12/15/2012

ആരാണ് ദൈവം, എന്താണ് ദൈവം ?ദൈവം നന്മയാണ് അവന്‍ മാത്രമാണ് യഥാര്‍ത്ഥമായും പൂര്‍ണ്ണമായും നന്മ .തിന്മയുടെ സങ്കലനം കൂടാതെ  നന്മയാണവന്‍ അവനില്‍ സകല തിന്മയും അന്തര്‍ദ്ഥാനം ചെയ്യുന്നു .അവനില്‍ തിന്മക്കു യാതൊരു സ്ഥാനവും ഇല്ല -പ്രകാശത്തില്‍ ഇരിട്ടിനു സ്ഥാനം യാതൊരു സ്ഥാനവും ഇല്ലാത്ത പോലെ തന്നെ .തിന്മ ചെയ്യാന്‍ അവനു കഴിയില്ല .തിന്മ അവനില്‍ നിന്ന് വരുനില്ല അവന്‍ അതിനെ സൃഷ്ടിച്ചില്ല ,അവന്‍ അവന്റെ സൃഷ്ടിക്കു സ്വാതന്ത്ര്യം നല്‍കി ; ഒന്നിച്ചുതന്നെ  സൃഷ്ടിക്കപെട്ട  നന്മയെ നിരാകരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ,അത് വഴി തിന്മയെ തെരഞ്ഞു എടുക്കാന്‍ ഉള്ള സ്വാതന്ത്ര്യവും .സൃഷ്ടിക്കപെട്ട  ഉണ്മയുടെതന്നെ നിഷേധം ആണ് തിന്മ .നന്മയെ കൂടാത് അതിനു തനിയെ നിലനില്പില്ല  സ്വാതന്ത്ര്യത്തിലാണ്  തിന്മയുടെ വേര് .പക്ഷെ തിന്മക്കു തനിയെ നിലനില്‍ക്കാന്‍ കഴിവില്ല .നന്മയോടുള്ള  സമ്മിശ്രണത്തില്‍ അല്ലാത്  തിന്മക്കു നിലനില്‍പ്പില്ല . നന്മക്കു മാത്രമേ സ്ഥിരമായി  നിലനില്പുള്ളൂ .ഉണ്മയും നന്മയും വേര്‍തിരിക്കാനാവില്ല .ഏതെങ്കിലും വ്യക്തിത്വം  നന്മയെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുമ്പോള്‍  സ്വന്തം ഉണ്മയെ തന്നെ  നിഷേധിക്കലാണ് അത് ,സൃഷ്ടിക്കപെട്ട യഥാര്‍ത്ഥ വ്യക്തി ,അതിന്റെ സൃഷ്ടാവിനെ പോലെ നന്മയാണ് .

ഈ ദൈവം ആരാണ്  അവനെ എവടെ കണ്ടെത്താം  എന്ന് ചോദിച്ചാല്‍  ഇത്ര മാത്രമേ പറയാനാവൂ : "നമ്മുടെ ധാരണകളിലൂടെ  അവനെ  മനസ്സിലാക്കാനോ , നമ്മുടെ പദങ്ങള്‍ ക്കൊണ്ട് അവനെ  നിര്‍വചിക്കാനോ ഒരു മാര്ഗ്ഗവുംമില്ല " നിഷേധാത്കമയോ രൂപാലങ്കര  ഭാഷയിലോ അനേകം കാര്യങ്ങള്‍ അവനെ കുറിച്ച് നമുക്ക് പറയാന്‍ കഴിഞ്ഞേക്കും .അവനു രൂപമില്ല ,ശരീരവുംമില്ല  അവനു ആദിയും അന്തവുമില്ല അവനു പരിമിതിയുമില്ല , വിപിലീകരണവുമില്ല -ശൂന്യാകാശത്തിലുമില്ല ,കാലത്തിലുമില്ല .അവന്‍ അല്ലാത്ത ഏതിലെക്കോ വളരുകയോ ,അല്ലാത്ത എന്തോ ആയി തീരുകയോ ആവിശ്യമില്ല ,അക്കാരണത്താല്‍ അവനു മാറ്റമോ ചലനമോ ഇല്ല  മറ്റെന്തിനെയെങ്കിലും ആശ്രയിക്കുന്നുമില്ല ,മറ്റെന്തെങ്കിലും നിന്ന് ഉത്ഭവിക്കുന്നുമില്ല ,മറ്റുള്ളത് അല്ലം അവനില്‍ നിന്ന് ഉത്ഭവിക്കുന്നു ,അവനെ ആശ്രയിച്ചു കഴിയുന്നു ,ആരു ,എവടെ ,എന്നീ ചോദ്യങ്ങള്‍  അനശ്വരനും അനാദ്യന്തനും അപരിമേയനുംമായവന്റെ ഔചിത്യ പൂര്‍വ്വമല്ല  അവന്‍ സന്നിഹന്‍ അല്ലാത്ത സ്ഥലം ശൂന്യമായിരിക്കും

ഒരിക്കല്‍ ഒരു ബാലന്‍ അമ്മയോട് ചോദിച്ചു "അമ്മേ ഏത്ര ദൈവങ്ങള്‍ ഉണ്ട് " അടുത്തുനിന്ന അനുജന്‍ ആണ് ഉത്തരം പറഞ്ഞത് ."ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് "പറയുന്നത് കേട്ടിട്ടില്ലേ ചേട്ടാ ,പിന്നെ മറ്റൊരു ദൈവം എവെടെയിരിക്കും
"ഒരേ ഒരു ദൈവമേയുള്ളു മകനെ എന്നാല്‍ ,മനുഷ്യന്‍ തന്റെ ബുദ്ധിക്കും സങ്കല്പത്തിനും ഒത്തവണ്ണം ഓരോ ദൈവത്തെ സൃഷ്ടിക്കുന്നു ,അവരവരുടെ ദൈവത്തിനു ആലയം പണിയുന്നു .പുണ്യ സങ്കേതങ്ങള്‍ ഒരുക്കുന്നു .ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വേണ്ടി തീര്‍ത്ഥയാത്രകള്‍ നടത്തുന്നു .ചില പ്രത്യേക സ്ഥലങ്ങളില്‍ കൂടിയിരിക്കുന്ന ദൈവങ്ങള്‍ക്ക് കൂടുതല്‍ ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു ."അമ്മ പറഞ്ഞു ."സര്‍വ്വ വ്യാപിയായ ദൈവം എല്ലായിടത്തും ഉണ്ടെങ്കില്‍ ഇവടെ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ പോരെ എന്തിനാണ് ദേവാലയത്തില്‍ പോകുന്നത് ? ബാലന്റെ യുക്തി ചിന്ത ഉണര്‍ന്നു .ഏകാഗ്രതയോടു ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കി തരുന്നു എന്നതാണ് ദേവാലയ ങ്ങള്‍ക്കുള്ള പ്രാധാന്യം ,എന്നാല്‍ മനുഷ്യന്‍ സന്ദര്‍ശിക്കുന്നത് അവനവന്റെ ഹൃദയമാകുന്ന ദേവാലയത്തില്‍ വെച്ചാണ് എന്ന് ഉള്ളത് മറക്കരുത് "അമ്മ പറഞ്ഞു .ദൈവം മനുഷ്യനെ സന്ദര്‍ശിക്കുന്നത് എവടെ വെച്ചാണ്‌ അവിടമാണ് അധ്യാത്മ വിദ്യാലയം

എവടെ നന്മയുണ്ടോ അവിടെ ദൈവം സാന്നിധ്യമുണ്ട്  നന്മയെ വ്യത്യസ്ത  വിശ്വാസങ്ങളിലും  മതങ്ങളിലും പെട്ട ജനങ്ങളിലും ,ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് അവകാശ പെടുന്നവരിലും ,വൃക്ഷങ്ങളിലും ,പൂക്കളിലും ,പര്‍വതങ്ങളിലും ,നദികളിലും ,വായുവിലും ,ആകാശത്തിലും
സൂര്യനിലും, ചന്ദ്രനിലും ചിത്രരചനയിലും ,കവിതാരചനയിലും ,ശില്പതിലും ,ശിശുവിന്റെ പുഞ്ചിരിയിലും ,ജഞാനിയുടെ  ബുദ്ധിയിലും  പ്രഭാതത്തിന്റെ അരുണിമയിലും  സൂര്യസ്തമാനത്തിന്റെ  വര്‍ണ്ണ ശമ്പളമിയിലും എല്ലാം  നന്മ കാണുന്നു .നന്മ എവിടെ ഉണ്ടോ അവിടെ ആണ് ദൈവ രാജ്യം ,അയ്യപ്പ ഭക്തി ഗാനം ഏഴുതിയ  പുരോഹിതനിലും ഞാന്‍ നന്മ കാണുന്നു .

നന്മ ഉള്ള മനുഷ്യന്‍ ആയി ജീവിക്കുക. മനുഷ്യത്വം ഉള്ളവനായി ജീവിക്കുക. സര്‍വ്വ ചരാചരങ്ങളെയും സ്നേഹിക്കുക. ആരും നയിക്കാതെ തന്നെ നിങ്ങള്‍ ദൈവത്തില്‍ എത്തിച്ചേരും

സ്നേഹ പൂര്‍വ്വം
ജിജോ കളരിക്കല്‍
--------------------------------------------------------------------------------------------------------------------------
കടപ്പാട് :സ്നേഹത്തിന്റെ താഴ്വര (പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ് തിരുമേനി)
--------------------------------------------------------------------------------------------------------------------------.

.

No comments:

Post a Comment