്കം വാക്കുകളില്‍ ഉപസംഹരിക്കാം. മതപ്രചാരണത്തിനു വന്ന മിഷിനറിമാരുമായുള്ള സൗഹൃദബന്ധം സിറിയന്‍ ചര്‍ച്ച്, കുബുദ്ധികളായ ചിലരുടെ ഉപജാപങ്ങള്‍ മൂലം, എങ്ങനെ വിച്ഛേദിക്കാനിടയായി എന്നും, സെമിനാരിക്കു നീക്കിക്കൊടുത്ത ധര്‍മ്മസ്ഥാപനസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒരു സ്‌പെഷ്യല്‍ കമ്മറ്റി എങ്ങനെ പരിഹരിച്ചുവെന്നും, അന്ത്യോഖ്യയില്‍വെച്ച് രാജ്യത്തിന്റേയും സമുദായത്തിന്റെയും ചരിത്രത്തില്‍ ഇദംപ്രഥമമായി മെത്രാനായി വാഴിക്കപ്പെട്ട അന്തരിച്ച മാര്‍ അത്‌നാസ്യൂസ്, ബൈബിള്‍ ശിക്ഷണങ്ങള്‍ക്കനുരോധമായി എങ്ങനെ സഭാപരിഷ്‌ക്കാരത്തിന്നു ശ്രമിച്ചുവെന്നും, ബ്രിട്ടീഷ് റസിഡണ്ടായ ബല്ലാര്‍ഡിന്റെ സ്വാധീനംമൂലം എങ്ങനെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സെമിനാരിയുടെ വസ്തുവഹകളില്‍ സ്‌പെഷല്‍ കമ്മറ്റിയുടെ മാധ്യസ്ഥവിധിപ്രകാരം അവര്‍ (സര്‍ക്കാര്‍) ഏറ്റെടുത്ത ഭാഗം പുനഃസ്ഥാപിച്ചു കൊടുത്തുവെന്നും, സുറിയാനി സഭ എങ്ങനെ ആഭ്യന്തരവഴക്കുകള്‍ മൂലം അസ്വസ്ഥനായെന്നും, സമുദായം എങ്ങനെ പുതിയ പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോവാന്‍ ഇടയായെന്നും വെളിപ്പെടുത്തുന്നതാണ് കഥ.'

1 മനിക്കിയന്‍ മതസ്ഥാപകന്റേയും ഇതിനും വളരെ പിന്നീടുള്ള കാലഘട്ടത്തില്‍ ജീവിത്ത തമിള്‍ പരിഷ്‌കര്‍ത്താവായ മാണിക്യവാചകരുടെയും പേരുകള്‍ ഇവിടെ കൂട്ടിക്കുഴയ്ക്കുകയാണെന്നു തോന്നുന്നു.
2. ധൈര്യശാലികള്‍, ധീരന്മാര്‍ എന്ന അര്‍ഥത്തിലും ചിലപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
3. ചെമ്പോലപട്ടയം കകക ആണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ദക്ഷിണദേശ ക്രിസ്ത്യന്‍ കുടിയേറ്റ (കോളണി)ക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പട്ടയം. പട്ടയം കക ആവട്ടെ, ഉത്തരദേശകുടിയേറ്റക്കാരെ സംബന്ധിച്ചുള്ള അവകാശരേഖയും.
4. ക്രൈസ്തവസമുദായമൂപ്പന് (തലവന്‍) ചേരമന്‍ ലോകത്തിലെ (കേരളം) 'വ്യാപാരമുഖ്യന്‍' എന്ന പദവിയാണ് പട്ടയാധാരത്തില്‍ കല്‍പിച്ചുകൊടുത്തിരിക്കുന്ന സ്ഥാനം. 'മാണിഗ്രാമത്തിന്റെ അധീശന്‍' എന്ന പദവിയും നല്‍കിയിട്ടുണ്ട്.
(മലബാര്‍ മാന്വല്‍ എന്ന പുസ്തകത്തില്‍ നിന്ന്)


6/12/2013

സമര്‍പ്പണം..!

അച്ചോ  .!!  ഞാന്‍   വളരെ  അധികം  വേദനിക്കുന്നു...കടുത്ത  സഹനങ്ങളില്‍ കൂടെയാണ്  കടന്നു  പോക്കുന്നത്  അച്ചന്‍ എനിക്ക്  വേണ്ടി  പ്രാര്‍ത്ഥിക്കണം..
"അയാള്‍  പറഞ്ഞു..."
എന്താണ്  തോമാച്ചാ താങ്കളുടെ  സഹനവും  വേദനയുമൊക്കെ  ...?  അച്ചന്‍  അയാളോട്  തിരക്കി..
ഭാര്യക്ക്‌  എന്നോട്  പണ്ടത്തെ പോലെ  സ്നേഹമില്ല...
മക്കള്‍ അനുസരിക്കുനില്ല....
മരുമക്കള്‍  ബഹുമാനിക്കുനില്ല ....
പെന്‍ഷന്‍ പറ്റിയപ്പോള്‍  10ലക്ഷം ബാങ്ക്ബാലൻസ്ഉണ്ടായിരുന്നു ഇപ്പോൾ കൈയ്യിൽ പൈസയില്ല......
"എല്ലാം  കേട്ടുകഴിഞ്ഞു  അച്ചന്‍  ചോദിച്ചു..."
ലയണ്‍സ്‌ ക്ലുബ്ബിന്റെ  മുന്‍പില്‍  തോമാച്ചന്റെ  കാര്‍ ഒക്കെ കാണാറുണ്ടല്ലോ . ക്ല്ബ്ബില്‍  ഒക്കെ  സജീവമാണോ...?
എന്നാ  പറയാനാ അച്ചാ... എന്ത്  സജീവം . 4000 രൂപ  മാസവരി  കൊടുക്കുന്നു .പൈസ ഇല്ലാത്ത  കൊണ്ട്   പ്രവര്‍ത്തനങ്ങളില്‍  സജീവമാകാന്‍ പറ്റുനില്ല.
അച്ചന്‍  ഒന്ന്  ഇരുത്തി  മൂളി.  എന്നിട്ട്  പറഞ്ഞു..
എന്താണ്  തോമാച്ച  ഈ  പ്രവര്‍ത്തനം..?  സാത്താന്റെ  വെള്ളം  സേവിക്കലാണോ...?
അത്  അച്ചാ....പിന്നെ....വല്ലപ്പോഴും....!!
അത്  പോകട്ടു ...തോമാച്ചനു എവടെ നിന്നാണ്  ഈ  4000 രൂപ  മാസവരി  കൊടുക്കാന്‍  കിട്ടുന്നത് ..?
മൂത്തവന്‍ മാര്  രണ്ടു  പേരും  ഗള്‍ഫില്‍  നിന്ന്   5000 രൂപ  അയച്ചു  തരും.  ഇളയവന്‍  വീട്  നടത്തികൊള്ളും..എനിക്ക്  ഈ  പതിനായിരം  രൂപ  എന്താവാനാ...?
തോമാച്ചന്‍ ഒരു  കാര്യം ചെയ്യ്...  "അച്ചന്‍ പറഞ്ഞു "
എന്നതാ  അച്ചാ..?
നമ്മുടെ  പള്ളി  പെരുനാളിനോട്  അനുബന്ധിച്ച്  ഈ പ്രാവിശ്യം  വെടികെട്ടില്ല  , അതിനു പകരം  എന്റെ  കരിസ്മാടിക്  ധ്യാന പ്രസംഗമാണ് . തോമാച്ചന്‍  അതില്‍ പങ്കെടുക്കു....
പിന്നെ  വരുമ്പോള്‍  5000 രൂപയും  കൊണ്ട്  പോരു.....
അത്  എന്തിനാ  അച്ചാ.....? അയാള്‍  ചോദിച്ചു..
സമര്‍പ്പണം .....ദൈവത്തിനു....!
സമര്‍പ്പണം   അതിലുമുണ്ടല്ലോ    "പണം.."
അയാള്‍  ആത്മഗതം  പറഞ്ഞു.....  

  
 

6/03/2013

സ്മൃതി മഴ ..!!

ഓര്‍മ്മകളിലേക്ക്   ഒരു  മടക്കയാത്രയാണ്‌  നമ്മള്‍  മുതിര്‍ന്നവര്‍ക്ക്  ജൂണ്‍ മാസം  സമ്മാനിക്കുന്നത് . ഒരിക്കലും  ക്ലാവ് പിടിക്കാത്ത  ഓര്‍മ്മകള്‍ . പുത്തന്‍  ഉടുപ്പിന്റെയും  പുസ്തകത്തിന്റെയും മണവുമായി  ആദ്യദിവസം പള്ളികുടത്തിലേക്ക്  പോകുമ്പോള്‍  വന്നെത്തുന്ന  മഴ .മഴത്തുള്ളികള്‍  മേലാകെ നനയ്ക്കും .പുസ്തകം നനയാതിരിക്കാന്‍  മാറോടു ചേര്‍ത്ത് പിടിയ്ക്കും ,ഇടവഴികളിലൂടെ  ചെളിവെള്ളം തെരിപ്പിച്ചൊരു  യാത്ര . മഴവെള്ളത്തില്‍  കടലാസ് തോണി ഓടിച്ചു കളിക്കുമ്പോള്‍  ആദ്യമണിയടിക്കും .പിന്നെ അന്തംവിട്ടുള്ള ഓട്ടം ക്ലാസ് റൂമിലേക്ക്‌ .
കുട്ടി കാലത്തെ കുറിച്ചുള്ള സ്മൃതി മഴ . ഈ ഓര്‍മ്മകളാണല്ലോ ഓരോ  നിമിഷവും  മഴ ഒഴുക്കില്‍  പുറകൊട്ട്  സഞ്ചരിക്കുന്നത് .ഓരോ മനസ്സിലും എന്തൊക്കെയോ  ഓര്‍മ്മകള്‍ നിരയുന്നുണ്ടാവും .അക്ഷരം പഠിപ്പിച്ച പള്ളികുടങ്ങള്‍ ,സ്നേഹിച്ചും ,ശാസിച്ചും ,പഠിപ്പിച്ച  ഗുരുക്കന്മാര്‍ .
സ്മൃതി മഴയുടെ  താള നിബന്ധമായ സംഗീതം എല്ലാരും കേള്‍ക്കുനില്ലേ.?  ചെളി മുകുളങ്ങള്‍  പോലെ  ചിതറി തെറിക്കുന്ന  സ്മൃതി  മഴ. !!
നാടിന്‍റെ  പുതിയ പ്രതീക്ഷയാണ്  ഇന്ന്  പള്ളികൂടത്തിലേക്ക് ഏത്തുന്നത്‌. അക്ഷരം പഠിച്ചു മിടുക്കരായി വളരണം എന്ന്  ഉപദേശിക്കുമ്പോള്‍ , നന്മ തിന്മ തിരിച്ചറിഞ്ഞു  നല്ല മനുഷ്യരായി  വളരണമെന്നു  അടിവരയിടുന്നുണ്ട്  ഓരോ  അധ്യാപകനും, രേക്ഷിതാവും. അറിവ്  അഗ്നിയാണ്  എല്ലാ തിന്മകളെയും  കരിച്ചു കളയാന്‍ ശേഷിയുള്ള അഗ്നി .അക്ഷരം  വെളിച്ചമാണ്  ഇരുട്ട് മൂടിയ ചിന്തകളില്‍ നിന്ന് .ദുഷിച്ച ചിന്തകളില്‍ നിന്ന്  മാറി നടക്കാന്‍ വഴികാട്ടിയാകുന്ന വെളിച്ചം.
ഓരോ  പള്ളികുടങ്ങളും  സ്വയം പ്രകാശിക്കുന്ന  ഗോപുരമാകണം ,അധ്യാപകരില്‍  നിന്ന്  കിട്ടുന്ന  നല്ല  പാഠങ്ങള്‍  നാളെ  ഈ സമൂഹത്തെ  ഇരുട്ടില്‍  നിന്ന് അകറ്റും.
വളരെ  പ്രശസ്തമായ  ഒരു  വാക്യമുണ്ട്. : "THE  MASTER  IS  A SWIMMING POOL , WHERE YOU CAN LEARN HOW TO  SWIM"
"നീന്തല്‍  അഭ്യസിപ്പിക്കുന്ന  ഗുരുവാണ് നീന്തല്‍ കുളം . എങ്കില്‍ , വിദ്യ വിജയകരമായി  പൂര്‍ത്തിയാക്കുമ്പോള്‍  നിനക്ക്  ഈ കടല്‍ മുഴുവന്‍ നീന്തികടക്കാമെന്ന് ."
കളിമുറ്റത്ത്  നിന്ന്  അക്ഷര മുറ്റത്തേക്ക്   പോകുന്ന  എല്ലാ  കുരുന്നുകള്‍ക്കൊപ്പം ഓര്‍ത്തെടുക്കാം നമുക്കും   ഈ  വാചകം.......

 

5/30/2013

വെറുതെയല്ല ഭാര്യ....!!

രാവിലെ ബെഡില്‍ കിടന്നു കൊണ്ട് ഒരു കണ്ണടച്ച് മറ്റേ കണ്ണ് പതുക്കെ തുറന്നു നോക്കി .

"ഇവള് ഏഴുനെല്‍ക്കുനില്ലേ മണി പത്തായല്ലോ ...!" നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ ഉറങ്ങിക്കോട്ടു . ആത്മഗതം പറഞ്ഞു.

പതുക്കെ ഏഴുനേറ്റു .ദൈവത്തെ ഒന്നും വിളിച്ചില്ല . ഇപ്പൊ ആ പതിവ് ഒക്കെ എവെടെയോ നഷ്ടപെട്ടു.
...
അടുക്കളയില്‍ കയറി അരി കഴുകി അടുപ്പ് കത്തിച്ചു .. ദൈവമേ ..! എന്ന് വിളിച്ചു . കത്തിക്കുന്ന വഴിയില്‍ കൈ ഒന്ന് പൊള്ളി. ഇപ്പോള്‍ ദൈവം തന്നെ പുള്ളിയെ വിളിക്കാന്‍ ഓരോ കാരണം കൊണ്ട് തരും .

കണ്ണില്‍ നിന്ന് എണ്ണയും ,സുഗന്ധവും ഒഴുക്കും. ചങ്ങല കിലുക്കും.

"പ്രാര്‍ത്ഥിക്കാന്‍ ദൈവത്തെ വിളിക്കാനും ഓരോരോ കാരണങ്ങളെ ....!"

"ദൈവമേ ..! " വിളി . ദൈവം കേട്ടില്ലങ്കിലും ഭാര്യ കേട്ടു....

അവള്‍ ഏഴുനേറ്റു വന്നു ..

ഇങ്ങോട്ട് മാറ് ഞാന്‍ ചെയ്തോളാം ...

"രോഗി ഇചിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല്.."

നേരെ കേറി ഫേസ് ബുക്കിലേക്ക് ..കാലത്തും വൈകിട്ടും ദൈവത്തെ വിളിക്കേണ്ട ആവിശ്യകതയെ കുറച്ചു ചര്‍ച്ചകളില്‍ സജീവം പങ്കെടുത്തു....

ചര്‍ച്ച ചെയ്തു ക്ഷീണിച്ച എനിക്ക് ഭാര്യ മുട്ട കറിയും ഇടിയപ്പവുമായി ഏത്തി....

ഇത് എന്താ ഇടയപ്പതിനു ഒരു ഷേപ്പ് ഇല്ലാതെ...?

ഭാര്യ ഒന്നും മിണ്ടുനില്ല ....

ഇനി ഒരു നാലു എണ്ണം കൂടെ മതി ഇത് ഒന്ന് ഉണ്ടാക്കിയേരു...

അവള്‍ എന്റെ കയ്യില്‍ ഇടിയപ്പ കുറ്റി മാവു നറച്ചു കയ്യില്‍ തന്നു...

ഇതൊക്കെ എന്ത് ....? ഇതിനു അപ്പുറം നമ്മള് ചെയ്തേക്കുന്നു ഹല്ലാ പിന്നെ ..!!

സാധാ മട്ടില്‍ ഒന്ന് പ്രസ് ചെയ്തു നോക്കി ...ഇത് വരുനില്ലല്ലോ ... പിന്നെ കുറേശ്ശ ശക്തി യര്‍ജിച്ച്ചു . പിന്നെ ഏഴുനേറ്റു നിന്ന് സര്‍വ്വ ശക്തിയും എടുത്തു ഞെക്കി...

രണ്ടെണ്ണം ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തെ വീണ്ടും വിളിച്ചു....!!

ഈശ്വര ഇത് ഇവള്‍ എങ്ങനെ ഇത്രേം എണ്ണം ഉണ്ടാക്കി ...?

എടി ...! ഇനി രണ്ടെണ്ണം കൂടെ ഉണ്ടാക്കാനുള്ളു, അത് നീ ഉണ്ടാക്കിക്കോ .... ഞാന്‍ ഒന്ന് ബാത്‌റൂമില്‍ പോയിട്ട് വരാം....!!!

സുഹൃത്ബന്ധങ്ങള്‍....!!

ഒരു  അവിധി കാലത്ത്  വീട്ടില്‍  ഏത്തിയപ്പോളാണ്  പപ്പാ  പറഞ്ഞത്  .
എടാ..!  വീട്  ഒന്ന്  പെയിന്റ്  അടിക്കണം ..
ശെരി.. നമുക്ക്   സുകുമാരന്‍  സാറിനെ  വിളിക്കാം..
സുകുമാരന്‍  സര്‍ . എന്നെ  അഞ്ചാം  ക്ലാസില്‍  ടൂഷ്യന്‍  പഠിപ്പിച്ച ആളാണ് .  അന്ന്  മുതല്‍  ഞാന്‍  അദ്ധേഹത്തെ  പേരിന്റെ  കൂടെ  " സര്‍ ' എന്ന്  ചേര്‍ത്ത്  വിളിക്കാറുണ്ട്..
പഴയ  ഒരു  പ്രിഡിഗ്രി  ക്കാരന്‍ . സാമ്പത്തീക   ബുദ്ധി മുട്ട് കാരണം  പഠിക്കാന്‍  നിവൃത്തി  ഇല്ലാത്   ജോലി  തേടി  അലഞ്ഞു.  ഒടുവില്‍  നാട്ടില്‍  പെയിന്റിംഗ്  മായി  നടക്കാന്‍  വിധിക്കപെട്ട  മനുഷ്യന്‍.
പേരിന്റെ  കൂടെ  സര്‍  എന്ന്  വിളിക്കുമ്പോ ആ മനുഷ്യന്റെ  കണ്ണുകളില്‍  നിറയുന്ന  പ്രകാശം ഞാന്‍ പലപ്പോഴും  കണ്ടിട്ടുണ്ട്..  ഒന്നും  നേടാത്  പോയവന്‍  എന്തൊക്കെയോ  നേടി  എന്ന്  തോന്നുന്നത്  ഈ  വിളിയിലാണോ ..?
പിറ്റേ  ദിവസം  സുകുമാരന്‍ സാറും  കൂടെ  നാലു പേരും  എന്റെ  വീട്ടില്‍  ഏത്തി .
ഗള്‍ഫ്‌ കാരന്റെ ജാഡയോട്  പുത്തന്‍  മണം മാറാത്ത  ലുങ്കിയും  ഉടുത്തു ,വര്‍ഷങ്ങളായി പാന്റും  സോക്സും  ഇട്ടു  സൂര്യപ്രകാശം ഏല്‍ക്കാത്തത് കാരണം  വെളുത് വിളറിയ  കാലും  പൊക്കി  അരമതിലില്‍  വെച്ച്  ഇരിക്കുകയായിരുന്ന എന്നെ  അതില്‍  ഒരു മുഖം എവെടെയോ കണ്ടു  മറന്നത് പോലെ ..
സ്മൃതിയുടെ  പരപ്പില്‍  ആ  മുഖം  എനിക്ക്  ഓര്‍മ്മ വന്നു   എന്റെ  കൂടെ  അഞ്ചാം  ക്ലാസ് മുതല്‍  പത്ത് വരെ പഠിച്ച  " സുരേന്ദ്രന്‍  " സ്കൂള്‍  വിട്ടതിനുശേഷം  ഞങ്ങള്‍  തമ്മില്‍  കണ്ടിരുനില്ല . സ്കൂള്‍  വിദ്യാഭ്യാസം  കഴിഞ്ഞു  എവെടെയോ  പഠിക്കാന്‍  പോയി  എന്നാണ്  ഞാന്‍  ധരിച്ചിരുന്നത് പക്ഷെ  ഒരു തരത്തിലും  ബന്ധപെട്ടിരുനില്ല .
പത്തു  പന്ത്രെണ്ട്  കൊല്ലത്  വിടവ്  ഉണ്ടായിരുന്നു  ഞങ്ങള്‍  തമ്മിലുള്ള കൂടികാഴ്ചയ്ക്ക് .എന്റെയും  സുരേന്ദ്രന്‍  രൂപം മാറി, പുതിയ  സുരേന്ദ്രനെ സ്വീകരിക്കാന്‍  ഞാനും  എന്നെ സ്വീകരിക്കാന്‍ അയാളും മനസ്സ്  കുറച്ചു ബുദ്ധിമുട്ടി.
ക്ലാസ്സില്‍  ഏറ്റവും  നന്നായി  പഠിച്ചിരുന്ന  കുട്ടിയായിരുന്നു  അയാള്‍ . മിക്കവാറും   പരീക്ഷകള്‍ക്ക്  അയാള്‍  ആയിരുന്നു ഒന്നാമന്‍ . മനോഹരമായിരിന്നു  അയാളുടെ  കയ്യക്ഷരങ്ങള്‍ .ഒളിച്ചും  പാത്തും അയാളുടെ  ബുക്കിലെ  കണക്കുകളുടെ ഉത്തരം ഞാന്‍  എന്റെ  ബുക്കില്‍  പകര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍  അയാള്‍  എനിക്ക് ഏതിരെ പരാതി  കൊടുക്കുകയും  ചെയ്തു..കണക്കു  സാറിന്റെ  ചൂരല്‍ കഷായത്തോടൊപ്പം . ഒരു  ഉപദേശവും  എനിക്ക്  കിട്ടി .
കണക്കില്‍  ഉത്തരം  കിട്ടേണ്ടത്  ചിന്തിച്ചി ട്ടാണെന്നും .മറ്റുള്ളവരുടെ  പകര്‍ത്തി  ഏഴുതിയിട്ടല്ല.
ഞങ്ങള്‍  സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  . എനിക്ക്  ഒന്ന് രണ്ടു  ഫോണ്‍കോള്‍ വന്നു. തിരക്കാണെങ്കില്‍ പൊയ്ക്കോ. അയാള്‍  പറഞ്ഞു. തിരക്കില്ലന്നു നടിക്കാന്‍  ഞാന്‍ ശ്രേമിച്ചു. പക്ഷെ , മനസ്സു  അപ്പോഴും  സ്വീകരിക്കാന്‍  മടിച്ചുനിന്നു. ചിരിക്കുന്നുണ്ട്  ,സംസാരിക്കുന്നുണ്ട് .പക്ഷെ  ആ  പഴയ  ആളല്ല  മുന്പിലിരിക്കുന്നത്‌ എന്നൊരു  തോന്നല്‍ .അയാള്‍ക്കും  എന്തോ  സംഭവിക്കുന്നുണ്ട്  എന്നൊരു തോന്നല്‍. എങ്കില്‍  ഞാന്‍  എന്റെ  പണി  യെടുക്കെട്ടു  എന്ന്  പറഞ്ഞു  അയാള്‍  ഭിത്തിയില്‍  ഉരക്കാന്‍ തുടങ്ങി.. പണി തുടരുന്നതിന്  ഇടയ്ക്ക്  ഞങ്ങള്‍  കണ്ടു  മുട്ടി  എന്തൊക്കെയോ  സംസാരിച്ചു .
ഇടയ്ക്കു വിളിക്കാം എന്നു പറഞ്ഞ് പരസ്​പരം മൊബൈല്‍ നമ്പര്‍ കൈമാറിയെങ്കിലും ഞങ്ങള്‍ പിന്നെ വിളിച്ചതേയില്ല. ആ കൂടിക്കാഴ്ചപോലും ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഞാന്‍. അയാളും ഒരു പക്ഷേ, അങ്ങനെ ശ്രമിക്കുകയാവാം.

സുരേന്ദ്രന്‍  ഒറ്റപ്പെട്ട സംഭവമല്ല. പഴയ  കൂട്ടുകാരെ കാണുമ്പോള്‍ പലപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്. പഴയ കാലവും പുതിയ കാലവും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. എത്രയും വേഗം രക്ഷപ്പെട്ടാല്‍ മതി എന്ന തോന്നലാണ് പലപ്പോഴും രണ്ടുപേര്‍ക്കും ഉണ്ടാവാറുള്ളത്.
ചിലപ്പോളൊക്കെ   ചിന്തകള്‍   എന്തിനു  നാട്ടില്‍  പോകണം  എന്നാണ്. നാട്ടില്‍  പോയിട്ട്  എന്ത്  കാര്യം , കൂട്ടുകാര്  ആരുമില്ല  . ഞാന്‍  ഇന്നടത്തെ  ,ഇന്നാരുടെ  മകന്‍  എന്ന്  പറഞ്ഞു  കൊടുക്കേണ്ട  ഗതികേടാണ്  പലപ്പോഴും.
സുഹൃദ്ബന്ധങ്ങള്‍  സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  സൈറ്റുകളിലാണ്  സൌകര്യം .  എന്നാണ് എന്റെ പക്ഷം. എത്ര അകലെയുള്ളവരുമായും ബന്ധം സ്ഥാപിക്കാം. അകലെയും അടുത്തും ഉള്ളവരെ നമുക്കു വേണ്ടത്ര അകലത്തു നിര്‍ത്താം. വേണ്ട എന്നു തോന്നിയാല്‍ സൈന്‍ ഔട്ട് ചെയ്യാം. എത്ര സൗകര്യം!

 

5/24/2013

പുണ്യവാളനും കുന്തവും.....

വീട്ടില്‍  ഇരുന്നു  ബോറടിച്ചപോള്‍  വെറുതെ  പള്ളിപറമ്പില്‍  നടക്കാന്‍  ഇറങ്ങിയതാ ഞാന്‍.

ഗീവര്‍ഗീസ്  പുണ്യവാളന്റെ  രൂപത്തിന്  അടുത്ത്  ചെന്നപ്പോള്‍ , ആദി പാപത്തിലെ അഭിലാഷയുടെ  മുന്‍പില്‍   നീലയും  വെള്ളയും  കലര്‍ന്ന  ഒരു  വലിയ  പ്രകാശം  വരുന്ന  പോലെ  ഒരു  വട്ടം..
ആദ്യം  കരുതിയത്‌  കര്‍ത്താവിന്റെ  രണ്ടാമത്തെ  വരവ്  വല്ലതുമാണോയെന്നാണ്.

പെട്ടന്ന്  ഡോള്‍ബി   ഡിജിറ്റല്‍    ഒരു   സൌണ്ട്  കേട്ടു..

നീ  യാഹൂ  മെസ്സഞ്ചറിലെ  കേരള  ചാറ്റ് റൂം  ഏട്ടില്‍  . ഇന്നലെ  രാത്രി  പന്ത്രെണ്ട്  മണിക്ക്  ഒരു  പെണ്ണിനെ  നിന്റെ  വയസ്സ്  മറച്ചു  വെച്ച്  പറ്റിച്ചു . കൂടാത് ഒരു  ഗള്‍ഫ്‌ കാരന്റെ  ഭാര്യയെ  നീ ആറാം  പ്രമാണം  ലെന്ഘി ക്കാന്‍  പ്രേരിപ്പിച്ചു. അതിനുള്ള  ശിക്ഷയായി  നിന്നെ  ഈ കുന്തം  കൂത്തി  കൊല്ലട്ടു...
അത്  കേട്ടതും  കുന്തം  എന്റെ  നേരെ .  ബാലരമയില്‍  കൂട്ടൂസന്റെ  പുറകെ  കുന്തം  വരുന്നത്  കണ്ടിട്ട് അത് പോലെ യല്ലോ  കര്‍ത്താവെ  എന്ന്  ഉറക്കെ  വിളിച്ചു.

സത്യത്തില്‍   എന്നെ  പുണ്യാളന്‍  തെറ്റിദ്ധരിച്ചതാ , അത്  ഞാനല്ല  എന്റെ  പഴയ സഹമുറിയനാ  , ഞാന്‍  അവനെ  സഹായിച്ചതാ  .
കല്യാണം  കഴിഞ്ഞു  ആക്രാന്തം  മൂത്ത്  വന്നവന്  ഞാന്‍  എന്റെ   സിസ്റ്റം  കടം  കൊടുത്താതാ.. അത്രേ  ഞാന്‍  ചെയ്തുള്ളൂ..

എവടെ  ആര്  കേള്‍ക്കാന്‍ .?

പുണ്യവാളനും   കുന്തവും  കലിപ്പില്‍  തന്നെ ...!

ഞാന്‍   വെച്ച്  പിടിച്ചു  . ശവകൊട്ടയുടെ  മതില്‍  ചാടാന്‍  നോക്കിയപ്പോള്‍ . മതിലിനു  പുരത്ത്  ആത്മാക്കള്‍   കല്ലും , പത്തലുമായി  നില്‍ക്കുന്നു.  കൂട്ടത്തില്‍  എന്റെ  വെല്യപ്പനും  വെല്യമ്മയുംയുണ്ട് . 

വല്യപ്പന്‍  കയ്യിലിരുന്ന  പത്തില്‍  വീശി  ഒരണ്ണം  തന്നു .

അറിയാവുന്ന  പോലീസുകാരന്‍  രണ്ടിടി  കൂടുതല്‍  തരുമെന്ന്  പറയുന്നത്  സത്യം.

താഴെ  വീണ എന്നെ വല്യമ്മ  കയ്യില്‍  ഇരുന്ന  കരിങ്കില്‍  വെച്ച്  ഒറ്റ  കീറു.

കുന്തം  അടുത്തടത് വരുന്നു . ഞാന്‍  കോളിളക്കത്തില്‍   ജയന്‍  ഹെലികോപ്റ്ററില്‍  ഞാലുന്ന  പോലെ   ഞാലാന്‍  റെഡി യായി  നിന്നു.

കുന്തം  അടുത്തെത്തി  ഒറ്റച്ചാട്ടം   ഭാഗ്യം  പുണ്യവാളന്റെ  കുന്തത്തിന്റെ  അറ്റത് തന്നെ  പിടി  കിട്ടി .

നിങ്ങള്  ഇന്നലെ രാത്രി  ഏതു  കെ .എസ. ര്‍. ടി. സി . ബസിലാ  യാത്ര ചെയ്തതു  .? രാവിലെ  ഏഴുനേറ്റ എന്നോട്  ഭാര്യയുടെ  ചോദ്യം .

അത്  എന്തേ..?

നിങ്ങളെ  ഇന്നലെ  ഭയങ്കര  ഞാലിച്ച ആയിരുന്നല്ലോ ...?

നാറ്റകേസില്‍  പെട്ട്.  കുന്ത മുനയിലായിരുന്നു ..എന്നൊന്നും  പറഞ്ഞു  തിരുത്താന്‍  ഞാന്‍  പോയില്ല..

പെണ്ണല്ലേ ...?
 

5/23/2013

ശ്രേഷ്ടമായി എന്റെ മലയാളം..!

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കി  കേന്ദ്ര സര്‍ക്കാര്‍  ഉത്തരവ്  ഇറക്കിയിരിക്കുന്നു . രണ്ടായിരത്തി  പതിമൂന്നു  മെയ്‌  ഇരുപത്തി മൂന്ന്  മലയാളിയുള്ളടത്തോളം കാലം അവന്റെ  ഹൃദയത്തില്‍ ചേര്‍ത്ത് വെക്കും.    മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ്  കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്..

രണ്ട് പ്രധാന തടസ്സ വാദങ്ങളാണ് ഭാഷയുടെ ശ്രേഷ്ഠ പദവിയെ സംബന്ധിച്ച് ഉയര്‍ന്നുവന്നത്. ഒന്ന് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ പ്രാചീനവും സമ്പന്നവും ക്ലാസിക്കല്‍ പദവിക്ക് അര്‍ഹവുമാണ് മലയാള ഭാഷ എന്നതായിരുന്നു. രണ്ടാമത്തെ വാദം മലയാളത്തിന് അവകാശപ്പെടാവുന്ന വലിയ പ്രാചീനതയോ ചരിത്രപരമായ പാരമ്പര്യമോ ഇല്ലെന്നതായിരുന്നു. ഈ രണ്ട് വാദങ്ങളും പ്രശ്‌നങ്ങളുടെ രണ്ട് അറ്റങ്ങളാണ്. ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുന്നതോടെ വന്നുചേരുന്ന ആനുകൂല്യങ്ങള്‍ മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി ഉപയോഗിക്കാം എന്ന ലക്ഷ്യം പ്രാഥമികമായും ആദ്യത്തെ വിഭാഗത്തിനുണ്ട്. അതില്‍ പന്തികേടൊന്നുമില്ലതാനും. എന്നാല്‍ അവര്‍ അവകാശപ്പെടുന്നതുപോലെ തമിഴിനൊപ്പം പ്രാചീനതയൊന്നും മലയാളത്തിന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ രണ്ടാമത്തെ കൂട്ടര്‍ പറയുന്നത് പ്രാചീനതയുടെയും ചരിത്രത്തിന്റെയും മാത്രം അടിസ്ഥാനത്തിലാണ് ഭാഷയുടെ പ്രാധാന്യത്തെ വിലയിരുത്തേണ്ടത് എന്നാണ്. ഇത് തികച്ചും അപ്രസക്തമാണ്. കാരണം ഭാഷാ രൂപം കൊണ്ടതിനുശേഷമുള്ള കാലത്തെ എടുത്ത് പരിശോധിച്ചാലും സാഹിത്യ, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളില്‍ വലിയ നേട്ടങ്ങള്‍ മലയാളം കൈവരിച്ചിട്ടുണ്ട്. പ്രാചീനതയും പാരമ്പര്യവും കൊണ്ടുമാത്രം ഭാഷ നില നില്‍ക്കില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്‌കൃതം. മനുഷ്യരുടെ നിത്യജീവിതത്തിന് ഉതകുന്നില്ലെങ്കില്‍ ഭാഷ എത്ര മഹത്തരമായാലും പ്രയോജനമില്ല.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ മാതൃഭാഷയാണ് മലയാളം. മൂന്നരക്കോടി ജനങ്ങള്‍ അവരുടെ നിത്യ ജീവിത വ്യവഹാരത്തിന് ഉപയോഗിക്കുന്ന ഭാഷ. ചരിത്രപരമായ പഴക്കത്തെ അതിലംഘിക്കുന്നതാണ് നിത്യ ജീവിതത്തിലെ ഭാഷയുടെ ഈ പ്രയോഗക്ഷമത. ലോക ഭാഷകളില്‍ മാതൃഭാഷയെന്ന നിലയില്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ഇരുപത്തിയേഴാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. ഗ്രീക്കിനെക്കാളും സ്വിസ് ഭാഷയെക്കാളും ഏറെയാണ് മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം എന്നു കാണാനാവും.
വൈജ്ഞാനിക മേഖലയില്‍ ഭാഷ നല്‍കിയിട്ടുള്ള സംഭാവനകളാണ് ശ്രേഷ്ഠ ഭാഷയുടെ മറ്റൊരു അളവുകോല്‍. ഇന്ത്യയില്‍ ആദ്യമായി അര്‍ത്ഥശാസ്ത്രം വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണ്. അര്‍ത്ഥശാസ്ത്ര ത്തിന്റെ ശുദ്ധപാഠം പുനര്‍നിര്‍മിച്ചത് 12 -)0 നൂറ്റാണ്ടിലെ ഭാഷാകൗടിലീയം എന്ന പേരിലുള്ള ഈ മലയാളവിവര്‍ത്തനത്തിന്റെ കൂടെ സഹായത്താലാണ്. സംസ്‌കൃതത്തിന്റെ അധിനിവേശം വ്യവഹാര ഭാഷയെ സ്വാധീനിച്ചിരുന്ന കാലത്തുപോലും വൈജ്ഞാനിക മണ്ഡലത്തില്‍ മലയാളത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു എന്നാണ്. എ.ഡി 830 ലെ വാഴപ്പള്ളി ശാസനം ( ഇന്‍സ്‌ക്രിപ്ഷന്‍) മുതല്‍ മലയാളത്തിന്റെ എഴുതപ്പെട്ട രേഖകള്‍ പലതും ലഭ്യമായിട്ടുണ്ട്. ഭരണ ഭാഷ എന്ന നിലയിലും മലയാളത്തിനുണ്ടായിരുന്ന സ്ഥാനമാണ് ഇത് അടയാളപ്പെടുത്തുന്നത്. ജാതിമതഭേദമില്ലാതെ കേരളത്തിലെ എല്ലാവരുടെയും മാതൃഭാഷയാണ് മലയാളം. ആ നിലയില്‍ മതേതരമായ പരിവേഷമാണ് മലയാളത്തിനുള്ളത്. നൂറ്റാണ്ടുകളായി കേരളത്തിലെ ഭരണഭാഷ മലയാളമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്തും ഭരണഭാഷ മലയാളമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 1969 മുതല്‍ കേരളത്തിലെ ഭരണഭാഷ മലയാളമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ പേജ് ഡെപ്ത്തില്‍ ലോകത്തില്‍ അഞ്ചാമതും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാമതുമാണ്. മലയാളത്തില്‍ 11 പ്രമുഖ ദിനപത്രങ്ങള്‍ ഇറങ്ങുന്നു. ഒപ്പം അനേകം സായാഹ്ന പത്രങ്ങളും. ഹിന്ദി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രം മലയാളത്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. പെന്‍സില്‍വാനിയ പോലുള്ള വിദേശ സര്‍വകലാശാലകളില്‍ മലയാളം പഠിപ്പിക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യന്‍ സംസ്ഥാനമായ കേരളം അത് കൈവരിച്ചത് മലയാളഭാഷയിലാണ്. ഒരു ഭാഷ എന്ന നിലയില്‍ അഭിമാനിക്കാവുന്ന ഈ നേട്ടങ്ങള്‍ മാത്രം മതി നമ്മുടെ ഭാഷ ശ്രേഷ്ഠമാവാന്‍

5/21/2013

ആണ്‍കുട്ടികളുടെ നാട്...!!

സാമ്പത്തീക മായിട്ടും  സംസകരികമായിട്ടും  , മതപര മായിട്ടും  ഏറ്റവും  ക്രെമീകരിച്ച  സ്ഥലം  എന്ന്  വിളിക്കപെടുന്നത്    മധ്യ തിരുവിതാംകൂറാണ്.  അതില്‍  എടുത്തു പറയത്തക്ക  സ്ഥലമാണ് "തിരുവല്ല " . ധനം  മാത്രം മല്ല   മാനദ്ധെണ്ടം , അങ്ങനെ  നോക്കുവാണെങ്കില്‍ അത്  ചാവക്കാടാണ്.  അവിടെ എല്ലാവരും  ഗള്‍ഫ്‌ കാരാണ് ...!

എന്ത്  കൊണ്ടായിരിക്കാം  ഈ  നാടിനു  മാത്രം  ഈ  പ്രത്യേകത ..?

യുദ്ധകാലങ്ങളില്‍ യുദ്ധത്തില്‍  ചേരുക  എന്നതിന്റെ  അര്‍ത്ഥം  കൊല്ലപെടുക  തന്നെയെന്നു വിശേഷപ്പിച്ച  ഒരു കാലത്ത്  . ഇന്‍ഡോ പാക്‌    , ചൈന  യുദ്ധ സമയത്ത് . നാട്ടിലെ  ചെറുപ്പക്കാര്‍  റേഡിയോ യുമായി   തട്ടിന്‍ പുറത്ത് കേറി  ഒളിച്ചിരിക്കുമ്പോള്‍ . കൊല്ലപെടുമെങ്കില്‍  കൊല്ലപെടട്ടു  . കുടുമ്പം  രെക്ഷ പെടുമല്ലോ!!  എന്ന്  പറഞ്ഞു  യുദ്ധമുഖത്തേക്ക്  പോയ  ആണ്‍കുട്ടികളുടെ  നാടാണ്    'തിരുവല്ല "

നഴ്സിംഗ്  എന്ന തൊഴിലിനു    ഒരു മാന്യതയും  ഇല്ലാതിരുന്ന  കാലത്ത്. ഒരു  തൊഴിലും  ഇല്ലാത്തവരുടെ  അപവാദ കഥകളില്‍  ഈ  പാവം  സഹോദരി  മാര്‍ കഥാപാത്രങ്ങളായിട്ടുണ്ട്  . അത്തരം  കാലങ്ങളില്‍ അപമാനം  വരുന്നെങ്കില്‍  വരട്ടു കുടുമ്പത്തിനു  നന്മയ ക്കായിട്ടാണല്ലോ എന്ന്  പറഞ്ഞു  , അപമാനം  സഹിച്ചു ആതുരസേവനത്തിനു  ഇറങ്ങി തിരിച്ച  പെണ്‍കുട്ടികളുടെ  നാടാണ്‌. "തിരുവല്ല "
കൊല്ല പെടുന്നെകില്‍  കൊല്ലപെടട്ടു  എന്ന്  പറഞ്ഞു  യുദ്ധമുഖത്തേക്ക്  പോയവരും , മാന ഭീതിയില്‍  ഭയപ്പെടാത്  ആതുര സേവനത്തിനു  പോയവരും ഒക്കെ ചേര്‍ന്ന്  ഒരു  നാടിനെ ഏതൊക്കെയോ  ചില്ലകളില്‍  ചേക്കേറാന്‍  കാരണമായി ...!

ഒരു വീട് പച്ച പിടിക്കണമെങ്കില്‍ ഒരു സംസ്കാരം പച്ച പിടിക്കണമെങ്കില്‍ ,മറ്റാരോ തെല്ലു മുന്‍പേ പറക്കേണ്ടി യിരിക്കുന്നു .....

മുന്‍പേ  പറന്ന എല്ലാ   ചാവ്  പക്ഷികള്‍ക്കും   എന്റെ  പ്രണാമം.....!!!!

 

5/19/2013

സ്പോട്ട് ഫിക്സിംഗ്...!!!

'ഏത്രയും  പ്രിയപ്പെട്ട ശാന്താ,

നിനക്ക്  ഏഴുതിയിട്ടു രണ്ടു മാസത്തിലധികമായി  .ഈ കാലമത്രയും  നിന്നെ  ഓര്‍ത്തു വിഷമിക്കാത്ത ദിവസമില്ല . പണത്തിന്റെ ബുദ്ധിമുട്ട് കാരണം നിനക്ക്  വിദേശത്ത്  പോയി  കുട്ടിയും കോലും കളിക്കാന്‍  പറ്റാത് കളിമാതിയാക്കേണ്ടി വന്നു അല്ലെ ? നീ ഇപ്പോള്‍   കഞ്ഞിക്കു വക യില്ലാത്ത രാജസ്ഥാനി  രാജാക്കന്മാരുടെ കൂട്ടത്തിലാണെന്ന്  അറിഞ്ഞു. നിനക്ക്  പഴയത് പോലെ മെച്ചമില്ല  എന്നറിഞ്ഞതില്‍  അമ്മ നീറിക്കഴിയുന്നു. മോനെ എനിക്കിതില്‍  കൂടുതല്‍  എന്ത്  ചെയ്യാന്‍  കഴിയും? എനിക്കാകെട്ടു ഒരു മാസത്തേക്ക് കിട്ടുന്ന പെന്‍ഷന്‍  ഗുരുവായൂരപ്പനും , അയ്യപ്പനും  കൊടുക്കാന്‍  തികയുനില്ല .രണ്ടു  മാസം  മുന്‍പ്  നിനക്ക്  നൈറ്റ്‌ ക്ല്ബ്ബില്‍  പോകാന്‍  ഒരു ലെക്ഷം  രൂപ  അയച്ചു  തന്നത് .അപ്പുറത്തെ വീട്ടിലെ  നിന്റെ  കൂട്ടുകാരന്‍  ജോസപ്പന്റെ   അച്ഛന്റെ  കയ്യില്‍  നിന്നാണ്. ഇത്  വീട്ടി കഴിഞ്ഞു  താമസിയാത്  വല്ലതും  കൂടെ അയച്ചു  തരാന്‍  ശ്രേമിക്കാം. പാടത്ത്  കുറ്റിയും  കോലും  കളിച്ചു  നടന്ന നിന്റെ കൂട്ടുകാരന്റെ   കയ്യില്‍   പൂത്ത  കാശു ഉണ്ടെന്നാ  നാട്ടുകാര്  പറയുന്നത്.  നീ  അവനെ  അവിടെയെങ്ങനും വെച്ച്  കാണാറുണ്ടോ...?
പിന്നെ  ഒരു  സന്തോഷവാര്ത്തയുണ്ട് .അമേരിക്കന്‍  അച്ചായന്‍  സണ്ണി കുട്ടിയുടെ   മെഗാ സിരിയല്‍  ശാന്തമ്മ   വേണ്ടാന്ന്  വെച്ചു. ഇപ്പോള്‍  അവള്‍  എന്റെ  കൂടെയുണ്ട്,രണ്ടു  മാസം മുമ്പ്  അവള്‍  സീരിയല്‍ ലൊക്കേഷനില്‍ വെച്ചു അപമാനിതയായ കാര്യം  നീ   എനിക്ക്  ഏഴുതിയിരുന്നല്ലോ .  ഞാന്‍  സത്യം  തുറന്നു പറഞ്ഞിരുന്നെങ്കില്‍  നിന്റെ  രെക്തം തിളക്കുമായിരുന്നു.സ്വന്തം  സഹോദരിയെ  അപമാനിച്ചതിന്  പ്രതികാരമായി  വല്ല സാഹസവും കാട്ടുമായിരുന്നു . നീ പണ്ട്  സൌത്ത് ആഫ്രിക്കന്‍  ചെക്കനോട്  കാണിച്ചപോലെ വല്ല   ഡാന്‍സും കാണിക്കുമോ  എന്നായിരുന്നു  എന്റെ പേടി .കൂടാത് പണ്ട് പഞ്ചാബി ചെക്കന്റെ കയ്യില്‍  നിന്ന്  നിനക്ക് കിട്ടിയ  അനുഭവും  നീ  ഓര്‍ക്കുനില്ലേ..? സീരിയലില്‍  അഭിനയിച്ചു  തുടങ്ങിയപ്പോള്‍ അവള്‍  മുന്‍‌കൂര്‍  കുറച്ചു  പണം  അയാളില്‍ നിന്ന്  മുന്‍കൂറായി  വാങ്ങിയിരുന്നു . ഓരോ മാസവും  ശമ്പളത്തില്‍  നിന്ന്  കുറേശ്ശെ  പിടിക്കും .എന്നതായിരുന്നു   വ്യവസ്ഥ. അതിനാല്‍  കരാര്‍ അനുസരിച്ച് വാങ്ങിച്ച  പണം  കൊടുത്തു  തീര്‍ക്കുന്ന വരെ അവള്‍ക്ക്   ജോലി  തുടരേണ്ടി വന്നു. സണ്ണി കുട്ടി അച്ചായന്‍  അവളെ വഴിതെറ്റിക്കാനുള്ള  രെഹസ്യ നീക്കം നടത്തി ,ഒരു ദിവസം ലോക്കഷനില്‍ വെച്ചു  അയാളുടെ ഭാര്യ കാണാനിടയായി  അവള്‍  കാര്യമറിയാത്  ശാന്തമ്മയെ  കുറ്റപെടുത്തി  ശാന്തമ്മ പറഞ്ഞത് ഒന്നും  അവള്‍ വിശ്വസിച്ചില്ല   അവള്‍ ശാന്തമ്മയെ  ശകാരിക്കുകയും അടിക്കുകയും ചെയ്തു.  എന്നിട്ട്  അവള്‍ എന്റെ അടുത്തേക്ക് പോന്നു. ആ സംഭവം  സ്ഥലവാസികളുടെ  സംസാര വിഷയമായി  അമ്പലത്തില്‍  പോകുമ്പോള്‍  ആളുകള്‍  ഞങ്ങളെ നോക്കി പരിഹസിച്ചു. അവള്‍  കുറച്ചു  കാശു  മുന്‍‌കൂര്‍  പറ്റിയത്  തന്നെ  നീ  തുടങ്ങി വെച്ച വീട് പണി  പൂര്‍ത്തിയാക്കാന്‍  വേണ്ടിയാണു . മുകളിലത്തെ  നിലയില്‍  നീ  പറഞ്ഞത് പോലെ   കുറ്റിയും കോലും കളിക്കാനും. , ഡപ്പാന്‍ കൂത്ത് മുതല്‍ ബെല്ലി ഡാന്‍സ്  വരെ കളിക്കാന്‍  ഉള്ള സൗകര്യം  , അതിനു തൊട്ടടുത്ത്‌  ചിയര്‍ ഗേള്‍സിന്  താമസിക്കാന്‍  റൂമും, തൊട്ടപ്പുറത്ത്  ഹോം  തിയറ്റര്‍   .  മോനെ  ഇതൊക്കെ  തീരണമെങ്കില്‍ കാശു  ഇല്ലാത്  പറ്റില്ല .നിന്റെ  ബുദ്ധിമുട്ട് അമ്മയ്ക്ക് റിയഞ്ഞിട്ടല്ല  ,എന്നാലും  ഈ  അമ്മ  പറഞ്ഞു  പോകുകയാണ്.  മോനെ  നിനക്ക്  അറിയുമോ  നിനക്ക്  പണ്ട്  കുട്ടിയും  കോലും  കളിച്ചു  കിട്ടിയ  കാശു കൊണ്ട്  നീ  തുടങ്ങിയ  ഹോട്ടലുകള്‍  ഇപ്പൊ  പഴയ പോലെ ഇപ്പോള്‍  ആളുകള്‍  കയറുന്നില്ല. മട്ടന്‍ ചാപ്സിനു  പകരം ഇപ്പൊ  ഡോഗ് ചാപ്സാണ് കൊടുക്കുന്നത്  . നിന്റെ  അച്ചന്‍  രാത്രി  ഏത്ര  കഷടപെട്ടിട്ടെന്നു അറിയുമോ. അത്  നടത്തി കൊണ്ട്  പോകുന്നെ. ഒരു  ദിവസം  തലതിരിഞ്ഞ  ഒരു  കൊടിച്ചിപട്ടി  ഓടിച്ചിട്ട്‌  നിന്റെ  അച്ചനെ  കടിക്കുകയും  ചെയ്തു. പണി തീരാത്ത വീടിനെയും  ,ഞങ്ങളെയും  ആളുകള്‍  നോക്കി  പരിഹസിക്കുന്നു  ,പരിചയമുള്ളവര്‍ വഴിയില്‍ വെച്ചു കണ്ടാല്‍ കണ്ട ഭാവം കാണിക്കാതെയായി .നീ ദൈവത്തോട് പ്രാര്‍ത്ഥിക്കണം . നിന്റെ  അടുത്ത കാലത്തെ  പ്രവര്‍ത്തി  , നീ ദൈവ വിശ്വാസമില്ലതവനാണോ  എന്ന്  സംശയിച്ചു  പോകുന്നു. ഇപ്പൊ തന്നെ  കത്ത് ഒരു പാട് നീണ്ടു. മോനെ വീട് പണിയുടെകാര്യം ഓര്‍മ്മ വേണം . നിനക്ക് സുഖമെന്ന്  വിശ്വസിക്കുന്ന

                                                                                                            എന്ന്

                                                                                                    സ്നേഹത്തോടെ   അമ്മ

 കത്ത് വായിച്ചു സമയം മുഴുവന്‍  ശാന്തന്‍  കണ്ണിരോഴുക്കി. അയാള്‍ കുറ്റിയില്‍  തല ചായിച്ചു  കോലും  കയ്യിലെടുത്തു  ചിന്തയിലാണ്ടു. നിരാശയും , തളര്‍ച്ചയും കൊണ്ട്  അയാള്‍ക്ക്  വീര്‍പ്പു മുട്ടല്‍  അനുഭവ പെട്ടു , ദൈവമേ , എന്റെ  വീട് പണി.അത്യാവിശ്യകാര്യത്തിനെന്നപോലെ  അയാള്‍ തന്റെ  കൂട്ടുകാരന്റെ  വീട്ടിലേക്കു  നടന്നു. പോകുന്ന  വഴിയില്‍  ശാന്തന്റെ  ചിന്ത  എങ്ങനെ  കാശു ഉണ്ടാക്കാം  എന്നായിരുന്നു.  തലേ ദിവസം  അയാള്‍  പറഞ്ഞ  "സ്പോട്ട് ഫിക്സിങ്ങിനെ"  കുറിച്ചായിരുന്നു.

 

വാല്:   നാല്   മിനിറ്റി നുള്ളില്‍ നാല്‍പ്പതു ലെക്ഷം കിട്ടുമെന്ന് പറഞ്ഞാല്‍  ഏതു മനുഷ്യനും വീണുപോകും.  വീഴുന്നവന്‍  മനുഷ്യന്‍ , വീഴാത്തവന്‍  ദൈവം.

 
 
 
 
 
 
 
 

 

പുച്ഛം...സര്‍വത്ര ...പുച്ഛം..!!!!

കഴിഞ്ഞ  ദിവസം  വണ്ടിയുടെ മുല്കിയ (റെജി സ്ട്രെഷന്‍ കാര്‍ഡ്‌ ) പുതുക്കാന്‍  പോകേണ്ടി  വന്നു . കാര്‍ഡ്‌  പുതുക്കേണ്ട  സമയം  കഴിഞ്ഞിട്ട്  ഒരു മാസം  കൂടുതല്‍  ആവുകയും  ചെയ്തു. കാര്‍ഡ്‌  പുതുക്കണമെങ്കില്‍  വണ്ടി  ആദ്യം  പാസ്സാക്കണം .  ടയര്‍  ഒക്കെ  ഏതാണ്ട്  തേഞ്ഞു  പട്ടിയുടെ  നാക്ക്  പോലെ  ആയിരിക്കുന്നു.  ഇത് കൊണ്ട്  അങ്ങോട്ട്‌  ചെന്നാല്‍  വന്നവഴി  തിരിച്ചു  പോകാം  എന്നല്ലാത് വേറെ ഒരു  കാര്യവുമില്ല  എന്ന്  മനസ്സിലാക്കി  ടയര്‍ മാറ്റി യിടാന്‍ തീരുമാനിച്ചു ,  അങ്ങനെ  ടയര്‍  മാറ്റി  വീല്‍  ബാലന്‍സ് ചെയ്തു  . മൊബൈലില്‍  സമയം  നോക്കിയപ്പോ  മണി  ഒന്നേ  മുക്കാല്‍  , രണ്ടരക്ക്  രെജിസ്ട്രേഷന്‍  കൌണ്ടര്‍  അടയ്ക്കും . വണ്ടി  ഓടിച്ചു  അവിടെ ചെന്നപ്പോള്‍  രണ്ടു  മണി . വണ്ടി  പാസ്സിംഗ്  സ്ഥലത്ത്  കയറ്റി  ടയര്‍  ഒ ചെക്ക്‌  ചയ്തു  കഴിഞ്ഞപ്പോള്‍  സമയം  രണ്ടേകാല്‍ ,

വണ്ടിയില്‍  ഫയര്‍ എക്സ് ട്ടിറ്റിങ്ങ്ഷ്ര്‍ ഉണ്ടോ...?

അവിടെ നിന്ന  വെഹിക്കള്‍   ഓഫീസര്‍ ആംഗിലീഷില്‍ ചോദിച്ചു (നമ്മള്  മംഗ്ലീഷ്  പറയും  അവര്  ആംഗിലീഷ് ) പറയും...

സോറി....  ഐ  ഡോണ്ട്  ഹാവ് ...

ഇറ്റ്‌സു   എ  ന്യൂ   കാനൂന്‍ (നിയമം ) ഗോ  ..ബ്രിംഗ്  ഇറ്റ്‌....,

സമയം  രണ്ടു  മണി  കഴിഞ്ഞു   കടയൊക്കെ  അടച്ചു  എന്ന്  ബോധ്യം  ഉണ്ടായിട്ടും  ഞാന്‍  വണ്ടിയെടുത്ത് ഒന്ന്  കറങ്ങി  നോക്കി...
"ഷോപ്പ്  അടച്ചു,  ഞാന്‍  നാളെ  വരാം"

തിരിച്ചു  വെറും കയ്യോടു  വന്നു  അയാളോട്  ഞാന്‍  പറഞ്ഞു .
നോ  പ്രോബ്ലം  ഗോ   ദെയര്‍.....!!!

അയാള്‍  കൌണ്ടറിനു നേരെ  നോക്കി  കൈ  ചൂണ്ടി ....

ഞാന്‍  മൊബൈലില്‍  വീണ്ടും സമയം  നോക്കി   രണ്ടു  ഇരുപത്തി അഞ്ചു....

കൌണ്ടറില്‍   അബായ  ഇട്ട  അറബി സുന്ദരി...!!

ജിജോ  കളരിക്കല്‍  ഐസക്‌  .... ഓ  ലോങ്ങ്‌  നെയിം...!!!

സുന്ദരി ഒരു  ചെരുപുഞ്ചിരിയോടു  പറഞ്ഞു
എനിക്കെന്റെ  പേരിനോട്  അഭിമാനം  തോന്നി...
ആര്‍  യു   ഹിന്ദി ..?
സുന്ദരി  വീണ്ടും  പുഞ്ചിരിയോട് ചോദിച്ചു.
യേസ് ... അയാം....
കേരള.....?
ആവേശത്തോട്‌  ഞാന്‍  പറഞ്ഞു...   "യേസ്"
ഹാവ്  യു  വിസിറ്റ്  കേരള  ...?
ഞാന്‍  ചോദിച്ചു...
നോ ... മൈ  ഹൌസ് മെയിഡ്   ഫ്രം  കേരള...!!
ആര്‍  യു  മുസ്ലിം ....?
അവരുടെ  അടുത്ത  ചോദ്യം...!!
നോ  ... ക്രിസ്ത്യന്‍.... ഞാന്‍  പറഞ്ഞു..
പിന്നെ  ഒരു  നിശബ്ദത ....!!
പ്ലീസ്‌   വെയിറ്റ്   ദെയര്‍ ....!
അവര്‍  മുന്‍പില്‍  കിടന്ന  കസേര  ചൂണ്ടി  പറഞ്ഞു...
കാര്‍ഡ്‌  വില്‍  റെഡി  നൌ....
ഞാന്‍ സമയം  നോക്കി 
സമയം  രണ്ട് ഇരിപത്തിഒന്‍പതു...
പെട്ടന്ന്  അവര്‍  എന്നെ  വിളിച്ചു  ... ജിജോ  കം..   യുവര്‍  കാര്‍ഡ്‌  ഈസ്‌  റെഡി....!!
വെറും  നാലു  മിനിറ്റ്  കൊണ്ട്  എനിക്ക്  കാര്‍ഡ്‌   ലെഭിചിരിക്കുന്നു.. !!!
എനിക്ക്  എന്റെ  നാടിനോട്  ഒരു  പുച്ചഭാവം ...!
ഇത്  വല്ലതും  എന്റെ  നാട്ടില്‍  നടക്കുമോ....?
കഴിഞ്ഞ  ദിവസം   പാലക്കാടു  നടന്ന സംഭവം  എന്റെ  പുച്ചഭാവത്തിന്റെ  മുഖമടിച്ചു ഒരു    അടി  തന്നു....!!!
"പാലക്കാട് ജില്ലയിലെ ചമ്പ്രക്കുളം അക്ഷയസെന്ററില്‍ കെ. സുജിത നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയിട്ട് തിരിച്ചുപോകാനായി പത്തടി മുന്നോട്ടുനീങ്ങിയതേയുള്ളൂ. അപ്പോഴേക്കും നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുകയാണെന്ന് എസ്.എം.എസ്. വന്നു. അക്ഷയ സെന്ററില്‍ നിന്ന് കോട്ടായി ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ ലഭിച്ചല്ലോ എന്ന ആശ്വാസത്തോടെ അടുത്ത പത്തടി വച്ചപ്പോള്‍ വീണ്ടും എസ്.എം.എസ്- നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് തയാര്‍. വെറും 23 സെക്കന്റില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സുജിത മടങ്ങി. സാധാരണഗതിയില്‍ ആഴ്ചകളും മാസങ്ങളും എടുക്കാവുന്ന സര്‍ട്ടിഫിക്കറ്റാണ് കണ്ണടച്ചുതുറക്കുംമുമ്പേ കൈയില്‍ കിട്ടിയത്!"

ഇരുപത്തി  മൂന്നു  സെക്കന്റില്‍   എന്റെ  നാട്ടില്‍   ഇതൊക്കെ  നടക്കുന്നുണ്ട്..  എനിക്ക്  എന്റെ  നാടിനോട്  അഭിമാനം  തോന്നി...  പുച്ചഭാവം എവെടെയോ   ഇല്ലാതായി.......

 

5/06/2013

പാറു കുട്ടിയുടെ നൊമ്പരങ്ങള്‍ ....!!!


തട്ടാന്‍ ഗോപാലന്റെ  മകള്‍ പാറുകുട്ടിയുടെ ഗര്‍ഭം  നാടിനെ  ഞെട്ടിച്ച വാര്‍ത്തയായിരുന്നു . വയസ്സ്  മുപ്പത്തിരണ്ട്  കഴിഞ്ഞിട്ട്  താലി കെട്ടാനും  എടുത്തു കൊടുക്കാനുമാരുമില്ലാത്  പുര നിറഞ്ഞു കവിഞ്ഞു നിന്ന  അവളുടെ അടിവയറ്റിലെ  തുടിപ്പ്  അങ്ങാടിപാട്ടായതോടെ  നാട്ടുകാരുടെ  ഉറക്കം  പോയി. നാട്ടിലെ   ചായകടയില്‍  പൌര പ്രമുഖര്‍ എല്ലാം  ഒരുമിച്ചു കൂടി  ജാതി പ്രമാണിയായ ഭാസ്കരന്‍ തട്ടാരുടെ നേതൃത്വത്തില്‍ പാറകുട്ടിയുടെ കുടിലിലേക്ക്  വെച്ച് പിടിച്ചു.
സാദാചാര പോലീസിന്റെ  പോക്ക്  കണ്ടു  അന്തംവിട്ടു    നിന്ന്  പെണ്ണുങ്ങള്‍  'എന്റെ  ഭഗവാനെ ....' യെന്ന്‍ വിളിച്ചു  നെഞ്ചിന്മേല്‍  കൈവെച്ച് അമ്പരന്നുനിന്നു.  പിന്നെയവര്‍  നാലു ചുറ്റിലും കൂടി  പ്രമാണിയുടെ  വിചാരണക്കായി  കാതുകൂര്‍പ്പിച്ചു...
ആകാശത്  വെള്ള  കീറിയിട്ടില്ല  നാട്ടിലെ  ചെമ്മണ്‍പാത ഇരുട്ട്  മൂടി  കിടന്നു. ആകാശത്തിന്റെ  കിഴക്കന്‍  ഉദരത്തില്‍ പുതിയ ഒരു പുലരിയുടെ ചുവപ്പ് തെളിഞ്ഞു വരുന്നു..
ജാതിപ്രമാണി ഭാസ്കരന്‍ തട്ടാരും ,പ്രമുഖരും  മണിക്കൂറുകള്‍ ആവും വിധമെല്ലാം ചോദിച്ചിട്ടും  പാറുകുട്ടി 'കമാന്നൊരക്ഷരം' ഉരിയാടിയില്ല. വയറ്റിലെ  ജീവന്റെ  ഉടയോന്‍  ആരായിരുന്നാലും  അവനെ വിളിച്ചു കൊണ്ട് വന്നു കെട്ടുനടത്താം എന്ന്  നാട്ടുകൂട്ടം പറഞ്ഞിട്ടും  അവള്‍  വാതില്‍  പടിയുടെ  പിന്നില്‍  ഒളിഞ്ഞു നിന്നതേയുള്ളൂ. കുടുമ്പത്തിനും  ജാതിക്കും  പേര് ദോഷം  കേള്‍പ്പിച്ച വള്‍ക്ക്  ഇനി  സാമുദായത്തില്‍  നിന്ന്  തുനയുണ്ടാവില്ല  എന്ന്  പറഞ്ഞു  അരിശത്തോടെ  ജാതി പ്രമുഖന്‍  ഉറഞ്ഞുതുള്ളി തിരിഞ്ഞു  നടന്നു.. തല്ലികൊല്ലുകയാ വേണ്ടത് ഒരുമ്പിട്ടോളെ എന്ന് പറഞ്ഞു.  പല്ല് ഞെരിച്ചു  സദാചാര പോലിസു പട  മുറ്റം  ചവിട്ടി  തള്ളി  കടന്നു പോയി. ഉള്ളില്‍  ഉറവപൊട്ടിയ കണ്ണിരു തുടച്ചു  പാറുകുട്ടി  തലകുനിച്ചു  നിന്നു. ഇത് എന്ത്  പെണ്ണ്.!  ചുറ്റിനും  കൂടി നിന്ന പെണ്ണുങ്ങള്‍  അമ്പരപ്പോട്  തമ്മില്‍ പറഞ്ഞു. കൂട്ടം  പിരിഞ്ഞു.നാട്ടിലെ  പുലരിക്കു  മേലെ  പതിവില്ലാത്  കാര്‍മേഖം . പാറുകുട്ടിയുടെ ഗര്‍ഭപാത്രത്തില്‍  ജീവന്റെ ഊറ്റ്  അനക്കം.

കൂട്ടുകാരികളുടെയൊക്കെ കെട്ടുകഴിഞ്ഞ്, അവരൊക്കെ രണ്ടും മൂന്നും പെറ്റ് അമ്മമാരയിട്ടും പാറുകുട്ടി തുണയ്ക്കാരോരുമില്ലാതെ പൊരയില്‍ ഒറ്റക്കായിരുന്നു. ഒറ്റക്കായിപ്പോയ പെണെ്ണാരുത്തിയുടെ ഗതി തിരക്കാന്‍ അന്നൊന്നും പ്രമാണിമാരൊന്നും ആ വഴി വന്നിരുന്നില്ല. ഇരുപതാം വയസ്സില്‍  കോയമ്പത്തൂര്‍ക്ക്  വണ്ടി  കേറി  തമിഴിന്‍  അണ്ണാച്ചിയുടെ  സ്വര്‍ണ്ണ  കടയില്‍  തീ ഊതി  കാച്ചി  പൊന്‍  ആവോളം  കൈകാര്യം  ചെയ്തിട്ടും  അവളുടെ അച്ചന്‍  പരമ ദരിദ്രനായിരുന്നു. പാറുകുട്ടിയുടെ കൌമാര  കാലമായപ്പോഴേക്കും  അവളുടെ അമ്മ സൂക്കേട്‌ കാരിയായി ഒടുവില്‍  ചികില്‍ത്സ ക്ക്  കാശു  ഇല്ലാത്  വന്നപ്പോള്‍  ഉണ്ടായിരുന്ന തറവാട്  വീട്  കൈ വിട്ടു കളഞ്ഞിരുന്നു  കോട്ടയത്ത്  കാരന്‍  ഒരു  അച്ചായന്  അത്  പൊളിച്ചടുക്കി , തലമുറകള്‍  താമസിച്ച  തറവാട്  ആള് ഒഴിഞ്ഞ  പൂര പറമ്പ്പോലെ യാക്കി. ആകെ  ശേഷിച്ച  അഞ്ചു സെന്റിലെ  കൂരയിലായിരുന്നു തട്ടാന്‍ ഗോപാലന്റെ  അവസാന കാലം , ആണ്‍ തരി ഒന്ന്  ഉണ്ടായിരുന്നത്  ഗഞ്ചാവ്  വലിച്ചു  സ്ഥലകാല ബോധം  നഷ്ടമായി  കടത്തിണ്ണകളില്‍ അന്തിയുറങ്ങി . കാഴ്ചക്ക്   സൌന്ദര്യം  കുരഞ്ഞ്തിലാവാം  പെണ്ണിനെ  പുടവ് കൊടുത്തു  ഏല്‍ക്കാന്‍  ആരും വന്നില്ല. അവളെ  പര്ഞ്ഞയക്കാനുള്ള  പാങ്ങും  തട്ടാന്‍  ഗോപാലന്  ഉണ്ടായിരുനില്ല..  കുംഭഭരണി  ഉത്സവത്തിനു  ദേവി ക്ക്  തന്റെ  കയ്യില്‍  ഉണ്ടായിരുന്ന  ഒരു പറ നെല്ല്  സമര്‍പ്പിച്ചു  തിരിച്ചു  വീട്ടില്‍  വന്നു  കിടന്ന  തട്ടാന്‍  ഗോപാലന്‍  പിന്നെയോരിക്കലും  ഉണര്‍ന്നില്ല. അന്ന്  വൈകിട്ട്  അടുക്കളയുടെ  ഓരോത്ത് കോടി തുണി പൊതിയാത് , മാവു  മുറിക്കാത്  പച്ച മണ്ണില്‍  അടക്കി.. പിന്നീടുള്ള കാലം   ആ പുരയില്‍  ഒറ്റക്കായി പോയ  പാറുകുട്ടി ഉപജീവനം  കഴിഞ്ഞത്  പാറമടയില്‍  മെറ്റല് അടിച്ചാണ്.

പാറുകുട്ടി കറുമ്പിയായിരുന്നു. ഉന്തിയ പല്ലുകളും തടിച്ച മെയ്യും. എങ്കിലും തെളിഞ്ഞുനില്‍ക്കുന്ന എന്തോ ഒരുതരി ചന്തം അവളുടെ ഉടലില്‍ ഉണ്ടായിരുന്നു. കൂലിപ്പണിക്കുപോന്ന ചെറുമികള്‍ പെണ്ണുങ്ങള്‍ക്കൊപ്പം അവരേപ്പോലെ, വയറും മൊലയും മൊത്തം മറയാത്ത ബ്ലൗസും മുണ്ടുമുടുത്ത് പാറമടയുടെ വെയിലില്‍ തിളച്ചുനിന്നു. പാറ പണിക്കു  വിളിച്ച് വെറുതെ നാട്ടുകാരുടെ ശത്രുത വാങ്ങേണ്ട' എന്ന്പ ലരും  ഉപദേശിച്ചിട്ടും പാറമട  കോണ്ട്രാക്ടര്‍  കേട്ടില്ല അവളെ ഇഷ്ടമായിരുന്നു.അയാള്‍ക്ക്‌  പാറമടയുടെ  ഒരു കോണില്‍   ഒറ്റഓല കൊണ്ട്   നാട്ടി  നിര്‍ത്തിയ  തണലില്‍   അവള്‍ മണിക്കൂറുകള്‍ ആഞ്ഞു കരിങ്കല്ലുടച്ചു  ചെറിയ കഷണങ്ങളാക്കി. തടി പിടിയോടു കൂടിയ  ചുറ്റിക  കൈകളില്‍ മാറ്റിമാറ്റി പിടിച്ചു  കരിങ്കല്ലില്‍ ആയത്തില്‍ തല്ലുമ്പോള്‍ അവളുടെ മുടിയിഴകളില്‍നിന്ന് വിയര്‍പ്പുപുഴകള്‍ ഉറവപൊട്ടും. അത് തടിച്ച മുലയിടുക്കുകളിലേക്ക് ഒഴുകും.
ദേവി ക്ഷേത്രത്തിലെ  ഗ്രാമ ഫോണ്‍  പെട്ടിയില്‍ നിന്ന്  ദേവി സ്തുതി  കേട്ടു  കഴിഞ്ഞാല്‍  പാറുകുട്ടി  പണി  നിര്‍ത്തും  പാറമടയിലെ  വെള്ളത്തില്‍  കുളിച്ചു കയറും . മുലകച്ചകെട്ടി  ഈരനണിഞ്ഞു കരയ്ക്ക്‌ കയറുമ്പോള്‍  അവളുടെ  അരയില്‍ കറുത്ത ചരിടില്‍  കെട്ടിയ ഏലസ്സ് പുറത്ത് കാണായിരുന്നു വലിയ കറുത്ത നിറമുള്ള  മാറിടങ്ങള്‍  കാണാന്‍  പാറമടയില്‍  കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു  പറന്നിരുന്നു  .കുളി കഴിഞ്ഞു  പുരയിലേക്ക്‌  ഓടി  അലക്കി തേച്ച മുണ്ടും  ബ്ലൌസ്  ഉടുത്തു  ദേവി സന്നിധിയിലേക്ക്   ,  അമ്പലക്കുളത്തില്‍ കാല് കഴുകി  ശുദ്ധി വരുത്തി  പടുവുകള്‍  കയറി  അരയാലിനു  ഏഴു പ്രാവിശ്യം  വലം വെച്ച് , ചുറ്റമ്പലത്തിനു   വീണ്ടും മൂന്നു പ്രാവിശ്യം  വലം വെച്ച്  . ശ്രീകോവില്‍ ഏത്തി  വീണ്ടു വലംവെച്ചു  തന്റെ  സര്‍വ്വ  ദുഖങ്ങളും  ദേവിയുടെ  കാല്‍ക്കല്‍  സമര്‍പ്പിച്ചു  തെക്ക്  പടിഞ്ഞാറു  കന്നിമൂലയില്‍  ഗണപതി യെ  സ്മരിച്ചു  വീട്ടിലേക്കു  നടക്കുമ്പോള്‍   ദേവി  ചൈതന്യം  കറുമ്പിയായ കെട്ടാനും  കെട്ടിക്കാനും ഇല്ലാത്ത പാവം  പാറു കുട്ടിയുടെ  മുഖത്തു  ശോഭിച്ചിരുന്നു.
ചില  ദിവസങ്ങളില്‍  പാറുകുട്ടി  അമ്പലത്തിലെ  പാട്ടുകേട്ടാലും  പാറമടയിലെ  പണി  നിര്‍ത്താറില്ല  ..അന്ന്  പാറ കുളത്തില്‍   കുളിക്കാറുമില്ല , ചില രക്തത്തുള്ളികള്‍  പൊട്ടിച്ചിതറിയ  കരിങ്കല്‍ ചീളുകളില്‍ ആ ദിവസ്സങ്ങളില്‍ കാണാമായിരുന്നു.. അവിടെ  ഇരുന്നു  തന്നെ  ദേവിയെ  സ്തുതിക്കും...
ആ പാറു കുട്ടിയാണ്   ഇപ്പോള്‍  സമുദായത്തില്‍ നിന്ന്  ആരും  തിരിഞ്ഞു  നോക്കതിരിക്കുന്നെ ..
വയറ്റുകണ്ണിയായ പാറുകുട്ടിയെ  പാറ മടയില്‍  പണിക്കു വിളിക്കാതായി. കരിങ്കല്‍ ചീള് പറക്കാന്‍  പോവാന്‍ പറ്റാത്തവണ്ണം ഛര്‍ദിയും തലചുറ്റലുമായി അവള്‍ ഗര്‍ഭകാല ക്ഷീണങ്ങളുടെ പിടിയില്‍ വീണു. പിന്നിട്  ചുരുക്കം വീടുകളിലെ അടുക്കളപ്പണി മാത്രമായി ആശ്രയം. നെല്ലുകുത്താനോ വെള്ളം കോരാനോ തുണിതിരുമ്പാനോ ആവതില്ലെന്നറിഞ്ഞിട്ടും അയല്‍പക്കത്  ചിലരൊക്കെ  അവളെ മുടങ്ങാതെ സഹായത്തിനു വിളിച്ചു. ജീവന്റെ വിത്തിനെ ഉദരത്തിലേക്ക് എറിഞ്ഞവനെക്കുറിച്ച് അവള്‍ ഒരിക്കലും ആരോടും  ഒന്നും പറഞ്ഞില്ല. ഒരിക്കല്‍  അവള്‍  അയല്‍പക്കത്തെ  സാവിത്രി യമ്മയുടെ  മുന്‍പില്‍ തിരസ്‌കൃതയായ ആ പെണ്ണ്  മനസ്സ്  തുറന്നു 'എനിക്കു വേണങ്കീ അറിഞ്ഞൊടനെ കളയാരുന്നു സവിത്രിയമ്മേ , വേണ്ട..ഒരു ജീവനല്ലേ. ഞാനതിനെ കൊല്ലാന്‍ നിക്കില്ല'- 
ഇടവപ്പാതി  മഴ  തിമിര്‍ത്തൊരു പാതിരക്കാണ് നോവു തുടങ്ങിയത്. ചെറുമി  പെണ്ണുങ്ങളാണ് ഓടിച്ചെന്നത്. വയസ്സു തൊണ്ണൂറു കഴിഞ്ഞ വയിറ്റാട്ടി കാളി  മണെ്ണണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ പേറെടുക്കാനൊരുങ്ങി. കാര്യമറിഞ്ഞ് അയല്‍പക്കത്  നിന്ന്  പെണ്ണുങ്ങള്‍ ഏത്തി.. ചോര്‍ന്നെത്തിയ മഴവെള്ളം തളംകെട്ടിയ ചാണകത്തറയില്‍ പെണെ്ണാരുത്തി പുളയുന്നു, ജീവന്റെ അസഹ്യ വേദന. അരികുപിഞ്ഞിയ പുല്‍പ്പായയില്‍ കാലുകള്‍ വിടര്‍ത്തി പുളയുന്നവളെ മിന്നല്‍പിണരിന്റെ തരിവെട്ടത്തില്‍ ചോരക്കു നിറവെത്യാസം . പുല്‍പ്പായകടന്ന് ചാണകത്തറയിലേക്ക് നീളുന്ന ചോരച്ചാലുകള്‍.
പെയ്‌തൊഴിഞ്ഞിട്ടും ആകാശത്തു ബാക്കിവന്ന മഴത്തുള്ളികളെയെല്ലാം ഒരുക്കൂട്ടിയെടുത്ത് കാറ്റ് ഹുങ്കാരത്തോടെ വിശറിയടിച്ചു. ഓലപ്പുരയുടെ മേല്‍ക്കൂര ഉലഞ്ഞ് നനവു പെയ്തു. ദൂരെ എവെടെയോ  ഏതൊക്കെയോ കോണുകളില്‍ നായകള്‍ ഓരിയിട്ടു. പുറത്ത് പൊടുന്നനെ മിന്നലൊന്നു പൂത്തു. വലിയൊരു ഇടിവെട്ടി. പാറുകുട്ടിയുടെ  അരക്കെട്ടില്‍ ജീവന്റെ മിന്നല്‍പ്പിണര്‍ തലനീട്ടി. ദേവി..!!! ഇടക്കവള്‍ ഉറക്കെ വിളിച്ചു പിടഞ്ഞു. പ്രസവവേദന യെന്ന മരണവേദന അവള്‍  അനുഭവിച്ചു.
ഓരോ പുതിയ ജീവനു വേണ്ടിയും ഓരോ അമ്മയും മരണത്തിന്റെ വാതില്‍ക്കലെത്തുന്നു. കാമാര്‍ത്തമായൊരു നിമിഷസുഖം മാത്രമാണ് പുരുഷന് പ്രത്യുല്‍പാദനം. നിറഞ്ഞുതുളുമ്പിയ കാമത്തിന്റെ കൊഴുത്ത ഊര്‍ജബിന്ദുക്കളെ അവന്‍ ആവേശത്തോടെ പെണ്ണുടലിനുള്ളില്‍ തളിക്കുന്നു. പിന്നെയെല്ലാ ആധികളും വ്യാധികളും വേദനകളും പെണ്ണിനു മാത്രം. അസഹ്യവേദനയുടെ വന്‍കരകളില്‍ പോയി മടങ്ങിയെത്തിയാലേ പെണ്ണ് അമ്മയാവൂ. പ്രകൃതിയുടെ വിചിത്ര നീതി!  ആ രാത്രി ആപത്തൊന്നുമില്ലാതെ പാറുകുട്ടി പ്രസവിച്ചു, ആണ്‍ കുഞ്ഞ്. പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ കുളിപ്പിച്ച്, മറുപിള്ളയും പോക്കി അമ്മയേം കുഞ്ഞിനേം പുതിയ പായയിലേക്ക് മാറ്റിയിട്ടാണ് പെണ്ണുങ്ങള്‍ പിരിഞ്ഞത്. പാറുകുട്ടിക്ക്  അരികില്‍ മയങ്ങുന്നു ചോരക്കുഞ്ഞ്. 'തന്തായാരായാലും കൊച്ചിന് ഏഴഴക്'-പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു


പേറു കഴിഞ്ഞ് നാല്‍പതു തികയുംമുമ്പേ പാറുകുട്ടി വീണ്ടും വീട്ടു പണിക്കിറങ്ങി. പേറ്റു മരുന്നു കൊടുക്കാനോ പേറ്റു കുളി നടത്താനോ ആരുമുണ്ടായില്ല. ഓരോ പണി സ്ഥലത്തും കുഞ്ഞിനെ അവള്‍ ഒപ്പം ചുമന്നു. പാറ മടകളിലെ  കരിങ്കല്ല്  തല്ലി പൊട്ടിച്ചു രൂപം വരുത്തി  രൂപം അല്ലാതായി അവള്‍    ഇളംപൈതല്‍   ചുട്ടുപൊള്ളുന്ന  പരയിടുക്കിലെ ഒറ്റ ഓലയില്‍ നിര്‍ത്തിയ  തണലത് ചാഞ്ഞുമയങ്ങി. വീണുകിട്ടുന്ന ചെറിയ ഇടനേരങ്ങളില്‍ ഓല കീറിനു മറവില്‍ പാറുകുട്ടി തിടുക്കത്തില്‍ ബ്ലൗസുപൊക്കി കറുത്ത മുലക്കണ്ണുകള്‍ കുഞ്ഞിന്റെ ചുണ്ടില്‍ തിരുകി. ജീവന്റെ ഊര്‍ജമധുരത്തില്‍ ചെറുപൈതല്‍ നാവുനുണഞ്ഞ് മുഖം മുലക്കണ്ണില്‍ ചേര്‍ത്തു കണ്ണടച്ചു രുചിച്ചു. അമ്മ വാല്‍സല്യം ചുരത്തി. എല്ലാ നാഡിഞരമ്പുകളില്‍ നിന്നും അമ്മയുടെ സ്‌നേഹം ഉറവപൊട്ടിയൂറി മുലപ്പാലില്‍ അലിഞ്ഞു, തള്ളയുടെ ജീവകണികകള്‍ പിള്ളക്ക് തേന്‍പോലെ മധുരിച്ചു. പെണ്ണ് അനുഭൂതിയില്‍ കണ്ണുകള്‍ കൂമ്പിയടച്ചു. അപ്പോഴേക്കും ഒന്നുകില്‍ ഏതെങ്കിലും  ലോറിക്കാര്‍ മെറ്റല്‍ എടുക്കാന്‍  വരും , അവര്‍ക്ക് അളന്നു തിട്ടപെടുത്തി കൊടുക്കാന്‍ . പൊടുന്നനെ ബ്ലൗസു താഴ്ത്തി പാറുകുട്ടി ഓടുമ്പോള്‍ മധുരം മതിയാവാതെ പൈതല്‍ ചിണുങ്ങും. 'ഇപ്പം വരാടാ ചക്കരേ....മോന്‍ കരയല്ലേ......'ഇവന്‍ വളന്നു വലുതാവുന്ന കാലത്ത് നിന്റെ കഷ്ടപ്പാടൊക്കെ തീരും' എന്ന് ലോറിക്കാര്‍   അവളെ ആശ്വസിപ്പിച്ചു.
പാറുകുട്ടി  തെറ്റ് ചെയ്തവളാ....ക്ലീനര്‍  അടക്കം പറഞ്ഞു !!! .
പൊടുന്നനെ അവള്‍ നിശബ്ദയായി. കണ്ണുകള്‍ നൊടിയിടയില്‍ നിറഞ്ഞൊഴുകി. കറുത്ത കവിളില്‍ നിറമില്ലാത്ത കണ്ണീര്‍ച്ചാല്‍.കാര്യം കഴിഞ്ഞാ കയ്യൊഴിയൂന്ന് അറിയാരുന്നിട്ടും ആണൊരുത്തന് കൂട്ടുകെടന്നു. മഹാപാപം... ഒരുത്തന് മാത്രം. അവന്‍ തന്നതിനെ കൊല്ലാതെ പെറ്റു വളര്‍ത്തി. കാര്യം കഴിഞ്ഞപ്പോ അവന്‍ കയ്യൊഴിഞ്ഞു പോയിട്ടും ആരോടും ഒന്നും പറഞ്ഞില്ല. എനിക്ക് സങ്കടോമില്ല. ഈ കുഞ്ഞൂടെ ഇല്ലാരുന്നേ ഞാന്‍ പിന്നെന്തിനാ ജീവിക്കുന്നേ? എനിക്കൊരു കൂട്ടു വേണമാരുന്നു. അതോണ്ടാരിക്കും കൂടെക്കെടക്കാന്‍ രഹസ്യമായിട്ട് തഞ്ചംപറ്റി വന്നപ്പോ പാറുകുട്ടി  സമ്മതിച്ചേ....ഒരുത്തനു മാത്രമേ മനസ്സും ദേഹോം കൊടുത്തിട്ടൊള്ളൂ. അതാരുമറിഞ്ഞിട്ടില്ലേലും...

വാക്കുകള്‍ ചിലനേരം വാളുപോലെ മുറിപ്പെടുത്തുന്നു. അവള്‍ പറഞ്ഞത് നേരായിരിക്കണം. പാറുകുട്ടിയോടൊപ്പം  കിടക്കാന്‍ കൊതിച്ച പ്രമാണികള്‍ ഒരുപാടു ഉണ്ടായിരുന്നു  നാട്ടില്‍. മുഖസൗന്ദര്യം ഏറെയൊന്നുമില്ലെങ്കിലും കടഞ്ഞെടുത്തൊരു ശരീരമുണ്ടായിരുന്നു പെണ്ണിന്. ആ ഉടലില്‍ പുരുഷകാമത്തിന്റെ ആര്‍ത്തികള്‍ കാട്ടാന്‍ കഴിയാതെപോയ നാട്ടിലെ  ഓരോ ആളുകളും , അവളെ പറ്റിച്ച് വയറ്റിലുണ്ടാക്കി പോയ അജ്ഞാതനെക്കുറിച്ച് പറഞ്ഞുചിരിച്ച് പകതീര്‍ത്തു.  നടവഴി താണ്ടുന്ന പാറുകുട്ടിയുടെ നിറഞ്ഞ മുലകളെയും ഇളകുന്ന ചന്തിയെയും കുഴിഞ്ഞ പുക്കിളിനെയും നോക്കി, അടക്കത്തില്‍ അശ്ലീലം പറഞ്ഞ് ആണ്‍കൂട്ടം അരമതിലിലിരുന്നു. ഒറ്റ ബന്ധം കൊണ്ടു തേവിടിശ്ശി യാക്കപ്പെട്ട പെണ്ണ്!  പകലുറങ്ങുമ്പോഴും തലച്ചുവട്ടില്‍ മറക്കാതെ കാത്തുവെച്ചിരുന്നു അവള്‍, മൂര്‍ച്ചകൂട്ടിയ കൊയ്ത്തു അരിവാള്‍ .

നാട്ടിലെ  ഇടവഴികളില്‍ കാലം കുതിച്ചുപാഞ്ഞു. അഞ്ചു വയസ്സുവരെ മുലകുടിച്ച പാറുകുട്ടിയുടെ മോന്‍ വളര്‍ന്ന് വലുതായി . അതിനിടയില്‍  അവന്റെ കല്യാണം കഴിഞ്ഞു .പ്രാരാബ്ദങ്ങള്‍ കൂടിയപ്പോള്‍ അവന്‍ ആരുടെയോ സഹായത്താല്‍ ഗള്‍ഫില്‍ പോയി. ഏതോ  ഒരു അവിധിക്ക്  നാട്ടില്‍ ഏത്തിയ   പാറുകുട്ടി യുടെ മകന്‍ ഹാര്‍ട്ട് അറ്റാക്ക്‌  വന്നു  മരിച്ചു.ഈശ്വരാ, കാലം അമ്മമാരെ വീണ്ടും വീണ്ടും കണ്ണീരു കുടിപ്പിക്കുന്നു. അമ്മയുടെ കരള്‍ പറിച്ചെടുത്ത് ദൈവങ്ങള്‍ സന്തോഷിക്കുന്നു.
പട്ടിണിയാ...ചെറുക്കനൊരുത്തനൊള്ളത് ചത്തതില്‍  പിന്നെ  കെട്ടികൊണ്ട് വന്നവള്‍ക്ക്‌  തള്ളേ വേണ്ട. ഇപ്പോ അവള്‍ എവെടെയോക്കെയോ യാണ്  താമസം. തള്ളേ അടിച്ചെറക്കി....
നാട്ടുകാര്  അടക്കം  പറഞ്ഞു  ....
ഒരു സ്തീജന്മം കൂടി  വഴിയാധാരമായി...! തെരുവിലേക്ക്  വലിച്ചെറിയപ്പെട്ടു....

ഈശ്വര  നിന്റെ  സൃഷ്ടിയിലെ  സ്ത്രീ  ജന്മം  അലയാന്‍  മാത്രം അവര്‍  എന്തു  തെറ്റ് ചെയ്തു  .മുന്‍ ജന്മത്തിലെ  പാപ ത്തിന്റെ ഫലമോ...? അതോ . ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം  നേടി തരാനുള്ള   നിന്റെ   കളികളോ...?
ജനനി
ജന്മ ദായിനി
പാപ പ്രവാഹിനി
സൃഷ്ടി ,സ്ഥിതി ,സംഹാരിണി
പ്രണാമം ..പ്രണാമം !
സൃഷ്ടിയും നീയേ ..
സ്ഥിതിയും നീയേ ..
സംഹാര മൂർത്തിയും നീയേ ..
എല്ലാ സ്തുതികളും നിനക്ക് തന്നമ്മേ ..
പ്രണാമം .. പ്രണാമം !!