11/11/2012

ദൈവം ഉണ്ടോ ? മകന്റെ ചോദ്യം....

രാവിലെ പള്ളിയില്‍ പോയി തിരിച്ചു വരുമ്പോള്‍,എന്റെ കയ്യിലെ രോമം കണ്ടിട്ട് എന്റെ മകന്റെ ചോദ്യം,

ഈ മനുഷ്യന്‍ ഒക്കെ കുരങ്ങില്‍ നിന്ന് ഉണ്ടായതു ആണ് അതാണ് അചാച്ചന്റെ(എന്നെ അങ്ങെനെയാണ് മക്കള് വിളിക്കാറ് ) കയ്യില്‍ ഇത്രയും രോമം. ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളിലെ ശക്തനായി ദൈവവിശ്വാസി ഉണര്‍ന്നു , ഞാന്‍ അവനോടു ചോദിച്ചു ,മോനെ നീ സണ്‍‌ഡേ സ്കൂളില്‍ പഠിച്ചിരിക്കുന്നത് ദൈവം മനുഷ്യനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്ന് അല്ലെ ? നീ ബൈബിള്‍ പറയുന്നത് വിശ്വസിക്കുമോ അതോ കുരങ്ങില്‍ നിന്ന് പരിണാമം ഉണ്ടായി എന്ന് പറയുന്നത് വിശ്വസിക്കുമോ ? അവന്റെ ഉത്തരം കേട്ട് എന്റെ ഉള്ളിലെ ദൈവ വിശ്വാസി ഒരു നിമിഷം സബ്തനായി , ഞാന്‍ സയന്‍സില്‍ വിശ്വസിക്കും . കാരണം അമ്മുവിന്‍റെ (അവന്റെ ചേച്ചി) ടെക്സ്റ്റ്‌ ബുക്കില്‍ ഫോട്ടോ സഹിതം പരിണാമ സിദ്ധാന്തം കാണിച്ചിരിക്കുന്നു ,അതല്ലേ ഞാന്‍ വിശ്വസിക്കണ്ടത് ,ഈ ദൈവം കുന്ത്രാണ്ടം ഉണ്ടോ
 ഇല്ലയോ എന്ന് ഞാന്‍ കണ്ടിട്ടില്ലല്ലോ ,ഉത്തരം ,എന്നിലെ ദൈവവിശ്വാസത്തിന് എന്തൊക്കെയോ കോട്ടം സംഭവിച്ചപോലെ ഒരു തോന്നല്‍. ഇച്ചാഭംഗം വന്ന മനസ്സും ആയി ഇരിക്കുമ്പോള്‍
എന്റെ മനസ്സില്‍ നിന്ന് ആരോ പറയുന്ന പോലെ തോന്നി , " നീ വെറും ഒരു വിശ്വാസി ദൈവത്തെ രുചിച്ചു അറിയാത്ത വെറും ഒരു വിശ്വാസി"

ദൈവത്തെ കണ്ടെത്തിയവന്‍ അല്ലെ ദൈവത്തെ കാണിച്ചു കൊടുക്കാന്‍ സാധിക്കു , ഒരു വിശ്വാസിക്ക് എങ്ങെനെ സാധിക്കും

ഈ എന്റെ മകനു 8 വയസ്സ് പ്രായമേ ഉള്ളു , ഈ പ്രായത്തില്‍ എനിക്ക് ചോദ്യങ്ങളും ഉത്തരവും ഉണ്ടായിരുന്നില്ല . ഇന്നത്തെ തലമുറ ചോദ്യം ചോദിച്ചു തുടങ്ങി , നമുക്ക് ഇനി പറയാന്‍ ഉത്തരം ഉണ്ടായിരിക്കണം

എല്ലാവര്ക്കും ദൈവാനുഭവം നേരുന്നു

സ്നേഹപൂര്‍വ്വം

ജിജോ കളരിക്കല്‍

1 comment:

  1. hello nice to meet you here in Blogger.. thanks siju

    ReplyDelete