11/11/2012

ഒരു സാരി ഉടുത്ത കഥ ...

ഒരു സാരി ഉടുത്ത കഥ !!!!!!!!!!!!!

വെള്ളിയാഴ്ച് കുര്‍ബാന കഴിഞ്ഞു .. പള്ളിയിലെ കാര്യപരിപാടികള്‍ വിശദീ കരിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു അടുത്ത വെള്ളിയാഴ്ച , കുര്‍ബാന കഴിഞ്ഞു ഓണ പരിപാടികള്‍ ഉണ്ടായിരിക്കുന്നത് ആണ് . പള്ളി പിരിഞ്ഞു കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഭാര്യ എന്റെ അടുത്ത് വന്നു പറഞ്ഞു എനിക്ക് ഓണത്തിന് ഉടുക്കാന്‍ സെറ്റ് സാരി വേണം , കല്യാണ ദിവസം സാരി ഉടുത് കണ്ടത് ആണ് , പിന്നെ ഈ സ
ാധനം ഉടുത്തു കണ്ടിട്ടില്ല ,അന്ന് അവളുടെ ചേച്ചിയും , അനിയത്തി ഒക്കെ കൂടി ആണ് ഉടുപ്പിച്ചത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് , നമ്മുടെ പ്രധാനമന്ത്രി യോടും പഞ്ചാബിനോടും ഉള്ള സ്നേഹം കൊണ്ടാണോ എന്ന് അറിയില്ല പഞ്ചാബിന്റെ ദേശീയ വസ്ത്രം ആയ ചുരിദാര്‍ ആണ് മിക്കപ്പോഴും ധരിക്കാറ്! , സാരി ഉടുക്കണം എന്ന് കേട്ടപ്പോള്‍ എന്നിലെ മലയാളം ഉണര്‍ന്നു ..അന്ന് തന്നെ പോയി രണ്ടു സെറ്റ് സാരി ഒക്കെ എടുത്തു . അങ്ങെനെ ആ സുദിനം വന്നു ഏത്തി, പതിവിലും നേരത്തെ, ഭാര്യ എഴുനേറ്റു അടുക്കളയില്‍ കേറുന്നത് കിടക്കയില്‍ കിടന്നു ഞാന്‍ കണ്ടു ! എഴുനേറ്റു ഒന്ന് സഹായിച്ചു കൂടെ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു , മനസ്സിനോട് പോയി പണി നോക്കാന്‍ പറഞ്ഞിട്ട് ഞാന്‍ പുതപ്പിനുള്ളിലേക്ക് കേറി ഒന്നും അറിയാത്ത ഭാവത്തോടെ. പതിവ് പോലെ ഞാന്‍ എഴുനേല്‍ക്കുന്ന സമയത്ത് എഴുനേറ്റു പ്രഭാത കര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോ , ഭാരയുടെ വിളി കേട്ടു ! ഒന്നിങ്ങു വന്നെ മനുഷ്യ! ദേ ഇത് എങ്ങെനെയാ ഉടുക്കുന്നെ ! ഞാന്‍ ചെല്ലുമ്പോള്‍ മുന്താണി ഒരു കയ്യിലും , ഞൊറി വേറൊരു ഒരു കയ്യിലും , ഇത് എവിടെയേലും ഒന്ന് ഫിറ്റ്‌ ചെയ്യണമല്ലോ ! ഞങ്ങള്‍ വീട്ടില്‍ മുന്ന് പുരുഷ പ്രജ മാത്രമേ ഉണ്ടായിരുന്നത് കൊണ്ടും ,സാരിയും യും വലിയ ബന്ധം ഒന്നും ഉണ്ടായിരുനില്ല ,അപ്പോള്‍ ആണ് എനിക്ക് "യു ട്യൂബ് " ദൈവത്തെ ഓര്മ വന്നത് , ഞാന്‍ ഭാര്യയോട്‌ പറഞ്ഞു യു ട്യൂബ് ഇല്‍ സേര്‍ച്ച്‌ ചെയ്താല്‍ സാരി ഉടുക്കുന്നത് എങ്ങെനെ എന്ന് അറിയാം, "യു ട്യൂബ് "
ദൈവത്തെ വിശ്വാസം ഇല്ലാത്ത കൊണ്ടാണോ എന്ന് അറിയില്ല , ഭാര്യ പറഞ്ഞു വേണ്ട എന്ന് . ഒടുവില്‍ എന്റെ കഠിന പ്രയത്നത്തിന്റെ ഭാഗം ആയി സാരി ഉടുപ്പിച്ചു . എല്ലാം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഒരു പന്തികേട്‌ തോന്നിയിരുന്നു ,ഞാന്‍ അത് പറയാനും പോയില്ല .നാട്ടിലെ പോലെ നടന്നു പള്ളിയില്‍ പോകേണ്ട ആവിശ്യം ഇല്ലല്ലോ വണ്ടിയില്‍ കേറി പള്ളിമുറ്റത്ത്‌ തന്നെ പോയി ഇറങ്ങുകെയും ചെയ്യാം . പള്ളിയുടെ ഗേറ്റില്‍ എത്തിയപ്പോ സാരി ഒക്കെ ഉടുത്ത് പോകുന്ന സ്ത്രീ കളെ കണ്ടപ്പോള്‍ ഞാന്‍ അപകടം മണത്തു അറിഞ്ഞു , ഇവള് ഉടുത്തിരിക്കുന്നത് ശരിയല്ല ,ഞാന്‍ പുറകെ നിന്ന് പതിയ ശബ്ദത്തില്‍ അവളുടെ പേര് വിളിച്ചു ; നില്ക്കാന്‍ പറഞ്ഞു , എന്റെ ശബ്ദം കേള്‍ക്കാത്ത ഭാവത്തില്‍ അവള് പള്ളിയുടെ ഉള്ളിലേക്ക് കേറി പോകുകയും ചെയ്തു .ഞാന്‍ അപകടം പ്രതീക്ഷിച്ചു പുറത്തു കാത്തു നിന്ന് . പള്ളിക്കുള്ളില്‍ അച്ചന്‍ നിങ്ങള്ക്ക് സമാധാനം എന്ന് പറയുന്നു ഉണ്ടായിരുന്നു എങ്കിലും ഞാന്‍ പുറത്തു സമാധാനം ഇല്ലാത്ത അവസ്ഥ യില്‍ ആയിരുന്നു .അധിക സമയം വേണ്ടി വന്നില്ല ഭാര്യ ആന വാതില്‍ തുറന്നു ഓടി വരുന്നത് ഞാന്‍ കണ്ടു , എന്നിട്ട് എന്നോട് പറഞ്ഞു " എല്ലാരുടെയും സാരിയുടെ മുന്താണി ഇടത്തോട്ടു കിടക്കുന്നു എന്റെ വലത്തോട്ട് ആണ് " ഈ ഞൊറി ഇട്ടതും ശരിയില്ല " അധികം പള്ളിമുറ്റത്ത്‌ നിന്നാല്‍ ഭാര്യ ഏതോ പാട്ടയും കുപ്പിയും പെറുക്കാന്‍ വന്നത് ആണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി അവിടെ നിന്ന് മുങ്ങി !

No comments:

Post a Comment