11/12/2012

എന്തിനാണ് നാം ദുഖിക്കുന്നത്

ദുഃഖിക്കാന്‍ പാടില്ലാത്തതിനെക്കുറിച്ചാണ് നാമോരോരുത്തരും ദുഃഖിക്കുന്നത്. അതേസമയം അറിവുള്ളവരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. അറിവും ദുഃഖവും ഒരിക്കലും ചേരില്ല. ഉള്ളവരെക്കുറിച്ചും പോയവരെക്കുറിച്ചും ഓര്‍ത്ത് പണ്ഡിതര്‍ ദുഃഖിക്കുന്നില്ല 
നമ്മുടെ സ്വാര്‍ഥതയാണ്, അജ്ഞതയാണ് ദുഃഖമായി വരുന്നത്. നമ്മുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതോ, ആഗ്രഹം പൂര്‍ത്തീകരിക്കാത്തതോ ആണ് ദുഃഖങ്ങളുടെ യഥാര്‍ഥ ഹേതു. ഏറ്റവുംവലിയ ദുഃഖം മരണമാണ്.
മനുഷ്യന്റെ അജ്ഞത ഞാനിവിടെ സ്ഥിരമാണ് എന്നതാണ്. മനുഷ്യന്റെ ജ്ഞാനവും ഞാനിവിടെ സ്ഥിരമാണ് എന്നതാണ്. ശരീരമായിട്ടുള്ള ഞാന്‍ സ്ഥിരമാണ് എന്നു ധരിക്കരുത്. അതേസമയം ശരീരത്തിനപ്പുറമുള്ള ചൈതന്യമാകുന്ന ഞാന്‍ നശിക്കില്ലെന്ന് അറിയുകയുംവേണം.
ക്രിസ്തു മരിച്ചവനെ ഉയിര്‍പ്പിക്കുന്നതും ഇതിനു ദൃഷ്ടാന്തമാണ്. മൃതദേഹം അജ്ഞാനാവൃതമായ ശരീരമാണ്. അതില്‍നിന്നും അറിവിനെ വിളിച്ചുണര്‍ത്തുകയാണ് ലാസറിനെ വിളിക്കുന്നതിലൂടെ ക്രിസ്തു ചെയ്യുന്നത്.ശോകമോഹങ്ങളാണ് ദുഃഖത്തിനു കാരണം. അവയാല്‍ വിവേകവും വിജ്ഞാനവും നശിക്കുന്നവര്‍ സ്വധര്‍മ്മത്തെ വെടിയും. അജ്ഞാനചേനാടെ സ്വധര്‍മ്മം നിര്‍വഹിച്ചാല്‍തന്നെ അത് ഫലചിന്തയോടും ഞാന്‍ എന്ന ഭാവചേനാടെയുമായിരിക്കും. ഞാന്‍, എന്റേത് എന്നീ വാക്കുകള്‍ നമ്മള്‍ പറയുന്നത് അറിവില്ലായ്മയില്‍നിന്നാണ്.
ബന്ധങ്ങളാകുന്ന ബന്ധനങ്ങളില്‍നിന്ന്, മിഥ്യകളില്‍നിന്ന് മോത്തം തേടണം. 

ഇവിടെ നേടുന്ന ഭൂമിയും ധനവും മറ്റു സുഖങ്ങളും താല്‍ക്കാലികമാണെന്ന് അറിയണം. നിത്യമായതിനെ അറിഞ്ഞാല്‍മാത്രമെ ശാശ്വതമായ സമാധാനം കിട്ടൂ.

സ്നേഹത്തോടെ;
ജിജോ കളരിക്കല്‍

No comments:

Post a Comment