9/18/2014

നൂറു ദിവസം

നൂറു  ദിവസംകൊണ്ട്  ചൈന  വന്നു  നിക്ഷേപിക്കുന്നു   കോടി .ജപ്പാന്‍  വന്നു  ഉടനെ  നിക്ഷേപിക്കാന്‍ പോകുന്നു.. ഇത്  കഴിയുമ്പോ  പ്രധാനമന്ത്രി  അമേരിയ്ക്ക്  പോകും  അവിടെ  നിന്നും  കുറെ  നിക്ഷേപവുമായി  വരുമെന്നു  കേള്‍ക്കുന്നു. അങ്ങനെ  നിക്ഷേപകരെ  കൊണ്ട്  ഇന്ത്യയ്ക്ക്  ഇരിക്ക  പൊറുതി യില്ലതായി..!  
നിക്ഷേപം  വന്നാല്‍  വികസനം  ഉണ്ടാകും. അടിസ്ഥാന  സൌകര്യങ്ങള്‍  വികസിക്കും..നല്ല  കാര്യം..!
ഇനി  യൊന്നു  ചിന്തിക്കുക്ക  . ഇതേ  കാഴ്ചപാടുകള്‍  തന്നെ  ആയിരുന്നില്ലേ  യു  പി  എ  ഗവര്‍ണമെന്റിനും   മന്‍മോഹന്‍ സിംഗിനും. ഇപ്പോള്‍  നരേന്ദ്ര  മോഡി  ചെയ്തപോലെ  ചൈന യെ  നിക്ഷേപത്തിന്  വിളിച്ചാല്‍  എന്തായിരിക്കു മായിരുന്നു  സ്ഥിതി..!  ദേശീയ വികാരം  ആളി  കത്തിക്കാന്‍  മുന്നില്‍   നില്‍ക്കുന്നത്   ഈ  ചൈനയ്ക്കു  പരവതാനി  വിളിച്ചവര്‍  തന്നെ  ആയിരിക്കില്ലേ  ?  പാകിസ്ഥാനുമായി  ഒരു  ചര്‍ച്ച  നടത്തിയാല്‍ ഉടനെ   ദേശീയ  വികാരം  ഉണര്‍ത്തി  ആളുകളെ  തെരുവില്‍  ഇറക്കുന്ന  ബി ജെ പി  , പാകിസ്ഥാന്റെ  ഏറ്റവും  അടുത്ത  സുഹൃത്ത്‌  രാക്ഷ്ട്ര ത്തിനു   പരവതാനി വിരിക്കുന്നത്‌   അത്യന്തം  അപകടമാണ്.  അതിർത്തിപരമായും, ചരിത്രപരമായും, ഭാവിയിലും ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള രാജ്യമാണ്‌ ചൈന.  ലോകത്ത്  സകല  അഭ്യന്തര മാര്‍ക്കറ്റും  തകര്‍ത്ത   ചൈന ,ഇന്ത്യയുടെ  ആഭ്യന്തര  മാര്‍ക്കറ്റും  തകര്‍ക്കാന്‍  അധിക കാലം  ഒന്നും  വേണ്ടാ.

അമേരിക്ക പോലുള്ള ജനാധിപത്യരാജ്യങ്ങളുമായി കരാറിലേർപ്പെടുമ്പോൾ അത് പരമാധികാരം പണയം വയ്ക്കലാണെന്ന് ആക്ഷേപിക്കാറുള്ള സംഘികളും കമ്മ്യൂണിസ്റ്റുകളും, ഇപ്പോൾ ചൈന എന്ന സ്വേച്ഛാധിപത്യരാജ്യവുമായി കരാറിലേർപ്പെടുമ്പോൾ പരമാധികാരത്തെ പറ്റി മിണ്ടുന്നില്ല. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ശത്രുരാജ്യമാണു നമ്മെ സംബന്ധിച്ച് ചൈന.

കോൺഗ്രസിനേ ദേശീയ വികാരവും, ദേശ ഭക്തിയും കാട്ടി ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. ദേശീയതയും ഭാരതീയതയും കുടുംബ സ്വത്തുപോലെ കരുതുന്ന ബി.ജെ.പി ഭരിക്കുമ്പോൾ ഇത്തരം തടസങ്ങളില്ല. തുറന്ന സ്വാതന്ത്ര്യത്തിൽ ഇപ്പോൾ മോദി ഭരിക്കുന്നു. മാത്രമല്ല ഇപ്പോഴത്തേ നീക്കങ്ങൾ ചൈനയുമായിട്ടായതിനാൽ ഇടതുപക്ഷത്തുനിന്നും ഉണ്ടാകേണ്ടിയിരുന്ന എതിർപ്പും ഇല്ലാതായി. സുഖമായി നീങ്ങാം മോദിക്ക്.....


ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വിഷയം ഉണ്ട്. കോൺഗ്രസ് ഭരിച്ചപ്പോൾ എന്തുകൊണ്ട് ഇതൊന്നും ആയില്ലെന്നും 100 ദിവസം കൊണ്ട് ഇതെല്ലാം ആയി എന്നും ചിലർ പറയുന്നു. പാക്കിസ്ഥാന്റെയും ചൈനയുടേയും കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ കോൺഗ്രസ് ദേശീയ വികാരത്തേ വല്ലാതെ ഭയന്നിരുന്നു. പാക്കിസ്ഥാനുമായി അടുത്താൽ ബി.ജെ.പി ദേശീയ വികാരം ആളിക്കത്തിക്കുകയും കോൺഗ്രസിനു നഷ്ടം വരികയും ചെയ്യുമായിരുന്നു. കോൺഗ്രസ് ഭരിച്ചപ്പോൾ ചൈനക്ക് ഈ പരവതാനിയും, നമ്മുടെ പരമാധികാരത്തിൽ കൈവയ്ക്കലും അനുവദിച്ചിരുന്നുവെങ്കിൽ ബി.ജെ.പി ഇന്ത്യയിലേ ദേശീയത ആളിക്കത്തിക്കുകാമിയിരുന്നു. കാരണം അതിർത്തിപരമായും, ചരിത്രപരമായും, ഭീവിയിലും ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള രാജ്യമാണ്‌ ചൈന. കോൺഗ്രസിനേ ദേശീയ വികാരവും, ദേശ ഭക്തിയും കാട്ടി ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. ദേശീയതയും ഭാരതീയതയും കുടുംബ സ്വത്തുപോലെ കരുതുന്ന ബി.ജെ.പി ഭരിക്കുമ്പോൾ ഇത്തരം തടസങ്ങളില്ല. തുറന്ന സ്വാതന്ത്ര്യത്തിൽ ഇപ്പോൾ മോദി ഭരിക്കുന്നു. മാത്രമല്ല ഇപ്പോഴത്തേ നീക്കങ്ങൾ ചൈനയുമായിട്ടായതിനാൽ ഇടതുപക്ഷത്തുനിന്നും ഉണ്ടാകേണ്ടിയിരുന്ന എതിർപ്പും ഇല്ലാതായി. സുഖമായി നീങ്ങാം മോദിക്ക്.....

8/10/2014

ദേശ സ്നേഹികളെ നമുക്കീ വിസര്‍ജ്ജത്തെ ചുമക്കാതിരിക്കാം !

 സുനില്‍ കൊടുവഴന്നൂര്‍-
ഒന്നുകിൽ അപ്പനമ്മമാർ പറഞ്ഞുകൊടുക്കണം. അല്ലെങ്കിൽ വിവരമുള്ള മറ്റാരെങ്കിലും. അങ്ങനെ മുളയിലേ നന്നായി പരിപാലിച്ചില്ലെങ്കിൽ ഇതുപോലെ, അരുന്ധതി റോയി പറയുന്നതുപോലെ വിവരക്കേട് വിളിച്ചു പറയും. അരുന്ധതിക്ക്കുറഞ്ഞപക്ഷം അപ്പനോടെങ്കിലും ചോദിക്കാമായിരുന്നു. ഈ ഗാന്ധി ആരാണെന്ന്. അങ്ങനെയെങ്കില്‍ ഈ ബുദ്ധിജീവി റോയി, ലോകം ആദരിക്കുന്ന പവിത്ര സാന്നിദ്ധ്യത്തെ, മഹാത്മാവിനെ ഇപ്പോള്‍ നിന്ദിക്കുമായിരുന്നില്ല.
കേരള സര്‍വ്വകലാശാലയുടെ അയ്യങ്കാളി അനുസ്മരണ ചടങ്ങിലാണ് അരുന്ധതി, ഗാന്ധി വിമര്‍ശനവുമായി അവതരിച്ചത്. ‘ബുദ്ധിജീവികളെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം’ എന്ന് പണ്ട് സക്കറിയ ചോദിച്ചു. ഒരു നോവലെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ പിന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് മഹാ അറിവിന്റെ കനത്തോടെയാണ് എന്നാണ് ബുദ്ധിജീവി ധാരണ. പിന്നെ ഇനി നമ്മള്‍ എഴുത്തുകാര്‍ സമൂഹത്തെ തിരുത്തും. ‘ഞാന്‍ ശരി – നിങ്ങള്‍ കുഴപ്പക്കാര്‍’ എന്ന അതിര്‍ത്തിയും നിശ്ചയിക്കും. അവാര്‍ഡെങ്ങാനും കിട്ടിയാല്‍ പിന്നെ സകലതിനെയും പുച്ഛമാണ് – സ്വന്തം തന്തയെ വരെ! അത്തരം ചില പുച്ഛമാണ് അരുന്ധതിക്കും.
ചില കുട്ടികള്‍ ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ കിട്ടാന്‍ ആദ്യം അടുത്തു നില്‍ക്കുന്നവരെ തോണ്ടും. പിന്നെ നുള്ളും. പിന്നെയും ശ്രദ്ധിച്ചില്ലെങ്കില്‍ കണ്‍മുന്നില്‍ വിസര്‍ജിക്കും. അതൊരു സൈക്കോളജിയാണ്. അറ്റകൈ പ്രയോഗം. എഴുത്തിന്റെ റൈറ്റേഴ്‌സ് ബ്ലോക്കിലാണ് അരുന്ധതി റോയി. ആദ്യ പുസ്തകത്തിന് ശേഷം വന്നതെന്നും ക്ലച്ച് പിടിക്കുന്നില്ല. പിന്നെയെങ്ങനെ ശ്രദ്ധ നേടാം. എളുപ്പവഴി ആക്ടിവിസ്റ്റാവുകയാണ്. ആള്‍ക്കൂട്ടമില്ലാതെ നില നില്‍ക്കാന്‍ സാധിക്കാതെ എല്ലാത്തിനെയും, രാജ്യത്തിനെത്തന്നെയും, തള്ളിപ്പറഞ്ഞു തുടങ്ങി.
മാവോ വാദികളെ പിന്തുണച്ചു. വിഘടനവാദികളെ അനുകൂലിച്ചു. രാജ്യത്തിന്റെ മൂല്യത്തെയും ആദര്‍ശത്തെയും വെല്ലുവിളിച്ചു. പ്രസംഗിച്ചു. എല്ലാം ഒരു നോവലിന്റെ പരിരക്ഷയില്‍. ഒന്നോര്‍ത്തു നോക്കൂ, മറ്റെന്തുണ്ട് ഇവര്‍ രാജ്യത്തിന് നല്‍കിയ സംഭാവന? എവിടെ നില്‍ക്കുന്നു ഇവരുടെ പോരാട്ടം? തൊട്ടും നോവിച്ചും ആള്‍ക്കൂട്ടത്തിനു മുന്നിലെ കുട്ടിയാവുകയാണ് അരുന്ധതി. വിസര്‍ജ്യമാണിപ്പോള്‍ നമുക്ക് മുന്നില്‍. അണികളായ നമുക്ക് അത് നീക്കിയേ മതിയാവൂ.
ഗാന്ധി ജാതീയത സ്വീകരിച്ചുവെന്നും, ഗാന്ധിയെക്കുറിച്ച് നാം പഠിച്ചതൊക്കെയും കളവാണെന്നും അരുന്ധതി പറയുന്നു. ഈ മഹതി ചരിത്രത്തെ വക്രീകരിക്കുകയാണിവിടെ. തൊട്ടുകൂടായ്മ പാപമാണെന്നും മാനവികതക്കെതിരാണെന്നും വാദിച്ചയാളാണ് ഗാന്ധിജി. ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച് ഗാന്ധി ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. ഹരിജനിലൂടെയും മറ്റു ചാതുര്‍വര്‍ണ്ണ്യത്തെ തിരുത്തി ഗാന്ധി. കോട്ടയത്തുകാരിയായ അരുന്ധതി, നൂറു കഴിഞ്ഞ അമ്മമാരോടു ചോദിക്കണം, വൈക്കം സത്യാഗ്രഹത്തെക്കുറിച്ച്. അതിന് ഗാന്ധിജി നല്‍കിയ പിന്തുണയും പ്രചോദനവും പഠിക്കണം. ക്ഷേത്ര പ്രവേശനത്തെ സ്വാഗതം ചെയ്ത ഗാന്ധി അയ്യങ്കാളി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ചിരുന്നു. വര്‍ണ്ണ വിമോചകന്‍ മണ്ടേലയുടെ വിഗ്രഹം ഗാന്ധിജിയായിരുന്നു.
നാം ഗാന്ധിജിയെക്കുറിച്ച് പഠിച്ചത് കളവാണത്രെ. അത്ഭുതശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്പരപ്പോടെയാണ് ഗാന്ധിയെ കണ്ടത്. ‘ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നു പറഞ്ഞാല്‍ നാളത്തെ തലമുറ അതു വിശ്വസിക്കുമോ’ എന്ന് ഐന്‍സ്റ്റീന്‍ സംശയിച്ചു. ഐന്‍സ്റ്റീന്‍ സംശയിച്ചത് ശരിയായി. മൗലിക സ്വാതന്ത്ര്യത്തെക്കുറിച്ചും, കപട മാനവികതയെക്കുറിച്ചും വാക്ക് വര്‍ഷിക്കുന്ന അരുന്ധതിക്കും കൂട്ടര്‍ക്കും എങ്ങിനെയാണ്, ഭഗവത് ഗീതയില്‍ നിന്നും ജീവിതത്തിന്റെ ത്യാഗപാഠശാലയില്‍ നിന്നും ഗാന്ധി അരിച്ചെടുത്ത് നെഞ്ചേറ്റിയ അറിവുകള്‍ പിന്തുടരാനാവുക? അന്ധന്‍ ആനയെ കണ്ടതു പോലെ ഗാന്ധിക്കു മുന്നില്‍ ഈ ഗാന്ധി വിമര്‍ശകര്‍ പരിഭ്രമിക്കുന്നു, പുലഭ്യം പറയുന്നു.
mahatma-gandhi
ലൂയിഫിഷര്‍ ഗാന്ധിയോടു ചോദിച്ചു, ‘അങ്ങ് പൂര്‍ണ്ണനായ വ്യക്തിയാണോ’ എന്ന്. ഗാന്ധി മറുപടി നല്‍കി, ‘ അല്ല, എന്റെ നൂറു കണക്കിന് കുറവുകള്‍ നിങ്ങള്‍ക്കു കാണാം. അതു കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് ഞാന്‍ നിങ്ങളെ സഹായിക്കാം’.
പരിമിതികളെക്കുറിച്ചുള്ള ബോധ്യമായിരുന്നു ഗാന്ധിജിയുടെ ശക്തി. അതില്‍ ചവിട്ടിയാണ് ഗാന്ധി ജയിച്ചു കയറിയത്. ഗാന്ധിയെ ഒറ്റുന്നവര്‍ നാളെ ദേശീയ ഗാനത്തെയും, രാജ്യത്തെത്തന്നെയും തള്ളിപ്പറയും. അത് വിദൂരമല്ല. ഇന്ത്യയെ പകുക്കുയാണ് അതിന്റെ പന്നിലുള്ള ഉദ്ദേശ്യം. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഏതൊക്കെയോ പുതിയ ബുദ്ധികേന്ദ്രങ്ങള്‍ വീണ്ടും പയറ്റുന്നു. ദളിത് സ്‌നേഹവും, ചില ഏകീകരണവുമൊക്കെ അതിന്റെ മറവാണ്.
ഇതൊന്നും ഓര്‍ക്കാതെയല്ല അരുന്ധതി നമ്മളോട് സംസാരിക്കുന്നത്. ഒരുപക്ഷെ, അതിന്റെ തുടര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മനഃപൂര്‍വ്വമാകാം. അതിന്റെ തെളിവാണ് കേരളത്തില്‍ നിന്ന് അവര്‍ക്കു കിട്ടിയ ചില പിന്തുണകള്‍. ബി ആര്‍ പി ഭാസ്‌കറും, കെ ഇ എന്‍ കുഞ്ഞഹമ്മദുമാണ് ഇതില്‍ പ്രമുഖര്‍. ജനാധിപത്യപരമായ വിമര്‍ശനം പോലീസല്ല തീര്‍പ്പാക്കേണ്ടത് എന്നാണ് കെ ഇ എന്‍ വാദം. കെ ഇ എന്‍ നടത്തുന്ന വിഷപ്രസംഗങ്ങളുടെയും, ജനാധിപത്യത്തിന്റെ പേരില്‍ നടത്തുന്ന സാംസ്‌കാരിക മലിനീകരണത്തിന്റെയും മറ്റൊരു കാഴ്ച മാത്രമാണ് ഈ പിന്തുണ.
വിളക്കും ഓണവുമൊക്കെ വെറുക്കപ്പെടേണ്ടതാണെന്നും സരസ്വതീദേവിയുടെ നഗ്നചിത്രം വരച്ചയാള്‍ വാഴ്ത്തപ്പെടേണ്ടവനാണെന്നും പറഞ്ഞയാളാണ് കെ ഇ എന്‍. വി എസ് അച്യുതാനന്ദന്‍ പണ്ട് കുരങ്ങനെന്ന് കളിയാക്കി അടപ്പൂരിയതാണ് ഈ സമരോത്സുകമായ കപട മതേതരവാദിയെ. വിഘടനവാദികളുടെ, വിദ്വേഷം പടര്‍ത്തുന്ന സംഘടനകളുടെ ഏതു മാര്‍ച്ചും ഉദ്ഘാടനം ചെയ്യലാണ് ബി ആര്‍ പി യുടെ പണി. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കൂലിയെഴുത്തുകാരനായിരുന്നയാള്‍ക്ക് ഇപ്പോള്‍ കൂലി പ്രാസംഗികന്റെ റോളാണ്. അടുത്തു തന്നെ അരുന്ധതിയെ അനുകൂലിച്ച് ബി ആര്‍ പി മാധ്യമത്തിലോ, മറ്റു ‘മതേതര’ മാസികകളിലോ എഴുതിയേക്കാം. ജനാധിപത്യ അവകാശമാകും വിഷയം.
പ്രഖ്യാത നിരൂപകനായ ബാര്‍തെസ് തന്റെ നിരൂപണത്തിനിടെ സോപ്പുപൊടിയുടെ പരസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. സോപ്പ് കൊള്ളില്ലെങ്കിലും പതപ്പിച്ചുള്ള പരസ്യം നല്‍കിയാല്‍ കാഴ്ചക്കാരനെ വീഴ്ത്താം. ഇവിടെ നുരയുള്ള, എന്നാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സോപ്പാവുകയാണ് അരുന്ധതി. അത് ശുദ്ധീകരിക്കാതെ നമ്മെ മലിനമാക്കുന്നു.
ഗാന്ധി ആരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല ഭാരതത്തിന്. ‘ആ ദീപം നമ്മെ വിട്ടു പൊലിഞ്ഞിരിക്കുന്നു. എങ്ങും കൂരിരുട്ടാണ്’ ഗാന്ധി മരിച്ചപ്പോള്‍ നെഹ്രു വിതുമ്പി പറഞ്ഞു. ലോകം അത് കണ്ണീരോടെ കേട്ടു നിന്നു.
സ്‌നേഹത്തിന്റെ, സഹനത്തിന്റെ, കാരുണ്യത്തിന്റെ മനുഷ്യരൂപമായിരുന്നു ഗാന്ധി. 1930 ജനുവരി 30-ന് വൈകുന്നേരം 5.17-ന് ഗാന്ധി വെടിയേറ്റു മരിച്ചു. ലോകവും നന്മയും നിശ്ചലമായി.
ഗാന്ധി വെടിയുണ്ടയില്‍ അവസാനിച്ചില്ല. ഇയിര്‍ത്തു. ഗാന്ധിയെക്കുറിച്ച് പല ഭാഷകളിലായി ഒരു ലക്ഷത്തില്‍ പരം പുസ്തകങ്ങളുണ്ട്. ഗാന്ധി ഭൂമിയില്‍ മുഴവന്‍ പഠിക്കപ്പെടുകയാണ്. കാലത്തെ അതിജീവിച്ച് ഗാന്ധി അമരനാകുന്നു. അരുന്ധതിയുടെ പുസ്തകം ലൈബ്രറിച്ചുവരില്‍ മരിക്കുമ്പോള്‍, ഗാന്ധി നിന്ദ ടി വിയില്‍ നിന്ന് റേറ്റിംഗില്ലാതെ പുറത്താക്കപ്പെടുമ്പോള്‍, എഴുത്തുകാരിയും വിസ്മരിക്കപ്പെടും. ഭൂമിയില്‍ നിന്ന് മിന്നാമിനുങ്ങുകള്‍ക്ക് സൂര്യനെ എന്നും വെല്ലുവിളിക്കാം. അതുപോലെയാണ് അരുന്ധതി റോയിയുടെ വാക്കുകളും. സൂര്യനില്ലെങ്കില്‍, ഭൂമിയും മിന്നാമിനുങ്ങിന്‍രെ വംശം തന്നെയും ഇല്ലെന്ന് അവ അറിയുന്നില്ല. ഇവിടെ അരുന്ധതി റോയിയും.
ഹേ റാം.. അങ്ങ് ഈ പുതിയ കാലത്തെ ഗോഡ്‌സെമാരുടെ പ്രവൃത്തികളോട് പൊറുക്കുക. കാരണം, അങ്ങ് മഹാനാണ്… ഈ രാഷ്ട്രത്തിന്റെ പിതാവും

7/21/2014

സ്ത്രീ പ്രകൃതിയാണ്...!

വെള്ളി  ശനി  ദിവസങ്ങളില്‍  നമ്മുടെ  വേളി  നമുക്കിട്ടു  പണി തരുന്നതോണോ  എന്നൊരു  സംശയം  എനിക്ക്  ഇല്ലാതില്ല .  സംഭവം  മറ്റൊന്നും മല്ല  . ആ ദിവസങ്ങളില്‍  മാത്രം  മോര്‍ണിംഗ്  ഡ്യൂട്ടി യാണ്.  എനിക്ക് ആണേല്‍  വെള്ളി ശനി യെന്നു പറയുന്നത്  മുഖ പുസ്തകത്തില്‍  ഇരുന്നു  അറമാധിക്കാന്‍  കിട്ടുന്ന  അവസരവും.  ഇതിനു എതിരെയുള്ള   നിശബ്ദ്‌ പ്രതികാരമാണോ  ഈ  മോര്‍ണിംഗ്  ഡ്യൂട്ടി  എന്നതാണ്  എന്റെ  ഇപ്പോളത്തെ    ബലമായ  സംശയം. 

ഇവെനിംഗ്  , നൈറ്റ്‌  ഡ്യൂട്ടി  യാണേല്‍   നമുക്ക്  ഒന്നും  അറിയേണ്ടാ  പിള്ളേരുടെ  കാര്യവും  ഭക്ഷണമൊക്കെ  റെഡി യായി  മുന്‍പില്‍ ഏത്തും.  ഇതിപ്പോ  രാവിലത്തെ  ചായ  മുതല്‍  അത്താഴം  വരെ  നമ്മള്‍  വെക്കണം. പിന്നെ  മൂന്ന് കുട്ടി പട്ടാളങ്ങളോടു  മത്സരിച്ചു  ജയിക്കണം.  അതൊരു  വല്ലാത്ത  ചടങ്ങാണ് . സാംബാര്‍  വെച്ചാല്‍  ഒരാള്‍ക്ക്  പരിപ്പ്  പാടില്ല. ഒരാള്‍ക്ക്  കുറുകി യിരിക്കുന്നത്  പാടില്ല. ഒരാള്‍ക്ക്  സാംബാറെ ഇഷ്ടം മില്ല. ഇനി  മീന്‍  കറി വെച്ചാലോ  മുള്ളില്ലാത്ത  ഭാഗം വേണം  അതിന്റെ  പുറത്തുള്ള  കറുത്ത  ഭാഗം  പാടില്ല.  ഇങ്ങനെ  കുറെ വൈതരികണികളില്‍  കൂടി  വേണം  എന്തെങ്കിലും  കഴിപ്പിക്കാന്‍.  അത്  കൊണ്ട്  എന്താ  !  ഇതുങ്ങള്  എല്ലാം  ഇരിക്കുന്നത്   മിസ്രെമിലെ   ഗോക്കളെ  പോലെയാണ് .

 ഇതൊക്കെ  നിങ്ങളും  കൂടെ  അനുഭവിക്ക്  എന്റെ  കണവാ  എന്നൊരു  ധ്വനി  ഞാന്‍  വെള്ളി  ശനി  ദിവസങ്ങളില്‍  കാണുന്നു.


ഇതില്‍  നിന്ന്  ചില  പാഠങ്ങള്‍  പഠിക്കാന്‍  കഴിഞ്ഞുയെന്നത് വേറെ  കാര്യം.!

"വിശപ്പോടെ  നിങ്ങള്‍  ഭക്ഷണം  ഉണ്ടക്കാന്‍  കിച്ചണില്‍  കയറുക   രുചികരമായ  ഭക്ഷണം  ഉണ്ടാക്കി  നിങ്ങള്ക്ക്  തിരിച്ചു  ഇറങ്ങാം."


"കുട്ടികള്‍  ചോറ്  കഴിക്കുന്ന  വരെ  കാത്തിരിക്കുക.  അതിനു  മുന്‍പേ  കേറി  വെട്ടി  വിഴുങ്ങരുത്.  അവര്  മാറ്റി  വെക്കുന്ന  സാമ്പാറിന്റെ  കഷണങ്ങളും  , തോരന്റെ  ബാക്കിയും  മീനിന്റെ  മുള്ളും  ദശയും   ചോറും  എല്ലാം  കൂടി   ചേര്‍ത്താല്‍  ഒരാള്‍ക്ക്  സുഭക്ഷണം  കഴിക്കാം."

"ഉപ്പും  പഞ്ചസാരയും  എവെടെയാ ഇരുക്കുന്നത് യെന്നു  നേരത്തെ  മനസ്സിലാക്കി വെക്കുക്ക  .അല്ലെങ്കില്‍  പണി  പാളും."


ചില  കാര്യങ്ങളൊക്കെ  പുരുഷന്മാര്‍  വൈകിയേ  മനസ്സിലാക്കൂ.
എടി..!   നിനക്ക്  ഒരടത്തിരുന്നു കഴിച്ചുകൂടെ  ഇങ്ങേനെ  നിന്നോണ്ട്‌   കഴിക്കണോ ?
ഇമ്മാതിരി ചോദ്യം  ഇടയ്ക്ക്   നിങ്ങള്  ചോദിക്കാറില്ലേ ?
എന്ത്   കെട്ടിയില്ല  യെന്നോ ?
കേട്ടുമ്പോ  ചോദിച്ചോളും  "
അതിന്റെ  കാരണം  ഇതാണ്.!
വീട്ടില്‍  കുട്ടികള്‍  രണ്ടു മൂന്നു  ഉണ്ടായല്‍ : ഇതുങ്ങള്‍  ഒന്നും  ഒരേപോലെ  ഭക്ഷണം  കഴിച്ചു  തീരില്ല . പഞ്ചവത്സരപദ്ധതി  പോലെയാ  ,ചിലപ്പോ  അഞ്ചു  വര്‍ഷം ഒന്നും  പോരാതെ  വരും .
ഇത്  കാണുമ്പോ  നമുക്ക്  ചൊറിച്ചില്‍  വരാം.!
ആദ്യം  ഒരാള്‍  ഏഴുനേല്‍ക്കും.അതില്‍  എന്തേലും  ഒക്കെ  ബാക്കി  ഉണ്ടാകും. ഇത് കളയാന്‍ പറ്റുമോ ? ഇതും  എടുത്തു കൊണ്ട്  പോയി  അടുക്കളയില്‍  പോയി  ഒരു നിപ്പന്‍ അടിക്കും.
ആ പാത്രം  സിങ്കില്‍  ഇട്ടു  ടാപ്പ്‌  തുറന്നു  വെള്ളം ഒഴിച്ച്  (ഇത്  ചെലപ്പോ അടയ്ക്കാന്‍  മറന്നു  പോകും )  തിരിച്ചു  വരുമ്പോ അടുത്തയാളു  ഏഴുനേല്‍ക്കും.
നനഞ്ഞ  കൈ  ചന്തിക്ക്  തുടച്ചു  ഡൈനിങ്ങ്‌ ടേബിളിനോട് ചേര്‍ന്ന്  നിന്ന്  അതില്‍  ഉണ്ടായിരുന്നത്   എല്ലാം   കൂടി  കുഴച്ചു  അടുത്ത ഒരു  നിപ്പന്‍  അടി.
അതും  തീര്‍ത്തു  ഏമ്പക്കം  വിട്ടു   നില്‍ക്കുമ്പോ : അടുത്ത പന്തിക്കുള്ളത്  റെഡി യാകും.
ആദ്യത്തെ  പ്ലേറ്റ്  അതിന്റെ  അടിയില്‍  വെച്ച്  .  ആ  കസേരയില്‍ ഇരുന്നു  അവസാനത്തെ  പോളിംഗ്..!
സ്ത്രീ  പ്രകൃതി യാണെന്ന്  പറയുന്നത്  വെറുതയല്ല  ..!
വല്ല പ്പോഴും  അടുക്കളയില്‍  കയറു  അപ്പൊ  മനസ്സിലാകും..!7/17/2014

ഇസ്രയേൽ ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്:

ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്:
1948-നു മുന്‍പ്‌ ഇസ്രയേൽ എന്ന് പറയുന്ന ഒരു രാഷ്ട്രം ഉണ്ടായിരുന്നോ എന്ന് പലരും ചോദിക്കുന്നുണ്ട്. തീര്‍ച്ചയായും ഉണ്ടായിരുന്നു. B.C.1500 മുതല്‍ A.D.70 വരെയുള്ള കാലയളവില്‍ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും കിഴക്ക് ജോര്‍ദ്ദാന്‍ നദിയും തെക്ക്‌ ഈജിപ്ഷ്യന്‍ കനാലും വടക്ക്‌ ദാനും അതിര്‍ത്തിയായിക്കൊണ്ട് നീണ്ട ഒന്നര സഹസ്രാബ്ദത്തിലധികം കാലം ആ രാഷ്ട്രം നിലനില്‍ക്കുകയുണ്ടായി. റോമാക്കാരുടെ ഭരണകാലത്താണ് അവര്‍ക്ക്‌ സ്വന്തരാജ്യം വിട്ട് ലോകത്തിന്‍റെ പലഭാഗങ്ങളിലേക്ക് പ്രവാസികളായി പോകേണ്ടി വന്നത്. എന്നാല്‍ പലസ്തീനോ? 1948-നു മുന്‍പ്‌ ഏതെങ്കിലും കാലത്ത് ചരിത്രത്തില്‍ പലസ്തീന്‍ എന്ന പേരോടുകൂടി ഒരു രാഷ്ട്രം നിലനിന്നിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ എന്ന് പറയുന്ന ഒരു രാഷ്ട്രം ഭൂമിയില്‍ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല എന്നതാണു വാസ്തവം.
1948-നു മുന്‍പ്‌ പാലസ്തീനികള്‍ക്ക് സ്വന്തമായി ഒരു നാട് വേണം എന്ന യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. ഒറ്റ മുസ്ലീം രാഷ്ട്രവും അവര്‍ക്ക്‌ ഒരു രാജ്യം ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു പരിശ്രമവും നടത്തിയിട്ടില്ല. യഹൂദന്മാര്‍ക്ക് അവിടെ ഭൂമി കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതലാണ്‌ അത് പാലസ്തീനികളുടെ രാജ്യമാണെന്ന് അറബികള്‍ പറയാന്‍ തുടങ്ങുന്നത് തന്നെ. അതുവരെ ആ പ്രദേശം ജോര്‍ദ്ദാന്‍ രാജാവിന്റെ കയ്യിലായിരുന്നു. ജോര്‍ദ്ദാന്‍ രാജാവ്‌ മുസ്ലീമാണ്. പാലസ്തീനികള്‍ക്ക് ഒരു രാജ്യം വേണം എന്ന് മുസ്ലീങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അന്ന് ജോര്‍ദ്ദാന്‍ രാജാവിനോട് അവർക്ക് പറയാമായിരുന്നു, ഈ പ്രദേശം പലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ്, അതുകൊണ്ട് ജോര്‍ദ്ദാന്‍ രാജാവ്‌ ഈ സ്ഥലം പാലസ്തീനികള്‍ക്ക് വിട്ടുകൊടുക്കണം എന്ന്. പക്ഷെ അന്നൊന്നും ആരും അങ്ങനെ ആവശ്യപ്പെട്ടില്ല.
തുര്‍ക്കി ഭരണാധികാരികളുടെ കീഴിലായിരുന്ന സമയത്ത് അവര്‍ അല്പം പോലും ശ്രദ്ധ കൊടുക്കാതെ അവഗണിച്ചിട്ടിരുന്ന പ്രദേശമായിരുന്നു ഇന്നത്തെ പലസ്തീന്‍ ഭൂപ്രദേശം. ഭൂമി കാടുപിടിച്ചു കൃഷികളോ ആദായമോ ഇല്ലാതെ കിടന്നതിനാല്‍ പ്രസ്തുത ഭൂമി വില്‍ക്കുന്നതിന് പ്രഭുക്കന്മാരായ ഉടമസ്ഥര്‍ക്ക് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. ഈ പ്രഭുക്കന്മാര്‍ താമസിച്ചിരുന്നത് ദൂരെയുള്ള നഗരങ്ങളിലായിരുന്നു. അതിനാല്‍ അനേകം യഹൂദന്മാര്‍ ഭൂമി വിലയ്ക്ക് വാങ്ങി. ഭൂമി വിലയ്ക്ക് വാങ്ങുവാന്‍ പണമില്ലാത്ത യഹൂദന്മാരെ പണം കൊടുത്ത് സഹായിക്കുവാന്‍ മറ്റു രാജ്യങ്ങളിലെ പണക്കാരായ യഹൂദന്മാര്‍ തയ്യാറായി. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു വലിയ പ്രസ്ഥാനം തന്നെയായിരുന്നു റോത്ത്സ് ചൈല്‍ഡ്‌ കുടുംബം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബിസിനസ് കുടുംബമായിരുന്നു ഇവർ‍. ആസ്ട്രിയ, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്, ജര്‍മ്മനിയിലെ മെയിന്‍ എന്നിവിടങ്ങളിലെല്ലാം ശാഖകളുള്ള ബാങ്കിംഗ് വ്യവസായികളായ യഹൂദന്മാരായിരുന്ന ഇവര്‍ റെയില്‍വേകള്‍ നിര്‍മ്മിക്കുന്നതിനും വിവിധ ഖനികള്‍ ഉണ്ടാക്കുന്നതിനും പല രാജ്യങ്ങള്‍ക്കും വായ്പകള്‍ നല്‍കിയിരുന്നു. സൂയസ് കനാല്‍ സ്വന്തമാക്കുന്നതിന് ബ്രിട്ടീഷ്‌ ഗവണ്മെണ്ടിന് പണം നല്‍കി സഹായിച്ചിരുന്നവരാണ് ഇക്കൂട്ടർ‍. പലസ്തീനില്‍ ഭൂമി വിലയ്ക്ക് വാങ്ങുവാന്‍ പണമില്ലാതെ വിഷമിച്ച യഹൂദന്മാര്‍ക്ക് ഇവര്‍ നിര്‍ലോഭമായി ലോണ്‍ കൊടുത്ത് സഹായിച്ചു.
1903 ആയപ്പോഴേയ്ക്കും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി 25000-ത്തോളം യഹൂദന്മാര്‍ പലസ്തീനില്‍ കുടിയേറി ഭൂമി വാങ്ങി അവിടെ താമസമാരംഭിച്ചു കഴിഞ്ഞിരുന്നു. അക്കാലത്ത് പലസ്തീന്‍ തുര്‍ക്കി രാജ്യത്തിന്‍റെ ഭാഗമായിരുന്നു. സീയോന്‍ സംഘടനാ നേതാക്കള്‍ തുര്‍ക്കി ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവിനെ സമീപിച്ചു. തങ്ങള്‍ക്കു പലസ്തീന്‍ നാട്ടില്‍ ഒരു യഹൂദ സ്റ്റേറ്റ് അനുവദിച്ചു തരണം എന്നും അവിടെയുള്ള ഭൂമി മുഴുവന്‍ തങ്ങള്‍ പണം കൊടുത്തു വാങ്ങിക്കൊള്ളാം, അതിനു എത്ര പണം വേണമെങ്കിലും തരാം എന്നും അപേക്ഷിച്ചു. പരിഹാസപൂര്‍വ്വം ഹുസൈന്‍ രാജാവ് പറഞ്ഞു: നൈല്‍ നദിയിലെ വെള്ളം തുര്‍ക്കിയിലൂടെ ഒഴുകിയാൽ ആ കാലത്ത് യഹൂദ സ്റ്റേറ്റ് അനുവദിക്കാം. അതൊരിക്കലും സാധ്യമല്ല എന്നതിനാല്‍ അവര്‍ നിരാശരായി മടങ്ങി.
1914-ല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. തുര്‍ക്കി സാമ്രാജ്യം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ യഹൂദന്മാരുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിക്കെതിരായ യുദ്ധത്തില്‍ യഹൂദന്മാര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. ജനറല്‍ അല്ലന്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ പട്ടാളം തുര്‍ക്കിയിലേക്ക് ഇരച്ചു കയറി. യുദ്ധത്തില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ സൈന്യത്തിന് കുടിക്കാന്‍ ശുദ്ധജലം കിട്ടാതായി. ഈ സന്ദര്‍ഭത്തില്‍ നൈല്‍ നദിയില്‍ നിന്നു ശുദ്ധ ജലം പൈപ്പ്‌ വഴി സൈന്യത്തിന്‍റെ മുന്‍നിരയിലേക്ക്‌ എത്തിച്ചു കൊണ്ടിരുന്നു. ഹുസൈന്‍ രാജാവ് പരിഹാസ പൂര്‍വ്വം പറഞ്ഞ കാര്യം, യഹൂദർ സാധ്യമാക്കിത്തീർത്തു. അതേ, നൈല്‍ നദിയിലെ ജലം തുര്‍ക്കിയിലൂടെ ഇഷ്ടംപോലെ ഒഴുകി. 1929 ആയപ്പോഴേക്കും 1,50,000 യഹൂദന്മാര്‍ പലസ്തീനില്‍ അധിവാസം ഉറപ്പിച്ചു. മാത്രമല്ല, പലസ്തീന്‍ നാടിന്‍റെ നാല് ശതമാനം ഭൂമി യഹൂദന്മാര്‍ വിലയ്ക്ക് വാങ്ങി സ്വന്തമാക്കിക്കഴിഞ്ഞു.
യഹൂദന്മാര്‍ ഇങ്ങനെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വന്ന് പലസ്തീന്‍ നാട്ടില്‍ ഭൂമി വാങ്ങി താമസമുറപ്പിക്കാന്‍ തുടങ്ങിയതോടെ യഹൂടന്മാര്‍ക്ക് ആരും ഭൂമി വില്‍ക്കരുത്‌; വില്‍പ്പന നടന്നാല്‍ വിറ്റവനേയും അതിന്‍റെ ബ്രോക്കറേയും ശിക്ഷിക്കും എന്ന് മുസ്ലീം രാജാവ്‌ കല്പനയിറക്കി. അപ്പോള്‍ യഹൂദന്മാര്‍ ഭൂമിക്ക്‌ കൂടുതല്‍ വില കൊടുക്കാന്‍ തയ്യാറായി. കൂടുതല്‍ പണം കിട്ടും എന്ന് കണ്ടപ്പോള്‍ പല മുസ്ലീം ഭൂവുടമകളും തങ്ങളുടെ തരിശു ഭൂമികള്‍ യഹൂദന്മാര്‍ക്ക് വില്‍ക്കാന്‍ തയ്യാറായിരുന്നു എന്നതുകൊണ്ട് ഈ കല്പന ഉദ്ദേശിച്ച ഫലം ചെയ്തില്ല. രണ്ടാം ലോക മഹായുദ്ധത്തോടെ യൂറോപ്പില്‍ നിന്നും മറ്റും കൂടുതല്‍ യഹൂദ അഭയാര്‍ത്ഥികള്‍ പലസ്തീനിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇതോടെ തദ്ദേശീയരായ അറബികളെ യഹൂദന്മാര്‍ക്കെതിരെ തിരിച്ചു വിടാന്‍ മുസ്ലീം മതനേതാക്കന്മാര്‍ ശ്രമം തുടങ്ങി.
പലസ്തീനില്‍ ഇത്രയധികം യഹൂദന്മാര്‍ സ്ഥലം വാങ്ങി താമസിക്കുന്നതിനെ മുസ്ലീങ്ങൾക്ക് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ യഹൂദന്മാരെ ആക്രമിക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങള്‍ക്ക സംരക്ഷണം ലഭിക്കില്ല എന്ന് മനസ്സിലായപ്പോള്‍ യഹൂദന്മാര്‍ സ്വന്ത നിലയില്‍ തിരിച്ചടിക്കാനും തുടങ്ങി. അങ്ങനെ അറബി-യഹൂദ സംഘര്‍ഷം മേഖലയില്‍ പതിവ് സംഭവമായി മാറി. ലോകശക്തികളുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഈ പ്രശ്നം യു.എന്നിന്‍റെ തീരുമാനത്തിന് വിടാമെന്ന് ബ്രിട്ടീഷ്‌ ഗവണ്മെന്‍റ് സമ്മതിച്ചു. 1947 ഫെബ്രുവരിയില്‍ ഈ വിഷയം യു.എൻ‍.ഒ. ക്കു സമര്‍പ്പിക്കപ്പെട്ടു. 1947 മെയ്‌ 15-നു യു.എൻ‍. ഒരു കമ്മിറ്റിയെ നിയമിച്ചു. യഹൂദ-അറബി സംഘര്‍ഷത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു കമ്മിറ്റിയുടെ ചുമതല.
മാസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം യഹൂദര്‍ക്കും പലസ്തീന്‍ അറബികള്‍ക്കും സ്വതന്ത്ര സംസ്ഥാനങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യെരുശലേമും ബെത്ലഹേമും അതിന് ചുറ്റുമുള്ള കുറെ ഭാഗങ്ങളും യു.എൻ‍. നിയന്ത്രണത്തിലായിരിക്കും. പടിഞ്ഞാറന്‍ ഗലീല, ശമര്യയുടെ മലമ്പ്രദേശങ്ങൾ, യഹൂദ്യ, ബേര്‍ശേബ, ചാവുകടലിന്‍റെ വടക്കേ തീരം, തെക്ക് ഗാസ്സാ മുതല്‍ നെഗേവ്‌ മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗം വരെ. ഇതെല്ലാം ഉള്‍പ്പെട്ടതായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട യഹൂദ്യാ രാജ്യം. യൂറോപ്പില്‍ നാസികളുടെ കയ്യില്‍ നിന്നും ജീവനും കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന യഹൂദന്മാരെ സംബന്ധിച്ച് സ്വന്തമെന്ന് പറയാൻ, സുരക്ഷിതമായി കഴിയാന്‍ ഒരു രാജ്യം ഉണ്ടാകുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യു.എൻ‍. നിര്‍ദ്ദേശത്തെ അവര്‍ അംഗീകരിച്ചു. പലസ്തീന്‍ അറബികള്‍ക്കും ഇത് സമ്മതമായിരുന്നു. കാരണം, അവര്‍ ഇതുവരെ ജോര്‍ദ്ദാന്‍റെ കീഴിലായിരുന്നു. ഇപ്പോഴിതാ ഒരു സ്വതന്ത്ര സംസ്ഥാനമാകാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവരും ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു.
എന്നാല്‍ യഹൂദനെ നാടുകടത്തിയേ തീരൂ എന്ന് വാശിപിടിച്ചിരുന്ന മുസ്ലീം മതമൗലികവാദികൾക്ക് ഇത് ഒട്ടും സമ്മതമായിരുന്നില്ല. അവര്‍ പലസ്തീന്‍ അറബ് നേതാക്കളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ തുടങ്ങി. യഹൂദന് ഇവിടെ കാല്‍ കുത്തനുള്ള സ്ഥലം പോലും അനുവദിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് അവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഏതായാലും 1947 നവംബര്‍ 29-നു പതിമ്മൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ നേടി യു.എൻ‍. പലസ്തീന്‍ വിഭജനത്തെ അംഗീകരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുകൂലമായി വോട്ട് ചെയ്തു.
എന്നാല്‍ യു.എൻ. തീരുമാനത്തില്‍ അറബികള്‍ ക്ഷുഭിതരായി. പിറ്റേദിവസം-നവംബര്‍ 30- അവര്‍ മൂന്ന് ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചു. ഒന്നാമത്തെ ദിവസം തന്നെ ഏഴു യഹൂദന്മാരെ അവര്‍ കൊന്നു. അനേകര്‍ക്ക്‌ പരിക്കേല്‍പ്പിച്ചു. ഡിസംബര്‍ അവസാനമായപ്പോഴേക്കു 205 യഹൂദരും 120 അറബികളും ലഹളയില്‍ കൊല്ലപ്പെട്ടു. യഹൂദര്‍ ബ്രിട്ടീഷുകാരുടെ സഹായം പ്രതീക്ഷിക്കാതെ കഴിയുന്നത്ര ആയുധങ്ങള്‍ സംഭരിച്ച് അറബികളെ നേരിടുവാന്‍ തീരുമാനിച്ചു.
1948 മെയ്‌ മാസം 14-നു ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ് പലസ്തീനില്‍ നിന്ന് പിന്മാറുന്നതാണ് എന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ പിന്മാറുന്ന അടുത്ത നിമിഷത്തില്‍ യഹൂദ ജാതിയെ പലസ്തീനില്‍ നിന്ന് തുടച്ചു മാറ്റുമെന്ന് അറബി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. 1948 ജനുവരിയില്‍ ‘പലസ്തീന്‍ വിമോചന സേന’ എന്ന പേരില്‍ എണ്ണൂറില്‍ പരം സിറിയന്‍ അറബികള്‍ യഹൂദരെ ആക്രമിച്ചു. ഫെബ്രുവരി 17-നു ഗലീല കടലിനു തെക്കുഭാഗത്തുള്ള മൂന്ന് യഹൂദ കേന്ദ്രങ്ങള്‍ അവര്‍ ആക്രമിച്ചു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമായി അയ്യായിരത്തോളം അറബികള്‍ കൂടി പലസ്തീന്‍ വിമോചന സേനയോട് ചേര്‍ന്നു.
അവര്‍ ജെരുശലേമിലേക്കും ടെല്‍ അവീവിലേക്കുമുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍ തടഞ്ഞു. ബാഹ്യലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട യെരുശലേമിലെ യഹൂദര്‍ ഭക്ഷണവും ജലവും കിട്ടാതെ വലഞ്ഞു. കലാപം രൂക്ഷമായികൊണ്ടിരുന്നു. നൂറു കണക്കിന് യഹൂദരും അറബികളും മരണമടഞ്ഞു. ഏപ്രില്‍ എട്ടാം തിയ്യതി സീയോന്‍ സംഘടനയുടെ ഒളിപ്പോരാളികള്‍ സംഘടിതമായി യെരുശലെമിലെക്കുള്ള റോഡിനു സമീപം ഡെയിര്‍ യാസില്‍ എന്ന ഗ്രാമത്തില്‍ കടന്നു നൂറില്‍ പരം അറബികളെ കൊന്നൊടുക്കി. ഏപ്രില്‍ പകുതിയോടെ യഹൂദ-അറബി സംഘട്ടനങ്ങള്‍ രൂക്ഷമായി. യഹൂദര്‍ക്ക് ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ലായിരുന്നു. അവര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് അറബികളെ നേരിട്ടു. 1948 ഏപ്രില്‍ പത്തൊമ്പതാം തിയ്യതി തിബര്യാസും, ഇരുപത്തിമൂന്നാം തിയ്യതി ഹെയ്ഫാ തുറമുഖവും യഹൂദന്മാര്‍ പിടിച്ചെടുത്തു. മെയ്‌ പതിനൊന്നാം തിയ്യതി യഹൂദന്മാരുടെ വിശുദ്ധ പട്ടണമായ സാഫേദ്‌ അവര്‍ പിടിച്ചടക്കി. മെയ് മാസം അവസാനിക്കുന്നതിനു മുന്‍പ്‌ ഒരുലക്ഷത്തോളം പലസ്തീന്‍കാര്‍ ലബനോനിലേക്കും സിറിയയിലേക്കും പലയാനം ചെയ്തു.
1948 മെയ്മാസം 14 വെള്ളിയാഴ്ച. ടെല്‍ അവീവ് മ്യൂസിയത്തില്‍ സീയോന്‍ സംഘടനയുടെ നേതാവ്‌ ഡേവിഡ്‌ ബെന്‍ ഗൂറിയോന്‍ അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. Ha-Tikva എന്ന ദേശീയ ഗാനം പാടിയതിന് ശേഷം അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: “By vertue of the natural and historical right of the Jewish people and of the resolution of the Genaral Assembly of the United Nations, we here by proclime the establishment of the Jewish state in Palastine to be called Israel".
ഡേവിഡ്‌ ബെന്‍ ഗൂറിയോന്‍റെ പ്രഖ്യാപനം ഉണ്ടായ അന്ന് തന്നെ ഈജിപ്ത്, ട്രാന്‍സ്‌ ജോര്‍ദ്ദാൻ, ഇറാഖ്‌, സിറിയ, ലബാനോന്‍ എന്നീ അറബി രാഷ്ട്രങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ തുടച്ചു നീക്കും എന്ന് ശപഥം ചെയ്തു. യോര്‍ദ്ദാന്‍റെ 10000, ഈജിപ്തിന്‍റെ 5000, ഇറാക്കിന്‍റെ 10000, സിറിയയുടെ 8000, ലബനന്‍റെ 2000, ഇങ്ങനെ 35000 പടയാളികളാണ് അറബി സൈന്യത്തില്‍ ഉണ്ടായിരുന്നത്.
പിറ്റേദിവസം മെയ്‌ പതിനഞ്ചാം തിയ്യതി ശനിയാഴ്ച രാവിലെ ഈജിപ്ഷ്യന്‍ പോര്‍ വിമാനങ്ങള്‍ ടെല്‍ അവീവില്‍ ബോംബ്‌ വര്‍ഷിച്ചു. ജോര്‍ദ്ദാന്‍ രാജാവ്‌ അബ്ദുല്ലയുടെ സൈന്യം കിഴക്ക് നിന്ന് ആക്രമണം അഴിച്ചു വിട്ടു. വടക്ക് ഭാഗത്ത് സിറിയ, ലബാനോന്‍, ഇറാഖ്‌ എന്നിവരുടെ സൈന്യങ്ങള്‍ ആക്രമണം തുടങ്ങി. തിബര്യാസ്‌, ഹെയ്ഫ എന്നിവിടങ്ങളില്‍ നിന്നും ഇസ്രായേലിനെ പിന്തള്ളുകയായിരുന്നു അവരുടെ ലക്ഷ്യം.
വാസ്തവത്തില്‍ ഇങ്ങനെ ഒരു യുദ്ധം നടക്കാന്‍ പാടില്ലാത്തതായിരുന്നു, അഥവാ ഈ യുദ്ധം നടക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതായിരുന്നു. കാരണം, യഹൂദർ അവിടെ അതിക്രമിച്ചു കയറി ഒരു രാഷ്ട്രം ഉണ്ടാക്കിയതല്ല. ലോകരാഷ്ട്രങ്ങളുടെ സംഘടനയായ യു.എൻ‍. അസംബ്ലിയില്‍ ചര്‍ച്ച ചെയ്തു, വോട്ടെടുപ്പില്‍ പതിമൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യഹൂദർക്ക് രാജ്യം അനുവദിച്ച് നൽകിയിരുന്നത്.
കടപ്പാട്: ഈ വിവരങ്ങൾ മെയിൽ ചെയ്ത് തന്ന സുഹൃത്തിനു.
UnlikeUnlike ·  · 

7/03/2014

ഷറപ്പോവ...!

അച്ഛാ  ദിന്‍  ആനെ  വാലാ  ഹേ...!ആന  പാപ്പാനായ   അച്ഛനോടു  മകന്‍..!

"അച്ഛാ....!  

എന്താ ടാ...!

ഈ   അച്ചാ  ദിന്‍  ആനെ  വാലെ  ഹേ  " എന്ന്  പറഞ്ഞാല്‍  എന്താ.?

"അച്ഛന്‍   ആനയുടെ  വാലേല്‍  പിടിച്ചു  നടക്കരുത് "


 കപ്പ  കച്ചോട ക്കാരന്‍   കപ്പല്‍  കച്ചവടം  അറിയണമെന്നു  വാശി  പിടിക്കുന്നത്‌ പോലെയാണ്    ടെന്നീസ്  കളിക്കാരി  മരിയ ഷറപ്പോവ  ക്രിക്കെറ്റ്  ഇതിഹാസം  സച്ചിനെ  അറിയണം  മെന്നു  പറയുന്നത് .
സച്ചിന്‍  തെണ്ടുല്‍ക്കറെ ദൈവം മയി  കൊണ്ട്  നടക്കുന്നവരുണ്ടോ  വെറുതെ  വിടുമോ.
ദൈവത്തെ  അറിയില്ലയെന്നു പറഞ്ഞതിന്  ദൈവമേ  യെന്നു വിളിപ്പിക്കുകയാണ്  സച്ചിന്‍  ആരാധകര്‍.
ഷറപ്പോവയുടെ  മുഖത്ത്  നോക്കി  രണ്ടു  വാക്ക്  പറയാന്‍  പാങ്ങ്  ഇല്ലാത്തവര്‍  ഷറപോവയുടെ  മുഖ പുസ്തകത്തില്‍  കയറി  തെറി  അഭിഷേകം നടത്തുകയാണ്.
ഒന്നും  രണ്ടും  കമന്റ്  ഇട്ടു  കലിപ്പ്  തീരാത്തവര്‍  നിഖണ്ടുവില്‍  ഇല്ലാത്ത  പദങ്ങള്‍ കണ്ടു  പിടിച്ചു  ഏഴുതി  നിര്‍വൃതി  അണയുന്നുണ്ട്.
മലയാളമെന്ന  മഹാ  ഭാഷയെ  റഷ്യക്കാരെ  കൂടി  പഠിപ്പിച്ചേ അടങ്ങു  എന്ന്  വാശി പിടിക്കുന്ന  ഭാഷാ സ്നേഹികള്‍ മലയാളത്തില്‍  ഏഴുതിയാണ്  കലിപ്പ്  തീര്‍ത്തത്..!
ഒടുവില്‍  എന്താണെന്ന്  മനസ്സില്‍  ആകാത്   ഷറപ്പോവ മറുപടി  പറഞ്ഞു.
"ഐ  റീയലി  ഡോണ്ട്  നോ  വാട്ട്  യു  ആര്‍ ടോക്കിംഗ്  എബൌട്ട്‌ " 
അതിനുടെ  മറുപടിയുമായി  മലയാള  ഭാഷാ  സ്നേഹികള്‍  മലയാളം  അറിയാത്തതിന്റെ  പേരിലും  ഷറപോവയെ   തെറി  വിളിച്ചു.
ഇംഗ്ലീഷ്  അറിയാവുന്ന  മലയാളികള്‍  ആവട്ടെ  ഷറപോവയ്ക്ക്   മനസ്സിലാകുന്ന  വിധത്തില്‍ ഇംഗ്ലീഷിലും  സംഗതി   പോസ്റ്റ്‌  ചെയ്തു. മറ്റു  ചിലരാകെട്ടെ  ഇമ്പോസിഷന്‍ ഏഴുതുന്ന  രീതില്‍  ഷറപോവയുടെ  പേജില്‍   സച്ചിന്‍ എന്ന്  ഏഴുതി   നിറച്ചു.
സച്ചിനെ  അറിയില്ല  യെന്നു   ഷറപോവ  പറഞ്ഞാല്‍  മലയാളിക്ക്  മാത്രം  എന്താ  ഇത്ര  കലിപ്പ്  എന്ന്  ചോദിച്ചാല്‍  . ഉത്തരം  ലളിതം :   നമ്മള്‍  മലയാളികള്‍  എന്തിനും   ഏതിനും  പ്രതികരിക്കുന്ന  വൃത്തികെട്ട  സ്വഭാവക്കാരനാണ്.
കുറഞ്ഞ  സമയം  കൊണ്ടാണ്  ഏതാണ്ട്  രണ്ടായിരത്തോളം  പ്രതിഷേധ  കമന്റുകള്‍  ഷറപോവയുടെ  പേജില്‍  നിറഞ്ഞത്.
ക്രിക്കെറ്റ്  ഇതിഹാസം  സച്ചിന്‍ തെണ്ടുല്‍ക്കറെ  അറിയില്ല  എന്ന്  മരിയ  ഷറപോവ  പറഞ്ഞു എന്ന്  വാര്‍ത്തകള്‍  പരന്നതോടെ  യാണ്  പ്രതിഷേധ  കമന്റുകളുടെ  പ്രവാഹം  തുടങ്ങിയത്.
വിംബിള്‍ഡണ്‍ല്‍  ഷറപോവയുടെ  മത്സരം   കാണാന്‍  റോയല്‍  കോര്‍ട്ടില്‍  വി  ഐ  പി   ബോക്സില്‍  ഉണ്ടായിരുന്ന   ഡേവിഡ്സ  ബെക്കാമിന് ഒപ്പം  സച്ചിനും    ഉണ്ടായിരുന്നു യെങ്കിലും  ബെക്കാമിനെ  മാത്രമേ  അറിയൂ  യെന്നു  ഷറപോവ പറഞ്ഞു  എന്നായിരുന്നു  വാര്‍ത്ത .
സച്ചിന്‍  ടെണ്ടുല്‍ക്കറെ  അറിയില്ല  യെന്ന ചോദ്യത്തിനു  : അറിയില്ല  യെന്നായിരുന്നു  മറുപടി.
ഷറപോവയ്ക്ക്   സച്ചിനെ  അറിയില്ല  യെങ്കിലും   സച്ചിനെ  പഠിക്കാന്‍  ശ്രേമിച്ചില്ല  യെങ്കിലും   മലയാളം  എന്തായാലും  പഠിക്കാന്‍  ശ്രേമിക്കും. ഇനി  അഥവാ  അതിനു  കഴിഞ്ഞില്ല  എങ്കില്‍   മലയാളം  തന്റെ  പേജില്‍  ഏഴുതി വെച്ചത്  ആരെയേലും  വെച്ച്  പഠിക്കും. അപ്പോളാണ്  തെറി  അഭിഷേകം  മനസ്സിലാവുക.
മറ്റുള്ളവരുടെ  പ്രൊഫൈല്‍  പേജില്‍  കേറി  തെറിyude  അഭിഷേകം  നടത്തിയാല്‍  അത്  സൈബര്‍  കുറ്റമാണെന്  അറിയാത്ത വര്‍ ആണോ  ഈ  കമന്റ്  ഇട്ട   പുലികള്‍.  ഇനി  അതിന്റെ  പേരില്‍  എന്തൊക്കെ  പൊല്ലാപ്പ്  കേള്‍ക്കേണ്ടി  വരും. അങ്ങനെ  എന്തെങ്കിലും  വന്നാല്‍  അപ്പോള്‍  അറിയാം  ഉള്ളിയുടെ  തൊലി  പൊളിച്ചാല്‍  ഉള്ളില്‍  ഒന്നും  ഇല്ലയെന്ന  കാര്യം...

വാല്‍കഷണം. :  മരിയ ഷറപ്പോവ അര്‍ദ്ധ നന്ഗ്ന   ചിത്രം  തലയിണയുടെ  അടിയിലും   സച്ചിനെ  ചിത്രം  ഭിത്തിയിലും  ഒട്ടിച്ചു  നടന്നിരുന്ന   മലയാള  ഭാഷാ  സ്നേഹികള്‍  ആയിരുന്നു  ഇതിന്റെ  പിന്നില്‍  എന്നാണ്  പിന്നാമ്പുറ  സംസാരം..

10/09/2013

നിങ്ങള്‍ യേശുവിനെ കമ്മ്യുണിസ്റ്റാക്കി….

Decrease Font SizeIncrease Font SizeText SizePrint This Page 
പാര്‍ട്ടി ആപ്പീസിലെ കാറല്‍ മാര്‍ക്സിന്റെ പടത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ ഏതു സഖാവിനും പെട്ടന്ന് കൃസ്തു ദേവനെ ഓര്‍മ്മ വന്നു പോകും, ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ , വരുന്നതെല്ലാം അവനെന്നു തോന്നും എന്നാണല്ലോ. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന് യേശു ബൈബിളില്‍ പറഞ്ഞിട്ടുണ്ടല്ലോ..അത് കാറല്‍ മാര്‍ക്സിനെ കുറിച്ചാണെന്ന ധാരണയിലാണ് പലരും.. . കാറല്‍ മാര്‍ക്സ്‌, ലെനിന്‍ , സ്റ്റാലിന്‍, ചെഗുവേര തുടങ്ങി കമ്മ്യുണിസ്റ്റ്‌ വിപ്ലവാചാര്യന്മാരുടെ അതെ മുഖച്ചായ തന്നെ യേശുവിനും എന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നീണ്ട താടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി യേശുദേവന്‍ കുരിശില്‍ കിടക്കുന്നത് കാണുമ്പോള്‍ മാര്‍ക്സിന്റെയോ, എംഗല്‍സിന്റെയോ, ചെഗുവേരയുടെയോ ഒക്കെ താടിയുള്ള മുഖം യേശുവിന്റെ മുഖത്ത് ആരും ദര്‍ശിച്ചു പോകുക സ്വാഭാവികം മാത്രം. അതിനു പോളിറ്റ്‌ ബ്യുറോയിലോ, സംസ്ഥാന കമ്മിറ്റിയിലോ അംഗമാകണം എന്നില്ല. പ്രാര്‍ത്ഥിക്കാന് ഓരോരോ കാരണങ്ങള്‍ എന്ന പരസ്യം പോലെ അതല്ലെങ്കില്‍ ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ… ഇപ്പോള്‍ സ്വപ്നം കാണുന്ന സീസണല്ലേ, കാന്തപുരത്തിന് മുഹമ്മദ്‌ നബി(സ അ)യുടെ മുടി കൊടുക്കണമെന്ന് അബുദാബിയിലുള്ള ഖസ്രാജി സ്വപ്നം കാണുന്നു, സാക്ഷാല്‍ മുഹമ്മദ്‌ നബി (സ അ) യെ തന്നെ ചില അഹ്സനിമാര്‍ സ്വപ്നം കാണുന്നു, ഇത് പോലെ ചില കമ്മ്യുണിസ്റ്റ് ദാര്ശനികള്‍ യേശുവിനെ സ്വപ്നത്തില്‍ കാണുന്നു എന്ന് കരുതിയാല്‍ പോരെ…
സംസ്ഥാന സെക്രട്ടരിയെട്ടിലും, പോളിറ്റ് ബ്യുറോയിലും ഇരുന്നു തല പുകഞ്ഞു ചിന്തിക്കുന്നവര്‍ക്കേ ഇങ്ങനെ വിശാലമായി ചിന്തിക്കാനും, സ്വപ്നം കാണാനും കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കാനും ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞു ഈ ചിന്തകളെ ആരും പിറവം ഉപതെരഞ്ഞെടുപ്പുമായി കൂട്ടികെട്ടെണ്ട. അതിനോടൊന്നും പ്രതികരിക്കാന്‍ ഏതായാലും നമ്മുടെ സഖാക്കളില്ല. കാലബോധമില്ലാത്ത ഇന്നത്തെ കാലാവസ്ഥയില്‍ കമ്യുണിസ്റ്റ്‌കാരും കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. അപ്പോഴേക്കും പാര്‍ട്ടിയിലെ ചില തല നിരച്ച ഉറക്കം തൂങ്ങികള്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത ജൂദാസിനെ പോലെ രംഗത്ത് വരുന്നത് സ്വാഭാവികം മാത്രം.അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ലെനിനിസ്റ്റ്‌ തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചു കേസും കോടതിയുമായി കഴിഞ്ഞു കൊള്ളുക, അതല്ലെങ്കില്‍ അടങ്ങിയൊതുങ്ങി മൂലയില്‍ കഴിയുക, അവൈലബിള്‍ പി ബി ചേരുമ്പോള്‍ വിളിക്കാം..അത്ര മാത്രം.
പണ്ട് റഷ്യന്‍ വിപ്ലവത്തിന് ശേഷം സെന്റ്‌ പീറ്റേര്‍സ് ബര്‍ഗിന്റെ പേര് തന്നെ മാറ്റി റെഡ്‌ സ്കൊയര്‍ എന്നാക്കി.. കേരളത്തിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു..പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും ഒക്കെ കാണുന്നത് തന്നെ വെറുപ്പായിരുന്നു. പരസ്യമായി പാര്‍ട്ടി ഇക്കൂട്ടരെയൊക്കെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, രഹസ്യമായി പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ അരമനകളുമായി നല്ല ബന്ധമായിരുന്നു. സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്നു വിളിച്ചു ആക്ഷേപിക്കുമ്പോഴും, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു കൊല വിളിക്കുമ്പോഴും ഈ ‘നല്ല’ ബന്ധം പാര്‍ട്ടി തുടര്‍ന്ന് പോന്നിരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ കയറി ഞെരങ്ങി പോലീസും ആ ‘ബന്ധം’ കൂടുതല്‍ ദൃഡമാക്കിയതായിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലുള്ളിടത്തു ഒരു ലത്തീന്കാരനെ, കത്തോലിക്കരുള്ളിടത്തു കത്തോലിക്കനെ,യാക്കോബായയാണെങ്കില്‍ യാകൊബായക്കാരനെ ഒക്കെ സ്ഥാനാര്തികളാക്കി പാര്‍ട്ടി അതിനു പലതവണ പ്രായശ്ചിത്തം ചെയ്തതാണ്, പല കുഞ്ഞാടുകളെയും അങ്ങ് ഡല്‍ഹിയിലേക്കും, തിരുവനന്തപുരത്തേക്കും വരെ വണ്ടി കയറ്റി വിട്ടതുമാണ്. എന്നിട്ടും ചില കുഞ്ഞാടുകള്‍ സഭയുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പാര്‍ട്ടിയുടെ ചട്ടക്കൂടും തകര്‍ത്ത് കുമ്പസാരക്കൂട്ടിലേക്ക് മാമോദീസ മുക്കാന്‍ പോയി, ശ്ശൊ എത്ര കഷ്ടം..കര്‍ത്താവ് പൊറുക്കുകേല.. ഹൃദയം എത്ര തുറന്നു കാട്ടിയിട്ടും ചില സഭകള്‍ ചെമ്പരത്തിപ്പൂവാണെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ലോകസഭാ/തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സഭകള്‍ പാര്‍ട്ടിക്കെതിരെ കൊളോണിയലിസ്റ്റ് ചിന്താസരണിയുമായി റാഡിക്കലായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണു പാര്‍ട്ടിക്ക് മനസ്സിലായ കാര്യം.
കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്. പാര്‍ട്ടിയിലെ അവശകൃസ്ത്യാനികള്‍ക്ക് വേണ്ടി പാര്‍ട്ടി ആപ്പീസില്‍ തന്നെ ഒരു കുമ്പസാരക്കൂടും തുടങ്ങിയാലോന്നു ആലോചിച്ചു തുടങ്ങിയിരിക്കുന്നു.സിന്ധു ജോയിയെ പോലെ, മനോജ്‌ കുരിശിങ്കലിനെ പോലെ ഇനിയോരാളും പാര്‍ട്ടിക്ക് പുറത്തു പോയി കുമ്പസാരം നടത്തരുതല്ലോ.. പറ്റുമെങ്കില്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് പകരം സണ്‍‌ഡേ സകൂളുകളും തുടങ്ങാവുന്നതാണ്. പിറവം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. അതിനിടക്കാണ് നഴ്സുമാരുടെ സമരം വന്നു പെട്ടിരിക്കുന്നത്.
ലയ്ക്‌ ഷോര്‍ ആശുപത്രിക്കും, കോലഞ്ചേരി മെഡിക്കല്‍ കോളേജിനും ഒക്കെ മുന്നില്‍ അവകാശ സമരത്തിനിരിക്കുന്ന നഴ്സുമാരെ ഞങ്ങളോട് ക്ഷമിക്കൂ, കണ്ടതിനും, കേട്ടതിനും ഒക്കെ ഇറങ്ങി പുറപ്പെട്ടു പള്ളീലച്ചന്മാരെ നാല് തെറി പറയാനും, ആശുപത്രിക്കകത്ത് കയറി കയ്യൂക്കു കാട്ടാനും ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. നിങ്ങള്ക്ക് മുന്നില്‍ അപ്പക്കഷ്ണവുമായി കൃസ്തു ദേവനോ, മാര്‍പ്പാപ്പയോ പ്രത്യക്ഷപ്പെടാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം..പ്രാര്‍ത്ഥിക്കാനും ഓരോ കാരണങ്ങളെ.. അതല്ലെങ്കില്‍ ആ പിറവം കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കൂ, കൊടിയെടുത്തു റോട്ടില്‍ ഇറങ്ങി നാല് ജീപ്പോ, ബസ്സോ, കത്തിച്ചു സമരം ചെയ്തു ഞങ്ങള് കാണിച്ചു തരും വെയ്റ്റ് ആന്‍ഡ്‌ സീ.
പാര്‍ട്ടി ക്ലാസുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്തിച്ചര്ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ :-
‘…കൃസ്തീയ സഭാ മേലധ്യക്ഷന്മാര്‍ എത്ര നികൃഷ്ട ജീവികളാണെങ്കിലും കൃസ്തു ദേവന്‍ നല്ല ആദര്‍ശവും, നിഷ്ടയുമോക്കെയുള്ള മഹല്‍ വ്യക്തിയായിരുന്നു, കൃസ്തു പറഞ്ഞു വെച്ചതും, ജീവിച്ചു കാണിച്ചതുമായ കാര്യങ്ങളാണ് കമ്മ്യുണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പോലുമുള്ളത്…’.നേതാവ് തുടരുന്നതിനിടയില്‍ ചെത്തു തൊഴിലാളി യൂണിയന്റെ കാര്യപ്രസക്തമായ ഇടപെടല്‍
അതിങ്ങനെ :-
‘…കാനായിലെ കല്യാണത്തിന് യേശു മദ്യം വിളമ്പിയെന്നു ബൈബിളില്‍ പറയുന്നു, അത് തന്നെയല്ലേ നമ്മള്‍ കേരളത്തിലും ചെയ്യുന്നുള്ളൂ, പച്ച വെള്ളം പോലും വീഞ്ഞാക്കി മാറ്റിയ യേശു ദേവനിലാണ് നമുക്ക് മാതൃക..’ എല്ലാ ചെത്തു തൊഴിലാളികളും അത് കേട്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. നേതാവിന് ഹരം കയറി..അദ്ദേഹം തുടര്‍ന്നു
‘…ഇന്നാട്ടില്‍ കല്യാണത്തിനും, സല്കാരത്തിനും, സമ്മേളനങ്ങള്‍ക്കും ഒക്കെ നമ്മുടെ അബ്കാരികള്‍ ഈ ‘പച്ചവെള്ളം’ സുലഭമാക്കുന്നുമുണ്ടല്ലോ.. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ യേശു ദേവനോടു പാര്‍ട്ടിക്ക് നല്ല മതിപ്പാണ്..പക്ഷെ മദ്യം കഴിച്ചാല്‍ അത് അകത്തു കിടക്കണം എന്ന് മാത്രം.. അത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോട്ടയം സമ്മേളനത്തില്‍ വെച്ചു പുതിയ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ….’ വീണ്ടും കയ്യടി.
അതിനിടക്ക് പോളിറ്റ് ബ്യുറോ അംഗം ഇടപെട്ടു ‘…നാല് ചില്ലിക്കാശിനു വേണ്ടി കര്‍ത്താവിനെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുത്തു, നമ്മുടെ ചില നേതാക്കന്മാരെയും, പാര്‍ട്ടി സമ്മേളനങ്ങളെയും ഒക്കെ പാര്‍ട്ടിയിലെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുക്കുന്നു..’ അത് കേട്ട പാടെ ഹാളാകെ കരഘോഷംകൊണ്ട് മുഴങ്ങി.
പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ഇടപെട്ടു പറഞ്ഞു ‘..പിന്നേയ് ഞമ്മള് ഞ്ഞി ആ സ്വലാത്തിന് ചെന്നാല് ഒല് ഞമ്മളെ കേറ്റൂലാ..ഒലെ ചായ്‌വ് ഇപ്പം പാണക്കാട്ട്ക്കാ അത് മറക്കണ്ടാ..മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍ ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്ന ഞമ്മളെ ഈസാ നബി അവസാന നാളില് എറങ്ങി ബരും എന്ന് ഞമ്മള് കൂടി ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..’
‘അവസാന കാലത്ത് യേശു കൃസ്തു പാര്‍ട്ടി പോളിറ്റ് ബ്യുറോയിലേക്കാണ് നേരെ ഇറങ്ങി വരികാന്നു കൂടി പറയാമായിരുന്നു..’ ഒരു മുസ്ലിം എം എല്‍ എ മനസ്സില്‍ ഇങ്ങനെ പിറുപിറുക്കുമ്പോള്‍ നന്ദി പ്രസംഗം തുടങ്ങിയിരുന്നു…
വാല്‍കഷ്ണം: പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..


http://boolokam.com/archives/34638#ixzz2h9mINAU0

10/01/2013

ഹോളിവുഡ് സിനിമ..

ശനിയാഴ്ച  അവിധി ദിവസമല്ലേ  , എന്നാല്‍  ഒരു  സിനിമ  കണ്ടു  കളയാം എന്ന്  തീരുമാനിച്ചു , തലേ  ദിവസം ടോറന്റില്‍  നിന്ന്  ഡൌണ്‍ ലോഡ് ചെയ്ത്  ഒരു  ത്രീ  ഡി ഹോളി വുഡ് മൂവി ഇരുപ്പുണ്ട്‌  അത് കാണാം . ലാപ്ടോപ്പിള്‍  നിന്ന്  ഹാര്‍ഡ്  ഡിസ്കിലേക്ക്  ഫയല്‍  ട്രാന്‍സ്ഫര്‍  ചെയ്തു  കണ്ണാടിയൊക്കെ  ഫിറ്റ്‌  ചെയ്തു ഇരിക്കുമ്പോള്‍  ഇളയ  കാന്താരി  കണ്ണാടിയൊക്കെ  എടുത്തു  റെഡിയായിവന്ന്  അരികില്‍   സ്ഥാനം പിടിച്ചു ഹോളിവുഡ് സിനിമയല്ലേ  ഏതു  സമയത്താ നൂണ്‍ ഷോ തുടങ്ങുക  എന്ന്  അറിയില്ലല്ലോ. അതിന്റെ  ഒരു  പരിഭ്രമം എന്റെ  മുഖത്ത് .

ഇളയത്  വന്നു  ഇരിക്കുന്ന  കണ്ടപ്പോള്‍  മൂത്ത ത്  രണ്ടും  വന്നു  രണ്ടു  സ്ഥലങ്ങളില്‍  സ്ഥാനം പിടിച്ചു ,വാമ ഭാഗം പരീക്ഷ  ഹാളിലെ  സൂപ്പര്‍ വൈസരെ പോലെ   ഹാളില്‍  ഉലാത്താന്‍   തുടങ്ങി. കരുതിയത്‌  പോലെ  വലിയ പ്രശ്നങ്ങള്‍  ഒന്നുമില്ലാത്  പകുതി  ഭാഗം  കഴിഞ്ഞപ്പോളാണ്  സിനിമയിലെ  നായകനു  ഫോണ്‍  വരുന്നത്. അത്യാവിശ്യമായി  ഓഫീസില്‍ റിപ്പോര്‍ട്ട്  ചെയ്യണം.  സത്യത്തില്‍  അപ്പോളാണ്  മനസ്സിലായത്  അങ്ങേരു  ഒരു പട്ടാളക്കാരണെന്ന്.

ഭര്‍ത്താവിനെ   പിരിയുന്ന   ഭാര്യ:   ഒരു  കെട്ടി പിടിത്തം  കൊണ്ട്  സംഭവം  തീരും മെന്നു  ഞാന്‍ കരുതി പക്ഷെ സിനിമയുടെ  സംവിധായകന്‍  എന്നെ  ചതിച്ചു.പാഞ്ചാലിയുടെ  വസ്ത്രാക്ഷേപംതുടങ്ങി ,  ഇളയ  കാന്താരി  മൂത്തവളെ തോണ്ടുന്നു .എന്നിട്ട്  എന്റെ  മുഖത്തേക്ക് നോക്കി  ആക്കിയ  ഒരു  ചിരി.മകന്‍    സീലിംഗ്  ഫാന്‍ എങ്ങെനെയാ  കറങ്ങുന്നത് നോക്കി  ഗവേഷണം  നടത്തുന്നു. ഞാന്‍  ടി  വി  റിമോട്ട് പരതി. പിള്ളെരുള്ള വീട്ടിലെ  റിമോട്ടിന്റെ  കാര്യം  പിന്നെ  പറയേണ്ടല്ലോ  ബാറ്ററി ഇടുന്ന  ഭാഗത്തെ  കവര്‍  മിക്കപ്പോളും  കാണില്ല . കവര്‍ ഇല്ലാത്ത  കാരണം ബാറ്ററി ഊരി  താഴെ  കിടയ്ക്കുന്നു.ഒരുവിധം  പറക്കിയെടുത്തു  റിമോട്ടില്‍  ഉറപ്പിച്ചു ബട്ടണ്‍ അമര്‍ത്താന്‍  തുടങ്ങിയപ്പോള്‍  പട്ടാളക്കാരന്‍    യുദ്ധ മുന്നണി യിലേക്ക്  യാത്ര  തിരിച്ചു.

അതിലെ  ഉലാത്തി  നടന്ന  വാമ ഭാഗം  ടി  വി  യില്‍  നടന്നത്  മുഴുവന്‍  കണ്ടില്ലെങ്കിലും  എന്റെ  പരിഭ്രമം കണ്ടു ഏതാണ്ടൊക്കെ  ഊഹിച്ചു  ഈറ്റപുലിയായി  മാറി .

ഇങ്ങനെത്തെ  സിനിമയാണോ  പിള്ളേരെ  കാണിക്കുന്നേ , നാണമില്ലേ  നിങ്ങള്ക്ക്  ,പിള്ളെരു  വഴി തെറ്റി പോകില്ലേ ...?

പണ്ടേ  തോറ്റ് കൊടുക്കാത്ത  ശീലം  ഇല്ലതകൊണ്ടും....അതും  ഭാര്യ യോട് ..!

ഒരു  ഡയലോഗ് ഞാന്‍  കാച്ചി  , ഭാര്യയും  ഭര്‍ത്താവും  കെട്ടിപിടിക്കുന്നതിലും  ഉമ്മ വെക്കുന്നതിലും   ഒരു തെറ്റുമില്ല  , അത്  ഹസ്ബന്‍ഡ് ആന്‍ഡ്‌  വൈഫ്‌ ആണ്  മക്കളെ .

എങ്കില്‍  നിങ്ങള്‍  എന്താ  കെട്ടിപിടിക്കാതെ  ഉമ്മ കൊടുക്കാതെ..?

"എന്റെ  ഇളയ കാന്താരിയുടെ  ചോദ്യം  "

അത്  കേട്ടതും  കലിതുള്ളി നിന്ന  ഭാര്യ,   നീര്‍ക്കോലി  വെള്ളത്തിലേക്ക്‌  വലിയുന്ന  പോലെ  അടുക്കളയിലേക്കു വലിഞ്ഞു..

ചില  നിഷ്ക്കളങ്ക ചോദ്യങ്ങള്‍ക്ക്   ഞാന്‍  ഉത്തരവും  തേടി   .ഞാന്‍ ടി  വിയും  ഓഫ്‌ ചെയ്തു....