11/11/2012

ആദ്യത്തെ എന്റെ ഒപ്പ്കാലം കുറച്ചു പുറകില്‍ ആണ് ഈ കഥ നടക്കുന്നത് . ഹൈസ്കൂളില്‍ കേറിയ വര്ഷം ആണെന്നാണ് എന്റെ ഓര്‍മ്മ ! ഓണപരീക്ഷയുടെ ജാതകം 
കുറിച്ച നാളുകള്‍ . എനിക്ക് എന്തായലും ഉറപ്പു ആയിരുന്നു എല്ലാ ദോഷങ്ങളും ഒത്തു ചേര്‍ന്ന ഒരു ജാതകം ആണ് കിട്ടാന്‍ പോകുന്നത് . തലേ ദിവസം പ്രധാന അധ്യാപകന്‍ , എന്നെ ഒന്ന് ഇരുത്തി നോക്കുന്ന കണ്ടപ്പോളെ എനിക്ക് കാര്യം പിടികിട്ടി .പതിവ് പോലെ ക്ലാസ്സ്‌ റൂമില്‍ എത
്തി .ക്ലാസ്സിലെ പഠിപ്പിസ്റ്റ്കള്‍ നല്ല സന്തോഷത്തോടെ ഇരിക്കുന്ന കണ്ടപ്പോ എന്റെ ഉള്ളില്‍ , പാണ്ടിമേളം കൊട്ടുകയായിരുന്നു .ദൂരെ നിന്ന് ഞങ്ങളുടെ ലോങ്ങന്‍ സാറിന്റെ(അദ്ദേഹത്തിന് നല്ല പൊക്കം ഉണ്ടായിരുന്ന കൊണ്ട് ഞങ്ങള്‍ ബഹുമാനത്തോട്‌ വിളിക്കുന്ന പേര് ആണ് ) കാല്‍പെരുമാറ്റം കേട്ട് തുടങ്ങി !എന്റെ ഉള്ളില്‍ ചെണ്ടയുടെ താളം ഉച്ചസ്ഥായില്‍ എത്തി .ഓരോരുത്തരുടെ ജാതകം എടുത്തു പേര് പറഞ്ഞു കൊടുക്കാന്‍ തുടങ്ങി ,എന്റെ പേര് വിളിച്ചു" ജിജോ "ഇവടെ വരൂ , ഞാന്‍ പതിയെ ബെഞ്ചില്‍ നിന്ന് അടിവെച്ചു നീങ്ങി , ഇത് ഒക്കെ കൊണ്ട് പോയി അച്ചന്റെ ഒപ്പ് മേടിച്ചിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി .വീട്ടില്‍ പോയിക്കൊളൂ !ഞാന്‍ പുറത്തു ഇറങ്ങി വാതില്‍ക്കല്‍ കാത്തുനിന്നു ,എന്നെ പോലെ ദോഷ ജാതകം ഉള്ള വേറെയും ഉണ്ട് ക്ലാസ്സില്‍ , എന്റെ കാത്തിരിപ്പു വെറുതെ ആയി ആരും ഉണ്ടായിരുനില്ല . പുറത്തിറങ്ങി കൈമള്‍ ചേട്ടന്റെ കടയില്‍ ചെന്നിരിന്നു ഈ വൈതരണി എങ്ങെനെ കടക്കും എന്ന് ആലോചിച്ചു ഭരണിയില്‍ നിന്ന് ഒരു നെല്ലിക്ക എടുത്തു വായിലിട്ടു .ഞാനും കൈമള്‍ ചേട്ടനും നല്ല ലോഹ്യത്തില്‍ ആയതുകൊണ്ട് പലപ്പോഴും മോഷ്ടിക്കല്‍ ആണ് പതിവ് .ചിലപ്പോള്‍ ഞാന്‍ ആദ്യം മോഷ്ടിച്ച സാധനം നെല്ലിക്ക ആകാം.നാലു മണി വരെ അവിടെ കറങ്ങി നടന്നു ,എന്നിട്ട് സ്കൂള്‍ വിട്ടു കുട്ടികളുടെ കൂട്ടത്തില്‍ വീട്ടിലേക്കു പോയി .ജാതകം എടുത്തു തലയിണയുടെ അടിയില്‍ ഒളിപ്പിച്ചു വെച്ച് കാക്കി നിക്കറും, വെള്ള ഷര്‍ട്ടും ഊരി എറിഞ്ഞു ,അമ്മ തന്ന കപ്പ പുഴിങ്ങിയതും കഴിച്ചു കപില്‍ ദേവ് നു പഠിക്കാന്‍ ആയി പാടത്തേക്കു തിരിച്ചു .കളിയുടെ ആവേശത്തില്‍ പരീക്ഷ പേപ്പര്‍ ഒക്കെ മറന്നു ,വരുന്ന വഴി കുളത്തില്‍ ഇറങ്ങി കുളിച്ചു വീട്ടില്‍ എത്തി .നാളെ എതായാലും ക്ലാസ്സില്‍ കേറാന്‍ പറ്റില്ലല്ലോ അതുകൊണ്ട് അന്ന് പഠിത്തവും വേണ്ട എന്ന് വെച്ചു , അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു ചോതിക്കുനുണ്ടായിരുന്നു , എന്താടാ അനക്കം ഒന്നും കേള്‍ക്കുനില്ലല്ലോ , അച്ചന്‍ ഈ വക കര്യങ്ങളില്‍ അത്ര ശ്രദ്ധാലു ആയിരുനില്ല ,അതിനാല്‍ പീഡനം ഒരു സൈഡില്‍ നിന്നെ ഉണ്ടായിരിന്നുള്ളൂ .അമ്മയെ കേള്‍പ്പിക്കാന്‍ വേണ്ടി ഞാന്‍ ഓ ചന്തുമേനോന്റെ "ഇന്ദുലേഖ" എടുത്തു വായിക്കാന്‍ തുടങ്ങി .എന്തോ അമ്മക്ക് ഈ വായന അത്ര തൃപ്തി ആയി തോന്നിയില്ല .എന്ന് അമ്മയുടെ നോട്ടത്തില്‍ നിന്ന് മനസ്സിലായി .ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചില്‍ രണ്ടാമതിരുന്ന കുട്ടിയെ എന്റെ സ്വന്തം ഇന്ദുലേഖ യായി സങ്കല്‍പ്പിച്ചു നിദ്ര ദേവിയെ അഭയം പ്രാപിച്ചു . അങ്ങനെ മുന്ന് ,നാലു ,ദിവസം ക്ലാസ്സില്‍ കയറാത് കൈമള്‍ ചേട്ടന്റെ കടയില്‍ ഇരുന്നു നെല്ലിക്ക തിന്നു സമയം കഴിചിരിക്കവേ , ബുദ്ധി പ്രവര്‍ത്തിച്ചു അപ്പന്റെ ഒപ്പ് സ്വന്തം ആയി ഇടുക .രാത്രി മുഴുവന്‍ ഒപ്പിട്ടു പഠിക്കാന്‍ ഉള്ള കഠിന ശ്രമത്തില്‍ ഞാന്‍ വിജയിച്ചു . രാവിലെ ക്ലാസ്സ്‌ ടീച്ചര്‍ വന്നപ്പോ വിറയ്ക്കുന്ന കൈകളോട് ടെക്സ്റ്റ്‌ പേപ്പര്‍ ഏല്‍പ്പിച്ചു .ഒന്നും അറിയാത്ത ഭാവത്തോടെ സീറ്റില്‍ ഇരുന്നു . ഇതിനിടയില്‍ ഏതോ കുബുദ്ധികള്‍ വീട്ടില്‍ വിവരം അറിയിച്ചു .അന്ന് വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ അമ്മയുടെ വക നീ അപ്പന്റെ ഒപ്പിടും അല്ലെ എന്ന് ചോദിച്ചു പീഡനം പരമ്പര തുടങ്ങി . സ്ഥിരം കിട്ടുന്നത് ആയതു കൊണ്ട് അതില്‍ വലിയ ദുഖം ഒന്നും തോന്നിയില്ല ,അന്ന് പതിവ് പോലെ അപ്പന്‍ വന്നപ്പോ അമ്മ ,വിവരം പറഞ്ഞു ,അടുത്ത പീഡനവും പ്രതീക്ഷിച്ചു ഞാന്‍ കിടക്കയില്‍ കിടന്നു ഉറങ്ങി പോയി , രാത്രി യില്‍ എന്റെ ശിരസ്സില്‍ ഏതോ നനവ്‌ തട്ടിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു , എന്റെ അപ്പന്റെ വലുത് കൈ എന്റെ ശിരസ്സില്‍; ഓടുന്നു .കുറ്റബോധം കൊണ്ട് എന്റെ ശിരസ്സ്‌ കുനിഞ്ഞു , എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു അപ്പന്‍ പറഞ്ഞു , നിനക്ക് എന്റെ അടുത്ത് വന്നു പറയാം ആയിരുനില്ലേ ,എന്തിനാണ് തെറ്റ് ചെയ്തത് ,എന്റെ ഒപ്പിട്ടത്തില്‍ അല്ല എന്റെ സങ്കടം ,നീ എന്നോട് പറയാതിരുന്നതില്‍ ആണ് ,അപ്പന്റെ സ്നേഹം അറിഞ്ഞ ഞാന്‍ , കണ്ണുനീര്‍ അണപൊട്ടും പോലെ ഒഴുകി ....എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ അങ്ങെനെ കരഞ്ഞിട്ടില്ല , കാലം കഴിഞ്ഞു ഞാന്‍ കല്യാണം കഴിച്ചു എനിക്കും കുട്ടികള്‍ ആയി ചരിത്രം വീണ്ടും ആവര്‍ത്തിച്ച്‌ ,എന്റെ മകള്‍ ടെക്സ്റ്റ്‌ പേപ്പറില്‍ എന്റെ ഒപ്പിട്ടു .എന്റെ അപ്പന്‍ ചെയ്തപോലെ ഞാനും അവളെ നെഞ്ചില്‍ ചേര്‍ത്ത് എന്റെ അപ്പന്‍ പറഞ്ഞ വാചകം ആവര്‍ത്തിച്ചു .............. അവളുടെ കണ്ണില്‍ കണ്ണ് നീര്‍ പൊടിയുന്നത് ഞാന്‍ ശ്രദ്ധിച്ചു .കുറെ നിശബ്ദതക്ക് ശേഷം ഇനി ഞാന്‍ ആവര്‍ത്തിക്കില്ല അച്ചാച്ച എന്ന് അവള്‍ പറഞ്ഞു ! അന്ന് വൈകുന്നേരം കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു , എന്നിലെ അപ്പന് എന്തോ കുറവ് ഉണ്ടായിട്ടല്ലേ എന്റെ മകള് എന്നെ ഭയന്ന് ഒപ്പിട്ടത് !!!

No comments:

Post a Comment